Close Menu
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • അനുഭവം
    • ഓർമ്മകൾ
    • സാമൂഹ്യപ്രശ്നങ്ങൾ
    • സമത്വം
    • ജോലി
    • അറിവുകൾ
    • പ്രചോദനം
    • സൗഹൃദം
    • ജീവിതം
    • കവിത
    • കഥ
    • തുടർക്കഥ / സീരീസ്
    • പ്രണയം
    • ത്രില്ലർ
    • നര്‍മം
    • സ്ത്രീ
    • വിവാഹം
    • ബന്ധങ്ങൾ
    • ലൈംഗീകത
    • LGBTQA+
    • ഗർഭം
    • പ്രസവം
    • പാരന്റിങ്
    • കുട്ടികൾ
    • സ്‌കൂൾ / കോളേജ്
    • വീട്
    • ആരോഗ്യം
    • മാനസികാരോഗ്യം
    • ഗൃഹവൈദ്യം
    • ഭിന്നശേഷി
    • യാത്ര
    • ചരിത്രം / പൗരാണികശാസ്ത്രം
    • പുസ്‌തകം
    • സിനിമ
    • സംഗീതം
    • പാചകം
    • ഫാഷൻ
    • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
  • My Bookmarks
  • Login / Register
  • My Account
Facebook Instagram YouTube
Trending
  • കൊലപാതകം നടന്ന രാത്രി..
  • കുടുംബ ജീവിതത്തിലെ ഒരു കൊച്ചു ഭൂമികുലുക്കം
  • നൊമ്പരം
  • 🌚അപരിചിതമായ വഴികൾ🌚
  • മട്ടൺ ബിരിയാണി
  • കറന്റും ഒടിയനും പിന്നെ, ഉണ്ണിക്കണ്ണനും
  • 💜എൻ പൊന്നുണ്ണിക്കണ്ണാ  💜
  • ഒരു ചെറിയ വയറുവേദന
  • Login
  • FAQ/ How to blog
  • Contact US
  • My Account
Facebook Instagram YouTube
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Thursday, September 24
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • Categories
      • അനുഭവം
      • ഓർമ്മകൾ
      • ജീവിതം
      • സാമൂഹ്യപ്രശ്നങ്ങൾ
      • സമത്വം
      • ജോലി
      • സൗഹൃദം
      • അറിവുകൾ
    • Categories
      • കവിത
      • കഥ
      • തുടർക്കഥ / സീരീസ്
      • പ്രണയം
      • ത്രില്ലർ
      • നര്‍മം
      • പ്രചോദനം
      • ബന്ധങ്ങൾ
    • Categories
      • സ്ത്രീ
      • വിവാഹം
      • ഗർഭം
      • പ്രസവം
      • പാരന്റിങ്
      • കുട്ടികൾ
      • സ്‌കൂൾ / കോളേജ്
    • Categories
      • വീട്
      • ആരോഗ്യം
      • ഗൃഹവൈദ്യം
      • മാനസികാരോഗ്യം
      • ലൈംഗീകത
      • LGBTQA+
      • ഭിന്നശേഷി
    • Categories
      • യാത്ര
      • ചരിത്രം / പൗരാണികശാസ്ത്രം
      • സിനിമ
      • പുസ്‌തകം
      • സംഗീതം
      • പാചകം
      • ഫാഷൻ
      • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Home » Recent Blogs » കൊലപാതകം നടന്ന രാത്രി..
ഓർമ്മകൾ കഥ കുട്ടികൾ ജോലി ത്രില്ലർ ബന്ധങ്ങൾ

കൊലപാതകം നടന്ന രാത്രി..

By ജിനാസ് വേലാണ്ടിSeptember 24, 2026No Comments10 Mins Read3 Views
Bookmark Now
Please login to bookmark Close

No account yet? Register

2006 ലെ ഒരു രാത്രി

 ശക്തമായ കാറ്റും ഇടിമിന്നലുമുള്ള ഒരു കർക്കിടകരാത്രിയായിരുന്നു അത്. പെട്ടെന്നാണ് ആ ഗ്രാമമാകെ ഇരുട്ടിലാക്കി കൊണ്ട്, പവർകട്ട് ഉണ്ടായത്. വീശിയടിക്കുന്ന കാറ്റിൽ എവിടെയോ പോസ്റ്റ്‌ മറിഞ്ഞു വീണതിനാൽ, ഫോൺ ലൈനുകളും ചത്തുകിടക്കുകയായിരുന്നു. ആ കനത്ത ഇരുട്ടിൽ ഇടയ്ക്കിടെ അടിക്കുന്ന മിന്നൽവെളിച്ചത്തിൽ, കറുത്ത റെയിൻകോട്ട് ധരിച്ചു വരുന്ന ഒരാൾ, കനത്ത മഴയെയും ഇടിമുഴക്കങ്ങളെയും അവഗണിച്ചു കൊണ്ട് ആ വീട് ലക്ഷ്യമാക്കി നടന്നു. അയാളുടെ കണ്ണുകളിൽ പ്രതികാരത്തിന്റെ കനലുകൾ കത്തിയെരിയുന്നുണ്ടായിരുന്നു. 

ശക്തമായ മിന്നലും ഇടിയും, സൽമ പേടിയോടെ തന്റെ കെട്ട്യോൻ ബഷീറിനെ കെട്ടിപ്പിടിച്ചു കിടന്നു. 

കാറ്റ് ജനൽപ്പാളികളിൽ വന്നിടിച്ചു ഭയപ്പെടുത്തുന്ന ശബ്ദമുണ്ടാക്കി കൊണ്ടിരുന്നു. കട്ടികൂടിയ മഴക്കോട്ടിനുള്ളിൽ മുഖം മറച്ച അയാൾ, തന്റെ കയ്യിലെ ഇരുമ്പ്കോൽ ജനൽപാളിയിലേക്ക് തിരുകി. കാറ്റിന്റെയും ഇടിമിന്നലിന്റെയും ഗർജ്ജനത്തിനിടയിൽ, ആ ജനൽപ്പാളി തകരുന്ന ശബ്ദം ആരും കേട്ടില്ല. ഒരു പൂച്ചയെ പോലെ അയാൾ ആ ജനലിലൂടെ അകത്തേക്ക് ഊർന്നിറങ്ങി. 

