Close Menu
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • അനുഭവം
    • ഓർമ്മകൾ
    • സാമൂഹ്യപ്രശ്നങ്ങൾ
    • സമത്വം
    • ജോലി
    • അറിവുകൾ
    • പ്രചോദനം
    • സൗഹൃദം
    • ജീവിതം
    • കവിത
    • കഥ
    • തുടർക്കഥ / സീരീസ്
    • പ്രണയം
    • ത്രില്ലർ
    • നര്‍മം
    • സ്ത്രീ
    • വിവാഹം
    • ബന്ധങ്ങൾ
    • ലൈംഗീകത
    • LGBTQA+
    • ഗർഭം
    • പ്രസവം
    • പാരന്റിങ്
    • കുട്ടികൾ
    • സ്‌കൂൾ / കോളേജ്
    • വീട്
    • ആരോഗ്യം
    • മാനസികാരോഗ്യം
    • ഗൃഹവൈദ്യം
    • ഭിന്നശേഷി
    • യാത്ര
    • ചരിത്രം / പൗരാണികശാസ്ത്രം
    • പുസ്‌തകം
    • സിനിമ
    • സംഗീതം
    • പാചകം
    • ഫാഷൻ
    • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
  • My Bookmarks
  • Login / Register
  • My Account
Facebook Instagram YouTube
Trending
  • എന്റെ ഓർമ്മകളിലെ കുട്ടിക്കാലം
  • ബാല്യകാലസ്മൃതികളിലെ ഒരു ഭരണിക്കഥ
  • രാമന്റെയും സീതയുടെയും രാവണന്റെയും രാമായണം
  • മഴവെള്ളം പോലെ ഒരു കുട്ടിക്കാലം
  • സ്വപ്നത്തിലെ പൂമ്പാറ്റ
  • നാഗനന്ദിനി നാഗയക്ഷി – 1
  • ഉണ്ണിയേശുവിന്റെ ചിരി
  • കൃതജ്ഞതയോടെ
  • Login
  • FAQ/ How to blog
  • Contact US
  • My Account
Facebook Instagram YouTube
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Thursday, November 12
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • Categories
      • അനുഭവം
      • ഓർമ്മകൾ
      • ജീവിതം
      • സാമൂഹ്യപ്രശ്നങ്ങൾ
      • സമത്വം
      • ജോലി
      • സൗഹൃദം
      • അറിവുകൾ
    • Categories
      • കവിത
      • കഥ
      • തുടർക്കഥ / സീരീസ്
      • പ്രണയം
      • ത്രില്ലർ
      • നര്‍മം
      • പ്രചോദനം
      • ബന്ധങ്ങൾ
    • Categories
      • സ്ത്രീ
      • വിവാഹം
      • ഗർഭം
      • പ്രസവം
      • പാരന്റിങ്
      • കുട്ടികൾ
      • സ്‌കൂൾ / കോളേജ്
    • Categories
      • വീട്
      • ആരോഗ്യം
      • ഗൃഹവൈദ്യം
      • മാനസികാരോഗ്യം
      • ലൈംഗീകത
      • LGBTQA+
      • ഭിന്നശേഷി
    • Categories
      • യാത്ര
      • ചരിത്രം / പൗരാണികശാസ്ത്രം
      • സിനിമ
      • പുസ്‌തകം
      • സംഗീതം
      • പാചകം
      • ഫാഷൻ
      • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Home » Recent Blogs » ബാല്യകാലസ്മൃതികളിലെ ഒരു ഭരണിക്കഥ
കുട്ടികൾ നര്‍മം

ബാല്യകാലസ്മൃതികളിലെ ഒരു ഭരണിക്കഥ

By Latha SrihariNovember 12, 2026No Comments3 Mins Read10 Views
Bookmark Now
Please login to bookmark Close

No account yet? Register

ബാല്യകാലസ്മരണകളിൽ ഒരു വലിയ പങ്ക് മാമ്പഴക്കാലത്തിനു തന്നെ. നാം കേൾക്കുന്ന പല ഗാനങ്ങൾക്കും മാമ്പഴത്തിന്റെ വാസനയില്ലേ!

