Close Menu
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • അനുഭവം
    • ഓർമ്മകൾ
    • സാമൂഹ്യപ്രശ്നങ്ങൾ
    • സമത്വം
    • ജോലി
    • അറിവുകൾ
    • പ്രചോദനം
    • സൗഹൃദം
    • ജീവിതം
    • കവിത
    • കഥ
    • തുടർക്കഥ / സീരീസ്
    • പ്രണയം
    • ത്രില്ലർ
    • നര്‍മം
    • സ്ത്രീ
    • വിവാഹം
    • ബന്ധങ്ങൾ
    • ലൈംഗീകത
    • LGBTQ
    • ഗർഭം
    • പ്രസവം
    • പാരന്റിങ്
    • കുട്ടികൾ
    • സ്‌കൂൾ / കോളേജ്
    • വീട്
    • ആരോഗ്യം
    • മാനസികാരോഗ്യം
    • ഗൃഹവൈദ്യം
    • ഭിന്നശേഷി
    • യാത്ര
    • ചരിത്രം / പൗരാണികശാസ്ത്രം
    • പുസ്‌തകം
    • സിനിമ
    • സംഗീതം
    • പാചകം
    • ഫാഷൻ
    • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
  • My Bookmarks
  • Login / Register
  • My Account
Facebook Instagram YouTube
Trending
  • കിട്ടാതെ പോയ മാതൃസ്നേഹം വീണ്ടും ലഭിച്ചപ്പോൾ
  • അമ്മയെന്ന അത്ഭുതം
  • മാതൃത്വം എന്നിലൂടെ
  • Mother’s day
  • അമ്മ
  • ശബ്ദം
  • ഉത്രാടപ്പൂനിലാവ്
  • അമ്മ(എന്റെ അമ്മയുടെ സ്വന്തം ജീവിതത്തിൽ നിന്നും )
  • Login
  • FAQ/ How to blog
  • Contact US
  • My Account
Facebook Instagram YouTube
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Sunday, May 10
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • Categories
      • അനുഭവം
      • ഓർമ്മകൾ
      • ജീവിതം
      • സാമൂഹ്യപ്രശ്നങ്ങൾ
      • സമത്വം
      • ജോലി
      • സൗഹൃദം
      • അറിവുകൾ
    • Categories
      • കവിത
      • കഥ
      • തുടർക്കഥ / സീരീസ്
      • പ്രണയം
      • ത്രില്ലർ
      • നര്‍മം
      • പ്രചോദനം
      • ബന്ധങ്ങൾ
    • Categories
      • സ്ത്രീ
      • വിവാഹം
      • ഗർഭം
      • പ്രസവം
      • പാരന്റിങ്
      • കുട്ടികൾ
      • സ്‌കൂൾ / കോളേജ്
    • Categories
      • വീട്
      • ആരോഗ്യം
      • ഗൃഹവൈദ്യം
      • മാനസികാരോഗ്യം
      • ലൈംഗീകത
      • LGBTQ
      • ഭിന്നശേഷി
    • Categories
      • യാത്ര
      • ചരിത്രം / പൗരാണികശാസ്ത്രം
      • സിനിമ
      • പുസ്‌തകം
      • സംഗീതം
      • പാചകം
      • ഫാഷൻ
      • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Home » Recent Blogs » കുഞ്ഞിനെ മാറോട് ചേർത്ത് ഉറക്കാൻ ദിവസങ്ങളോളം കാത്തിരുന്ന മാതൃഹൃദയം.
ജീവിതം പ്രസവം ഭിന്നശേഷി മാതൃദിനം2025

കുഞ്ഞിനെ മാറോട് ചേർത്ത് ഉറക്കാൻ ദിവസങ്ങളോളം കാത്തിരുന്ന മാതൃഹൃദയം.

By Shahaliya JunaidMay 9, 2025Updated:June 30, 20253 Comments3 Mins Read116 Views
Bookmark Now
Please login to bookmark Close

No account yet? Register

ഉമ്മാ എനിക്ക് വേദന സഹിക്കാൻ പറ്റുന്നില്ല. മെല്ലെ പാൽ പിഴിയുമോ?”

