Close Menu
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • അനുഭവം
    • ഓർമ്മകൾ
    • സാമൂഹ്യപ്രശ്നങ്ങൾ
    • സമത്വം
    • ജോലി
    • അറിവുകൾ
    • പ്രചോദനം
    • സൗഹൃദം
    • ജീവിതം
    • കവിത
    • കഥ
    • തുടർക്കഥ / സീരീസ്
    • പ്രണയം
    • ത്രില്ലർ
    • നര്‍മം
    • സ്ത്രീ
    • വിവാഹം
    • ബന്ധങ്ങൾ
    • ലൈംഗീകത
    • LGBTQA+
    • ഗർഭം
    • പ്രസവം
    • പാരന്റിങ്
    • കുട്ടികൾ
    • സ്‌കൂൾ / കോളേജ്
    • വീട്
    • ആരോഗ്യം
    • മാനസികാരോഗ്യം
    • ഗൃഹവൈദ്യം
    • ഭിന്നശേഷി
    • യാത്ര
    • ചരിത്രം / പൗരാണികശാസ്ത്രം
    • പുസ്‌തകം
    • സിനിമ
    • സംഗീതം
    • പാചകം
    • ഫാഷൻ
    • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
  • My Bookmarks
  • Login / Register
  • My Account
Facebook Instagram YouTube
Trending
  • തോൽവികളിൽ നിന്ന് വെള്ളിത്തിരയിലേക്ക്
  • മഞ്ഞവെയിൽ മരണങ്ങൾ
  • ശ്യാമാംബരം… പാട്ടും അർത്ഥവും
  • പുറന്തോട്
  • നെഞ്ചിലെ താരാട്ട്
  • ചാലും വള്ളി
  • മടി
  • ആദവും കവിതയും
  • Login
  • FAQ/ How to blog
  • Contact US
  • My Account
Facebook Instagram YouTube
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Thursday, October 15
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • Categories
      • അനുഭവം
      • ഓർമ്മകൾ
      • ജീവിതം
      • സാമൂഹ്യപ്രശ്നങ്ങൾ
      • സമത്വം
      • ജോലി
      • സൗഹൃദം
      • അറിവുകൾ
    • Categories
      • കവിത
      • കഥ
      • തുടർക്കഥ / സീരീസ്
      • പ്രണയം
      • ത്രില്ലർ
      • നര്‍മം
      • പ്രചോദനം
      • ബന്ധങ്ങൾ
    • Categories
      • സ്ത്രീ
      • വിവാഹം
      • ഗർഭം
      • പ്രസവം
      • പാരന്റിങ്
      • കുട്ടികൾ
      • സ്‌കൂൾ / കോളേജ്
    • Categories
      • വീട്
      • ആരോഗ്യം
      • ഗൃഹവൈദ്യം
      • മാനസികാരോഗ്യം
      • ലൈംഗീകത
      • LGBTQA+
      • ഭിന്നശേഷി
    • Categories
      • യാത്ര
      • ചരിത്രം / പൗരാണികശാസ്ത്രം
      • സിനിമ
      • പുസ്‌തകം
      • സംഗീതം
      • പാചകം
      • ഫാഷൻ
      • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Home » Recent Blogs » ചാലും വള്ളി
അറിവുകൾ ഓർമ്മകൾ കഥ ജീവിതം

ചാലും വള്ളി

By Jayesh CkOctober 15, 2026No Comments10 Mins Read8 Views
Bookmark Now
Please login to bookmark Close

No account yet? Register

ഓണത്തിനു വീട്ടിലേക്കുള്ള യാത്ര ഇത്തവണ അപ്രതീക്ഷിതമായിരുന്നു. ഇടവത്തിൽ അമ്മയുടെ ശ്രാദ്ധത്തിന് വന്നതിനാൽ ഇത്തവണ ഓണത്തിന് വരില്ല എന്നു ഞാൻ പറഞ്ഞപ്പോൾ സീതോപ്പുവിന്റെ കണ്ണുകൾ നിറഞ്ഞു തുളുമ്പാനായത് ഞാൻ മനഃപൂർവം കണ്ടില്ല എന്നു നടിച്ചതായിരുന്നു.

മക്കൾക്ക് ഇത്തവണ പരീക്ഷനേരത്തെ ആയതുകൊണ്ടു ദേവിയും കുട്ടികളും എന്റെ കൂടെ അമ്മയുടെ ശ്രാദ്ധത്തിനു പോന്നിരുന്നില്ല, ഞാൻ ജോലി ചെയ്യുന്ന കമ്പനിയുടെ ഒരു പുതിയ സംരംഭം എന്റെ നാട്ടിലായിരുന്നു തുടങ്ങുന്നത്. അതിന്റെ ചില മുന്നൊരുക്കങ്ങൾക്കായി രണ്ടാഴ്ച ( ഓണസമയം )എനിക്ക് ലീവ് കിട്ടിയപ്പോൾ കൂടുതൽ സന്തോഷം വാമഭാഗത്തിനും മക്കൾക്കുമായിരുന്നു ഇത്തവണത്തെ ഓണത്തിന് നാട്ടിൽ പോവാൻ പറ്റില്ലല്ലോ എന്ന സങ്കടം മാറിയല്ലോ. സ്വന്തം വീട്ടിലും നാട്ടിലും ഓണമാഘോഷിക്കുന്ന സുഖം വേറെ എവിടെ ഓണം ആഘോഷിച്ചാലും കിട്ടില്ലല്ലോ?

അങ്ങനെ ശനിയാഴ്ച രാത്രി തീവണ്ടിക്കു തന്നെ ഞങ്ങൾ നാട്ടിലേക്ക് മടങ്ങി.

