Close Menu
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • അനുഭവം
    • ഓർമ്മകൾ
    • സാമൂഹ്യപ്രശ്നങ്ങൾ
    • സമത്വം
    • ജോലി
    • അറിവുകൾ
    • പ്രചോദനം
    • സൗഹൃദം
    • ജീവിതം
    • കവിത
    • കഥ
    • തുടർക്കഥ / സീരീസ്
    • പ്രണയം
    • ത്രില്ലർ
    • നര്‍മം
    • സ്ത്രീ
    • വിവാഹം
    • ബന്ധങ്ങൾ
    • ലൈംഗീകത
    • LGBTQA+
    • ഗർഭം
    • പ്രസവം
    • പാരന്റിങ്
    • കുട്ടികൾ
    • സ്‌കൂൾ / കോളേജ്
    • വീട്
    • ആരോഗ്യം
    • മാനസികാരോഗ്യം
    • ഗൃഹവൈദ്യം
    • ഭിന്നശേഷി
    • യാത്ര
    • ചരിത്രം / പൗരാണികശാസ്ത്രം
    • പുസ്‌തകം
    • സിനിമ
    • സംഗീതം
    • പാചകം
    • ഫാഷൻ
    • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
  • My Bookmarks
  • Login / Register
  • My Account
Facebook Instagram YouTube
Trending
  • അതിരപ്പിള്ളി – മലക്കപ്പാറ:
  • സഹ്യാദ്രിയിലെ വിസ്മയം, കുടജാദ്രി.
  • ശരത്കാലം
  • Dorothy ഒരു ആസ്വാദനക്കുറിപ്പ്
  • പ്രണയചക്രം തിരിയുമ്പോൾ…..
  • ബിന്ദൂ നീയാനന്ദ ബിന്ദു
  • ഡയറി താൾ പറഞ്ഞ പ്രണയം
  • ഗന്ധർവനും ചെമ്പകമാലയും….
  • Login
  • FAQ/ How to blog
  • Contact US
  • My Account
Facebook Instagram YouTube
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Friday, November 6
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • Categories
      • അനുഭവം
      • ഓർമ്മകൾ
      • ജീവിതം
      • സാമൂഹ്യപ്രശ്നങ്ങൾ
      • സമത്വം
      • ജോലി
      • സൗഹൃദം
      • അറിവുകൾ
    • Categories
      • കവിത
      • കഥ
      • തുടർക്കഥ / സീരീസ്
      • പ്രണയം
      • ത്രില്ലർ
      • നര്‍മം
      • പ്രചോദനം
      • ബന്ധങ്ങൾ
    • Categories
      • സ്ത്രീ
      • വിവാഹം
      • ഗർഭം
      • പ്രസവം
      • പാരന്റിങ്
      • കുട്ടികൾ
      • സ്‌കൂൾ / കോളേജ്
    • Categories
      • വീട്
      • ആരോഗ്യം
      • ഗൃഹവൈദ്യം
      • മാനസികാരോഗ്യം
      • ലൈംഗീകത
      • LGBTQA+
      • ഭിന്നശേഷി
    • Categories
      • യാത്ര
      • ചരിത്രം / പൗരാണികശാസ്ത്രം
      • സിനിമ
      • പുസ്‌തകം
      • സംഗീതം
      • പാചകം
      • ഫാഷൻ
      • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Home » Recent Blogs » സഹ്യാദ്രിയിലെ വിസ്മയം, കുടജാദ്രി.
അറിവുകൾ ചരിത്രം / പൗരാണികശാസ്ത്രം യാത്ര

സഹ്യാദ്രിയിലെ വിസ്മയം, കുടജാദ്രി.

By Joyce VargheseNovember 6, 20262 Comments5 Mins Read28 Views
Bookmark Now
Please login to bookmark Close

No account yet? Register

അറബിക്കടലിനു സമാന്തരമായി സ്ഥിതി ചെയ്യുന്ന പർവ്വത നിരയാണ്‌ പശ്ചിമഘട്ടം. സഹ്യാദ്രി, സഹ്യപർവ്വതം എന്നിങ്ങനെയും പേരുകളുണ്ട്.