ഉറങ്ങുന്നില്ലെങ്കിലും കണ്ണുകളടച്ചു കിടന്ന ബഷീറിന് ആരോ നടന്നടുത്ത് വരുന്നത് പോലെ തോന്നി. ബഷീർ നോക്കുമ്പോഴേക്കും അയാൾ ബഷീറിന്റെ കഴുത്തിനു കുത്തി പിടിച്ചു. ബഷീറിന്റെ കണ്ണുകൾ തുറിച്ചുവന്നു. സൽമ പേടിച്ചു നിലവിളിക്കാൻ തുടങ്ങി. അവളുടെ നിലവിളി പുറത്തെ കാറ്റിന്റെയും മഴയുടെയും ഇടിമുഴക്കത്തിന്റെയും ശബ്ദത്തിൽ ലയിച്ചു ചേർന്നു. ആരും ആ നിലവിളി, കേട്ടില്ല. മുറിയിൽകത്തുന്ന, എമർജൻസിലാമ്പിന്റെ, വെളിച്ചത്തിൽ ബഷീർ ആളെ തിരിച്ചറിഞ്ഞു. 

അസീസ്… താൻ വിസ നൽകി ഗൾഫിൽ കൊണ്ട് പോയവൻ. 

അസീസ് കയ്യിലുള്ള കത്തി ബഷീറിന്റെ കഴുത്തിനു മുട്ടിച്ചു വെച്ചു. ശേഷം, കഴുത്തിലെ പിടിവിട്ടു. 

നിന്നെ കൊല്ലാനാ ഞാൻ വന്നത്. കൊല്ലും മുമ്പ് രണ്ട് വാക്ക് സംസാരിക്കണം. സാക്ഷിയായി നിന്റെ ഭാര്യയെ ഇവിടെ ബാക്കി വെക്കില്ല. രണ്ട് പേർക്കും ഇന്ന് പരലോകത്തേക്ക് പോകാം. അസീസ് രോഷത്തോടെ മുരണ്ടു. 

എടാ നിന്നെ ഗൾഫിലേക്ക് കൊണ്ട്പോയി, എന്റെ ഷോപ്പിൽ ജോലി തന്നു എന്നൊരു തെറ്റേ ഞാൻ ചെയ്തിട്ടുള്ളൂ. അതിനാണോ നീ എന്നെ കൊല്ലുന്നത്. നിന്നെ വിശ്വസിച്ചു കാഷ്യർ ആയി തന്നെ നിനക്ക് ജോലി തന്നു. നീ ചെയ്തതോ, എന്റെ പണം മോഷ്ടിച്ചു. ബഷീർ കത്തിമുനയുടെ മുമ്പിൽ, സംസാരിക്കുമ്പോൾ, വിറക്കുന്നുണ്ടായിരുന്നു

ശരിയാ… നീ എനിക്ക് ജോലി തന്നു. പക്ഷേ ശമ്പളം, കുറവായിരുന്നില്ലേ. അത്കൊണ്ട് ഞാൻ പണം അടിച്ചു മാറ്റി. അതിന് നീ എന്നെ പുറത്താക്കുക മാത്രം അല്ല ചെയ്തത്. പോലീസിൽ പരാതി നൽകി. അങ്ങനെ കുറച്ചു മാസം ഗൾഫിലെ ജയിലിൽ കിടന്നു. നാട്ടിലെത്തിയപ്പോൾ നീ എല്ലാവരോടും എന്റെ കുറ്റങ്ങൾ പറഞ്ഞു പരത്തി. ഇപ്പോൾ എനിക്ക് നാട്ടിലും ഒരു ജോലി കിട്ടാത്ത അവസ്ഥയായി. 

അതെടാ… നിനക്ക് ശമ്പളം കുറവായിരുന്നു. ഒരു നേപ്പാളിയെ ജോലിക്ക് നിർത്തിയാൽ നിനക്ക് തരുന്നതിന്റെ പകുതി ശമ്പളം പോലും വേണ്ടാ. എന്നിട്ടും നിന്നെ അവിടെ നിറുത്തിയത്, നിന്റെ വീട്ടിലെ അവസ്ഥ ഓർത്തിട്ടാണ്. അതിന് നന്ദിയായിട്ട് നീ എന്റെ പണം കട്ടെടുത്തു. ഇപ്പോൾ നീ എന്നെ കൊല്ലാനും വന്നു. 

നാട്ടിൽ എല്ലാവരോടും നിന്റെ കുറ്റം പറഞ്ഞു നടന്നു എന്നത് ശരിയാണ്. അന്ന് നിന്നോട് എനിക്ക് അത്രയും ദേഷ്യം ഉണ്ടായിരുന്നു. അതിൽ എന്റെ ഭാഗത്ത് തെറ്റുണ്ട്. നീ എന്നെയും ഇവളെയും ഒന്നും ചെയ്യരുത്. നിനക്ക് ഞാൻ എത്ര പണം വേണമെങ്കിലും തരാം. ബഷീർ കെഞ്ചി. 

തെറ്റുണ്ട് എന്ന് സമ്മതിച്ചല്ലോ എന്നാൽ മരിക്കാൻ തയ്യാറായിക്കോ? അന്ന് നീ എനിക്ക് ഒരവസരം കൂടി തന്നിരുന്നുവെങ്കിൽ, പോലീസിൽ പരാതി നൽകാതിരുന്നിരുന്നുവെങ്കിൽ, ഞാൻ ഇങ്ങനെ വീട്ടിൽ കയറിവരില്ലായിരുന്നു. നിനക്ക് ഞാൻ ആരാണെന്ന് മനസ്സിലായിട്ടില്ല. ഇപ്പോൾ നീ പണം തരും എന്ന് പറഞ്ഞിട്ട് നിന്നെ വെറുതെ വിട്ടാൽ നീ പിന്നെയും എനിക്ക് എതിരെ കേസ് കൊടുക്കും, വധശ്രമത്തിന്. ഒരു തെളിവും ബാക്കി വെക്കാതെ നിന്നെയും നിന്റെ ഭാര്യയെയും കൊന്ന് പുറത്തിറങ്ങാനാ ഞാൻ ഈ മഴയിൽ പവർകട്ട് സമയം നോക്കി കയറിയത്. നിന്നെ എനിക്ക് വിശ്വാസമില്ല.