അത്തത്തിന് മുഴുവനായി വിശ്രമിച്ചു, എങ്ങോട്ടും ഇറങ്ങിയില്ല, സീതോപ്പുവിന്റെ സ്നേഹത്തിന്റെ രുചികൂട്ടുകൾ ചേർത്ത ചെറിയ സദ്യയായിരുന്നു അത്തത്തിന്റെന്നുച്ചക്ക്. ചെറിയ ഉള്ളിയും, വെണ്ടക്കയും, മുരിങ്ങാകായയും തക്കാളിയും അമ്മിയിൽ അരച്ചെടുത്ത സീതോപ്പുവിന്റെ പ്രത്യേക സാമ്പാർ മസാലയും ചേർത്ത ആ സാമ്പാറും വാഴകൂമ്പിന്റെ ഉപ്പേരിയും കറൂത്ത അച്ചാറും, കടല റോസ്‌റ്റും,ചുട്ടപപ്പടവും നാരകത്തിന്റെ ഇലയും കറിവേപ്പിലയും കാന്താരിയും ചതച്ചു ചേർത്ത സംഭാരവും, ഉണങ്ങല്ലരി പായസവും കൂട്ടി ഊണ് കഴിച്ചപ്പോൾ

ഇത്രയും നല്ല സ്വാദുള്ള ഭക്ഷണം അടുത്തൊന്നും കഴിച്ചിട്ടില്ല എന്ന് എല്ലാവരും പറഞ്ഞപ്പോൾ സീതോപ്പുവിനു ഒരുപാട് സന്തോഷമായി.

എന്റെ അച്ഛന്റെ ചെറിയ പെങ്ങൾ ആണ് സീതോപ്പു എന്ന സീതാലക്ഷ്മി. ഒരു കാലിനു ചെറിയ സ്വാധീനകുറവുള്ളതുകൊണ്ടു കല്യാണം ഒന്നും നടന്നില്ല, കുട്ടികാലത്ത് എന്നെ അമ്മയേക്കാൾ നോക്കിയിരുന്നത് സീതോപ്പുതന്നെ ആയിരുന്നു.

“എനിക്ക് പിറക്കാതെ പോയ കുട്ടി ” എന്നാണ് സീതോപ്പു എല്ലാവരോടും എന്നെ കുറിച്ച് പറയാറുള്ളത്. ഊണ് കഴിഞ്ഞു ഉമ്മറത്തു ഇരിക്കുമ്പോളാണ് സീതോപ്പു എന്നോട് പറഞ്ഞത് “ഉണ്ണീ രഘു വന്നിട്ടുണ്ട് എന്ന് മിനിയാന്ന് കുളകടവിൽനിന്ന് ശ്രീലത പറയുന്നത് കേട്ടു”.

“ആരാ അച്ഛാ ഈ രഘുമാമൻ ”

മോളുടെ ചോദ്യം എന്നെ ചിന്തകളിൽ നിന്നുണർത്തി.

“അച്ഛന്റെ അടുത്ത കൂട്ടുകാരൻ ആയിരുന്നു, ഒരുപാട് കാലമായി നാട്ടിൽ ഇല്ലായിരുന്നു, നമുക്ക് ഒരു ദിവസം കാണാൻ പോവാട്ടോ”.

 

ഞാൻ മോളോട് പറഞ്ഞു,

 

വൈകുന്നേരം ഞാൻ ഒറ്റക്ക് രഘുവിന്റെ വീട്ടിലേക്ക് നടന്നു. വീട്ടിൽ നിന്ന് ഏകദേശം പത്തുമിനിറ്റ് നടക്കാവുന്ന ദൂരമേ രഘുവിന്റെ വീട്ടിലേക്കുള്ളൂ. സുപരിചിതമായ വഴികളായതുകൊണ്ടു ഞാൻ പെട്ടന്ന് അവന്റെ വീട്ടിലെത്തി. മുറ്റത്ത് ചിന്നമ്മു ഏടത്തി പൂക്കളമിടാനുണ്ടാക്കിയ തറക്കു ചുറ്റും ചെറിയ രണ്ടു പെൺകുട്ടികളോടി കളിക്കുന്നുണ്ട്.മുറ്റം ആകെ ചാണകം തളിച്ചു വൃത്തിയാക്കി മുറ്റത്തിന്റെ നടുവിലുണ്ടാക്കിയ ആ പൂത്തറക്ക് ഒരു പ്രത്യേക ഭംഗിയുണ്ടായിരുന്നു.ഓടിട്ട ആ പഴയ വീടിന് കാലത്തിന്റെ പരിക്കുകൾ ചെറിയ മുറിവുകൾ തീർത്തിട്ടുണ്ട്.എന്നെ കണ്ടു കുട്ടികൾ അച്ഛമ്മേ എന്ന് വിളിച്ചു അകത്തേക്കോടി.

 

“ആരാ ”

അകത്തുനിന്ന് ചിന്നമ്മു ഏടത്തി ചോദിച്ചു.

ഞാൻ ഒന്നും മിണ്ടാതെ പുഞ്ചിരി തൂകി നിന്നു. ഒരു ചെറിയ ഊന്നു വടിയുടെ സഹായത്തോടെ ചിന്നമ്മു ഏടത്തി പുറത്തേക്ക് വന്നു.എന്നെ കണ്ടപ്പോൾ

“ന്റെ കുട്ടി ”

എന്ന് പറഞ്ഞു കരഞ്ഞു കൊണ്ടുന്നെവന്നു കെട്ടിപിടിച്ചു.വായിൽ മുറുക്കാൻ ഉള്ളതുകൊണ്ടും വിതുമ്പൽ കൊണ്ടും പിന്നെ പറഞ്ഞതൊന്നും എനിക്ക് മനസിലായില്ല.

“കോലായിലേക്ക് കേറി ഇരിക്കി കുട്ട്യേ, രഘു വന്നിട്ടുണ്ട്, ഓൻ കുറച്ചു മുമ്പേ പീടേക്ക് പോയതാ ഇപ്പൊ വരും ”

മുറുക്കാൻ തുപ്പി വീണ്ടും പറഞ്ഞപ്പോൾ ആണ് എനിക്കതെല്ലാം തിരിഞ്ഞത്.