പശ്ചിമഘട്ടത്തിലെ 1343 മീറ്റർ ഉയരമുള്ള കൊടുമുടിയാണ് കുടജാദ്രി. കർണ്ണാടകയിലെ അംബാവനത്തിലാണ് കുടജാദ്രി മലനിരകൾ.

കുടജ/കുടകപ്പാല/ ഗിരിമല്ലിക, ഈ കുന്നുകളിൽ കാണുന്ന വെളുത്ത പൂക്കളാണ്.
അദ്രി/ആദ്രി എന്ന പദത്തിന് സംസ്കൃതത്തിൽ പർവ്വതം, കുന്ന് എന്നർത്ഥമാണ്.
കുടജ, അദ്രി എന്ന പദങ്ങൾ ചേർന്നാണ് കുടജാദ്രി എന്ന പേര് ഈ മലനിരകൾക്ക് ലഭിച്ചത്.

ആകാശം മുട്ടുന്ന കുന്നുകളും വൻമരങ്ങളും വള്ളിച്ചെടികളും കോടമഞ്ഞിന്റെ കുളിരും നിറയുന്ന കാനനഭംഗി കുടജാദ്രിയിലേക്ക് സഞ്ചാരികളെ ആകർഷിക്കുന്നു. ധാരാളം ഇരുമ്പയിര് അടങ്ങിയിരിക്കുന്നതിനാൽ ചുവന്ന നിറമുള്ള മണ്ണിന് കാന്തികഗുണം കൂടുതലാണ്.

വീശിയടിക്കുന്ന കാറ്റുമൂലം മലമുകളിൽ ഉയരം കൂടിയ മരങ്ങളില്ല. ഉയരം കുറഞ്ഞ മരങ്ങൾ നിറഞ്ഞ ചോലവനങ്ങളും പച്ചപുതപ്പ് നിവർത്തിയിടുന്ന പുൽമേടുകളുമാണ്. ചോലവനങ്ങൾ, മഴവെള്ളം സംഭരിക്കുകയും അല്പാല്പമായി താഴേക്ക് ഒഴുക്കുകയും ചെയ്യുന്ന പ്രകൃതിദത്തമായ സ്പോഞ്ചുകളാണ് .

പശ്ചിമഘട്ടം ഉൾപ്പെട്ട ജൈവമേഖല മഹാവൈവിധ്യപ്രദേശമാണ് (Bio-diversity Hotspot). അത്യപൂർവ്വ സസ്യജന്തുവർഗ്ഗങ്ങളുെടെ ആവാസമേഖലയാണിത്. അതിനാൽ ഈ പ്രദേശം ലോകപൈതൃക പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. അനുയോജ്യമായ താപനിലയും ശക്തമായ വർഷപാതവും ഇവിടം നിത്യഹരിതവനപ്രദേശമാക്കുന്നു.

മൂകാംബിക ക്ഷേത്രം:
കുടജാദ്രി മലനിരകളിൽ നിന്നൊഴുകിവരുന്ന സൗപർണ്ണികാനദിയുടെ തീരത്താണ് പ്രമുഖ തീർത്ഥാടനകേന്ദ്രമായ കൊല്ലൂർ മൂകാംബിക ക്ഷേത്രം. കോല മുനിയുടെ പേരിൽ കോലാപുര എന്നും വിളിക്കപ്പെടുന്ന കൊല്ലൂർ ഗ്രാമത്തിന്റെ നടുക്കാണ് ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. തിളങ്ങി നിൽക്കുന്ന സ്വർണ്ണത്താഴികകുടമാണ് ക്ഷേത്രത്തിന്റെ മുഖമുദ്ര.

ഐതിഹ്യം.
തപസ്സു ചെയ്തിരുന്ന കോലമഹർഷിയെ ശല്യം ചെയ്ത കംഹൻ എന്ന അസുരൻ. അമരത്വവും ശക്തിയും നേടാനായി കംഹാസുരൻ ബ്രഹ്മാവിനെ തപസുചെയ്തു. കംഹാസുരന്റെ നാവിൽ കുടിയേറിയ ആദിപരാശക്തി അസുരനെ മൂകനാക്കി മാറ്റി. കംഹനെ മൂകനാക്കിയതിനാലാണ് മൂകാംബിക എന്ന പേരു വന്നത്. കോപിഷ്ടനായ മൂകാസുരൻ പിന്നീട് ദേവലോകം ആക്രമിച്ചപ്പോൾ ദേവി മൂകാസുരനിഗ്രഹം നടത്തിയെന്നാണ് ഐതിഹ്യം.

