വിവാഹം ഒരു പെൺകുട്ടിയെ സംബന്ധിച്ചിടത്തോളം ഒരു പറിച്ചുനടലാണ്.. ചെറുപ്പം തൊട്ടേ വെള്ളവും വളവും തന്ന് പോറ്റി പരിപാലിച്ച ഒരു ചെടിയെ മറ്റൊരു തോട്ടത്തിലേക്ക്..
അടുത്തകാലത്തായി സോഷ്യൽ മീഡിയകളിൽ ഏറ്റവും അധികം നിറഞ്ഞുനിൽക്കുന്ന ട്രോളുകൾ വിവാഹത്തെ കുറിച്ചാണ്.. പണ്ടുതൊട്ടേ ഇതൊക്കെ മനസ്സിൽ ഉണ്ടായിരുന്നിരിക്കാം.. മുഖം കാണിക്കാതെ തുറന്നു പറയാൻ അവസരങ്ങൾ കിട്ടിയത് ഇപ്പോഴാണ്.. അധികവും പുരുഷന്മാരുടെ ട്രോളുകൾ ആണ് കാണാറുള്ളത്.. പെണ്ണിന്റെ മനസ്സിലും ഉണ്ടാകാം.. തുറന്നു പറഞ്ഞാൽ ഫെമിനിസം എന്ന ലേബൽ തരുന്നതുകൊണ്ട് മൂടിവെച്ചിരിക്കുകയാവാം..
വിവാഹം എന്ന ആ ദിവസത്തിന് വേണ്ടി കുറച്ചു ഷോപ്പിങ്ങും ഒരുക്കങ്ങളും കഴിഞ്ഞാൽ.. ഒരു ആധിയാണ്..” നീ “യിൽ നിന്നും “നിങ്ങൾ “എന്നതിലേക്കുള്ള മാറ്റം..കിടന്നുരുണ്ടു ഉറങ്ങിയിരുന്ന കിടക്കയുടെ പകുതിക്കേ അവകാശമുള്ളൂ എന്നത് മുതൽ.. മമ്മി “ചായ”..എന്ന ആജ്ഞ വരെ എല്ലാം അടിമുടി മാറും..
കല്യാണപ്പിറ്റേന്ന് മുതൽ നമ്മുടെ വീട്ടുകാർ ഉൾപ്പെടെ എല്ലാവരും നമ്മളെ കാണുന്നത് ഉത്തരവാദിത്തബോധമുള്ള വീട്ടമ്മയായാണ്.. ആ കാര്യത്തിൽ പുതിയ തലമുറ കുറച്ചു കൂടി ഭാഗ്യം ചെയ്തവരാണ്. ഭാവി വരനുമായി സംസാരിക്കാനും മനസിലാക്കാനും ഉള്ള അവസരങ്ങൾ അറേഞ്ചഡ് വിവാഹങ്ങളിൽ പോലും ലഭിക്കുന്നുണ്ട്.. പഴയ തലമുറയിൽ അപരിചിതരോട് മിണ്ടരുത് എന്ന് പറഞ്ഞു പഠിപ്പിച്ചു.. വിവാഹത്തോടെ ഒരപരിചിതന്റെ കൂടെ ഇറക്കി വിടും എന്നത് ഒരു സത്യമാണെങ്കിലും ഒഴിച്ചുകൂടാനാവാത്ത യാഥാർഥ്യമാണ്..
കാലം മാറി പെൺകുട്ടികളും ജോലി ചെയ്യാൻ തുടങ്ങിയതോടെ അധികവും love marriages ആണല്ലോ.. അപരിചിതത്വത്തിന്റെ പ്രശ്നം അവിടെയില്ലെങ്കിലും ഒരു പാട് ഉത്തരവാദിത്തങ്ങൾ ഏറ്റെടുക്കാൻ മനസ്സ് കൊണ്ട് തയ്യാറാകണം…പുതിയ തലമുറയിലെ രക്ഷിതാക്കൾ ആയ ഞാൻ ഉൾപ്പെടെ 20വയസ്സായാലും മക്കളെ കൊച്ചുകുട്ടികളെ പോലെയാണ് കൊണ്ട് നടക്കുന്നത്.. എല്ലാ ആഗ്രഹങ്ങളും സാധിച്ചു കൊടുത്ത്.. ഇഷ്ടമുള്ള ഫുഡ്
വാങ്ങിക്കൊടുത്തു.. പണ്ടും ഉണ്ടായിരുന്നു . പക്ഷെ എല്ലാം വിരൽ തുമ്പിൽ ഓർഡർ ചെയുന്ന പുതിയ swiggy യുഗത്തിൽ കുട്ടികൾ കൂടുതൽ അഡ്ജസ്റ്റ് ചെയ്യേണ്ടി വരും..