“ദാ ഓൻ വരുന്നുണ്ട് കുട്ടീനെ കണ്ടാൽ ഓന് മനസിലാവോന്നു ക്ക്റീല്ല ”

 

രഘു മുറ്റത്തേക്കിറങ്ങി വന്നപ്പോളാണ് കോലായയിൽ ഇരിക്കുന്ന എന്നെ കണ്ടത്, ഞാൻ അവനെ നോക്കി ചിരിച്ചു. കുറേ വർഷങ്ങളുടെ ഇടവേളക്ക് ശേഷമായതുകൊണ്ടാണോ ഞാൻ ലേശം തടിച്ചു താടി ഒക്കെ വെച്ചതു കൊണ്ടോന്നറിയില്ല അവനു എന്നെ പെട്ടന്ന് മനസിലായില്ല എന്നെനിക്ക് തോന്നി. ഞാനവന്റെ അടുത്ത് ചെന്നു ചേർത്ത് പിടിച്ചു ചെവിയിൽ സ്വകാര്യമായി

” ടാ ചാലുംവള്ളി ”

എന്ന് മന്ത്രിച്ചു. അവന്റെ മിഴികളിലെ ആ അത്ഭുതം എനിക്ക് കാണാനായി. എന്നെ കെട്ടിപിടിച്ചുകൊണ്ടു അവൻ ചോദിച്ചു

 

“ഉണ്ണീ നിനക്ക് എങ്ങനെ എന്നെ മനസിലായി”

 

“ടാ നിന്നെ ഞാൻ എങ്ങനെ മറക്കും ” എന്ന് ഞാനും.

 

ജീവിതപ്രാരാബ്ദങ്ങളാവാം രഘുവിന് ഒരുപാട് പ്രായകൂടുതൽ തോന്നിച്ചു.

 

“രാജീ” രഘു അകത്തേക്ക് നോക്കി ഉറക്കെ വിളിച്ചു, ഇരുനിറത്തിൽ മെലിഞ്ഞ ഒരു യുവതി പുറത്തേക്ക് വന്നു ഒപ്പം നേരത്തെ കണ്ട രണ്ടു പെൺകുട്ടികളും.

 

“ഉണ്ണീ ഇത് എന്റെ പ്രിയതമ രാജി,”പിന്നെ കുട്ടികളെ ചൂണ്ടി പറഞ്ഞു “ഇത് എന്റെ രാജകുമാരിമാർ, ഭാവനയും മീരയും ”

 

ഇത് ഉണ്ണി എന്റെ അടുത്ത കൂട്ടുകാരനാണ്.

ആ പറമ്പിനു അപ്പുറമാണ് ഇവന്റെ വീട് ”

 

രഘു എന്നെ കുട്ടികൾക്കു പരിചയപെടുത്തി.

 

“നീ അകത്തേക്കു കയറിരിക്ക് ഞാൻ ഈ ഡ്രസ്സ്‌ ഒന്നു മാറട്ടെ, നമുക്ക് വല്ല്യോളത്തിൽ പോയി ഒന്നു കുളിച്ചു വരാം,രാജീ ചായ എടുക്ക് ”

 

എന്ന് പറഞ്ഞുകൊണ്ടു രഘു അകത്തേക്ക് പോയി.അപ്പോളേക്കും ചിന്നമ്മു ഏടത്തി അവിൽകുഴച്ചത് കൊണ്ടു വന്നിരുന്നു. രാജി നല്ല ആട്ടിൻ പാൽ ഒഴിച്ച ചായയും കൊണ്ടുവന്നു. ഞങ്ങൾ എല്ലാവരും കൂടി ഒരുമിച്ചു ചായ കുടിച്ചു.

 

“ഞാൻ രഘു വന്നൂ എന്നറിഞ്ഞപ്പോൾ കാണാൻ ഓടി വന്നതാ ഒന്നും കൊണ്ടു വരാൻ പറ്റിയില്ലട്ടോ മക്കളെ നാളെ ഞാൻ കുടുംബത്തെ കൂട്ടി വരാട്ടോ ”

എന്ന് പറഞ്ഞു ഞാൻ പുറത്തേക്കിറങ്ങി.

 

 

രഘുഒരു തോർത്ത് എടുത്തു പിന്നാലെ വന്നു. എന്റെ വീടിന്റെ പിറകിലെ പാടത്താണ് വലിയകുളം എന്ന ഞങ്ങളുടെ വല്ല്യോളം. ഞാൻ വീട്ടിൽ കയറി ഒരു തോർത്തുമുണ്ടെടുത്തു ഇറങ്ങി. രഘു വീട്ടിലേക്ക് കയറിയില്ല പിന്നെ വരാം എന്ന് പറഞ്ഞു വഴിയിൽനിന്നു. അവനു സീതോപ്പുവിനെ കാണാൻ ചെറിയയൊരു ചമ്മലുണ്ടായിരുന്നു. നാട്ടിൽ റോഡ് പണിക്ക് വന്നതമിഴ്കുടുംബത്തിലെ പെൺകുട്ടിയായിരുന്ന രാജിയുമായി ഒളിച്ചോടിയിട്ട് ഈ അടുത്ത് ആണ് രഘു നാട്ടിൽ വന്നത്. വല്ല്യൊളത്തിന്റെ കരയൊക്കെ പഞ്ചായത്ത്‌ ഫണ്ട് ഉപയോഗിച്ച് വീതിയിൽ കെട്ടിയിട്ടുണ്ട്. രണ്ടു വശത്തും കുളിക്കാൻ പടവുകളുമുണ്ടാക്കിയിട്ടുണ്ട്. പണ്ട് ഞങ്ങൾ ചൂണ്ടൽ ഇട്ടിരുന്ന വട്ടകല്ല് ഒന്നും കാണാനില്ല,

“ടാ നമ്മുടെ വട്ടകല്ല് കാണാനില്ലല്ലോ, അതിന്റെ അടിയിൽ നിന്നു മാത്രം എത്ര കരുതലയും മൊയ്യും നമ്മൾ പിടിച്ചതാ ”

രഘു പറഞ്ഞു, “വട്ടകല്ലൊക്കെ കുളം നന്നാക്കിയപ്പോൾ പൊട്ടിച്ചു കാണും. ഒന്നു നീന്തി കയറാം ”

എന്ന് പറഞ്ഞു തോർത്തു ഉടുത്തു ഞാൻ കുളത്തിലേക്ക് ഊളിയിട്ടു.ഏകദേശം കുളത്തിന്റെ പകുതിക്ക് വെച്ചാണ് ഞാൻ പൊന്തിയത്. രഘുസാവധാനമിറങ്ങി എന്റെ അരികിലേക്ക് നീന്തി വന്നു. ഒന്നു രണ്ടു തവണ ഞങ്ങൾ അക്കരെക്കും ഇക്കരെക്കും നീന്തി. പിന്നെ കുളിച്ചു കയറി മേലേ പടവിലിരുന്നു.