അയ്യോ ഒന്നും ചെയ്യരുതേ. സൽമ അസീസിന്റെ കൈ പിടിച്ചു യാചിച്ചു.

അസീസ് സൽ‍മയെ തള്ളി മാറ്റി. അവൾ കട്ടിലിൽ നിന്ന് താഴേക്ക് വീണു. അസീസ് ബഷീറിന്റെ നേരെ കത്തി വീശി.

അയ്യോ സൽമ ഉച്ചത്തിൽ പൊട്ടികരഞ്ഞു. 

പിറ്റേന്ന് പകൽ ബഷീറിന്റെ വീട്ടിൽ നിറയെ ആൾക്കാരായിരുന്നു. സംഭവ സ്ഥലത്ത് പോലീസും എത്തിയിട്ടുണ്ട്. അതേ ബഷീറിന്റെ വീട്ടിൽ കൊലപാതകം നടന്നിരിക്കുന്നു. 

 

*************************

ഒരു ദിവസം മുമ്പ്

 

തലശ്ശേരി, കോടിയേരിയിലെ ആ കുന്നിൻ മുകളിലെ, മലബാർ ക്യാൻസർ സെന്ററിലെ, ആ വാർഡിൽ കനത്തൊരു നിശബ്ദത തളം കെട്ടിനിന്നു. 2006 ലെ ആ വർഷകാലത്ത് ജനാലയ്ക്കപ്പുറം കനത്തു പെയ്യുന്ന മഴയുടെ ശബ്ദം മാത്രമാണ് ആ മുറിയിലേക്ക് അരിച്ചെത്തി കൊണ്ടിരുന്നത്. മരുന്നുകളുടെയും ഫിനോയിലിന്റെയും കടുത്ത ഗന്ധമുള്ള ആ വാർഡിലെ ഇരുമ്പ് കട്ടിലിൽ ആമിന തളർന്നു കിടക്കുകയാണ്. കട്ടിലിനിന്നരികിലെ പഴയ പ്ലാസ്റ്റിക്ക് കസേരയിൽ, ആമിനയുടെ ഭർത്താവ് അബ്ബാസും ഇരിപ്പുണ്ട്. അബ്ബാസിന്റെ, മടിയിൽ എട്ട് വയസ്സുകാരി മകൾ അമീറയുമുണ്ട്. ആമിനക്ക്, സ്തനാർബുദമായിരുന്നു. തിരിച്ചറിയാൻ വൈകിപോയി. 

അമീറ മോൾക്ക് ഒന്നും കാണാൻ കഴിയില്ലായിരുന്നു. 

ലോകമെന്തെന്നോ, തന്റെ ഉമ്മ മരണത്തിലേക്ക് നടന്നു പോവുകയാണെന്നോ, തിരിച്ചറിയാൻ കഴിയാത്ത വിധം ഇരുളടഞ്ഞതായിരുന്നു അമീറയുടെ കണ്ണുകൾ. 

പവർകട്ട് സമയത്ത് ഇരുട്ടത്ത് തപ്പി നടക്കുമ്പോഴും, ഓണാഘോഷത്തിന് കണ്ണ്കെട്ടി കളിക്കുമ്പോൾ ദിശയറിയാതെ നടന്നപ്പോഴുമെല്ലാം, എന്നും ഇരുട്ടത്ത് കഴിയുന്ന തന്റെ മോളെ ഓർത്ത് അബ്ബാസ് വളരെ വേദനിച്ചിരുന്നു. ക്യാൻസർ രോഗത്തിന്റെ വേദനകൾക്കിടയിലും സൽമയുടെ, അമ്മ മനസ്സ്, വേദനിച്ചതും, കണ്ണിന് കാഴ്ച ഇല്ലാത്ത മകളെ ഓർത്താണ്. 

ആമിനയുടെ, വിരലുകൾ അബ്ബാസിന്റെ കൈകളിൽ നേർത്ത രീതിയിൽ അമർന്നു. അബ്ബാസ്‌ക്കാ എന്റെ മോൾക്ക് ഈ ലോകം കാണണം. ഞാൻ മരിച്ചാൽ എന്റെ കണ്ണുകൾ അവൾക്ക് നൽകണം. ഇക്ക ഡോക്ടറോട് പറയണം. ആമിന കണ്ണീരോടെ പറഞ്ഞു. 

അസുഖം വന്നത് മുതൽ അവൾ പറയുന്നതാണ്, ഞാൻ മരിച്ചാൽ കണ്ണുകൾ എന്റെ മോൾക്ക് നൽകണം എന്ന്. മുമ്പ് ഒരു കണ്ണ് ഡോക്ടറെ കാണിച്ചപ്പോൾ, അമീറാ മോൾക്ക് കാഴ്ചയില്ലാത്തത് കോർണിയയിലെ തകരാർ മൂലമാണെന്ന് ഡോക്ടർ പറഞ്ഞിരുന്നു. ആമിന ഇനി എത്ര നാൾ എന്ന് ഉറപ്പില്ല. അബ്ബാസ്, ഡോക്ടറെ കണ്ട് കാര്യങ്ങൾ സംസാരിച്ചു. 

