അല്ലയോ.. സുന്ദരി പുഷ്പമേ
ചെഞ്ചുണ്ടിൽ ചുവപ്പണിഞ്ഞ ചെമ്പരത്തി
ആരെയും ഭ്രാന്തമായി പ്രണയിക്കാതെ
നീയെങ്ങനെ ഭ്രാന്തിൻ പ്രതീകമായി
ഒരു ചെറുമുളളിനാൽ പോലും
ആരെയും വേദനിപ്പിക്കാതെ
അവഗണനകൾ ചെപ്പിലടച്ചു സൂക്ഷിച്ചവൾ
ഞാനറിയുന്നു നിന്നുള്ള നോവുന്നത്
നിൻറെ അഴകൊത്ത പൂമേനി ഞാനൊന്ന് തഴുകീടട്ടെ …
വിടരും മുമ്പേ മൊട്ടിറുത്തു
ദേവിപൂജക്കും പുഷ്പാർച്ചനയ്ക്കും
മാല കോർത്തു നിന്നെ നാരിമാർ
മാലതിമാർ നിന്നെ മുടിയിൽ ചൂടില്ലെങ്കിലും..
കേശതൈലങ്ങളിൽ റാണിയല്ലോ നീ
ഗന്ധമില്ലാത്തൊരു പൂവേ
നീയറിയുന്നവോ
ഗുണമേറുന്നൊരു സർവ്വ-
ഔഷധിയല്ലയോ നീ…
പ്രഭാതത്തിൽ ഭംഗിയായി ചിരിതൂകി തെളിമയോടെ വിരിഞ്ഞിട്ടും
നിന്നെ കാണാത്ത ലോകത്തിനോട് പരിഭവം ചൊല്ലാത്തതെന്തേ..
നോവുകൾ ഉള്ളിൽ ഒതുക്കി ആരോടും പരിഭവമില്ലാതെ അഞ്ചിതൾ പൂവായി വിരിഞ്ഞൊരു ചേലഴകാർന്നൊരു ചെമ്പരത്തി- എന്നും നിന്നെ എനിക്കേറെയിഷ്ടം