“അധികമാരും ഇപ്പോൾ കുളത്തിലേക്ക് വരാറില്ല എന്ന് തോന്നുന്നു, നമ്മുടെ കുട്ടികാലത്തു നമ്മൾ ഒക്കെ ഈ സമയത്ത് പൂക്കൾ പറിച്ചു വന്നു ഇവിടെ ചാടി മറയുകയാവും ”

എന്റെ വാക്കുകൾ രഘു കേട്ടില്ല എന്നെനിക്ക് തോന്നി.

 

” ടാ എന്തെങ്കിലും പ്രശ്നമുണ്ടോ, നിന്റെ മുഖത്ത് പഴയ പ്രസരിപ്പ് ഒന്നും ഇല്ലല്ലൊ ”

 

ഞാൻ അവനെ ഒന്നു കുലുക്കികൊണ്ടു ചോദിച്ചു.. രഘുവിന്റെ കണ്ണുകൾ നിറഞ്ഞു, അവൻ എന്നെ കെട്ടിപിടിച്ചു കരഞ്ഞു. അവന്റെ സങ്കടം തീരുവോളം അവനെ കരയാൻ വിട്ടു ഞാനൊന്നും മിണ്ടാതെ നിന്നു.കരച്ചിൽ അടങ്ങിയപ്പോൾ അവൻ പറഞ്ഞു തുടങ്ങി “പ്രണയത്തിന്റെ തീഷ്ണതതയിൽ നമ്മളൊന്നും കാണില്ല.നമ്മുടെ പ്രണയവും പ്രണയിനിക്കൊത്തുള്ള ജീവിതവും മാത്രമേ മനസിലുണ്ടാവൂ…. നിനക്കറിയാലോ എന്റെ ചെറുപ്പത്തിലെ അച്ഛൻ മരിച്ചതിൽ പിന്നെ എനിക്കായ് ജീവിച്ച അമ്മയെ ഉപേക്ഷിച്ചാ ഞാൻ രാജിയേയും കൊണ്ടു ഒളിച്ചോടിയത്. അവളുടെ വീട്ടുകാരെയും നാട്ടുകാരെയും പേടിച്ചാണ് ഞങ്ങൾ ഇവിടെ നിന്നുപോയത്. ഇന്നത്തെപോലെ പ്രണയവിവാഹങ്ങൾ അന്ന് സാധാരണമല്ലല്ലൊ. ഞങ്ങൾ കന്യാകുമാരിയിൽ ആയിരുന്നു. രണ്ടു പേരും കൂലിപണിക്ക് പോയാണന്നുജീവിച്ചത്. അതിനിടയിൽ എനിക്ക് ഒരു അപകടമുണ്ടായി ഭാരമുള്ള ജോലിക്കൊന്നും പോവാൻ പറ്റാതെയായി. മക്കളാണെങ്കിൽ അന്ന് തീരെ ചെറിയ കുട്ടികളും… ഒന്നും ആവാതെ നാട്ടിലേക്ക് തിരിച്ചു വരാൻ എന്റെ ദുരഭിമാനമെന്നെ സമ്മതിച്ചില്ല. കഴിഞ്ഞ മാസം തിരുവനന്തപുരത്ത് വരേണ്ട ഒരു ആവശ്യമുണ്ടായിരുന്നു. അവിടെവെച്ചു ഞാൻ നമ്മുടെ ഹക്കീമിനെ കണ്ടു ഓൻ ഇപ്പോൾ പോലീസിൽ ആണ്, അവനാണ് എന്നെ തിരിച്ചു വരാൻ പ്രേരിപ്പിച്ചത്. അവന്റെ ഫോണിൽ നിന്ന് തന്നെ അവൻ അമ്മയെ വിളിച്ചു തന്നു, അവൻ അന്നും ഇന്നും എന്റെ അമ്മയെ മറന്നിട്ടില്ല, എന്നെ പോലെ തന്നെ ഓനും ബാപ്പഇല്ലാത്ത കുട്ടിയല്ലേ വീട്ടിൽ എന്ത് ഉണ്ടാക്കിയാലും നിങ്ങൾ രണ്ടു പേർക്കും ഓരോരി അമ്മ അന്ന് മാറ്റിവെച്ചിരുന്നല്ലൊ. എന്റെ ശബ്ദം കേട്ട് അമ്മ ഒരുപാട് കരഞ്ഞു..”

ന്റെ കുട്ടി ഇങ്ങട് പോര്, ഇവിടെ ഉള്ളത് കഴിച്ചു നമുക്ക് കൂടാം ”

എന്നമ്മ പറഞ്ഞപ്പോൾ പിറ്റേന്ന് തന്നെ ഞങ്ങൾ ഇങ്ങോട്ട് പോന്നതാ, “ഇവിടെ എന്തെങ്കിലും പണി ആവുംവരെ എങ്ങെനെയാ ജീവിക്കാ ന്നോർത്തു തല പുകയുകയാണ് “.

 

” സാരമില്ല നമുക്ക് വഴി ഉണ്ടാക്കാം, ഞങ്ങളുടെ പാടം ഇപ്പോൾ കൃഷി ഇറക്കാതെ വെറുതെ കിടക്കുകയാണ്, നിനക്ക് കഴിയുന്നെങ്കിൽ അവിടെ പച്ചക്കറിയും പൂളയും ഒക്കെ ഉണ്ടാക്കിക്കൊ പണം ഞാൻ മുടക്കാം രണ്ടു മൂന്നു ആളെ കൂട്ടിക്കോ, നീ മേൽനോട്ടത്തിന് മാത്രം നിന്നാൽ മതി,നിനക്ക് നോക്കാൻ കഴിയുമെങ്കിൽ ഒരു പശുവിനെയും വാങ്ങാം, രാജിക്കു തയ്യൽ അറിയാമെങ്കിൽ നമുക്ക് ഒരു തയ്യൽ മെഷീനും വാങ്ങാം ”

 

എന്റെ വാക്കുകൾ അവനിൽ ഒരു പുതിയ ഉണർവുണ്ടാക്കിയപോലെയെനിക്കു തോന്നി. സന്ധ്യയായപ്പോളേക്കും ഞങ്ങൾ വീട്ടിലേക്ക് മടങ്ങി.

