Close Menu
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • അനുഭവം
    • ഓർമ്മകൾ
    • സാമൂഹ്യപ്രശ്നങ്ങൾ
    • സമത്വം
    • ജോലി
    • അറിവുകൾ
    • പ്രചോദനം
    • സൗഹൃദം
    • ജീവിതം
    • കവിത
    • കഥ
    • തുടർക്കഥ / സീരീസ്
    • പ്രണയം
    • ത്രില്ലർ
    • നര്‍മം
    • സ്ത്രീ
    • വിവാഹം
    • ബന്ധങ്ങൾ
    • ലൈംഗീകത
    • LGBTQA+
    • ഗർഭം
    • പ്രസവം
    • പാരന്റിങ്
    • കുട്ടികൾ
    • സ്‌കൂൾ / കോളേജ്
    • വീട്
    • ആരോഗ്യം
    • മാനസികാരോഗ്യം
    • ഗൃഹവൈദ്യം
    • ഭിന്നശേഷി
    • യാത്ര
    • ചരിത്രം / പൗരാണികശാസ്ത്രം
    • പുസ്‌തകം
    • സിനിമ
    • സംഗീതം
    • പാചകം
    • ഫാഷൻ
    • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
  • My Bookmarks
  • Login / Register
  • My Account
Facebook Instagram YouTube
Trending
  • എന്റെ ഓർമ്മകളിലെ കുട്ടിക്കാലം
  • ബാല്യകാലസ്മൃതികളിലെ ഒരു ഭരണിക്കഥ
  • രാമന്റെയും സീതയുടെയും രാവണന്റെയും രാമായണം
  • മഴവെള്ളം പോലെ ഒരു കുട്ടിക്കാലം
  • സ്വപ്നത്തിലെ പൂമ്പാറ്റ
  • നാഗനന്ദിനി നാഗയക്ഷി – 1
  • ഉണ്ണിയേശുവിന്റെ ചിരി
  • കൃതജ്ഞതയോടെ
  • Login
  • FAQ/ How to blog
  • Contact US
  • My Account
Facebook Instagram YouTube
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Thursday, November 12
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • Categories
      • അനുഭവം
      • ഓർമ്മകൾ
      • ജീവിതം
      • സാമൂഹ്യപ്രശ്നങ്ങൾ
      • സമത്വം
      • ജോലി
      • സൗഹൃദം
      • അറിവുകൾ
    • Categories
      • കവിത
      • കഥ
      • തുടർക്കഥ / സീരീസ്
      • പ്രണയം
      • ത്രില്ലർ
      • നര്‍മം
      • പ്രചോദനം
      • ബന്ധങ്ങൾ
    • Categories
      • സ്ത്രീ
      • വിവാഹം
      • ഗർഭം
      • പ്രസവം
      • പാരന്റിങ്
      • കുട്ടികൾ
      • സ്‌കൂൾ / കോളേജ്
    • Categories
      • വീട്
      • ആരോഗ്യം
      • ഗൃഹവൈദ്യം
      • മാനസികാരോഗ്യം
      • ലൈംഗീകത
      • LGBTQA+
      • ഭിന്നശേഷി
    • Categories
      • യാത്ര
      • ചരിത്രം / പൗരാണികശാസ്ത്രം
      • സിനിമ
      • പുസ്‌തകം
      • സംഗീതം
      • പാചകം
      • ഫാഷൻ
      • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Home » Recent Blogs » എന്റെ ഓർമ്മകളിലെ കുട്ടിക്കാലം
അനുഭവം ഓർമ്മകൾ കുട്ടികൾ സ്‌കൂൾ / കോളേജ്

എന്റെ ഓർമ്മകളിലെ കുട്ടിക്കാലം

By ATHIRA UNovember 12, 2026No Comments4 Mins Read6 Views
Bookmark Now
Please login to bookmark Close