“ഓർമ്മകൾ ഓടിക്കളിക്കുവാൻ എത്തുന്ന മുറ്റത്തെ ചക്കരമാവിൻ ചുവട്ടിൽ”.. എന്ന ഗാനം കേൾക്കുമ്പോൾ ആ മാമ്പഴക്കാലത്തേക്ക് നമ്മുടെ മനസ്സ് നാം അറിയാതെതന്നെ ഒരു എത്തിനോട്ടം നടത്താതിരിക്കില്ല.. മനസ്സിലെ ഓർമ്മകളിൽ നിന്നും ഒരു മേഘപാളി പോലെ ഉരുത്തിരിഞ്ഞ ഒരു കഥ..

ഒരു ഭരണിക്കഥ

മുത്തശ്ശിയുടെ മോണിംഗ് പ്രാർത്ഥന കേട്ടുകൊണ്ടാണ് അവൾ ഉണർന്നത്. പുലർകാലേ ഉണർന്ന് സകലമാന ദൈവങ്ങളോടും “എന്നെ കാത്തു രക്ഷിക്കണേ” എന്ന അഭ്യർത്ഥനയോടെ മുത്തശ്ശിയുടെ പ്രഭാതവന്ദനം തുടങ്ങിയിരിക്കുന്നു. ഇന്ന് പതിവിലും നേരത്തെയാണ് പ്രഭാതഭേരി തുടങ്ങിയിരിക്കുന്നത്. മുറിയിലെ അരണ്ട വെളിച്ചത്തിൽ താമ്പാലവും, മേൽമുണ്ടും ഒക്കെ തപ്പിയെടുത്ത്, ഓരോന്നും കയ്യിൽ കിട്ടുമ്പോൾ “ആ കിട്ടി…”എന്നൊക്കെ മുത്തശ്ശിയുടെ സ്വയമുള്ള റണ്ണിങ് കമെന്ററി തുടർന്നുകൊണ്ടേയിരുന്നു. മീന വീണ്ടും അവളുടെ പുതപ്പിനുള്ളിലേക്ക് ആലസ്യത്തോടെ ചുരുണ്ട് കൂടി.

“ഇനിയും എണീറ്റില്ലേ കുട്ടി? വേഗം ആവട്ടെ” മുത്തശ്ശിയുടെ പ്രഭാതപരിപാടികൾക്കു വേണ്ടതായ സഹായങ്ങൾ ചെയ്തുകൊടുക്കാറായിരിക്കുന്നു.

മുത്തശ്ശിയെ സഹായിക്കുന്നതിനിടയിൽ അവർ പറഞ്ഞു.”മോളു പോയി വേഗം കുളിച്ച് സുന്ദരിക്കുട്ടി ആവൂട്ടോ.. ഇന്ന് ലണ്ടനിൽ നിന്നും നമ്മുടെ ഉണ്ണിക്കുട്ടൻ വരുന്ന ദിവസമല്ലേ!”

വിഷു പ്രമാണിച്ച് കിട്ടിയ ചെറിയ അവധിക്കാലം ആവോളം ആസ്വദിക്കുക എന്ന ഒറ്റ ചിന്തയിൽ മീന തൊടിയിലേക്ക് ഇറങ്ങി.  നനഞ്ഞ മണ്ണിന് ഇന്നലെ പെയ്ത പുതുമഴയുടെ വാസന..

മാഞ്ചുവട്ടിൽ നിന്നും നനഞ്ഞ മൺതരികൾ പുരണ്ട കണ്ണിമാങ്ങകൾ പെറുക്കി അവൾ നടന്നു. മരച്ചില്ലയിൽ ഇരുന്നു പാടുന്ന കുയിലിനെ ചൊടിപ്പിച്ചു. കൂടെ പാടിയും, കൊച്ചരിപല്ലു പോൽ വിടർന്ന് നിൽക്കും തുമ്പപ്പൂവിന്റെ ഭംഗി ആസ്വദിച്ചും, പറമ്പിൽ പടർന്നു കിടക്കുന്ന തൊട്ടാവാടി പൂക്കളെ ഓമനിച്ചും അപ്പോൾ വാടിപ്പോകുന്ന അവയുടെ കുഞ്ഞിലകളോട് “എന്തേ ഇത്ര പരിഭവം? നിൻ്റെ പൂവിനെ ഞാൻ ഒന്ന് താലോലിച്ചതല്ലേ” ഇന്ന് കുശലം ചോദിച്ചും അവൾ സമയം ചിലവഴിച്ചു.