ഐതിഹ്യങ്ങളും വിശ്വാസങ്ങളും ആർക്കും വിശ്വസിക്കുകയോ അതോ വെറും കഥകളായി മനസ്സിലാക്കുകയോ തള്ളിക്കളയുകയോ ചെയ്യാം. ആരുടെ വിശ്വാസത്തേയും ചോദ്യം ചെയ്യാൻ മുതിരാതെ വിഭിന്ന മതങ്ങളെയും വിശ്വാസങ്ങളെയും ആചാരങ്ങളെയും അറിയാൻ ശ്രമിക്കുന്നത് കൗതുകകരവും വിജ്ഞാനപ്രദവുമാണ്. എല്ലാ മതങ്ങളുടേയും അടിസ്ഥാനമൂല്യങ്ങൾ സ്നേഹം, കരുണ, ജ്ഞാനം, സാഹോദര്യം, തിന്മയുടെ മേൽ നന്മയുടെ വിജയം എന്നതാണല്ലോ.

മഹാകാളി, മഹാലക്ഷ്മി, മഹാസരസ്വതി, ഈ മൂന്നു ദേവീസങ്കല്പങ്ങളുടെ ഐക്യരൂപിണിയായ ത്രിപുരസുന്ദരിയാണ് മൂകാംബിക എന്നാണ് ഹിന്ദുമതവിശ്വാസം. അഡിഗമാരാണ് ക്ഷേത്രത്തിലെ പൂജാരികൾ.

ശ്രീചക്രത്തിലെ മൂകാംബികയുടെ പഞ്ചലോഹവിഗ്രഹം പ്രതിഷ്ഠിച്ചതും ആചാരക്രമങ്ങൾ ചിട്ടപ്പെടുത്തിയതും കേരളത്തിലെ കാലടിയിൽ ജനിച്ച ആദിശങ്കരാചാര്യരാണെന്ന് പ്രസ്താവിക്കപ്പെടുന്നു.

ക്ഷേത്രത്തിന്റെ തെക്കുപടിഞ്ഞാറുഭാഗത്താണ് ശങ്കരപീഠം സ്ഥിതിചെയ്യുന്നത്. ശങ്കരാചാര്യർ ദേവിയെ സ്തുതിച്ച് സൗന്ദര്യലഹരി എന്ന പ്രസിദ്ധമായ സ്തോത്രം എഴുതിയത് അവിടെ വെച്ചാണെന്ന് പറയപ്പെടുന്നു. അദ്വൈത ദർശനത്തിന്റെ ഉപജ്ഞാതാവ് ശങ്കരാചാര്യർ, ശിവനും ശക്തിയും രണ്ടല്ല, ഒന്നാണ് എന്ന് ഉറപ്പിച്ചെടുക്കുന്നു.

ആദിശങ്കരന് ജ്ഞാനോദയമുണ്ടായതും കുടജാദ്രിയിൽ വെച്ചാണെന്ന് വിശ്വാസമുണ്ട്. പശ്ചിമഘട്ടത്തിന്റെ മടിത്തട്ടിൽ പ്രപഞ്ചവും ഈശ്വരനും ഒന്നാകുന്ന ഇടം. നാലായിരത്തിൽ അധികം അടി ഉയരത്തിൽ കൊടുമുടിയുടെ ഉച്ചിയിലാണ് സർവ്വജ്ഞപീഠം. സർവ്വജ്ഞപീഠത്തിൽ നിന്നും കുത്തനെയുള്ള മലയിറങ്ങി ആദിശങ്കരൻ തപസ്സിരുന്ന ചിത്രമൂല ഗുഹയിൽ എത്താം.