No account yet? Register

ഇന്നലെകളിലെ ഓർമ്മകളാണ് കുട്ടിക്കാലം. അതിർവരമ്പുകൾ ഇല്ലാത്ത വീടുകളും അതിരു കൽപ്പിക്കാത്ത മാവിൻചോടും ഇന്നും ഓർമ്മകളിൽ നിറഞ്ഞു നിൽക്കുന്നു. അന്നത്തെ വീടുകൾ തന്നെയാണിന്നും, പക്ഷെ എന്തോ ഇന്നവയ്ക് അതിരുകൾ വന്നിരിക്കുന്നു. പിച്ചകവും ചെമ്പരത്തിയും വേലി ചീരയും അതിരുകാത്ത ഇടത്തിൽ കൂണുകൾ പോലെ മുളച്ചു വന്നിരിക്കുന്നു ബഹു വർണ്ണത്തിലുള്ള വൻ മതിലുകൾ. നാലുമണി പൂക്കൾ പടർന്നു പിടിച്ച മുറ്റവും ഓലമേഞ്ഞ അടുക്കള ഷെഡ്ഡും ഓടിട്ട വീടും.

വൈകുന്നേരങ്ങൾ എന്നും ആഘോഷരാവുകളായിരുന്നു. അയൽവീട്ടിലുള്ളവരെല്ലാവരും ഒരു വീട്ടിൽ ഒത്തുകൂടി നാട്ടുവിശേഷം പറഞ്ഞങ്ങനെ ഇരിക്കും. ചിലപ്പോൾ ആ ഇരിപ്പു രാത്രിവരെ നീളും. കല്യാണ വീടുകൾ ചുറ്റിനും ഉള്ള സ്ത്രീകളുടെ കരവലയത്തിലായിരുന്നു. എന്റെ ചെറുപ്പത്തിലൊക്കെ കല്യാണ വീടുകളിൽ അമ്മ അരയ്ക്കാനും പൊടിയ്ക്കാനും ഒക്കെ പോകുമ്പോൾ ഞാനും പോയിരുന്നു. കുട്ടികളുടെ ചെറിയ വട്ടം ഉണ്ടാക്കി ഞങ്ങൾ കുട്ടികൾ ഓരോ കളികളിൽ ഏർപ്പെടും. അമ്മമാരും അയല്പക്കത്തെ മറ്റു സ്ത്രീകളും യുവാക്കളും അവിടെ രാപകലൊഴിയാതെ പണി എടുക്കും. അതൊന്നും പൈസയ്ക് വേണ്ടി ആയിരുന്നില്ല. എന്തിനും ഏതിനും കൂടപിറപ്പുപോലെ കുറെ ആൾക്കാർ. ആ ആളുകൾ തന്നെയാണ് ഇപ്പോഴും പക്ഷെ അവർക്കൊക്കെ എന്തുപറ്റി. അറിയില്ല. അവര് മാത്രമല്ല നമ്മളും മാറി വളരും തോറും. ഫോണുകൾ വന്നു. ടിവികൾ എല്ലാ വീട്ടിലും സർവ സാധാരണമായി. ഒരു മരണവാർത്ത പോലും ഒറ്റ ഫോൺ കോളിൽ അറിയിക്കാം. തൊട്ട് അടുത്ത വീട്ടിലിരിക്കുന്നവനും ഫോൺ ചെയ്യാൻ തുടങ്ങി. പിന്നെ വരേണ്ട ആവശ്യമില്ലല്ലോ. 