 

ഊണ് കഴിഞ്ഞു ഞങ്ങൾ പൂമുഖത്തു വർത്താനം പറഞ്ഞിരുന്നപ്പോ സീതോപ്പു രഘുവിന്റെ വിവരങ്ങൾ ഒക്കെ ചോദിച്ചറിഞ്ഞു

. ദേവിക്കും മക്കൾക്കും രഘുവിനെ അറിയില്ല. ഞാൻ അവർക്ക് രഘുവിനെയും ചിന്നമ്മു ഏടത്തിയേയും അപ്പുണ്ണി ഏട്ടനെയും പറ്റി പറഞ്ഞു കൊടുത്തു. വീട്ടിൽ തേങ്ങയിടാൻ, കന്നുപൂട്ടാൻ ഒക്കെ സ്ഥിരമായി വന്നിരുന്ന ആളായിരുന്നു അപ്പുണ്ണിയേട്ട. രഘുവിനു അഞ്ചുവയസ്സുള്ളപ്പോളാണ് അപ്പുണ്ണിയേട്ടൻ വാര്യത്തെ പറമ്പിൽ തേങ്ങയിടാൻ പോയപ്പോൾ തെങ്ങിൽനിന്ന് വീണുമരിക്കുന്നത്. പിന്നീട് ചിന്നമ്മു ഏടത്തി ഇവിടെ പണിക്ക് വന്നു തുടങ്ങി,ഒപ്പം രഘുവും എന്നേക്കാൾ രണ്ടു വയസ്സുകുറവാണു രഘുവിനു പക്ഷേ ഞങ്ങൾ നല്ല കൂട്ടായിരുന്നു. അവനു എല്ലാത്തിനും നല്ല ധൈര്യമായിരുന്നു. എന്നെ നീന്തൽ പഠിപ്പിച്ചത്. സൈക്കിൾ പഠിപ്പിച്ചതൊക്കെ ഓനാണ്. ഏത് മരത്തിലും കുട്ടികാലത്തേ അവൻ വലിഞ്ഞു കയറും, നന്നായി പാട്ടും പാടും. അന്ന് റേഡിയായോയിലെ ചലചിത്രഗാനങ്ങൾ ഒക്കെ കേട്ടു കാണാതെ പഠിച്ചു അവൻ എനിക്ക് അതേ ഈണത്തോടെ പാടിതരും. ദാസേട്ടന്റെ ഹിറ്റുകൾ ഒക്കെ അവനു മനപാഠമായിരുന്നു. ഇവിടെത്തെ വായനശാലയുടെ വാർഷികത്തിന് എല്ലാവർഷവും അവന്റെ പാട്ടുകളുണ്ടാവും. ഞങ്ങൾ കൂട്ടുകാരുടെ നാടകവും. അങ്ങനെ ഒരു വാർഷികത്തിന് ഒരുമിച്ചു പാട്ടുപാടിയാണ് അവനും രാജിയും ഇഷ്ടത്തിലായത്.തമിഴ് കുടുംബം ആണെങ്കിലും രാജി പഠിച്ചത് ഇവിടെയായിരുന്നത്രേ. അകലെ അകലെ നീലാകാശം എന്ന് സൂപ്പർ ഹിറ്റ് ഗാനമായിരുന്നു അവരൊരുമിച്ചാദ്യം പാടിയത്.അന്ന് തുടങ്ങിയ പ്രണയം അവർ ആരുമറിയാതെ ഒരുപാട് നാൾ മുന്നോട്ടു കൊണ്ടുപോയി. എന്നോട് പോലും പറഞ്ഞില്ല. അവർ ഒളിച്ചോടി പോവുന്നതിനു ഒരു വർഷം മുൻപ് ഞാൻ ജോലിക്കായിവിടെനിന്ന് പോയിരുന്നു. പിന്നീട് ജോലിതിരക്കായി ഇങ്ങോട്ട് വരവ് കുറഞ്ഞു. അപ്പോളേക്കും അച്ഛനുമ്മയും ഒക്കെ പോയിരുന്നു. വല്ലപ്പോഴും സീതോപ്പുവിനെ കാണാൻ, അമ്മക്കും അച്ഛനും ബലിയിടാൻ മാത്രം വന്നുപോവും.

 

അവനെ ഞാൻ മാത്രം വിളിക്കുന്ന ഒരു പേരുണ്ട്

“ചാലും വള്ളി ”

 

അതു ഒരു ചെറിയ കഥയാണ് ഓണത്തിന് ഊഞ്ഞാലിടാൻ അത്യാവശ്യം വണ്ണമുള്ള കാട്ടുവള്ളികൾ വാര്യത്തെ കാവിലുണ്ടാവും അതു അപ്പുണ്ണിയേട്ടൻ മുറിച്ചു കൊണ്ടു വന്നു ഊഞ്ഞാൽ ഇടുകയായിരുന്നു പതിവ്.അപ്പുണ്ണിയേട്ടൻ മരിച്ചതിൽ പിന്നെ കുറച്ചു കാലം അച്ഛൻ കയർ വാങ്ങി കൊണ്ടുവന്നു ആരെയെങ്കിലും വിളിച്ചു ഊഞ്ഞാൽ ഇടും.അവനു ഏകദേശം 12 വയസ്സുള്ളപ്പോളോമറ്റോ ആണ് അവനെന്നോട് പറഞ്ഞത്

 

“ചാലും വള്ളി വാര്യത്തെ കാവിലുണ്ട് ഇത്തവണ ഊഞ്ഞാൽ അതുകൊണ്ട് ഇട്ടാലോ ”

 

ഞാൻ ചാലും വള്ളി എന്നപേര് തന്നെ ആദ്യം കേൾക്കുകയാണ്.അപ്പോൾ അവൻ പറഞ്ഞു

 