സ്ത്രൈണ രൂപത്തിലുള്ള പരമാത്മാവായാണ് ആദിപരാശക്തിയെ സങ്കൽ‌പ്പിച്ചിരിക്കുന്നത്. സ്ത്രീയാണ് പ്രപഞ്ച സൃഷ്ടിയുടെ ആധാരം എന്ന സങ്കല്പമാണ്. പരാശക്തി എന്നാൽ പരമമായ ഊർജം എന്നാണ് അർത്ഥം. പൊതുവേ ഭഗവതി എന്ന്‌ പറയുന്നത് ആദിപരാശക്തിയേയും ആ ഭഗവതിയുടെ വിവിധ ഭാവങ്ങളെയുമാണ്.

സ്വർണ്ണരേഖയോടുകൂടിയ സ്വയംഭൂവായ ഒരു ജ്യോതിർലിംഗവും ആദിപരാശക്തിയുടെ വാസസ്ഥാനമായി കണക്കാക്കപ്പെടുന്ന ശ്രീചക്രവും അടങ്ങുന്നതാണ് മൂലസങ്കല്പം.

ദ്രാവിഡഗോത്രങ്ങളാണ് ‌ കൂടുതലും മാതൃദൈവങ്ങളെ ആരാധിച്ചിരുന്നത്. സിന്ധുനാഗരികത മുതൽ അതിനു തെളിവുകൾ ഉണ്ട്. ഐശ്വര്യം, കാർഷിക സമൃദ്ധി, യുദ്ധവിജയം, കുലത്തിന്റെ നിലനിൽപ്പ് ഇതിനെല്ലാം മാതൃദേവങ്ങളോടു പ്രാർത്ഥിക്കുന്ന സമൂഹമായിരുന്നു.

കേരളീയരായ ശാക്തേയ ഹൈന്ദവരുടെ കുലദൈവം കൂടിയാണ് ഭുവനേശ്വരി.

ആദിപരാശക്തി, മഹാമായ, ജഗദംബ, നാരായണി, കാർത്ത്യായനി, രാജേശ്വരി, മഹേശ്വരി, പരമേശ്വരി, നാരായണി, ഉമ, ലളിത, ഭവാനി, ദുർഗ്ഗ, കാളി, ഭൈരവി, മഹാലക്ഷ്മി തുടങ്ങി നമുക്ക് പരിചിതമായ പല പേരുകളും ഭുവനേശ്വരിയുടെ പര്യായങ്ങളാണ്. കേരളത്തിൽ ഇത്രയധികം ദേവീക്ഷേത്രങ്ങളും കാവുകളും ഉണ്ടായതിൽ അത്ഭുതമില്ല. പൗർണമി ദിവസം ദുർഗ്ഗയായും അമാവാസി ദിവസം കാളിയായും ദേവിയെ സങ്കല്പിക്കുന്നു.

തറവാടുകളിൽ സ്ഥാപിച്ചിരുന്ന ശക്തിപീഠത്തിലും മച്ചകത്തും സ്ഥാനം നൽകി ഭഗവതിക്കു കുടുംബത്തിന്റെ ഐശ്വര്യത്തിനു വേണ്ടി ശാക്തേയപൂജ നടത്തിയിരുന്നു.

മൂലമൂകാംബിക ക്ഷേത്രം (പാർവ്വതീശ്വേര ക്ഷേത്രം): ഈ ക്ഷേത്രത്തിന് മുന്നിലായി ഏകദേശം നാൽപത് അടി ഉയരമുള്ള ഒരു ഇരുമ്പ് സ്തൂപമുണ്ട്. മുകാസുരനെ വധിക്കാൻ ഉപയോഗിച്ച തൃശ്ശൂലമാണിതെന്നാണ് ഭക്തരുടെ വിശ്വാസം.