കല്ല്യാണ വീടുകൾ കാറ്ററിങ്ങുകാർ കൈയടക്കി. അങ്ങനെ പതിയെ എല്ലാം മാറി. ചിലയിടങ്ങളിൽ ഇപ്പോഴും നന്മയുടെ അംശം കാത്തു സൂക്ഷിക്കുന്നുണ്ട് പഴയ പോലെ ഇല്ലെങ്കിലും. ഓർമ്മകളിൽ ഓടി എത്തുന്ന കുട്ടിക്കാലം ഇന്നും സുഖമുള്ള നൈർമ്മല്യമുള്ള ഏടുകളാണ്. അന്ന് ആഗ്രഹങ്ങൾക്ക് പരിധിയില്ലായിരുന്നു. എന്നാൽ അച്ഛന്റെ കീശയ്ക്ക് പരിധി ഉണ്ടായിരുന്നു. കൊതിച്ചതിനെ വീണ്ടും കൊതിയോടെ ഓർക്കാൻ ഇന്നും കഴിയുന്നു. കാരണം അവ ഒരു കാലത്തു മോഹിച്ചിട്ടു കിട്ടാത്തവയാണ്. എന്തും അപ്പപ്പോൾ കിട്ടുമ്പോഴാണല്ലോ വിലയില്ലാതെ ആകുന്നത്. ഇന്നത്തെ സമൂഹത്തിലെ കുട്ടികൾ എന്തു ആഗ്രഹിക്കുന്നുവോ അത് എങ്ങനെയും നടത്തികൊടുക്കുവാൻ മാതാപിതാക്കൾ ശ്രമിക്കുന്നു. എന്നാൽ കുറച്ചു കാലങ്ങൾക്ക് മുന്നേ കുട്ടിക്കാലം ആസ്വദിച്ചവർക്കറിയാം ആഗ്രഹത്തെ എങ്ങനെ അടക്കി നിർത്തണമെന്ന്. അത് കൊണ്ട് തന്നെ ഓരോ വസ്തുവിനും മൂല്യം കൽപ്പിക്കുന്നു. കുട്ടിക്കാലത്തിന്റ ഓണത്തിനും വിഷുവിനുമൊക്കെ ഒരു മണമുണ്ടായിരുന്നു. ഓണത്തിന് പൂ പറിക്കാൻ ചുറ്റുമുള്ള കുട്ടികളുമായി വീടുകളും പടവരമ്പുകളും തോട്ട് ചിറകളും കേറി ഇറങ്ങുന്നത് ഒരു കീഴ്‌വഴക്കമായിരുന്നു. വിഷുവും അതുപോലെ തന്നെ മനോഹരം. വിഷുത്തലേന്ന് അച്ഛൻ വരുന്നത് കാത്തിരിക്കും. പടക്കങ്ങൾ ഞങ്ങൾ വിഷുവിനാണു പൊട്ടിക്കാറ്. 

ചിലയിടങ്ങളിൽ ദീപാവലിക്കാണ് കൂടുതൽ പൊട്ടിക്കാറ് എന്ന് കേട്ടിട്ടുണ്ട്. അച്ഛൻ വരുന്നത് പടക്കവുമായിട്ടായിരിക്കും. വലിയ അളവിലൊന്നും വാങ്ങൻ കഴിയില്ലെങ്കിലും മക്കളെ സന്തോഷിപ്പിക്കാനുള്ള തുണ്ടാകും. അത് പിന്നെ മത്സരിച്ചു പൊട്ടിക്കലായി. തൊട്ടയലത്തെ കൂട്ടുകാരുടെ വീട്ടിൽ എന്റതിനേക്കാൾ നല്ലതാണോ എന്ന് നോക്കിയിരിക്കുമ്പോൾ അവിടുന്ന് അവര് ഇവിടെ കൊണ്ട് വന്നു ഒരുമിച്ചിരുന്നു പൊട്ടിച്ചിരുന്നു. തനിക്കുള്ളത് അവർക്കു കൂടി കിട്ടിക്കോട്ടേ എന്ന നിഷ്കളങ്കത, സ്നേഹം. പക്ഷെ ഇന്ന് എന്തുകൊണ്ടാണ് ആളുകൾ തിരക്കിലായത്. പരസ്പരമുള്ള അടുപ്പം കുറഞ്ഞു തുടങ്ങിയത്. ഒരുപക്ഷെ നേരത്തെ പറഞ്ഞപോലെ സാങ്കേതിക വിദ്യയുടെ തള്ളിക്കയറ്റവും മത്സരബുദ്ധിയും ആളുകളിൽ പതിയെ മുളയ്ക്കാൻ തുടങ്ങിയത് മുതലാകാം. പഠിച്ചിരുന്നപ്പോൾ ആഘോഷിച്ചിരുന്ന ശിശുദിനം എത്ര മനോഹരമായിരുന്നു. ഏഴു വരെ ഉണ്ടായിരുന്ന ഒരു കൊച്ചു   യു പി സ്കൂളിലാണ് ഞാൻ പഠിച്ചിരുന്നത്. 