“നിനക്ക് പാൽ ഒട്ടുമില്ല. കുറച്ച് അമർത്തി പിഴിഞ്ഞിട്ടാണ് ഇത്രയെങ്കിലും കിട്ടിയത്.മോന് വലിച്ചു കുടിക്കാൻ കഴിയാത്തത് കൊണ്ടല്ലേ ഇങ്ങനെ പിഴിയുന്നത്. ഞാൻ മോന്റെ പാൽ എൻ. ഐ. സി. യുവിൽ കൊടുത്തിട്ട് വരാം. നീ കിടന്നോ.”

ഉമ്മ റൂമിൽ നിന്ന് പുറത്തേയ്ക്ക് ഇറങ്ങിയപ്പോൾ തറയിൽ കിടന്ന് ഉറങ്ങുന്ന ചേച്ചിയെ ഞാൻ ഒന്ന് നോക്കി. നമ്മൾ ഈ ഹോസ്പിറ്റലിൽ വന്നിട്ട് ഇന്നേക്ക് ഒരു മാസമായി. ചേച്ചി എന്റെ പ്രസവ ശുശ്രൂഷക്ക് വേണ്ടി വന്നതാണ്. പ്രതീക്ഷിക്കാതെ ഹോസ്പിറ്റലിൽ തന്നെ ആണെന്ന് അറിഞ്ഞപ്പോ അവരുടെ മുഖം വാടി. ചേച്ചി കുഞ്ഞിനെ ഒരു നോക്ക് കണ്ടിട്ട് പോലുമില്ല. എന്നോടും ഉമ്മയോടും ഇടയ്ക്ക് കലിപ്പിൽ സംസാരിക്കും. ഞങ്ങൾ ഒന്നും തിരിച്ച് പറയില്ല.

ഓരോ മണിക്കൂർ കൂടുമ്പോൾ പാൽ പിഴിഞ്ഞു കൊടുക്കാൻ നേഴ്സ് ഫോൺ വിളിക്കും. രാത്രി പന്ത്രണ്ട് മണി കഴിഞ്ഞാൽ പിന്നെ വേണ്ടെന്ന് പറയും. രണ്ട് ദിവസമായിട്ട് പാൽ പിഴിയുമ്പോ വേദന കൂടുന്നു. പാവം ഉമ്മ കുറെ നേരം ശ്രമിച്ചിട്ടാണ് ഒരിത്തിരി പാൽ കിട്ടുക.

ഉമ്മ തിരിച്ച് വന്നിട്ട് കിടന്ന് ഉറങ്ങി. തിരിഞ്ഞും മറിഞ്ഞും കിടന്നിട്ടും എനിക്ക് ഉറക്കം വരുന്നില്ല.

എന്റെ കുഞ്ഞിനെ കയ്യിൽ എടുത്ത് പാട്ട് പാടി ഉറക്കാൻ കൊതിയാവുന്നു. അവന് പാൽ കുടിച്ച് വിശപ്പ് മതിയായിട്ടുണ്ടാകുമോ!

എന്റെ മോൻ കരയുന്നുണ്ടാവുമോ, പാൽ കുടിച്ച് ഉറങ്ങിയോ? ഈ കാര്യങ്ങളൊക്കെ ഞാനെന്ന ഉമ്മയ്ക്ക് അറിയാനാവുന്നില്ലെന്ന് ഓർക്കുമ്പോൾ നെഞ്ച് പൊട്ടുന്നു.

ദിവസങ്ങൾ കടന്നു പോയി.അവൻ ജനിച്ചിട്ട് രണ്ട് മാസമായി. ദിവസവും എൻ.ഐ. സി. യുവിൽ പോയി കുറച്ച് സമയം കാണുന്നതല്ലാതെ താലോലിക്കാൻ അധികമൊന്നും കുഞ്ഞിനെ തരാറില്ല.

രണ്ട് മാസത്തിനു ശേഷം ഇന്ന് എന്റെ മോനെ റൂമിലേക്ക് കൊണ്ട് വരുമെന്ന് കേട്ടപ്പോൾ മനസ് നിറഞ്ഞു സന്തോഷിച്ചു. പടച്ചോനെ ഇന്ന് എനിക്ക് മോന്റെ കൂടെ ഉറങ്ങാനാവും.

