സണ്ണിയുടെയും ജൂലിയുടെയും ഇരുപത്തിയഞ്ചാം വിവാഹ വാർഷികം. വീട്ടിലെല്ലാവരും ഒത്തുകൂടിയിരിക്കുന്ന ആഘോഷവേളയിൽ, കേക്ക് മുറിക്കുന്ന സമയത്ത് കൂട്ടത്തിൽ നിന്നൊരു വിരുതൻ വെറുതെ തമാശയായി ചോദിച്ചു
“അല്ല… സണ്ണി,നിങ്ങളുടെ സന്തോഷകരമായ ദാമ്പത്യ ജീവിതത്തിൻറെ രഹസ്യം എന്താണ്?”
ഇത് കേട്ടതും സണ്ണിയും ജൂലിയും പരസ്പരം നോക്കി. കാരണം, കഴിഞ്ഞ രാത്രിയിലും കൂടെ അവര് വഴക്കിട്ടതേയുള്ളൂ. എന്നാലും അവൻ തമാശ രൂപേണ മൊഴിഞ്ഞു; “അതെ ..ഇവൾ ..ഓന്താണ്.. സെക്കൻഡിന് നിറംമാറും.
ഇത് കേൾക്കേണ്ട താമസം, അല്പം മാറിനിന്ന സണ്ണിയുടെ അമ്മയുടെ കമൻറ് “അല്ലേലും സാഹചര്യത്തിനനുസരിച്ച് നിറം മാറാൻ ഇവളെ കഴിഞ്ഞേ ആരുമുള്ളൂ” ഇത് കേട്ടതും ജൂലി, സണ്ണിയെ ഒന്ന് പരുഷമായി നോക്കി . കിട്ടിയതക്കം പാഴാക്കാതെ അമ്മ എരിതീയിൽ എണ്ണ ഒഴിക്കുകയാണെന്ന് അവന് മനസ്സിലായി. കാര്യം പന്തി അല്ലെന്ന് കണ്ട അവൻ അടുത്ത കമന്റ് തട്ടിവിട്ടു;
“പക്ഷേ, എനിക്ക് പ്രശ്നമില്ല.. കാരണം ഞാൻ അരണയാണ് …എല്ലാം അപ്പപ്പോൾ മറക്കും
2 Comments
❤️❤️👍🏻
🥰