മമ്മൂട്ടിയുടെ ദുബായ് എന്ന സിനിമ കണ്ടിട്ടാണ് ഗൾഫിൽ പോകണം എന്ന ആഗ്രഹം ആദ്യമായി മനസ്സിൽ ഉദിച്ചത്. ആ സിനിമയിൽ മമ്മൂട്ടി വലിയ കോടീശ്വരനാണ്. എല്ലാവരും സാർ എന്ന് വിളിക്കുന്ന വലിയ ബിസിനസ്മാൻ. അങ്ങനെ ആഗ്രഹിച്ച പോലെ തന്നെ ഗൾഫിൽ എത്തി. ജോലിയും കിട്ടി.
ജോലി സ്ഥലത്ത്, മുതലാളിയുടെയും, മാനേജരുടെയും, നമുക്ക് മുകളിൽ ജോലി ചെയ്യുന്നവരുടെയും, ചീത്തയും,,കുറ്റപ്പെടുത്തലുകളും കേട്ട് കേട്ട് രണ്ട് വർഷത്തിന് ശേഷം കിട്ടുന്ന അവധിക്ക് നാട്ടിലേക്ക് പോകാൻ എയർപോർട്ടിലെത്തി. ഫ്ലൈറ്റ്ലേക്ക് കയറുമ്പോൾ, മുമ്പിൽ കൈകൂപ്പി വെൽക്കം സാർ എന്ന് എയർഹോസ്റ്റസ് പറയുന്നത് കേൾക്കുന്ന ഞാൻ..
അതേ സിസ്റ്ററെ വലിയൊരു സാർ ആകണം എന്ന് മോഹിച്ചിട്ട് തന്നെയാ ഇങ്ങോട്ട് വന്നത്. പക്ഷേ കണ്ട സാറന്മാരുടെ വായിലുള്ളത് കേൾക്കാനായിരുന്നു യോഗം. എന്തായാലും തിരിച്ചു പോകാൻ നേരം എങ്കിലും സാർ എന്ന വിളി കേട്ടല്ലോ തൃപ്തിയായി. ഏതേനു സിസ്റ്ററെ ഞമ്മളെ സീറ്റ്. അതൊന്ന് പറഞ്ഞു തരിൻ.
#സിനിമ
#പ്രവാസം
#കൂട്ടക്ഷരങ്ങൾ


8 Comments
കുറെ ആഗ്രഹങ്ങൾ, പറന്നു പോകും അല്ലെ ?
നർമത്തിൽ ചാലിച്ച സത്യം.😀
വിഷമമുള്ള അനുഭവം മറ്റുള്ളവർക്ക് ചിരിക്കാൻ വകനൽകുന്നവൻ കലാാരൻ❤️—— എഴുത്ത് നന്നായിട്ടുണ്ട് സാാാർ😍
എഴുതിയത് ജിനാസിന്റെ സങ്കടം ആണെങ്കിലും വായിച്ചപ്പോൾ ചിരിച്ചു പോയി🤣🤣
ഹരികുമാർ 😂😂😂
😂😂അടിപൊളി 👌
സയറ ഫാത്തിമ 🤣🤣
😃😃
🤣🤣🤣