“അച്ഛൻ ഊഞ്ഞാൽ ഇട്ടുതന്നിരുന്ന ആ വള്ളിയാണ് ഞാൻ പറഞ്ഞത്”

അപ്പോളെനിക്കതോർമ്മ വന്നു. നല്ല ബലമുള്ള ഒരു കട്ടിയുള്ള വള്ളി,എത്ര ശക്തിയിൽ കുനിഞ്ഞു ആടിയാലും ആ വള്ളി പൊട്ടാറില്ലായിരുന്നു.അന്ന് ഓണത്തിന് മത്സരിച്ചു ഊഞ്ഞാലാടിയാൽ എന്നും രഘുതന്നെയായിരുന്നു ജയിക്കുക. വാര്യത്തെ തൊടിയിൽ പോയി രഘുതന്നെ ചാലുംവള്ളി വെട്ടി ഞങ്ങൾ രണ്ടു പേരും കൂടി അതു വലിച്ചു കൊണ്ടുവന്നു.അവൻ തന്നെ അതു കോമാവിന്റെ വണ്ണമുള്ള കൊമ്പിലൂഞ്ഞാലുകെട്ടി.പിന്നെ അവനെ ആരും കാണാതെ സ്വകാര്യമായി ഞാൻ ചാലും വള്ളി എന്ന് വിളിക്കുമായിരുന്നു. ചിന്നമ്മു ഏടത്തി വീട്ടിൽ പണിക്ക് വന്നുതുടങ്ങിയതു മുതൽ രഘുവിനും ചിന്നമ്മു ഏടത്തിക്കുമുള്ള രാത്രി ഭക്ഷണം ഒഴികെ എല്ലാം ഇവിടെ നിന്നായിരുന്നു. ഈ വീട്ടിൽ എന്നെപോലെ തന്നെ സ്വാതന്ത്ര്യം രഘുവിനുമുണ്ടായിരുന്നു. സീതോപ്പുവിനുമമ്മക്കും അച്ഛനും എന്നെപോലെ തന്നെ അവനെയുമൊരുപാടിഷ്ടമായിരുന്നു.

 

ആദ്യമായിട്ടായിരുന്നു അന്ന് ഈ നാട്ടിൽ ഒളിച്ചോട്ടം എല്ലാവർക്കും അന്നതൽത്ഭുതമായിരുന്നു..അമ്മക്കു വേണ്ടിമാത്രം ജീവിച്ച രഘു ഒളിച്ചോടിയത്.

സീതോപ്പു ദേവിയെ നോക്കി പറഞ്ഞു.

 

“രഘുവിന്റെ ഒളിച്ചോട്ടം ചിന്നമ്മുവിൽ ഒരു തരം മരവിപ്പാണുണ്ടാക്കിയത്, ആദ്യം പുറത്തു ഒന്നും ഇറങ്ങാതെ വീട്ടിൽ തന്നെയിരുന്നു. ഞാൻ ഒരു ദിവസം അവളുടെ വീട്ടിൽ പോയി അവളെ കണ്ടു പറഞ്ഞു നീ ഇങ്ങനെ ഇരിക്കാതെ പുറത്തിറങ്ങി വാ, അവൻ അവന്റെ ജീവിതം തിരഞ്ഞെടുത്തു എന്നു വിചാരിച്ചു സമാധാനപെടൂ ”

 

‘സീതേച്ചി ഓൻ ഏത് പെൺകുട്ടിയെ കൊണ്ടുവന്നാലും ഞാൻ കയറ്റുമായിരുന്നല്ലൊ ”

 

ചിന്നമ്മു കരഞ്ഞു കൊണ്ടു പറഞ്ഞു.

 

” സാരല്ല്യ ഓനു അന്റെയും രാജിയുടെ മാതാപിതാക്കളെയും സങ്കടം കാണാൻ പറ്റുന്നുണ്ടാവില്ല, മക്കളെ കല്യാണം ഏതൊരാളുടെയും സ്വപ്നമല്ലേ, അതു തകരുമ്പോൾ നിങ്ങൾ എങ്ങനെ പെരുമാറും എന്ന് പറയാൻ പറ്റില്ലല്ലൊ, മാത്രമല്ല അന്ന് ഓനെ കയ്യിൽ കിട്ടിയാൽ രാജിയുടെ അച്ഛൻ ഓന്റെ ചിറ്റല് തീർക്കും. ആ കുട്ടിക്കു അവരു വേറെ കല്യാണം തീരുമാനിച്ചപ്പോളല്ലേ അവർ ഒളിച്ചോടിയത്. സാവധാനം അവർ തിരിച്ചു വരും ” ഞാൻ അവളെ സമാധാനിപ്പിച്ചു.

പിറ്റേന്ന് മുതൽ അവൾ ഇവിടേക്കു വരാൻ തുടങ്ങി. രണ്ടു മൂന്നു വർഷം കഴിഞ്ഞപ്പോൾ രാജിയുടെ കുടുംബം തിരിച്ചു തമിഴ്നാട്ടിലേക്കു പോയി. എന്നിട്ടും രഘുവിനെ കാണാതെയായപ്പോൾ ചിന്നമ്മു പിന്നെ ഇങ്ങോട്ടുള്ള വരവ് ഒക്കെ നിർത്തി അവളുടെ ആടുകളും കോഴികളുമായി അവിടെ തന്നെ കൂടി.മുറ്റം പണി ഒക്കെ കഴിഞ്ഞാൽ അവരുടെ വീടിന്റെ മുറ്റം കാണാൻ എന്തൊരു ഭംഗിയാണെന്നോ! മുറ്റം മുഴുവൻ വൃത്തിയാക്കി ചാണകം തളിച്ചു ചുവന്ന മണ്ണുകൊണ്ടു തിണ്ട് ഒക്കെ നിറം കൊടുത്തത് കാണേണ്ട കാഴ്ചതന്നെ ആണ്. ഏതായാലും നാളെ നമുക്ക് എല്ലാർക്കും കൂടി അവിടെ ഒന്നു പോവാം.