ക്യാൻസർ ബാധിച്ച രോഗികളുടെ അവയവങ്ങൾ ദാനം ചെയ്യാൻ കഴിയില്ലെങ്കിലും മരണശേഷം നേത്രദാനം ചെയ്യാൻ സാധിക്കും. കണ്ണ് മുഴുവനായി മാറ്റിവെക്കുകയല്ല ചെയ്യുന്നത്. കണ്ണിന്റെ മുമ്പിലെ കോർണിയ മാത്രമാണ് മാറ്റിവെക്കുന്നത്. ആമിനയുടെ കണ്ണിലെ കോർണിയ മാറ്റിയെടുക്കുന്നതിനു പൈസ ആവശ്യമില്ല. എന്നാൽ കോർണിയ മകളുടെ കണ്ണിലേക്കു വെച്ചുപിടിപ്പിക്കുന്ന ശസ്ത്രക്രിയക്ക് പണം ആവശ്യമാണ്‌. ഇവിടെ നേത്രരോഗ വിദഗ്ദൻ ഇല്ലാത്തത് കൊണ്ട് പുറത്തു നിന്ന് ഒരു നേത്രരോഗ വിദഗ്ദനെ അടിയന്തിരമായി എത്തിക്കുന്നതിനു വലിയ പണച്ചിലവ് വരും. മരണശേഷം ആറ് മണിക്കൂറിലധികം വൈകിയാൽ കണ്ണിലെ കോർണിയ കോശങ്ങൾ നശിച്ചു പോകും. അത്കൊണ്ട് എത്രയും പെട്ടെന്ന് ആ പണം കണ്ടെത്തുക. 

ഡോക്ടർ കാര്യങ്ങൾ എല്ലാം അബ്ബാസിനോട് വിശദീകരിച്ചു പറഞ്ഞു. 

അബ്ബാസ് പലരേയും ഫോൺ വിളിച്ചു. ആരും തന്നെ സഹായിച്ചില്ല. എങ്ങനെ സഹായിക്കാൻ ആണ്. മുമ്പ് വാങ്ങിയ പണം തന്നെ പലർക്കും തിരിച്ചു കൊടുത്തിട്ടില്ല. പിന്നെ വീണ്ടും അവർ സഹായിക്കുമോ. ഞാൻ ചെയ്ത പാപങ്ങളുടെ ഫലം ആണ് എന്റെ ഭാര്യയും, മോളും അനുഭവിക്കുന്നത്. പടച്ചോനെ എന്തെങ്കിലും വഴി കാണിച്ചു തരണേ. അബ്ബാസ് മനമുരുകി പ്രാർത്ഥിച്ചു. 

പക്ഷേ മകളുടെ കണ്ണ് മാറ്റിവെക്കൽ ശസ്ത്രക്രിയക്ക് വേണ്ട പണം തേടിയുള്ള യാത്ര, അബ്ബാസിനെ കൊണ്ട് ചെന്നെത്തിച്ചത് ഒരു കുറ്റകൃത്യത്തിലേക്കായിരുന്നു. അബ്ബാസ്നെ പോലീസ് അറസ്റ്റ് ചെയ്തു. കോടതി അബ്ബാസിന് അഞ്ചു വർഷത്തെ തടവ് ശിക്ഷ വിധിച്ചു. 

പുറം ലോകത്ത് ജീവിക്കുമ്പോൾ തോന്നിയ പോലെ സമയമോ, ദിവസമോ വേഗത്തിൽ കടന്നു പോകുന്നത് പോലെ, ജയിലിനുള്ളിൽ അബ്ബാസിന് തോന്നിയില്ല. ഒരു ദിവസത്തിന് ഒരു വർഷത്തെ ദൈർഘ്യം ഉള്ളത് പോലെയാണ് ജയിലിലെ അനുഭവം. ദിവസവും മാസവും വർഷവുമെല്ലാം ഒച്ചിഴയും പോലെ പതുക്കെ ഇഴഞ്ഞു നീങ്ങി. 

*************************

അഞ്ചു വർഷങ്ങൾക്ക് ശേഷം. 

 

കണ്ണൂർ സെൻട്രൽ ജയിലിൽ നിന്നും അബ്ബാസ് പുറത്തിറങ്ങി. ഏറെ കാലത്തിനു ശേഷമാണു പുറംലോകം കാണുന്നത്. അവൻ ചുറ്റും നോക്കി. നാട്ടിലേക്കുള്ള ബസ്സ്‌ വന്നപ്പോൾ, അബ്ബാസ് ബസ്സിൽ കയറി. ബസ്സ് മുമ്പോട്ട് നീങ്ങി. 

പ്രകൃതീശ്വരി നിന്റെ ആരാധകൻ, ഞാൻ ഒരാസ്വാദകൻ, അന്ധവന ഗായകൻ. 

ബസ്സിനുള്ളിൽ, കലാഭവൻ മണി അന്ധനായി അഭിനയിച്ച സിനിമയിലെ ഗാനം, നാട്ടിലേക്കുള്ള യാത്രയിൽ ബസ്സിൽ നിന്നും ആ ഗാനം കേട്ടപ്പോൾ, ബഷീറിന്റെ ഓർമ്മകൾ അഞ്ചു വർഷങ്ങൾക്ക് പിന്നിലേക്ക് പോയി. മരണം കാത്തിരിക്കുന്ന ഭാര്യ. അവളുടെ മരണം സംഭവിച്ചു കഴിഞ്ഞാൽ, അവളുടെ കണ്ണുകൾ മകളിലേക്ക് മാറ്റി വെക്കാനുള്ള പണത്തിനുള്ള മരണപാച്ചിലിലായിരുന്നു ഞാൻ. ഒടുവിൽ സംഭവിച്ചത്. കാറ്റും മഴയും പവർകട്ടും ഉള്ള ആ രാത്രിയിലേക്ക് അബ്ബാസിന്റെ ഓർമ്മകൾ വീണ്ടും പോയി. 

