Author: Shahaliya Junaid

മറ്റുള്ളവരുടെ കുറവുകൾ എത്തിനോക്കുന്നവർ സ്വയം ചിന്തിച്ചു നോക്കിയിട്ടുണ്ടോ? നമ്മൾ എല്ലാം തികഞ്ഞവർ ആണോ!! കുറവുകൾ ഇല്ലാത്തവരായി ആരുമില്ല. ആ കുറവുകളെ അംഗീകരിക്കുക എന്നതാണ് ജീവിതത്തെ അർത്ഥവത്താക്കുന്നത്. ഷഹലിയ

“ചേച്ചി ഇപ്പോൾ ജോലിക്ക് പോകുന്നില്ലേ?” “ഞാൻ ഇപ്പോൾ പോകാറില്ല. മോന്റെ കൂടെ നിൽക്കുന്ന ചേച്ചി നാട്ടിൽ പോയി. അത് കൊണ്ട് ജോലിക്ക് പോകാനാവുന്നില്ല.” വായിക്കുന്ന നിങ്ങൾ ഓരോരുത്തരുടെയും മനസിൽ ചേച്ചിയുടെ മകൻ ചെറിയ മോൻ ആണെന്ന് തോന്നുന്നുണ്ടാകുമല്ലേ? തന്റെ ഇരുപത് വയസുള്ള മോനെ വീട്ടിൽ ഒറ്റയ്ക്ക് ഇരുത്തി ജോലിക്ക് പോകാൻ ഈ അമ്മയ്ക്കാവില്ല. കാരണം അവന് ഓട്ടിസം എന്ന അവസ്ഥയാണ്. ചേച്ചി ഒരു നേഴ്സാണ്.ആ ജോലിയാണ് ഉപേക്ഷിച്ചത്. മനസ് കൊണ്ട് ഒരിക്കലും ആഗ്രഹിച്ചിട്ടുണ്ടാവില്ല. പക്ഷേ അവനെ കുറിച്ച് ആലോചിച്ചപ്പോൾ അതാണ് ശരിയെന്നു തോന്നിയത് കൊണ്ട് മാത്രമാണ് ഇങ്ങനെയൊരു കടുത്ത തീരുമാനം എടുത്തത്. അവന്റെ കാര്യങ്ങൾ എല്ലാം അവൻ സ്വയം പര്യാപ്തമായി ചെയ്യും.എന്നിരുന്നാലും ഒരുപാട് സമയം അവനെ റൂമിൽ അടച്ചു പൂട്ടാൻ പേടിയുമുണ്ട്. ഇങ്ങനെ ഒരുപാട് അമ്മമാർ നമുക്ക് ചുറ്റുമുണ്ട്. വലിയ വിദ്യാഭ്യാസം കൊണ്ട് നേടിയെടുത്ത ജോലി രാജി വെച്ചു ഇറങ്ങേണ്ടി വരുന്നു. എന്തിന് വേണ്ടി എന്ന് ആരെങ്കിലും ചിന്തിച്ചിട്ടുണ്ടോ? തന്റെ കുഞ്ഞിന്…

Read More

ഒരു പാട് സ്വപ്നങ്ങളെ കൂട്ടു പിടിച്ച് എന്റെയുള്ളിലെ പുതിയ അതിഥിക്കായ് ഞാനും കാത്തിരുന്നു എന്റെ മകൻ ജനിച്ചപ്പോൾ ഡോക്ടർമാർക്ക് പോലും പ്രതീക്ഷ ഉണ്ടായിരുന്നില്ല. ഒരു രാത്രി അവന് കുറച്ച് സീരിയസ് ആയപ്പോൾ സങ്കടം സഹിക്കാൻ ആവാതെ ഉപ്പാ എന്റെ അരികിൽ വന്നിരുന്നു. “നമ്മുടെ മോനെ കിട്ടില്ലെന്ന്… നീ പ്രാർത്ഥിക്ക് അതെ ഈ ഉപ്പാക്ക് പറയാനുള്ളു” അവൻ ജനിച്ചു കഴിഞ്ഞു ഏഴാം ദിവസമാണ് ഞാൻ അവനെ ആദ്യമായി കണ്ടത്. അന്ന് രാത്രി തന്നെ ആയിരുന്നു ഉപ്പാ അങ്ങനെ പറഞ്ഞതും. അവന്റെ ശരീരം മുഴുവൻ നീല നിറമായി കുറച്ച് സീരിയസ് ആണെന്ന് ഉപ്പാക്ക് എന്നോട് തുറന്ന് പറയാൻ കഴിയാത്തത് കൊണ്ട് അത്രയും പറഞ്ഞു റൂമിൽ നിന്നും ഇറങ്ങി പോയി. അത് കേട്ട് കഴിഞ്ഞപ്പോൾ മനസ് ഒരു മരവിപ്പായിരുന്നു. കുറെ നേരം മിണ്ടാനാവാതെ ശരീരം മുഴുവൻ വിറയ്ക്കുന്നത് പോലെ തോന്നി. ഉമ്മാന്റെ മുമ്പിൽ പൊട്ടി കരയാൻ ആവാതെ പിടിച്ച് നിന്നു. അവന്റെ ജീവൻ തിരിച്ചു പിടിക്കാൻ…

