“കൂട്ടക്ഷരങ്ങൾ” എഴുത്തുകാരാകുന്ന അക്ഷരങ്ങളുടെ കൂട്ടം എന്നോ കൂട്ടായ്മയിൽ നിന്നും വരുന്ന അക്ഷരമെന്നോ കൂട്ടുകൂടി എഴുതുന്നുവെന്നോ, കൂട്ടക്ഷരം പോലെ കെട്ടുറപ്പുള്ളതെന്നോ അർത്ഥമാക്കുന്ന ഈ പേര് അക്ഷരാർത്ഥത്തിൽ അഭിനന്ദനീയം തന്നെ.
ഈ കൂട്ടക്ഷരത്തിലെ ഒരു അക്ഷരമായ ഈ ഞാൻ ഗീത ജോസ് ഇവിടെ ആദ്യാക്ഷരം കുറിക്കാൻ ആഗ്രഹിക്കുന്നു. അനുഗ്രഹിച്ചാലും..
കൂട്ടക്ഷരങ്ങൾ എഴുതാൻ കുറച്ചു ബുദ്ധിമുട്ടാണെങ്കിലും, ജയശ്രീയും പവിത്രയും കൂടെ എളുപ്പത്തിൽ ചെയ്തെടുത്ത ഈ വെബ്സൈറ്റ് നമ്മളാകുന്ന അക്ഷരക്കൂട്ടങ്ങൾക്കുള്ളതാണല്ലോ. ആദ്യമായി നന്ദിയും സ്നേഹവും എന്റെ പേരിലും ഈ കൂട്ടായ്മയുടെ പേരിലും ഞാൻ സമർപ്പിക്കുന്നു.. ചുറുചുറുക്കോടെ അക്ഷരങ്ങളാകുന്ന രണ്ടു പെണ്മണികൾ നമുക്കായി കൊരുത്തെടുത്ത ഈ അക്ഷരമാലയിലെ മുത്തുകളാകാൻ കഴിഞ്ഞതിൽ ഞാനും എന്റെ കൂട്ടുകാരും ചേർന്ന ഈ കൂട്ടക്ഷരം അഭിമാനിക്കുന്നു. തുടർന്നും ഈ കൂട്ടായ്മ ഒരുമയോടെ മുന്നോട്ടു പോകാൻ സർവേശ്വരൻ നമ്മെ ഓരോരുത്തരെയും അനുഗ്രഹിക്കട്ടെ !!
ഒരിക്കൽ കൂടുവിട്ട ( ഉദ്ദേശിച്ചത് മോംസ്പ്രേസ്സോ എന്ന കൂടു ) ഞങ്ങൾക്ക് ഒരു കൂട്ടായി തണൽമരമായി നിങ്ങൾ രണ്ടുപേരും ഒരുക്കിയ ഈ കൂട്ടക്ഷരക്കൂട്ടിലേക്കു പ്രവേശിക്കാൻ സാധിച്ചതിൽ അതിയായ സന്തോഷം രേഖപെടുത്തുന്നു. കൂട്ടക്ഷരം പോലെത്തന്നെ കൂട്ടായി ഒറ്റക്കെട്ടായി നിന്ന് നിങ്ങളെ പരമാവധി സഹായിച്ചുകൊണ്ടേയിരിക്കും. ഞങ്ങൾ കൂടെയുണ്ടാകും എന്ന വിശ്വാസത്തോടെ നിങ്ങൾ ഉണ്ടാക്കിയ ഈ കൂട്ടുകെട്ടിൽ നിന്നും ഞങ്ങൾ ഒരിക്കലും കൂട്ടുപിരിയുകയില്ല.
ഒരിക്കൽ കൂടെ എല്ലാവര്ക്കും ഭാവുകങ്ങൾ നേരുന്നു.