മകളുടെ കണ്ണ് മാറ്റിവെക്കൽ ശസ്ത്രക്രിയക്ക് വേണ്ടിയുള്ള പണത്തിന് വേണ്ടി നെട്ടോട്ടത്തിലായിരുന്നു താൻ. ഒടുവിൽ, എവിടുന്നും പണം കിട്ടാതെ ആയപ്പോൾ ഒരിക്കൽ ഉപേക്ഷിച്ച തന്റെ തൊഴിൽ ഒരിക്കൽ കൂടി ചെയ്യാൻ ഞാൻ തീരുമാനിച്ചു. മോഷണം. ഒരിക്കൽ താൻ കള്ളനായിരുന്നു. 

പലരും കഷ്ട്ടപെട്ട് ഉണ്ടാക്കിയ പണം അടിച്ചു മാറ്റിയത് കൊണ്ട് അവരുടെ ശാപം കിട്ടിയത് കൊണ്ടോ എന്താണെന്നറിയില്ല. കണ്ണിന് കാഴ്ച ഇല്ലാത്ത ഒരു മകളെയാണ് ദൈവം എനിക്ക് തന്നത്. ഭാര്യ ക്യാൻസർ രോഗിയും ആയി. ഒടുവിൽ, ആ മോൾക്ക് കണ്ണിനു കാഴ്ച തിരിച്ചു കിട്ടാനുള്ള ഓപറേഷന് വേണ്ടി ഒരിക്കൽ കൂടി കള്ളനാകേണ്ടി വന്നു. 

നാട്ടിലെ പണക്കാരൻ ബഷീറിന്റെ വീട്ടിലാണ് അന്ന് മോഷണത്തിന് കയറിയത്. ആ വീട്ടിൽ ബഷീറും, ഭാര്യയും മാത്രമേ ഉള്ളൂ എന്ന് അറിയാമായിരുന്നു. മക്കളില്ലാത്തതിന്റെ വേദനകൾ ബഷീർ പലരോടും പറയുന്നത് താൻ കേട്ടിട്ടുണ്ട്. അവിടേക്ക് കയറുമ്പോൾ, തനിക്ക് മുമ്പേ വേറെ ആരോ അകത്തു കയറിയിട്ടുണ്ട്. ജനൽ ഗ്ലാസ്‌ ഒക്കെ പൊളിച്ചു ആരോ അകത്തു കടന്നിട്ടുണ്ട്. തിരിച്ചു പോകാം എന്ന് മനസ്സ് പറഞ്ഞെങ്കിലും ഏതോ ശക്തി എന്നെ ഉള്ളിലേക്ക് ക്ഷണിച്ച പോലെ താൻ അകത്തു കയറി. 

ആ സമയത്ത് ഒരാൾ ബഷീറിനെ കത്തികൊണ്ട് കുത്തികൊല്ലാൻ ശ്രമിക്കുകയായിരുന്നു. ഒരു നിമിഷം ഞാൻ വന്ന കാര്യം മറന്നു. വാതിലും ജനലും ഒക്കെ കുത്തിതുറക്കാൻ കയ്യിൽ കരുതിയ ഇരുമ്പ് വടി കൊണ്ട് ആ അക്രമിയെ ഞാൻ പിന്നിൽ നിന്നടിച്ചു. അടിയുടെ ശക്തി കൂടി പോയത് കൊണ്ടോ, മർമ്മസ്ഥാനത്ത് അടികൊണ്ടത് കൊണ്ടോ, എന്തോ അയാൾ കൊല്ലപ്പെട്ടു. മോഷണത്തിന് പോയ താൻ കൊലയാളിയായി. 

താൻ എങ്ങനെ ഈ സമയത്ത് ഇവിടെ എത്തി. എന്നെ നേരിൽ കണ്ട് പരിചയം ഉള്ള ബഷീർ തന്നോട് ചോദിച്ചു. ഞാൻ എല്ലാ കാര്യങ്ങളും ബഷീറിനോട് പറഞ്ഞു. 

എന്തായാലും താനിപ്പോൾ ഇവിടെ എത്തിയത് കൊണ്ട് എന്റെ ജീവൻ രക്ഷപ്പെട്ടു. അത്കൊണ്ട് തനിക്ക് ഞാൻ എന്ത് സഹായവും ചെയ്യും.. ഈ മരിച്ചു കിടക്കുന്നവന്, ഖത്തറിലെ എന്റെ ഷോപ്പിൽ ജോലി കൊടുത്തു എന്നൊരു തെറ്റേ ഞാൻ ചെയ്തുള്ളൂ. ഇവൻ എന്റെ പണം മോഷ്ടിച്ചു. അതിന് ഞാൻ ഇവനെ ജോലിയിൽ നിന്ന് പിരിച്ചു വിട്ടു. പോലീസിൽ പരാതിയും നൽകി. ഗൾഫിലെ ജയിലിൽ കുറച്ചു കിടന്നാ ഇവൻ നാട്ടിൽ എത്തിയത്. ഞാൻ ചെയ്തത് കുറച്ചു ക്രൂരമായി പോയി. അതിന് പ്രതികാരം ചെയ്യാൻ വന്നതാ ഇവൻ. അവസാനം എന്നെ കൊല്ലാൻ വന്നവൻ നിന്റെ കൈ കൊണ്ട് കൊല്ലപ്പെട്ടു. ഇതിപ്പോൾ പോലീസ് കേസ് ആകില്ലേ. പോലീസ് അറിയാതെ ഇവന്റെ ബോഡി ഇവിടുന്ന് മാറ്റിയാലോ. അതൊക്കെ പിന്നീട് വലിയ പ്രശ്നം ആകില്ലേ അബ്ബാസേ. 

ബഷീർ സങ്കടത്തോടെ പറഞ്ഞു. 

നിങ്ങൾ പേടിക്കേണ്ട. ഞാൻ കൊലകുറ്റം ഏറ്റെടുത്ത് ജയിലിൽ പോകാം. എന്റെ മോൾക്ക് കണ്ണിന് കാഴ്ച കിട്ടണം. അവളുടെ ഉമ്മ ഏത് നിമിഷവും മരിക്കാം. ഞാൻ, ജയിലിലുമായാൽ എന്റെ മോള് ഒറ്റപ്പെട്ടു പോകും. ഞാൻ ജയിലിൽ നിന്നിറങ്ങുന്നത് വരെ എന്റെ മോളെ നിങ്ങള് നോക്കണം. ജീവൻ രക്ഷച്ചതിനു പകരം എനിക്ക് ഇത്രയെങ്കിലും ചെയ്ത് തരണം. താൻ ആവശ്യപെട്ടു. 

