ആദത്തിനെയും ഹവ്വയെയും ഏദൻ തോട്ടത്തിൽ നിന്ന് ദൈവം പറഞ്ഞു വിട്ടപ്പോൾ, പോവാൻ നേരത്ത് ‘ഇനിയിപ്പോ ഒരു കാണലുണ്ടാവോ അറിയില്ലല്ലോ’ എന്ന് പറഞ്ഞു ഹവ്വ ദൈവത്തിനടുത്തു പോയൊരു ഓട്ടോഗ്രാഫ് ചോദിച്ചു..
“എന്തായാലും നീയവനെ ഇനിയും ഇതുപോലെ എവിടെയെങ്കിലും കൊണ്ടുപോയി കുടുക്കും.
എന്നാൽ പിന്നെ ‘നിന്റെ കണ്ണിലെ ഈ കവിത കൊണ്ട് നീയവനെ ഒരിക്കലും അകലാൻ വിടാതെ, പിരിയാതെ എന്നെന്നേക്കുമായി ഇണയായി വെക്കുക ‘ എന്ന് ചൊല്ലി ദൈവം അവൾക്ക് കണ്ണിൽ കറുത്തമഷിയാൽ ഒരു കവിതയെഴുതി കൊടുത്തു.
പക്ഷെ സ്വന്തം കണ്ണിലെ കവിത ഹവ്വയ്ക്ക് വായിക്കാൻ കഴിയില്ലല്ലോ. അങ്ങനെ ആ കവിത ആദം വായിച്ചു. എന്നാൽ എത്ര വായിച്ചിട്ടും ആ കവിതയുടെ അർത്ഥം ആദത്തിനിതുവരെ പിടികിട്ടിയിട്ടില്ലത്രേ..
✍️സുമിത മേലേവീട്ടിൽ
Disclaimer: The viewpoints and opinions expressed in this post are those of the author. They do not necessarily reflect the views of Koottaksharangal.com. Any omissions or errors are the author’s and Koottaksharangal does not assume any liability or responsibility for them.