തലേദിവസം പറഞ്ഞുറപ്പിച്ചതനുസരിച്ച് കൃത്യസമയത്ത് അവളുടെ കൂട്ടുകാരും എത്തിച്ചേർന്നു.

“ഇത്ര ശുഷ്കാന്തി പഠിക്കുന്ന കാര്യത്തിൽ ഈ കുട്ടികൾ കാണിക്കുന്നില്ലല്ലോ?” എന്ന അമ്മയുടെ കമൻറ്, അമ്മയുടെ സഹായിയായ പാറുവമ്മയോട് അടുക്കളയിൽ നിന്നും പറയുന്നത് അവൾ കേട്ടില്ലെന്ന് നടിച്ചു.

കളിയുടെ ഇടയിൽ ദാഹശമനത്തിനായി എത്തിയ അവൾ കണ്ടത്, ബിലായത്തിൽ നിന്നും വന്ന മരുമകനോട് കുടുംബത്തിൻ്റ പ്രൗഢിയെപറ്റി വിസ്തരിച്ചു കൊണ്ടിരിക്കുന്ന മുത്തശ്ശിയെയാണ്. ഒരുതരത്തിൽ പറഞ്ഞാൽ പൊങ്ങച്ചം തന്നെ.. മുത്തശ്ശിയുടെ ലണ്ടൻ മരുമകനാണെങ്കിൽ എല്ലാം വളരെ കാര്യമായി കേട്ടുകൊണ്ടിരിക്കുന്നു.

അമ്മ അടുക്കളയിൽ വിവിധതരം പലഹാരങ്ങൾ പ്ലേറ്റിൽ നിരത്തുന്ന തിരക്കിൽ.. അവളുടെ വായിൽ വെള്ളമൂറി. അതിൽ നിന്നു എന്തെങ്കിലും അടിച്ചു മാറ്റുവാൻ സാധിക്കുമോ? എന്ന ചിന്തയിൽ അവൾ അവിടെ നിന്നു പരുങ്ങി. അപ്പോഴാണ് മുത്തശ്ശിയുടെ വിളി! അമ്മയെ..

“എടീ… സുലു, തട്ടുംപുറത്ത് നിന്ന് ആ ശർക്കര ഉപ്പേരിയുടെ ഭരണി ഒന്നു എടുത്തു കൊണ്ടു വരൂ.. ഉണ്ണിമോന് ഉപ്പേരി കൊടുക്കണ്ടേ? അവനാണെങ്കിൽ ഭരണി എന്താ എന്ന് കണ്ടിട്ട് പോലും ഇല്ലത്രെ.” മുത്തശ്ശിയുടെ തൂങ്ങിയാടുന്ന കാതുകൾ പോലെ ഭരണിക്കും രണ്ടു കാതുകൾ ഉണ്ട്. അതിൽ കഷ്ടപ്പെട്ട് പിടിച്ച് അമ്മയും പാറുവമ്മയും കൂടി ഭരണി മുത്തശ്ശിയുടെ മുന്നിൽ എത്തിച്ചു.

മുത്തശ്ശി ഗമയിൽ തന്നെ *ഭരണി വിവരണം* തുടങ്ങി..

”ദേ മോനെ ഇത് കണ്ടോ? ഇതാണ് ഭരണി, ഇതുപോലെ പലതരത്തിലുള്ള ഒരു പത്തു പന്ത്രണ്ട് ഭരണി തട്ടും പുറത്ത് ഇരിക്കുന്നുണ്ട്. ഇത് ഇവിടെ ഉണ്ടായ കായ കൊണ്ട് ഞാൻ ശർക്കര ഉപ്പേരി ഉണ്ടാക്കി ഈ ഭരണിയിൽ സൂക്ഷിച്ചു വച്ചിരിക്കുകയാണ്. കുറേനാൾ കേടാകാതിരിക്കും.”