കൊച്ചു സ്കൂൾ ആയതുകൊണ്ടും പിള്ളേര് നന്നേ കുറവായിരുന്നത് കൊണ്ടും ടീച്ചേർസ്ന് ഒക്കെ കുട്ടികളോട് വലിയ അടുപ്പം ആയിരുന്നു. ഈ അടുപ്പം കൊണ്ട് തന്നെ ഒരു കുട്ടിക്കും ഒരു പരിപാടികളിൽ നിന്നും ഒഴിഞ്ഞു നിൽക്കേണ്ടി വരില്ല. ശിശുദിനത്തിന് ഒക്കെ വരാത്തവരെ പ്രത്യേകം വഴക്ക് പറയും. അതുകൊണ്ട് തന്നെ എല്ലാവരും വന്നിരിക്കും. ഇന്ന് ശിശുദിനമായാൽ എല്ലാ കുട്ടികളും ചാച്ചാജിയുടെ വേഷം അണിഞ്ഞ് പോകുന്നതൊക്കെ കാണാറുണ്ട്. എന്നാൽ ഞങ്ങൾ പഠിച്ചിരുന്ന സമയത്ത് എല്ലാ കുട്ടികൾക്കും വേഷമണിയാനുള്ള സാമ്പത്തിക സ്ഥിതി ഉണ്ടായിരുന്നില്ല. അതുകൊണ്ട് തന്നെ ടീച്ചേഴ്സ് ഏതെങ്കിലും ഒരു കുട്ടിയെ സ്കൂളിൽ നിന്നും ചാച്ചാജി ആകാൻ തിരഞ്ഞെടുക്കും. ബാക്കി കുട്ടികൾക്ക് വേണമെങ്കിൽ പാട്ടുപാവാടയും ബ്ലൗസും ധരിക്കാം അല്ലെങ്കിൽ മുണ്ടും ഷർട്ടും ധരിക്കാം അതും അല്ലെങ്കിൽ യൂണിഫോം ധരിക്കാം. കുട്ടികൾ കുറവാണെങ്കിലും ഒരു 200 ഓളം കുട്ടികൾ എങ്കിലും ഉണ്ടാകും. സമീപപ്രദേശങ്ങളിൽ യുപി സ്കൂളുകൾ ഇല്ലാത്തതുകൊണ്ട് തന്നെ ചുറ്റുപാടുമുള്ള എല്ലാ കുട്ടികളും ഈ സ്കൂളിലാണ് ചേരുക. വേഷമിട്ടു വരുന്ന കുട്ടികളും ടീച്ചേഴ്സും വരിവരിയായി ഘോഷയാത്രയ്ക്ക് ഒരുങ്ങും. മുതിർന്ന കുട്ടികൾ മുദ്രാവാക്യങ്ങൾ വിളിക്കും ചാച്ചാജിയുടെ ഓരോരോ വാക്യങ്ങളും പാട്ടുകളും എഴുതി അത് വായിച്ച്, മറ്റു കുട്ടികൾ ഏറ്റുപറഞ്ഞ് അങ്ങനെ ഘോഷയാത്ര നീണ്ടുനീണ്ട് റെയിൽവേ ട്രാക്ക് വരെ പോകും. കുട്ടികളുടെ ഘോഷയാത്ര കാണാനായി കടകളിൽ ഉള്ളവരും വർഷോപ്പുകളിൽ ഉള്ള വരും ചായ കടകളിൽ ഉള്ളവരും നോക്കിയങ്ങനെ റോഡരികിൽ നിൽക്കും. കുട്ടികൾക്കാണെങ്കിൽ അത് അഭിമാന നിമിഷവും. തിരിച്ചുവന്നാൽ എല്ലാ കുട്ടികൾക്കും മാംഗോ ബൈറ്റ് മിട്ടായിയും വെള്ളവും നൽകും. മിക്ക കുട്ടികളും ഘോഷയാത്രയിൽ പങ്കെടുക്കുന്നത് തന്നെ ഈ ഒരു മാംഗോ ബൈറ്റ് മിഠായിക്ക് വേണ്ടിയിട്ടായിരുന്നു. പിന്നെയുള്ള ഒരു ഗുണം എന്ന് വെച്ചാൽ ഉച്ചകഴിഞ്ഞ് ക്ലാസ് ഉണ്ടാവില്ല തിരികെ എത്തിയാൽ പ്രസംഗവും മിഠായി വിതരണവും കഴിഞ്ഞ് കുട്ടികൾക്ക് വീട്ടിൽ പോകാം.