എന്നാൽ 2400 വർഷം പഴക്കം അവകാശപ്പെടുന്നതും ഇപ്പോഴും കാര്യമായി തുരുമ്പെടുക്കാത്തതുമായ സ്തൂപത്തിന്റെ പഴക്കം കാർബൺ ഡേറ്റിംഗ് (Carbon dating) എന്ന രസതന്ത്ര രീതിയിലൂടെ പരിശോധിച്ചപ്പോൾ 1500 – 1800വരെ പഴക്കം ഉണ്ടാകാം എന്ന നിഗമനത്തിലെത്തി. ഗോത്രവർഗ്ഗക്കാർ താമസിച്ചിരുന്ന ഈ സ്ഥലത്ത്, ഇടിമിന്നലിൽ നിന്നും രക്ഷ നേടാൻ സ്ഥാപിച്ച ചാലകമായിരിക്കാം ഈ സ്തൂപമെന്ന് കരുതുന്നു. കരിയും ഇരുമ്പയിരും ഉപയോഗിച്ച് കൈകൊണ്ട് നിർമ്മിച്ച ആദിവാസി ഇരുമ്പാണെന്ന് ശാസ്ത്രജ്ഞർ അഭിപ്രായപ്പെടുന്നു. ചെറിയ ഇരുമ്പുകട്ടകൾ ചൂടാക്കി ഒന്നിനു മുകളിൽ ഒന്നായി വെച്ച്, ചുററിക കൊണ്ടു അടിച്ച് നീളമുള്ള തൂൺ രൂപപ്പെടുത്തിയിരിക്കുന്നു. ഇതിലെ ഫോസ്ഫറസ് ഘടകങ്ങൾ, തൂണിനെ തുരുമ്പെടുക്കുന്നതിൽ നിന്നും ഒരു പരിധി വരെ തടയുന്നു. പുരാതന ലോഹസംസ്ക്കരണ വിദ്യയുടെ തെളിവാണ് ഈ ലോഹസ്തൂപം.

ഇവിടെ ഗോത്രവർഗ്ഗക്കാർ ആരാധനകൾ നടത്തിയിരിക്കാം. പിന്നീട് ക്ഷേത്രമായി രൂപപ്പെടുത്തിയതാകാം. ശാസ്ത്രവും വിശ്വാസങ്ങളും യോജിക്കാതിരിക്കുന്ന ഒട്ടനവധി സന്ദർഭങ്ങളും വസ്തുകളും നമ്മൾ പലപ്പോഴും കണ്ടുമുട്ടാറുണ്ട്.

ക്ഷേത്രത്തിലെ പ്രധാന ആരാധനാപ്രതീകമാണ് ശ്രീചക്രം. ആദിപരാശക്തിയുടെ പ്രപഞ്ചരൂപത്തിന്റെ ജ്യാമിതീയരൂപമാണ്.
സ്വയംഭൂലിംഗം / ജ്യോതിർലിംഗം സ്ഥിതി ചെയ്യുന്നത് ഈ ശ്രീചക്രത്തിന്മേലാണ്. ശിവനും ശക്തിയും ഒന്നായി ചേർന്ന ഭാവത്തെയാണ് ഇത് സൂചിപ്പിക്കുന്നത്. ശിവനെ സൂചിപ്പിക്കുന്ന നാലു ത്രികോണങ്ങളും ശക്തിയെ സൂചിപ്പിക്കുന്ന അഞ്ച് ത്രികോണങ്ങളും ഇവയിലൂടെ രൂപപ്പെടുന്ന 43 ചെറിയ ത്രികോണങ്ങളും താമരയിതളുകളും ശ്രീചക്രത്തിലുണ്ട്. ഈശ്വര ചൈതന്യത്തിന്റെ പ്രഭവകേന്ദ്രമായിട്ടാണ് ഭക്തർ ഇതിനെ കാണുന്നത്.

ശ്രീ ചക്രത്തിന്റെ ഒമ്പതാമത്തെ ഊർജ്ജ വലയത്തിലാണ് മൂകാംബിക ക്ഷേത്രത്തിന്റെ ശ്രീകോവിൽ എന്ന് വിശ്വസിക്കപ്പെടുന്നു. അദൃശ്യമായ ഊർജപ്പാതകളെ (പോസിറ്റീവ് എനർജി ) യോജിപ്പിക്കുന്ന മൂന്നിടങ്ങളിലാണ് പ്രധാന നിർമ്മിതികൾ നടന്നിരിക്കുന്നതെന്ന സ്ഥിരീകരിക്കാത്ത അനുമാനമുണ്ട്.

ഹിന്ദുമതവിശ്വാസത്തിൽ ശിവന്റെ പ്രതീകമാണ് ശിവലിംഗം. സംസ്കൃതത്തിൽ ലിംഗം എന്നാൽ അടയാളം, ഒരു ചിഹ്നം എന്നാണ് അർത്ഥമാക്കുന്നത്.