 

“ഏട്ടാ വെറും കയ്യോടെ അങ്ങോട്ട് പോവാൻ പറ്റോ ഓണമല്ലേ,നാളെ നമുക്ക് ടൗണിൽ പോയി അവർക്ക് കുറച്ചു ഡ്രസ്സ് എടുത്തു കൊണ്ടു പോവാം ”

ദേവിപറഞ്ഞത് എല്ലാവർക്കും സമ്മതമായിരുന്നു, കുറച്ചു നേരം കൂടി വർത്താനം പറഞ്ഞിരുന്നു പിന്നെ ഞങ്ങൾ കിടക്കാൻ പോയി.

 

രാവിലെ എണീറ്റു കുളിയും പ്രാതലും കഴിഞ്ഞു ഞങ്ങൾ ടൗണിൽ പോയി രഘുവിന്റെ മക്കൾക്കും എന്റെ മോൾക്കും പട്ടുപാവാടയും എനിക്കും രഘുവിനും മോനും കുർത്തയും, രാജിക്കും ദേവിക്കും സെറ്റ് സാരിയും സീതോപ്പുവിനും ചിന്നമ്മു ഏടത്തിക്കും പുളിയിലകര സെറ്റും മുണ്ടും എടുത്തു. ഒരു കടയിൽ കയറി ഒരു തയ്യൽ മെഷീനും വാങ്ങി.എല്ലാം വാങ്ങി കഴിഞ്ഞപ്പോൾ ഉച്ചയാവാറായി അവിടെ ഭേദപെട്ട ഒരു ഹോട്ടലിൽ നിന്ന് ഭക്ഷണം കഴിച്ചു,വീട്ടിൽ ചെന്നു ഒന്നു വിശ്രമിച്ച ശേഷം ഞങ്ങൾ എല്ലാരും കൂടി വണ്ടിയെടുത്തു ചിന്നമ്മു ഏടത്തിയുടെ വീട്ടിൽ പോയി. എല്ലാവർക്കും പുതുവസ്ത്രം കൊടുത്തു തയ്യൽ മെഷീനും.

 

“ആദ്യം തയ്ക്കാനുള്ളത് ഞങ്ങളുടെ തന്നെ ആവട്ടെ ”

എന്ന് പറഞ്ഞു ദേവി അവളുടെയും മോളുടെയും വസ്ത്രങ്ങൾ തയ്ക്കാൻ നൽകി, ഞാൻ രഘുവിന്റെ പോക്കറ്റിൽ മറ്റാരും കാണാതെ കുറച്ചു പൈസയും ഇട്ടുകൊടുത്തു.

 

“ഉത്രാടം ഞങ്ങൾക്കും ഇവിടെയാണ്, തിരുവോണം എല്ലാവർക്കും വീട്ടിലും ”

ഞാൻ ചിന്നമ്മു ഏടത്തിയോട് പറഞ്ഞു.

“അയ്നെന്താ കുട്ട്യേ സന്തോഷല്ലേ ”

എന്നായി ചിന്നമ്മു ഏടത്തി.

 

“ഈ കുട്ട്യോളു ആദ്യയായിട്ടാ ഇവിടെ വരുന്നത് ഇന്ന് രാത്രി നമുക്ക് എല്ലാർക്കും ഭക്ഷണം ഇവിടെ ആട്ടോ ”

എന്നും പറഞ്ഞു ചിന്നമ്മു ഏടത്തി കുട്ടികളെയും കൂട്ടി അകത്തുപോയി ഒപ്പം ദേവിയും സീതോപ്പുവും രാജിയും. ഞാനും രഘുവും പഴയകാര്യങ്ങൾ മുണ്ടീം പറഞ്ഞമവിടെയിരുന്നു. അതിനിടയിൽ രാജി എല്ലാവരുടെയും അളവ് എടുത്തു കഴിഞ്ഞിരുന്നു. അപ്പോളേക്കും ചിന്നമ്മു ഏടത്തി ചക്കരകിഴങ്ങു പുഴുങ്ങിയതും കട്ടൻ ചായയും കൊണ്ടുവന്നു.എന്റെ മക്കൾ ചക്കര കിഴങ്ങ് ആദ്യം കഴിക്കുകയായിരുന്നു.

“ഇത് നല്ല രസണ്ട്ട്ടോ ”

എന്ന് പറഞ്ഞു മക്കൾ ചിന്നമ്മുഏടത്തിയോട് പറഞ്ഞു.

 

“രഘോജ് മോന്തി ആവും മുമ്പ് ഒരു മൊരട് പൂള പറച്ചു കൊണ്ടര് ലേശം ചീനപറങ്കികൂടി പറച്ചോട്ടോ ”

 

എന്ന് പറIMG-20260826-WA0075ഞ്ഞു ചിന്നമ്മു ഏടത്തിവീണ്ടും അടുക്കളയിലേക്ക് പോയി. രഘു അകത്തു പോയി ഒന്നു രണ്ടു അപസർപ്പക നോവലുകൾ എടുത്തു കൊണ്ടു വന്നു

 

“ഉണ്ണീ നീ ഇത് വായിച്ചിരിക്ക് ഞാൻ ഇപ്പോൾ വരാം ”

 

എന്ന് പറഞ്ഞു അവനും അകത്തേക്ക് പോയി. കുറച്ചു കഴിഞ്ഞു വീടിന്റെ പിറകിൽനിന്നൊരു കോഴിയുടെ കരച്ചിൽ കേട്ടപോലെ തോന്നി.

എന്റെ വായനാ ഭ്രമം അവനേപ്പോലെ വേറൊരാൾക്കും അറിയില്ലല്ലൊ. ഞാൻ മെല്ലെ വായനയിൽ മുഴുകവേ മക്കൾ രഘുവിനൊപ്പം തൊടിയിലേക്കു പോയി കളി തുടങ്ങി അവർ പെട്ടന്ന് ചിരപരിചിതരെപോലെയായി. സന്ധ്യയായപ്പോൾ കുട്ടികൾ എല്ലാവരും കയ്യും കാലും കഴുകി ഉമ്മറത്തു വന്നിരുന്നു. രാജി വിളക്ക് കൊണ്ടു വന്നപ്പോൾ ഞാൻ എണീറ്റിരുന്നു തൊഴുതു. ഞാൻ അപ്പോളേക്കും അതിൽ ഒരു പുസ്തകം തീർത്തിരുന്നു.

