പരസ്പരം മത്സരിച്ചു സ്നേഹിക്കും
മനസ്സുകൾക്കിടയിൽ മതിലുകൾ
ഉയർന്നിടുമ്പോൾ,
ഒരിക്കൽ സ്നേഹിക്കാൻ മത്സരിച്ചവർ
പരസ്പരം തോൽപ്പിക്കാൻ മത്സരിച്ചിടുന്നു.
ഒരിക്കലുമിനി മറികടക്കാൻ കഴിയാ
അകലങ്ങളിൽ എത്തിടുമ്പോൾ,
തിരിച്ചറിയുന്നവർ,
എത്രമേൽ വെറുത്താലും
മറക്കുവാൻ കഴിയില്ല തമ്മിൽ.
ഹൃദയങ്ങളിലിത്തിരി
നിലാവ് പെയ്തു കുളിർക്കുന്നുണ്ട്
പരസ്പരം പിന്നെയുമോർക്കവേ.