മുത്തശ്ശി ശർക്കര ഉപ്പേരിക്കായി ഭരണിയിൽ കയ്യിട്ടു. എന്നാൽ അതിൽ നിന്നും കിട്ടിയത് അരിയുടെ തവിടു മാത്രം. എന്തു മായാജാലം! ശർക്കരഉപ്പേരി തവിടായി മാറിയോ? ബിലായത്തി ഉണ്ണിമോൻ ആണെങ്കിൽ ഉപ്പേരി കഴിക്കാൻ അമ്മ കൊടുത്ത പ്ലേറ്റ് കയ്യിൽ പിടിച്ച് റെഡിയായി നിൽക്കുന്നു. അമ്മയും മുത്തശ്ശിയും എന്ത് ചെയ്യണം എന്നറിയാത്ത അവസ്ഥയിൽ!

അടുത്ത വിളി തനിക്ക് ആവും എത്രയും വേഗം സ്ഥലം കാലിയാക്കുന്നതാണ് നല്ലതെന്ന അറിവിൽ കിട്ടിയ തക്കത്തിൽ അമ്മ നിരത്തിയ പ്ലേറ്റിൽ നിന്നും രണ്ടുമൂന്ന് ലഡു കൈക്കലാക്കി അവൾ പറമ്പിലേക്ക് ഓടി.

എന്തായാലും ബിലായത്തി പയ്യൻ പോയി കഴിഞ്ഞാൽ ഒരു -ശ്രുതിശുദ്ധമല്ലാത്ത കച്ചേരി – അമ്മയുടെയും മുത്തശ്ശിയുടെയും വക തനിക്ക് കേൾക്കുമെന്നതിൽ മീനയ്ക്ക് ഉറപ്പുണ്ടായിരുന്നു. ‘അതൊക്കെ കേൾക്കാനുള്ള ശക്തി ഈ ലഡു തരട്ടെ ദേവീ..’ അവൾ പ്രാർത്ഥിച്ചു..

കാരണം ശർക്കര ഉപ്പേരി അവളുടെയും കൂട്ടുകാരുടെയും വയറ്റിൽ എത്തിയിട്ട് ദിവസങ്ങൾ കഴിഞ്ഞിരുന്നു. തട്ടുംപുറത്തിരുന്ന് അത് ‘തട്ടുമ്പോൾ’ തോന്നിയ ബുദ്ധിയായിരുന്നു അടുത്തിരുന്ന ചാക്കിൽ നിന്നും തവിട് ഭരണിയിൽ നിറയ്ക്കുക എന്നത്.

അങ്ങനെ ശർക്കരഉപ്പേരി തവിടാക്കി മാറ്റിയ മാജിക് അവൾക്കും കൂട്ടുകാർക്കും മാത്രമേ അറിയുമായിരുന്നുള്ളൂ..

__________________________

0
Latha Srihari

House wife, interested in learning to write, sing etc.. I had done some artistic works years back.

Leave A Reply Cancel Reply

category

  • സിനിമ
  • പുസ്‌തകം
  • പാചകം
  • LGBTQ
  • അറിവുകൾ
  • യാത്ര

Category

  • ജീവിതം
  • ഗർഭം
  • പ്രസവം
  • അനുഭവം
  • ഓർമ്മകൾ
  • പ്രചോദനം

Quick access

  • Home
  • About Us
  • Curated Blogs
  • Contact
Facebook Instagram YouTube
© 2026 koottaksharangal.com | Powered By arbaneo
A project by Jaythra Creative LLP
  • Privacy Policy
  • Terms
  • ReelStars
  • FAQ

Type above and press Enter to search. Press Esc to cancel.

Ad Blocker Enabled!
Ad Blocker Enabled!
Our website is made possible by displaying online advertisements to our visitors. Please support us by disabling your Ad Blocker.