മൂകാംബിക ക്ഷേത്രത്തിലെ രഥോത്സവവും വിദ്യാരംഭവും പ്രസിദ്ധമാണ്. ലളിതകലകൾ ഉപാസിക്കുന്നവർ ക്ഷേത്രത്തിലെ സരസ്വതിമണ്ഡപത്തിൽ, കലാപരിപാടികൾ അവതരിപ്പിച്ച് അർച്ചന നടത്തുന്നു. കലകളുടെ അമ്മ എന്നാണ് മൂകാംബിക അറിയപ്പെടുന്നത്.

പോർക്കളത്തിൽ പരിരക്ഷകായ ദുർഗ്ഗാദേവിയുടെ പ്രസാദമായി കുങ്കുമം നൽകപ്പെടുന്നു.

ഒരിക്കൽ രോഗബാധിതനായി കിടന്ന ശങ്കരാചാര്യർക്ക് ഭഗവതി കഷായവുമായി പ്രത്യക്ഷപ്പെട്ടു എന്നാണ് ഐതീഹ്യം. ഇതിനെ പിൻപ്പറ്റി ക്ഷേത്രത്തിൽ ഇന്നും കഷായ പ്രസാദം നൽകി വരുന്നു. മഞ്ഞും കാറ്റും തണുപ്പുമുള്ള കാലാവസ്ഥയിൽ രോഗപ്രതിരോധത്തിന് ഉപകരിക്കുമെന്നത് വാസ്തവമാണ്.

കേരളത്തിലും പ്രശസ്തമായ പല അമ്പലങ്ങളിലും ദേവീപ്രതിഷ്ഠയുണ്ട്. ചോറ്റാനിക്കര ക്ഷേത്രം, ശ്രീ കുരുംബ ക്ഷേത്രം എന്നിവ അതിൽ ചിലതാണ്. തൃശ്ശൂർ ജില്ലയിലെ അകമലയുടെ താഴ്‌വരയിൽ ദേവി മഹാകാളിയായി മാറിയെന്നും ഈ ക്ഷേത്രം രുധിരമഹാകാളിക്കാവ്, പിന്നീട് ഉതിരകാളിക്കാവും അവസാനം ഉത്രാളിക്കാവുമായി ലോപിച്ചു എന്നാണ് കഥ.

‘കുടജാദ്രിയിൽ കുടികൊള്ളും മഹേശ്വരി ഗുണദായിനി, സര്‍വ്വശുഭകാരിണി…
കാതരഹൃദയ സരോവര നിറുകയില്‍ ഉദയാംഗുലിയാകു മംഗള മന്ദസ്മിതം തൂകു….’

നീലക്കടമ്പ് എന്ന ചലച്ചിത്രത്തിലെ ശ്രുതിമധുരമായ ഗാനം കേൾക്കാത്ത മലയാളികൾ ഉണ്ടാവില്ല. മൂകാംബികക്ഷേത്ര തീർത്ഥാടകരിൽ മുപ്പത്തിയഞ്ച് ശതമാനവും മലയാളികളാണ്.

സൗപർണ്ണിക:
കുടജാദ്രി കുന്നുകളിലെ ചിത്രമൂല ഗുഹയുടെ അടുത്തുള്ള അരുവിയിൽ നിന്ന് ഉത്ഭവിക്കുന്ന നദിയാണ് സൗപർണ്ണിക. വരാഹി, കേദക, ചക്ര കുബ്ജ നദികൾ സൗപർണ്ണികയിൽ ലയിച്ച് ഒന്നിച്ചൊഴുകി അറബിക്കടലിൽ പതിക്കുന്നു.

കശ്യപൻ മുനിയുടേയും വിനതയുടേയും പുത്രൻ ഗരുഡൻ (സുപർണ) എന്ന പേരിൽ നിന്നാണ് സൗപർണ്ണിക എന്ന് പേര് വന്നതെന്ന് പറയപ്പെടുന്നു. തന്റെ മാതാവിനെ ദാസ്യവേലയിൽ നിന്നും മോചിപ്പിക്കാൻ, ഗരുഡൻ ഈ നദീത്തീരത്ത് കഠിനമായി തപസു ചെയ്തെന്ന പുരാണകഥയുണ്ട്.