ഓടിട്ട ചെറിയ സ്കൂളിലാണ് ഞാൻ പഠിച്ചിരുന്നത്. എല്ലാ കുട്ടികളും പാവപ്പെട്ട കുടുംബങ്ങളിൽ നിന്നും വരുന്നവരായത് കൊണ്ട് തന്നെ ഒരാൾക്കു ഇന്നതുണ്ടല്ലോ എനിക്കില്ലല്ലോ എന്നോർത്തു സങ്കടപെടേണ്ട കാര്യം ഉണ്ടായിരുന്നില്ല. നമ്മൾ ആഗ്രഹിക്കുന്ന തൊപ്പിയുള്ള പെൻസിലും പേന മഷി തുടയ്ക്കുന്ന റബ്ബറും ഒക്കെ അപ്പുറത്തിരിക്കുന്നവനും ആഗ്രഹിച്ചിരുന്നു. ആർക്കും ആർഭാടങ്ങൾ ഇല്ലായിരുന്നു. ഹൈവേ മുറിച്ചു കടന്നുവേണം സ്കൂളിലെത്താൻ. പടിഞ്ഞാറു നിന്നു വരുന്ന കുട്ടികൾക്ക് പ്രശ്നമില്ല. കിഴക്ക് നിന്നു വരുന്നവർ ഹൈവേ കഴിഞ്ഞു വേണം വരാൻ. അതുകൊണ്ട് തന്നെ അവരുടെ കാര്യത്തിൽ ടീച്ചേർസ് പ്രത്യേകം ശ്രദ്ധ ചെലുത്തിയിരുന്നു. അമ്മമാരും അച്ഛന്മാരും ഒക്കെ വൈകിട്ട് 3:50 ആക്കുമ്പോൾ തന്നെ അവിടെ ഉണ്ടാകും കുട്ടികളെ വിളിച്ചു കൊണ്ട് പോരാൻ. എന്നാലും വീട്ടുകാരെ കണ്ടില്ലെങ്കിൽ പെയ്യാനിരിക്കുന്ന കാർമേഘമാകും ഓരോ കുട്ടിയും. ഏഴാം ക്ലാസ്സിലെ ചേട്ടന്മാരും ചേച്ചി മാരുമൊക്കെ തനിച്ചാണ് പോകാറ്. അവരാണല്ലോ സ്കൂളിലെ സീനിയേഴ്സ്. അതിന്റെ ഒരു ഗാംഭീര്യം അവർക്ക് എപ്പോഴും ഉണ്ടാകും. ഞങ്ങളും ഏഴാം ക്ലാസിൽ എത്തിയപ്പോൾ സീനിയേഴ്സ് ആയി എന്ന അഹങ്കാരം ഉണ്ടായിരുന്നു. ആദ്യമായി സീനിയർ ആകുന്നതു അവിടെ നിന്നുമാണ്. പിന്നീട് സീനിയർ ആയിട്ടുണ്ടെങ്കിലും അവിടുത്തെ അത്ര മധുരം ഒന്നിനുമില്ല. ഏഴാം ക്ലാസിലെ ഒരു കുട്ടിയെ കാണുമ്പോൾ എന്റെ ഉള്ളിലെ ആ പഴയ ഏഴാംക്ലാസുകാരി, സീനിയർ ചേച്ചിയെ ഓർമ്മ വരും. ഓർക്കുമ്പോൾ ചിരി വരാറുണ്ട്. ഇവിടുത്തെ ഏറ്റവും മൂത്ത കുട്ടികൾ നിങ്ങളാണെന്നും നിങ്ങളെ കണ്ടാണ് താഴെയുള്ളവർ പഠിക്കേണ്ടതെന്നും ടീച്ചേഴ്സും കൂടെ കൂടെ പറയുമായിരുന്നു. അതുകൊണ്ടുതന്നെ സീനിയർ എന്ന ഒരു പദവി അലങ്കാരമായി മാറി. ഏഴാം ക്ലാസിലെ ചേട്ടനും ചേച്ചിയും ഒക്കെ താഴെയുള്ള കുട്ടികൾക്ക് മാതൃകയായിരുന്ന കാലം. എന്നാലും ഒന്നു പറയാം, അന്നത്തെ ഏഴാം ക്ലാസിലെ കുട്ടികൾക്ക് ഇന്നത്തെ ഒരു ഏഴിൽ പഠിക്കുന്ന കുട്ടിയെക്കാൾ അറിവും സ്ഥലകാല ബോധവും അതിലുപരി നല്ല തിരിച്ചറിവും ഉണ്ടായിരുന്നു. ചെറിയ ക്ലാസിലെ കുട്ടികൾക്ക് എന്തെങ്കിലും അസുഖങ്ങൾ വന്നാലോ പെട്ടെന്ന് വീട്ടിൽ പോകേണ്ട സാഹചര്യം വന്നാലോ മുതിർന്ന കുട്ടികൾ ഉത്തരവാദിത്വത്തോടെ അത് ഏറ്റെടുത്ത് ചെയ്തിരുന്നു.