വൈകുന്നേരമായപ്പോൾ ആളെയും കൊണ്ട് ഡോക്ടർ റൂമിൽ വന്നു. ജുനൈദ്ക്കാന്റെ ഉമ്മ അവനെ എടുത്ത് വാരി പുണർന്നു. ചെക്കൻ നല്ല മയക്കത്തിലാണ്. എല്ലാവരുടെയും മുഖത്ത് സന്തോഷ പൂത്തിരികൾ കത്തുന്നുണ്ടായിരുന്നു.

കഴിഞ്ഞ ഒരാഴ്ചയായിട്ട് എ ൻ. ഐ. സി. യുവിൽ നേരിട്ട് പോയി മോന് ഞാൻ പാൽ കൊടുക്കുന്നുണ്ട്. ചെറുതായി വലിച്ചു കുടിക്കാൻ അവൻ ശ്രമിക്കുന്നുണ്ടായിരുന്നു.

റൂമിൽ മോൻ വന്നിട്ട് അര മണിക്കൂർ കഴിഞ്ഞപ്പോൾ എഴുന്നേറ്റ് കരയാൻ തുടങ്ങി. എന്റെ കയ്യിൽ എടുത്ത് പാൽ കൊടുക്കാൻ നോക്കിയപ്പോൾ അവൻ കുടിക്കുന്നില്ല. കരച്ചിൽ നിർത്താതായപ്പോൾ നേഴ്സ് പാൽ പിഴിഞ്ഞു കൊടുക്കാൻ പറഞ്ഞു. ഒരു സ്പൂൺ തന്നിട്ട് അതിൽ പാൽ ഒഴിച്ചു കൊടുക്കാൻ കാണിച്ചു തന്നു. എന്റെ പേടി കണ്ടിട്ട് നേഴ്സ് തന്നെ മോന് പാൽ സ്പൂണിലാക്കി കൊടുത്തു. കാണുമ്പോൾ പേടി തോന്നുന്ന സ്പൂണായിരുന്നു. വക്കൊക്കെയുള്ള ഒരു ദീപം പോലെയുള്ള സ്പൂൺ. അത്രക്കും ശ്രദ്ധിച്ചു കൊടുക്കണം.

രാത്രി സമയം പതിനൊന്ന് മണി കഴിഞ്ഞു. വിശന്നിട്ട് അവൻ വാവിട്ട് കരയുന്നു. നേഴ്സിനെ വിളിച്ചിട്ട് ഇത് വരെ വന്നിട്ടില്ല. പാൽ കൊടുക്കാൻ എനിക്കും അത് പോലെ ഉമ്മയ്ക്കും പേടി തന്നെ. അവസാനം ഞങ്ങൾ മരുന്ന് കൊടുക്കുന്ന ഫില്ലറിൽ തുള്ളികളായി വായിൽ ഇട്ടിച്ചു കൊടുക്കാൻ തുടങ്ങി. അവസാനം ആ സ്പൂൺ എടുത്ത് ഞാൻ മെല്ലെ പാൽ വായിൽ കോരി കൊടുത്തു.

പാൽ ഒട്ടുമില്ല. കുറെ സമയം ഇരുന്ന് എന്റെ നടുവും സ്റ്റിച്ചിന്റെ സൈഡും പിഴിഞ്ഞതിന്റെ കടുത്ത വേദനയും എല്ലാമായപ്പോൾ ഞാനാകെ തളർന്നു. ഒരു പത്ത് മിനുട്ട് ഉറങ്ങി വീണ്ടും എണീച്ച് അവൻ കരയും. പാതിരാ രണ്ട് മണിയായപ്പോൾ ഞാൻ അവനെ എടുത്ത് നടന്നു.