ദൈവമാണ് നിന്നെ ഇപ്പോൾ ഇവിടെ എത്തിച്ചത്. ബഷീർ തന്നെ കെട്ടിപിടിച്ചു. കക്കാൻ പോയ ഞാൻ രക്ഷകൻ ആയ രംഗം. 

പിറ്റേന്ന് പകൽ ബഷീർ വിളിച്ചു പറഞ്ഞു പോലീസ് എത്തി. നാട്ടുകാർ എല്ലാം അവിടെ തടിച്ചു കൂടിയിരുന്നു. പോലീസ് തന്നെ അറസ്റ്റ് ചെയ്ത് കൊണ്ട് പോകാൻ നേരം, എന്റെ നോക്കിയ ഫോണിലേക്ക് മലബാർ ക്യാൻസർ സെന്ററിൽ നിന്നും ഫോൺ വന്നു. ആമിന മരണപ്പെട്ടു. ഞാൻ ബഷീറിനെ നോക്കി. എന്റെ ഭാര്യ മരിച്ചു എന്നാ ഹോസ്പിറ്റലിൽ നിന്ന് വിളിച്ചു പറഞ്ഞത്. എന്റെ മോള്.. ഒട്ടും വൈകരുത്. വൈകിയാൽ എന്റെ മോൾ, അവളുടെ കണ്ണിന് കാഴ്ച കിട്ടാനാ ഞാൻ ഈ കഷ്ടപ്പാട് മുഴുവൻ അനുഭവിക്കുന്നത്. 

മുഴുവൻ പറയും മുമ്പേ, പോലീസ് തന്നെ വലിച്ചു ജീപ്പിൽ കേറ്റി. 

ഒരാളുടെ ജീവൻ രക്ഷിക്കാൻ വേണ്ടി ചെയ്ത് പോയ കൊലപാതകം ആണെങ്കിലും, മോഷണശ്രമം എല്ലാം ചേർത്ത് അഞ്ചു വർഷത്തെ തടവ് ശിക്ഷ കിട്ടി. 

ഇടക്ക് എന്നെ കാണാൻ ബഷീർ ജയിലിൽ വന്നു. കൂടെ എന്റെ അമീറ മോളും. അവളിപ്പോൾ കണ്ണിന് കാഴ്ച ഇല്ലാത്തവൾ അല്ല. അവൾക്ക് കണ്ണിന് കാഴ്ച നൽകിയാണ് അവളുടെ ഉമ്മ ഈ ലോകം വിട്ട് പോയത്. കണ്ണ് മാറ്റിവെക്കൽ ശസ്ത്രക്രിയക്ക് ഉള്ള എല്ലാ ഹോസ്പിറ്റലിൽ ചിലവും ബഷീർ ആയിരുന്നു ചിലവാക്കിയത്. അയാളുടെയും ഭാര്യയുടെയും ജീവൻ രക്ഷിച്ചതിന് ഉള്ള നന്ദിക്ക് വേണ്ടി ചെയ്ത, ഉപകാരം.. മോള് ആദ്യമായിട്ടാണ് അവളുടെ ബാപ്പയെ നേരിൽ, കാണുന്നത്. മോളുടെ കണ്ണുകൾ നിറഞ്ഞിരുന്നു. എന്റെയും. 

ഒരു മാസത്തെ പരോളിന് ഇറങ്ങിയപ്പോൾ എന്റെ മോളേ വീണ്ടും കാണാൻ പറ്റിയിരുന്നു. ഒരു മാസത്തോളം എന്റെ മോളോടൊപ്പം ഞാൻ ജീവിച്ചു. എന്റെ പ്രിയപ്പെട്ട ആമിന കിടന്നുറങ്ങുന്ന പള്ളികാട്ടിൽ അവളുടെ ഖബറിന്റെ അടുത്ത് പോയി കുറേ കരഞ്ഞു. ആമിനാ നമ്മുടെ മോള്ക്ക് ഇപ്പോൾ എല്ലാം കാണാം. അവൾക്ക് കണ്ണുകൾ നൽകിയല്ലേ നീ പോയത്. പക്ഷേ ഞാൻ ഇപ്പോൾ ജയിലിലാ ഉള്ളത്. എന്റെ മോളേ കൂടെ എന്നും ജീവിക്കാൻ എനിക്ക് കൊതിയുണ്ട്. പക്ഷേ എനിക്ക് ഭാഗ്യമില്ല. എന്റെ കണ്ണീർ അവളുടെ അന്ത്യവിശ്രമം കൊള്ളുന്ന മണ്ണിനു മുകളിൽ ഒഴുകി വീണു. എന്റെ ആമിനക്ക് വേണ്ടി ആ ഖബർസ്ഥാനിൽ നിന്ന് ഞാൻ കുറേ പ്രാർത്ഥിച്ചു. 

അനുവദിച്ച പരോൾ കാലം കഴിഞ്ഞു വീണ്ടും ജയിലിലേക്ക് തന്നെ തിരിച്ചു പോയി. ഇപ്പോൾ ശിക്ഷാ കാലാവധി പൂർത്തിയായി താൻ ജയിലിൽ നിന്നിറങ്ങി. ഇനി എന്റെ നാട്ടിലേക്ക് എന്റെ മോളേ കാണാൻ. ഇനിയുള്ള കാലം എന്റെ മോളോടൊപ്പം ജീവിക്കാൻ. അബ്ബാസ് മനസ്സിൽ ഓർത്തു. 

അബ്ബാസ് നേരെ പോയത് ബഷീറിന്റെ വീട്ടിലേക്കാണ്. ബഷീർ വാതിൽക്കൽ ഇരുന്ന് പത്രം, വായിക്കുന്നുണ്ടായിരുന്നു. 

