നബിദിനോണം
………………….
ദഫ് മുട്ടിൻ്റെ താളത്തിൽ
ആഘോഷ റാലികൾ
ആധിയുടെ ഉത്രാടപാച്ചിൽ
പെയ്തുതോരാതെ
ഋതു മറന്ന മഴ
ചിങ്ങത്തിൽ ചിന്നിച്ചിതറി
തെരുവലങ്കാരങ്ങൾ
കുതിർത്തിരിക്കുന്നു
സന്ധ്യയ്ക്കൊരു കുഞ്ഞുമഴ
മാബലി എഴുന്നള്ളുവാൻ
മഴവില്ലു തീർക്കുന്നു
പാഠശാലകളിൽ പാട്ടുമുഴങ്ങുന്നു
തിരുപ്രവാചകമൊഴികൾ
തിരുവോണം തൃമധുരമാക്കട്ടെ.
… വിജയൻ മണ്ണഴി …