“എന്റെ ചക്കരേ നിന്നെ കെട്ടിപ്പിടിച്ച് ഉറങ്ങാൻ കഴിഞ്ഞ രണ്ട് മാസമായി ഞാൻ കാത്തിരിക്കുന്നു. എന്നിട്ട് നീ ഇങ്ങനെ കരയുന്നത് കാണുമ്പോ ഒട്ടും സഹിക്കുന്നില്ല. സാരില്ല ഉമ്മയ്ക്ക് നിന്നെ ഇങ്ങനെ കയ്യിൽ കിട്ടിയല്ലോ.”

ഞാൻ അവനോട് സംസാരിച്ചു കൊണ്ടിരുന്നു. പുലരുവോളം ഞാനും എന്റെ കുഞ്ഞും മാത്രമുള്ള ഒരു ലോകം. സന്തോഷം നിറഞ്ഞില്ലെങ്കിലും എന്തെല്ലോ ഒരു സമാധാനം അനുഭവിക്കുന്നുണ്ടായിരുന്നു.

പിന്നീടുള്ള ആറ് മാസങ്ങൾ എനിക്ക് ഉറക്കമില്ലാത്ത രാത്രികളായിരുന്നു. രാത്രി ഉറക്കം വെറും ഒരു സ്വപ്നമായി മാറി. ഇരുട്ടാവുമ്പോൾ നെഞ്ചോന്ന് പിടയും.

എന്നിരുന്നാലും പുലർച്ചയോളം ഞാനും മോനും മാത്രമുള്ള ആ ലോകം അതൊരു പ്രിയ നിമിഷങ്ങളായിരുന്നു. ഇടവിട്ടുള്ള അവന്റെ അപ്സമാരം കാണുമ്പോൾ ഞാൻ അവനെ നെഞ്ചോട് ചേർത്ത് കിടത്തി സോഫയിൽ ചാരി ഇരിക്കും.

ഇന്നിപ്പോൾ പതിനാറ് വർഷം കഴിഞ്ഞു. ഇത് എഴുതുമ്പോൾ ആ ഓർമ്മകൾ മനസിലൂടെ കടന്ന് പോകുന്നു. ഇന്നും ഈ പ്രായത്തിലും എനിക്ക് അവനെ താലോലിക്കാൻ കഴിയുന്നതാണ് എന്റെ അനുഗ്രഹം. പോരാളിയായ എന്റെ മാലാഖയാണവൻ.

ഷഹലിയ ഇലാൻ ജുനൈദ് ✍️

Post Views: 39
6
Shahaliya Junaid

മറ്റുള്ളവരുടെ കുറവുകൾ എത്തിനോക്കുന്നവർ സ്വയം ചിന്തിച്ചു നോക്കിയിട്ടുണ്ടോ? നമ്മൾ എല്ലാം തികഞ്ഞവർ ആണോ!! കുറവുകൾ ഇല്ലാത്തവരായി ആരുമില്ല. ആ കുറവുകളെ അംഗീകരിക്കുക എന്നതാണ് ജീവിതത്തെ അർത്ഥവത്താക്കുന്നത്. ഷഹലിയ

3 Comments

  1. sabira latheefi on May 18, 2025 8:24 PM

    Shahalu..❤️🫂🫂

    Reply
  2. Sayara Fathima Karu Kunnath on May 11, 2025 8:41 PM

    Masha allah nice 👌

    Reply
    • Shahaliya Junaid on May 12, 2025 12:41 AM

      Thank you

      Reply
Leave A Reply Cancel Reply

category

  • സിനിമ
  • പുസ്‌തകം
  • പാചകം
  • LGBTQ
  • അറിവുകൾ
  • യാത്ര

Category

  • ജീവിതം
  • ഗർഭം
  • പ്രസവം
  • അനുഭവം
  • ഓർമ്മകൾ
  • പ്രചോദനം

Quick access

  • Home
  • About Us
  • Curated Blogs
  • Contact
Facebook Instagram YouTube
© 2026 koottaksharangal.com | Powered By arbaneo
A project by Jaythra Creative LLP
  • Privacy Policy
  • Terms
  • ReelStars
  • FAQ

Type above and press Enter to search. Press Esc to cancel.

Ad Blocker Enabled!
Ad Blocker Enabled!
Our website is made possible by displaying online advertisements to our visitors. Please support us by disabling your Ad Blocker.