അബ്ബാസിനെ കണ്ടതും ബഷീർ പത്രം മടക്കി വെച്ചു കസേരയിൽ നിന്ന് എഴുന്നേറ്റു. 

അമീറ മോളെ കൂട്ടികൊണ്ട് പോകാൻ അവളുടെ ഉപ്പ വന്നിട്ടുണ്ട്. ബഷീർ അകത്തു കേൾക്കാൻ വണ്ണം വിളിച്ചു പറഞ്ഞു കൊണ്ട്, അബ്ബാസിനെ സ്വീകരിച്ചിരുത്തി. 

സൽമ, ആകെ പരിഭ്രാന്തിയിലായി. 

കഴിഞ്ഞ അഞ്ചു വർഷക്കാലം സ്വന്തം മോളെ പോലെ പോറ്റിവളർത്തിയതാണ് അമീറമോളെ. എന്നെ ഉമ്മാ എന്ന് തന്നെയാണ് അവൾ വിളിച്ചിരുന്നത്.. ജന്മം നൽകിയ ഉമ്മയുടെ കണ്ണുകൾ കൊണ്ടാണ് അവൾ ലോകം കണ്ടതെങ്കിലും, ആ കണ്ണുകൾ കൊണ്ട് കണ്ട ഉമ്മ ഞാനായിരുന്നു. മക്കളില്ലാത്ത എനിക്കും ബഷീർക്കാക്കും അവൾ സ്വന്തം മോള് തന്നെയായിരുന്നു. 

അമീറാ മോള് അകത്തു നിന്ന് പുറത്തു വന്നു. അബ്ബാസ് തന്റെ മോളെ തന്നെ നോക്കി നിന്നു. പഴയ ആ മെലിഞ്ഞ ശരീരം ഒന്നുമല്ല ഇപ്പോൾ എന്റെ അമീറമോൾക്ക്. കുറച്ചു തടി വെച്ചിട്ടുണ്ട്. സന്തോഷകരമായ ജീവിതം ആയത് കൊണ്ടാകാം, മോള് ഇപ്പോൾ സുന്ദരിയായിട്ടുണ്ട്. 

അബ്ബാസ് ഇപ്പോൾ മോളെയും കൂട്ടി എങ്ങോട്ടേക്കാ വീട്ടിലേക്ക് ആണോ. ബഷീർ അബ്ബാസിനോട് ചോദിച്ചു. 

ഇല്ല എന്റെ വീട്, പൂട്ടിയിട്ടിരിക്കുകയാണ്. അത് വൃത്തിയാക്കണം. ഞാനിപ്പോൾ പോകുന്നത് എന്റെ അനിയന്റെ വീട്ടിലേക്കാണ്. നാട്ടുകാർ എന്നെ ഇനി എങ്ങനെ നോക്കികാണും എന്ന പേടിയുണ്ട് എനിക്ക്. ഞാൻ ഒരു കൊലയാളി അല്ലേ. അബ്ബാസ് മുഖത്ത് ഒരു കൃത്രിമ ചിരി വരുത്താൻ ശ്രമിച്ചു. 

അബ്ബാസിന്റെ വാക്കുകൾ ബഷീറിനെ വേദനിപ്പിച്ചു. എന്റെയും സൽമയുടെയും ജീവൻ രക്ഷിക്കാനാണല്ലോ ഇവൻ, കൊലയാളിയായത്. 

അമീറ മോള് ഉപ്പയോടൊപ്പം പോകാൻ ഒരുങ്ങി. സൽമ മോളെ കെട്ടിപിടിച്ചു ഒരുമ്മ നൽകി. അമീറാ മോളും കരയാൻ തുടങ്ങിയിരുന്നു. ബഷീറിന്റെയും കണ്ണുകൾ നിറഞ്ഞിരുന്നു. 

അമീറ മോള് അവളുടെ ഉപ്പയോടൊപ്പം യാത്രയായി. 

*************************

അന്ന് രാത്രി സൽമ ബഷീറിന്റെ നെഞ്ചിൽ കിടന്നു പൊട്ടികരഞ്ഞു. 

ബഷീറിന് അവളെ ആശ്വസിപ്പിക്കാൻ വാക്കുകൾ കിട്ടിയില്ല. ജയിലിൽ നിന്നിറങ്ങിയ അബ്ബാസ് ഇന്ന് വൈകുന്നേരമാണ്, അയാളുടെ. മോളേ കൂട്ടികൊണ്ട് പോയത്. അതിന് ശേഷം തുടങ്ങിയ കരച്ചിലാണ് സൽമ. ഇപ്പോൾ സമയം രാത്രി പത്തു മണിയായി. അവളുടെ കരച്ചിൽ നിന്നിട്ടില്ല. 

സൽമാ കരഞ്ഞിട്ട് എന്താ കാര്യം. നമ്മളെ രണ്ടാളുടെയും ജീവൻ രക്ഷിച്ചതിന് പകരം കുറച്ചു കാലം നമ്മള് ആ മോളേ നോക്കി വളർത്തി. സ്വന്തം മോളേ പോലെ തന്നെയാ ഞാനും ആ മോളേ കണ്ടത്. പക്ഷെ സ്വന്തം ഉപ്പ വന്നു ചോദിക്കുമ്പോൾ നമ്മള് തിരിച്ചു കൊടുക്കണ്ടേ. 

എനിക്ക് ഉറക്കം വരുന്നില്ല ഇക്കാ. എനിക്ക് എന്റെ സ്വന്തം മോളേ നഷ്ടപെട്ടത് പോലെയാ ഉഉള്ളത്. 

സൽമാ മക്കളില്ലാത്ത നമുക്ക് കുറച്ചു കാലം എങ്കിലും, സ്നേഹിക്കാൻ ഒരു മോളേ പടച്ചോൻ തന്നു. അങ്ങനെ ചിന്തിച്ചു സമാധാനിക്കാം അതാ നല്ലത്. ബഷീർ സമാധാനിപ്പിച്ചിട്ടും സൽമ കരഞ്ഞു കൊണ്ടിരുന്നു. 