 

“ആ ഒന്നു തീർത്തോ ”

എന്ന് ചോദിച്ചുകൊണ്ടു രഘു വന്നു.പിന്നെ രഘു മക്കളെകൊണ്ടു ഓരോ പാട്ടു പാടിച്ചു.ഞാൻ അവനോട് ചോദിച്ചു

 

“നീ ഹൃദയം ദേവാലയമൊന്നു മൂളാമോടാ ”

 

ഞങ്ങൾക്കു വേണ്ടി രഘു അവിടെയിരുന്നു ആ പാട്ടു മുഴുവൻ പാടി. അപ്പോളേക്കും ചിന്നമ്മു ഏടത്തി ഭക്ഷണം കഴിക്കാൻ വിളിച്ചു.ചിന്നമ്മു ഏടത്തിയുടെ കൈപുണ്യം എനിക്ക് പണ്ടേ അറിയാം എന്റെ ഇഷ്ടങ്ങൾ അവർക്കും.

 

ഓട്ടടയും, തേങ്ങാചോറും, പൂളപുഴുങ്ങിയതും കാന്താരിചമ്മന്തിയും പിന്നെ ചിന്നമ്മു ഏടത്തിയുടെ സ്പെഷ്യൽ എരിവ് കൂടുതലുള്ള തേങ്ങാപൂൾ ഇട്ട നാടൻ ചിക്കൻ വരട്ടുമായിരുന്നു വിഭവങ്ങൾ. ഞങ്ങൾ ആസ്വദിച്ചു കഴിച്ചു, ഇതെല്ലാം ദേവിക്കും മക്കൾക്കും പുതിയ അനുഭവങ്ങളും പുതുരുചികളുമായിരുന്നു, ഭക്ഷണം കഴിഞ്ഞു ഞങ്ങൾ പെട്ടന്ന് മടങ്ങി.

 

പിന്നെ ഞാൻ ലേശം തിരക്കിലായിപോയി, ഉത്രാടതലേന്ന് ഉച്ചക്ക് രഘു എന്നെ വിളിച്ചു

 

” ടാ നമ്മൾക്കു കുട്ടികൾക്കു ഒരു ഊഞ്ഞാൽ ഇടണ്ടേ, വാര്യത്തെ കാവിൽ ഇപ്പോളും ചാലും വള്ളിയുണ്ട് ”

 

“നീ ഊഞ്ഞാൽ ഇടുമെങ്കിൽ ഞാനെപ്പളോ തയ്യാർ”

എന്നു ഞാനും. വാര്യത്തെ പ്രകാശനോട്‌ ഞങ്ങൾ ഒരു ചാലും വള്ളി വെട്ടിക്കോട്ടെ എന്ന് ചോദിച്ചപ്പോൾ അവൻ സന്തോഷത്തോടെ സമ്മതിച്ചു. അത്യാവശ്യം വണ്ണവും നീളവുമുള്ള ഒരു ചാലും വള്ളി വെട്ടികൊണ്ടുവന്നു മേലേ തൊടിയിലെ മൂവാണ്ടന്റെ കൊമ്പത്ത് ഞങ്ങളൊരു ഊഞ്ഞാലിട്ടു.ആദ്യം അവൻ എന്നെ അതിലിരുത്തി വേഗത്തിലാട്ടിയപ്പോൾ ഞങ്ങളൊരു നിമിഷം പഴയ കുട്ടികളായി.

 

 

ഉത്രാടത്തിന് രഘുവിന്റെ വീട്ടിലും തിരുവോണത്തിന് എന്റെ വീട്ടിലുമായി നല്ല നാക്കിലയിലെ നാടൻ വിഭവങ്ങളുമായി ഓണം ഞങ്ങൾ അടിപൊളിയാക്കി. മക്കളെ ഒക്കെ ഒരുപാട് തവണ ഊഞ്ഞാലാട്ടി. രഘുവിനെ ഇരുത്തികൊണ്ടു ഞാനൂഞ്ഞാലിൽ കുനിഞ്ഞാടിയപ്പോൾ അമ്മയും അച്ഛനും അപ്പുണ്ണിയേട്ടനും ഞങ്ങളുടെ ഊഞ്ഞാലാട്ടം കാണാൻ വന്നിരുന്നതോർത്തു ചിന്നമ്മു ഏടത്തിയും സീതോപ്പുവും കണ്ണു നിറച്ചു…

 

ജയേഷ് പൈങ്ങോട്ടിൽ

 

കുറിപ്പ് –

ചാലും വള്ളി- ഒരു തരം കട്ടിയുള്ള കാട്ടുവള്ളി പണ്ട് ഊഞ്ഞാൽ ഇടാൻ ഒക്കെ ഉപയോഗിക്കുമായിരുന്നു.

പൂള – കപ്പ

മൊരട് – ഒരു ചുവട്

ചക്കര കിഴങ്ങ് – മധുരകിഴങ്ങ്

ചീനപറങ്കി – കാന്താരി മുളക്

മോന്തി – സന്ധ്യ

കറൂത്ത – പപ്പായ

1
Jayesh Ck

ലോട്ടറി കച്ചവടം

Leave A Reply Cancel Reply

category

  • സിനിമ
  • പുസ്‌തകം
  • പാചകം
  • LGBTQ
  • അറിവുകൾ
  • യാത്ര

Category

  • ജീവിതം
  • ഗർഭം
  • പ്രസവം
  • അനുഭവം
  • ഓർമ്മകൾ
  • പ്രചോദനം

Quick access

  • Home
  • About Us
  • Curated Blogs
  • Contact
Facebook Instagram YouTube
© 2026 koottaksharangal.com | Powered By arbaneo
A project by Jaythra Creative LLP
  • Privacy Policy
  • Terms
  • ReelStars
  • FAQ

Type above and press Enter to search. Press Esc to cancel.

Ad Blocker Enabled!
Ad Blocker Enabled!
Our website is made possible by displaying online advertisements to our visitors. Please support us by disabling your Ad Blocker.