അതെ, ഞങ്ങൾ വ്യത്യസ്തരാണ്. ആ വ്യത്യസ്തതയോടെ ഞങ്ങളെ അംഗീകരിക്കുന്ന നിങ്ങൾ അതാണ് ഞങ്ങളുടെ കരുത്ത്. ഒരു പുഞ്ചിരി ഞങ്ങൾക്കായും കരുതാം.ഒപ്പം കരുതലും. നിങ്ങളിൽ ഒരാൾ ആവാൻ ഞങ്ങൾക്ക് വേണ്ടത് സ്നേഹവും, പരിഗണനയും കൈകോർക്കാൻ കൈകളുമാണ്. കുറവുകളുണ്ടെന്നു പറഞ്ഞു മാറ്റി നിർത്താതെ, കഴിവുകളുണ്ടെന്നു പറഞ്ഞു നിങ്ങൾക്കൊപ്പം ഞങ്ങൾക്കും അവസരങ്ങൾ നൽകുക. നിങ്ങളുടെ മുന്നിലോ, പിന്നിലോ നടക്കാനല്ല, നിങ്ങൾക്കൊപ്പം നടക്കാനാണ് ഞങ്ങൾ ആഗ്രഹിക്കുന്നത്.
ഷഹലിയ.