Read More

  “ഇലു, ഉമ്മ എവിടെ, ചേച്ചിക്ക് ഒന്ന് കാണിച്ചു തരുമോ?” അവൻ സ്പീച്ച് തെറാപ്പിസ്റ്റിന്റെ മുഖത്ത് കുറച്ച് സമയം നോക്കിയതല്ലാതെ എന്നെ ഒന്ന് ശ്രദ്ധിക്കുക പോലും ചെയ്തില്ല. എനിക്ക് അതിൽ സങ്കടത്തെക്കാൾ സന്തോഷമാണ് തോന്നിയത്. എന്തെന്നാൽ അവൻ മറ്റുള്ളവരുടെ കണ്ണിലേക്ക് നേർക്കുനേർ നോക്കാറില്ല. കഴിഞ്ഞ ഒൻപത് മാസമായി ഇത് പോലൊരു നിമിഷത്തിനായി കാത്തിരിക്കുവായിരുന്നു ഞാൻ. മനസ് നിറഞ്ഞതിന്റെയാകാം അപ്പോൾ എന്റെ കണ്ണുകൾ ഈറനണിഞ്ഞു. ഞാനവനെ വാരി പുണർന്ന് നെറുകയിൽ ഒരുമ്മ കൊടുത്തു.  “ചേച്ചി അവനോട് ഇത് പോലെ തന്നെ കളിച്ച് ചിരിച്ച് സംസാരിച്ചു കൊണ്ടിരുന്നാൽ മതി. ഇനിയും മാറ്റങ്ങൾ ഉണ്ടാവും.” തെറാപ്പിസ്റ്റിനോട് യാത്ര പറഞ്ഞ് റൂമിൽ നിന്നും ഇറങ്ങി. ജുനൈദ്ക്കാനോട് ഈ സന്തോഷം പങ്ക് വെക്കാൻ വേണ്ടി അവന്റെ കൈയും പിടിച്ച് ധൃതിയിൽ നടന്നു.” റോഡിലേക്ക് ഇറങ്ങിയപ്പോൾ അമ്മമാർ ഓരോരുത്തരും തന്റെ മാലാഖ കുഞ്ഞുങ്ങളെ ചേർത്ത് പിടിച്ച് വരുന്നത് കാണാം.  ഞാൻ മൈസൂരിൽ വന്നിട്ട് ഒൻപത് മാസമായി. ശാരീരിക മാനസിക വെല്ലുവിളികൾ…

Read More

ഉമ്മാ എനിക്ക് വേദന സഹിക്കാൻ പറ്റുന്നില്ല. മെല്ലെ പാൽ പിഴിയുമോ?” “നിനക്ക് പാൽ ഒട്ടുമില്ല. കുറച്ച് അമർത്തി പിഴിഞ്ഞിട്ടാണ് ഇത്രയെങ്കിലും കിട്ടിയത്.മോന് വലിച്ചു കുടിക്കാൻ കഴിയാത്തത് കൊണ്ടല്ലേ ഇങ്ങനെ പിഴിയുന്നത്. ഞാൻ മോന്റെ പാൽ എൻ. ഐ. സി. യുവിൽ കൊടുത്തിട്ട് വരാം. നീ കിടന്നോ.” ഉമ്മ റൂമിൽ നിന്ന് പുറത്തേയ്ക്ക് ഇറങ്ങിയപ്പോൾ തറയിൽ കിടന്ന് ഉറങ്ങുന്ന ചേച്ചിയെ ഞാൻ ഒന്ന് നോക്കി. നമ്മൾ ഈ ഹോസ്പിറ്റലിൽ വന്നിട്ട് ഇന്നേക്ക് ഒരു മാസമായി. ചേച്ചി എന്റെ പ്രസവ ശുശ്രൂഷക്ക് വേണ്ടി വന്നതാണ്. പ്രതീക്ഷിക്കാതെ ഹോസ്പിറ്റലിൽ തന്നെ ആണെന്ന് അറിഞ്ഞപ്പോ അവരുടെ മുഖം വാടി. ചേച്ചി കുഞ്ഞിനെ ഒരു നോക്ക് കണ്ടിട്ട് പോലുമില്ല. എന്നോടും ഉമ്മയോടും ഇടയ്ക്ക് കലിപ്പിൽ സംസാരിക്കും. ഞങ്ങൾ ഒന്നും തിരിച്ച് പറയില്ല. ഓരോ മണിക്കൂർ കൂടുമ്പോൾ പാൽ പിഴിഞ്ഞു കൊടുക്കാൻ നേഴ്സ് ഫോൺ വിളിക്കും. രാത്രി പന്ത്രണ്ട് മണി കഴിഞ്ഞാൽ പിന്നെ വേണ്ടെന്ന് പറയും. രണ്ട് ദിവസമായിട്ട് പാൽ…

