തറയിലിടിച്ച പാട് അവളുടെ
നെറ്റിക്ക് മുകളിൽ മുഴച്ച് നിന്നു,
സർവ്വശക്തിയുമെടുത്ത-
വളുടെ മുടിയിലവർ
ആഞ്ഞ് വലിച്ച് പിടിച്ചു.
പിടഞ്ഞെഴുന്നേൽക്കാൻ
ശ്രമിച്ചവളുടെ കൈകൾ രണ്ടും
പിന്നിലേക്ക് വരിഞ്ഞ് മുറുക്കി-
ക്കെട്ടിക്കൊണ്ടവളുടെ മുഖത്ത്
നോക്കിയവർ പുച്ഛത്തോടെ
ചോദിച്ചു “നെനക്കെന്റോനെ
തന്നെ വേണം അല്ലേടീ?”
എന്നലറിക്കൊണ്ടവർ അവളുടെ
കവിളിലാഞ്ഞു തല്ലി.
Murshida Parveen
