അവൾ അടിമയല്ല തന്റെ ഹൃദയത്തിന്റെ ഉടമ കൂടിയാണെന്ന തിരിച്ചറിവുണ്ടായാൽ..
അന്ന്, പതിവില്ലാത്ത മുഖ പ്രസാദത്തോടെ നീയാ പറഞ്ഞ ജോലിക്ക് വേണേൽ പൊയ്ക്കോ എന്ന് സമ്മതം പറഞ്ഞാൽ…
എന്തിനും ഏതിനും ഭാര്യ വീട്ടുകാരെ പഴി പറയാതിരുന്നാൽ..
നിനക്കെന്താണിവിടെ മലമറിക്കുന്ന ജോലി എന്നാവർത്തിച്ച് പറയാതിരുന്നാൽ..
ഭാര്യ കേൾക്കെ മറ്റു സ്ത്രീകളെ പുകഴ്ത്താതിരുന്നാൽ..
പിണക്കം തോന്നുമ്പോൾ ഭാര്യയുടെ ഏക സന്തോഷമായ ഫോൺ കൈവശമാക്കാതിരുന്നാൽ..
ആ നാലു ദിവസം അവൾക്കും വേണമൊരു റെസ്റ്റെന്നു കരുണ തോന്നിയാൽ..
അവളുടെ പുരുഷ സുഹൃത്തുക്കളൊന്നും കാമുകൻമാരല്ലെന്ന് കരുതിയാൽ..
ഒരു വീടിന് വേണ്ടി അവൾ ചെയ്യുന്നതെല്ലാം കണ്ട് രണ്ട് നല്ല വാക്ക് പറഞ്ഞാൽ..
ഭാര്യയുടെ ജന്മദിനങ്ങളോ, തങ്ങളുടെ വിവാഹവാർഷീക ദിനങ്ങളോ ഓർമ്മപ്പെടുത്താതെ ആശംസകളും സമ്മാനങ്ങളും ചൊരിഞ്ഞാൽ..
ഒരുപക്ഷേ,
അന്ന് മുറ്റത്തേയ്ക്കിറങ്ങി പടിഞ്ഞാറോട്ടൊന്നു നോക്കണം!
ചിലപ്പോൾ അവിടെ ചിരിച്ചു കൊണ്ട് നിൽക്കുന്നത് ആ പ്രിയപ്പെട്ട
സൂര്യൻ തന്നെയായിരിക്കും
ഉറപ്പ്!