Read More

അതെ, ഞങ്ങൾ വ്യത്യസ്തരാണ്. ആ വ്യത്യസ്‌തതയോടെ ഞങ്ങളെ അംഗീകരിക്കുന്ന നിങ്ങൾ അതാണ് ഞങ്ങളുടെ കരുത്ത്. ഒരു പുഞ്ചിരി ഞങ്ങൾക്കായും കരുതാം.ഒപ്പം കരുതലും. നിങ്ങളിൽ ഒരാൾ ആവാൻ ഞങ്ങൾക്ക് വേണ്ടത് സ്നേഹവും, പരിഗണനയും കൈകോർക്കാൻ കൈകളുമാണ്. കുറവുകളുണ്ടെന്നു പറഞ്ഞു മാറ്റി നിർത്താതെ, കഴിവുകളുണ്ടെന്നു പറഞ്ഞു നിങ്ങൾക്കൊപ്പം ഞങ്ങൾക്കും അവസരങ്ങൾ നൽകുക. നിങ്ങളുടെ മുന്നിലോ, പിന്നിലോ നടക്കാനല്ല, നിങ്ങൾക്കൊപ്പം നടക്കാനാണ് ഞങ്ങൾ ആഗ്രഹിക്കുന്നത്. ഷഹലിയ.

Read More

സ്പെഷ്യൽ സ്കൂളിൽ /തെറാപ്പി സെന്ററുകളിൽ പോകാത്തവർ ആരെങ്കിലുണ്ടെങ്കിൽ ഒരിക്കലെങ്കിലും പോവണം. അവിടെ ടീച്ചറും തെറാപ്പിസ്റ്റുമാരും ഈ കുട്ടികളെ സ്നേഹിക്കുന്നത് അത് നേരിട്ട് കണ്ടാൽ മാത്രമേ മനസ്സിലാവുകയുള്ളു. അത്രയും ക്ഷമയോടെ അവർ ട്രെയിനിംഗ് കൊടുക്കുന്നു.ഹോം വർക്കുകൾ ചെയ്തോ എന്ന് അല്ല അവർ ചോദിക്കുന്നുണ്ടാവുക. കളിച്ചും ചിരിച്ചും പാട്ട് പാടിയും അവർ പഠിപ്പിക്കുന്നു. സ്പെഷ്യൽ എഡ്യൂക്കേറ്റർസ്/തെറാപ്പിസ്റ്റിന്റെ ജോലി എന്താ പഠിപ്പിക്കലാണോ? പലർക്കുമുള്ള സംശയമാണ്. സ്വയം പര്യാപ്തമായി ഈ ലോകത്ത് ജീവിക്കാൻ വേണ്ടി ഈ മക്കളെ അവർ പഠിപ്പിക്കുന്നു. അത് അറിയാൻ നേരിട്ട് അവിടെ പോയി തിരിച്ചറിയണം.എന്ത് കൊണ്ട് ഇവരെ പറ്റി എവിടെയും പറയുന്നത് കേൾക്കുന്നില്ല? ഒരിക്കൽ എനിക്ക് അറിയുന്ന ഒരു തെറാപ്പിസ്റ് അവളുടെ ഒരു അനുഭവം എന്നോട് പറഞ്ഞത് ഇത് എഴുതി കൊണ്ടിരുന്നപ്പോൾ പെട്ടെന്ന് ഓർമ്മ വന്നു. മുമ്പൊരിക്കൽ അവൾ ആ അനുഭവം എന്നോട് എഴുതാൻ പറഞ്ഞിരുന്നു. ഈ ബുദ്ധിയില്ലാത്ത കുട്ടികളെ പഠിപ്പിച്ചാൽ നിനക്ക് കല്യാണലോചന ഒന്നും വരില്ല. അവളുടെ…

Read More