പരസ്പരമറിയാത്ത മനസ്സുകളിൽ യുദ്ധക്കളമൊരുങ്ങിയപ്പോൾ, പരസ്പരമറിഞ്ഞതിന്റെ ശിഷ്ടങ്ങൾ നോക്കുകുത്തികളായി,
ഒന്നായൊഴുകിയ സ്മരണകൾ തീർത്ത ചാലുകൾ പോലും വറ്റിവരണ്ടപ്പോൾ,
സ്നേഹമെന്ന പദം അർത്ഥശൂന്യമായി,
പരസ്പരം കൊമ്പുകോർക്കാനായി
വാക്ശരങ്ങൾ തൊടുക്കുമ്പോൾ,
ആയിരം ശരമുനകളാൽ ഹൃദയം വാർന്നു നിണമൊഴുകുമ്പോൾ,
അകൽച്ചയുടെ ബീജങ്ങൾ അതിരുകളിൽ മുളപൊട്ടി വൻമരങ്ങളാവുമ്പോൾ,
പാരസ്പര്യം പഴങ്കഥയാവുന്നു..
★★★നിഷിബ എം നിഷി★★★
3 Comments
അതേ, ഇതാണ് ഇന്നത്തെ ലോകം😔അകലാതിരിക്കാം എന്ന പ്രത്യാശയോടെ ❤️👍👌👌
അതേ സത്യം
ഏറെ സ്നേഹം സന്തോഷം