ധാരാളം ഔഷധച്ചെടികളുടെ ഭൂമികയായ കുടജാദ്രിയിലെ സൗപർണിക നദിയിലെ ജലവും ഔഷധഗുണമുള്ളതാണ്. ഹിമവൽ വനങ്ങളിൽ കാണുന്ന അത്യപൂർവ്വ സസ്യങ്ങൾ വരെ കുടജാദ്രിയിൽ കണ്ടെത്തിയുണ്ട്.

മൃതസജ്ഞീവിനി തിരഞ്ഞു പോയ ഹനുമാൻ പറിച്ചു കൊണ്ടുവന്ന മലയുടെ ഒരു ഭാഗം കുടജാദ്രിയിൽ പൊട്ടിവീണതാണെന്ന രസകരമായ വിശ്വാസമുണ്ട്. ദക്ഷിണ ഭാരതത്തിലെ ഔഷധ സസ്യങ്ങളുടെ കലവറയാണ് കുടജാദ്രി. ശുദ്ധമായ വായുവും ജലവും പ്രദേശത്തെ ശാന്തതയും മനസ്സിനും ശരീരത്തിനും ഉന്മേഷം നൽകും. ഔഷധച്ചെടികൾക്കിടയിലൂടെ ഒഴുകി വരുന്ന സൗപർണ്ണികയിലെ സ്‌നാനം സർവ്വരോഗ നിവാരണമായി കരുതുന്നു.

വിനോദസഞ്ചാരികൾക്ക് പ്രകൃതിഭംഗിയും തീർത്ഥാടകർക്ക് ആത്മീയ ചൈതന്യവും പ്രകൃതിയുടെ തലയെടുപ്പം കോടമഞ്ഞിന്റെ കുളിരും ഒരേ നൂലിൽ കോർത്ത വിസ്മയ ഭൂപടമാണ് കുടജാദ്രി.

Courtesy – ഗൂഗിൾ, വിവിധ വെബ് സൈറ്റുകൾ.

2
Joyce Varghese

I am Joyce, presently living in Toronto Canada with family. Working as analytical chemist in Canada. Hobbies : reading, gardening and more…

2 Comments

  1. Suma Jayamohan on November 6, 2026 10:07 PM

    കുടജാദ്രിയുടെ ഐതിഹ്യങ്ങളും വർണ്ണനകളുമെല്ലാം ഒത്തുചേർന്ന മനോഹരമായ രചന❤️👌🌹
    മലകയറിയതും സൗപർണ്ണികയിലിറങ്ങിയതുമെല്ലാം ഓർമ്മ വന്നു.
    നന്നായിരിക്കുന്നു ജോയ്‌സ്❤️❤️

    Reply
    • Joyce Varghese on November 6, 2026 10:57 PM

      സ്നേഹം സുമ ❤️🙏
      കൊതിപ്പിക്കുന്ന പേരുകൾ, കുടജാദ്രി, സൗപർണ്ണിക ഇതൊക്കെ വലിയ ഇഷ്ടമാണ്. അതിനാൽ ഈ വിഷയം കൂടുതൽ അറിയണമെന്ന് തോന്നി. ചെറിയ ഒരു ബ്ലോഗിൽ കുറിച്ചിട്ടതാണ്. വായനക്ക് നന്ദി.
      🥰🫂

      Reply
Leave A Reply Cancel Reply

category

  • സിനിമ
  • പുസ്‌തകം
  • പാചകം
  • LGBTQ
  • അറിവുകൾ
  • യാത്ര

Category

  • ജീവിതം
  • ഗർഭം
  • പ്രസവം
  • അനുഭവം
  • ഓർമ്മകൾ
  • പ്രചോദനം

Quick access

  • Home
  • About Us
  • Curated Blogs
  • Contact
Facebook Instagram YouTube
© 2026 koottaksharangal.com | Powered By arbaneo
A project by Jaythra Creative LLP
  • Privacy Policy
  • Terms
  • ReelStars
  • FAQ

Type above and press Enter to search. Press Esc to cancel.

Ad Blocker Enabled!
Ad Blocker Enabled!
Our website is made possible by displaying online advertisements to our visitors. Please support us by disabling your Ad Blocker.