എന്നും സ്കൂൾ വിട്ടു തിരിച്ചുപോരുമ്പോൾ പറിച്ചിരുന്ന ഞൊട്ടാഞൊടിയനും കൊട്ടങ്ങയും തൊട്ടാവാടിയുടെ പൂവും,  പെറുക്കിയെടുത്തിരുന്ന കിളികളുടെ തൂവലുകളും തോട്ടുവഴിയിലെ കുഞ്ഞു പരൽ മീനുകളുടെ തിളക്കവും വരാൽ പാർപ്പുകളെ നോക്കി നിന്നതും എല്ലാം ഓർമ്മയുടെ ശിശിരങ്ങളിൽ മിന്നി മറയുന്നു. സ്കൂളിൽ നിന്നും തിരിച്ചു വരും വഴി ഉടുമ്പിനെ കണ്ട് ( മറ്റിടങ്ങളിൽ എന്താണ് പറയുന്ന തെന്ന് അറിയില്ല) മുതലയാണെന്ന് പറഞ്ഞ് പേടിപ്പിച്ചിരുന്ന ഒരു കൂട്ടുകാരി എനിക്കും ഉണ്ടായിരുന്നു. കുട്ടിക്കാലംഅത് മറക്കാനാവാത്ത ഓർമ്മകൾ കൊണ്ട് തീർത്ത കൊട്ടാരാമാണ്. അതിൽ എല്ലാവരും ഇന്നും അതേ നൈർമല്യമുള്ള നിഷ്കളങ്കതയുള്ളവരുമാണ്. 

 

0
ATHIRA U

എന്റെ തോന്നലുകൾ എന്റെ എഴുത്തുകളായി

Leave A Reply Cancel Reply

category

  • സിനിമ
  • പുസ്‌തകം
  • പാചകം
  • LGBTQ
  • അറിവുകൾ
  • യാത്ര

Category

  • ജീവിതം
  • ഗർഭം
  • പ്രസവം
  • അനുഭവം
  • ഓർമ്മകൾ
  • പ്രചോദനം

Quick access

  • Home
  • About Us
  • Curated Blogs
  • Contact
Facebook Instagram YouTube
© 2026 koottaksharangal.com | Powered By arbaneo
A project by Jaythra Creative LLP
  • Privacy Policy
  • Terms
  • ReelStars
  • FAQ

Type above and press Enter to search. Press Esc to cancel.

Ad Blocker Enabled!
Ad Blocker Enabled!
Our website is made possible by displaying online advertisements to our visitors. Please support us by disabling your Ad Blocker.