പിറ്റേന്ന് രാവിലെ സൽമ മുറ്റമടിച്ചു, വാരുമ്പോഴാണ് മുറ്റത്ത് ഒരു ഓട്ടോ വന്നു നിന്നത്. അതിൽ നിന്നും അബ്ബാസും മകൾ അമീറയും ഇറങ്ങി. 

മോളേ. സൽമ ഓടിച്ചെന്നു അമീറ മോളെ കെട്ടിപിടിച്ചു. അത് കണ്ട് അകത്തു നിന്ന് ബഷീറും ഇറങ്ങി വന്നു. 

ഇവിടുന്നു പോയത് മുതൽ മോള് കരച്ചിലാണ്. പരോളിൽ ഇറങ്ങി മോളോടൊപ്പം ഒരു മാസം താമസിച്ചപ്പോൾ തന്നെ എനിക്ക് മനസ്സിലായിരുന്നു, നിങ്ങളെ പിരിഞ്ഞു അവൾക്ക് ജീവിക്കാനാകില്ല എന്ന്. 

അബ്ബാസ് പറഞ്ഞു. 

അതിന്റെ ബാക്കിയാ ഇവള്. ഇന്നലെ രാത്രി മുഴുവൻ കരച്ചിലായിരുന്നു. 

ബഷീർ ചിരിച്ചു കൊണ്ട് പറഞ്ഞു. 

അവൾ കണ്ണുകൾ കൊണ്ട് കണ്ട ഉമ്മയും ഉപ്പയും നിങ്ങൾ രണ്ട് പേരെയായിരുന്നു. സ്വന്തം ഉമ്മയെ അവൾ കണ്ടിട്ടില്ല. സൂര്യൻ ഉദിക്കുന്നതോ, അസ്തമിക്കുന്നതോ, കറണ്ട് ഉള്ളതോ, പവർ കട്ട് വന്നു എങ്ങും ഇരുട്ടായതോ ഒന്നും അവൾ അറിഞ്ഞിട്ടില്ല. അവളുടെ മുമ്പിൽ എന്നും ഇരുട്ടായിരുന്നു. 

നിങ്ങൾ കാരണമാണ് അവളീ ലോകം കണ്ടത്. 

കള്ളനും, കൊലയാളിയും ആയ അബ്ബാസിന്റെ മോള് എന്ന വിലാസത്തേക്കാൾ അവൾക്ക് നല്ലത് നിങ്ങളുടെ മകൾ എന്ന വിലാസം തന്നെയാണ്. ഞാൻ ഇനി ഒരു അവകാശവും ചോദിച്ചു വരില്ല.. ഇടക്ക് എന്റെ മോളെ കാണാൻ കൊതി തോന്നുമ്പോൾ ഞാൻ വരും. അപ്പോൾ എന്റെ മോളെ കാണാൻ അനുവദിക്കണം. അബ്ബാസിന്റെ കണ്ണുകൾ നിറഞ്ഞൊഴുകി. 

ബഷീർ അബ്ബാസിന്റെ കൈകൾ ചേർത്തു പിടിച്ചു. അബ്ബാസെ നിനക്ക് എപ്പോൾ വേണമെങ്കിലും ഇവിടെ വരാം. നിന്റെ മോളെ കാണാം. ഈ മോളെ നമ്മള് പൊന്നു പോലെ നോക്കും. 

അബ്ബാസ് അമീറ മോളുടെ നെറ്റിയിൽ ചുംബിച്ചു തിരിച്ചു നടന്നു. അമീറ മോള് കരയാൻ തുടങ്ങിയിരുന്നു. സൽമക്ക് ചിരിക്കണോ, കരയണോ എന്നറിയാൻ പറ്റാതായി. എത്രയായാലും അയാൾ അവളുടെ ഉപ്പയല്ലേ. 

മഴ പെയ്തു തുടങ്ങിയിരുന്നു. ആ മഴയത്ത് പള്ളികാട്ടിലേക്ക് അബ്ബാസ് നടന്നു. അവൻ ആമിനയുടെ ഖബറിന് മുമ്പിൽ എത്തി. 

ഞാൻ തനിച്ചായി പോയെടീ. ഞാനും വരട്ടെ നിന്റെ കൂടെ. അബ്ബാസ് ഒരു കൊച്ചു കുട്ടിയെ പോലെ ആമിനയുടെ ഖബറിന് മുമ്പിൽ പൊട്ടികരഞ്ഞു. 

മഴവെള്ളവും കണ്ണീരും തമ്മിൽ ലയിച്ചു അബ്ബാസിന്റെ കവിളിലൂടെ ഒഴുകിയിറങ്ങി. 

#എന്റെരചന

#കൂട്ടക്ഷരങ്ങൾ

#ഒരുപവർകട്ട് രാത്രിയിൽ

 

1
ജിനാസ് വേലാണ്ടി
  • Website

ഖത്തറിൽ ജോലി ചെയ്യുന്നു.. നാട്ടിൽ കണ്ണൂർ ജില്ല.. മോന്താൽ.

Leave A Reply Cancel Reply

category

  • സിനിമ
  • പുസ്‌തകം
  • പാചകം
  • LGBTQ
  • അറിവുകൾ
  • യാത്ര

Category

  • ജീവിതം
  • ഗർഭം
  • പ്രസവം
  • അനുഭവം
  • ഓർമ്മകൾ
  • പ്രചോദനം

Quick access

  • Home
  • About Us
  • Curated Blogs
  • Contact
Facebook Instagram YouTube
© 2026 koottaksharangal.com | Powered By arbaneo
A project by Jaythra Creative LLP
  • Privacy Policy
  • Terms
  • ReelStars
  • FAQ

Type above and press Enter to search. Press Esc to cancel.

Ad Blocker Enabled!
Ad Blocker Enabled!
Our website is made possible by displaying online advertisements to our visitors. Please support us by disabling your Ad Blocker.