പഴയ കൂട്ടുകുടുംബവ്യവസ്ഥ നിലവിൽ ഇല്ലാത്തത് കൊണ്ട് അത്രക്കും അഡ്ജസ്റ്റ്മെന്റ്സ് ഇപ്പോൾ ആവശ്യമില്ല എന്നത് ഭാഗ്യം. സഹോദരഭാര്യമാരുമായുള്ള താരതമ്യപ്പെടുത്തലുകൾ.. ഒഴിവായല്ലോ..
വിവാഹം കഴിഞ്ഞു കുറെ കാലം കഴിഞ്ഞ ആരോട് ചോദിച്ചാലും.. വേണ്ടായിരുന്നു.. മടുത്തു.. എന്നൊക്കെ ഒരു പ്രാവശ്യമെങ്കിലും പറഞ്ഞിരിക്കും.. അല്ല ഞങ്ങൾ ഒരിക്കലും പിണങ്ങിയിട്ടില്ല എന്ന് പറയുന്നവർ ആണെങ്കിൽ അവർ തുറന്നു പറയാൻ ഇഷ്ടപ്പെടുന്നില്ല എന്നാണ് എന്റെ അഭിപ്രായം.. ഉണ്ടാവാം..അറിയില്ല.
പലപ്പോഴും വഴക്കുകൾക്ക് കാരണം പ്രതീക്ഷയും യാഥാർഥ്യവുമായുള്ള ക്ലാഷ് ആണ്. സിനിമയിലും കഥകളിലും കണ്ടിട്ടുള്ള ടൂറും പ്രണയവും മാത്രമുള്ള രണ്ടു വ്യക്തികൾ മാത്രമുള്ള ഒന്നല്ല ജീവിതം.. എന്ന സത്യം നാം അംഗീകരിക്കണം
വിലക്കുകൾ ആണ് പലപ്പോഴും പെൺകുട്ടികളെ ചൊടി പ്പിക്കുന്നത്.. ആൺ സൗഹ്രദങ്ങളേ അത് പോലെ നിലനിർത്തുമ്പോൾ പെൺകുട്ടികളുടെ ആൺസുഹൃത്തുക്കളെ അങ്ങനെ അംഗീകരിക്കാൻ പലപ്പോഴും പുരുഷന്മാർക്ക് കഴിയാറില്ല.. ഒരു അകലം പാലിച്ചു നിർത്താൻ പെൺകുട്ടികൾ ശ്രദ്ധിക്കണം. എങ്കിലും ഒരിക്കലും കാണരുത് മിണ്ടരുത് എന്ന വിലക്കുകൾ പുതിയ കുട്ടികൾക്ക് പ്രശ്നമാകാറുണ്ട്..
വിവാഹത്തിനെ കുറ്റം മാത്രം പറയുന്നവരും അവരുടെ മക്കൾ പ്രായമാകുമ്പോൾ വിവാഹം കഴിക്കാൻ നിർബന്ധിക്കും.. അവരുടെ കാലം കഴിഞ്ഞാലും.. ആണിനായാലും പെണ്ണിനായാലും ഒരു കൂട്ട് വേണമെന്ന അവരുടെ ചിന്തയാണ് അതിനു പ്രേരിപ്പിക്കുന്നത്..
ഒട്ടുമിക്ക വിവാഹമോചനങ്ങളിലും വില്ലൻ ആയിട്ടുള്ളത് രണ്ട് പേരുടെയും വീട്ടുകാരുടെ ഓവർ ആയിട്ടുള്ള ഇടപെടലുകളാണ്.. പ്രതേയ്കിച്ചും പെൺകുട്ടികളുടെ അമ്മമാർ.. അവരുടെ കരുതൽ കൂടുതൽ കൊണ്ടാകാം.. പക്ഷെ “നീയും വിട്ടു കൊടുക്കണ്ട “എന്ന ഉപദേശം മിക്കവാറും ദോഷം മാത്രമേ ചെയ്തിട്ടുള്ളു.. ചിലപ്പോൾ ഒക്കെ തോറ്റുകൊടുക്കുന്നതും ഒരു സമാധാന ജീവിതത്തിനു വളരെ അത്യാവശ്യമാണ്.. ഇത് ഒരു മത്സരം അല്ലലോ..
വന്നു കേറുന്ന പെൺകുട്ടിയെ അവളുടെ അച്ഛനമ്മമാർ പൊന്നുപോലെ നോക്കിയതാണെന്നും അവരുടെ ഒട്ടുമിക്ക സമ്പാദ്യവും തന്നിട്ടാണ് അവർ ആ കുട്ടിയെ അങ്ങോട്ട് അയക്കുന്നതെന്നും ഉള്ള തിരിച്ചറിവ് ആൺകുട്ടികളുടെ മാതാപിതാക്കൾക്കും ഉണ്ടാകണം..
വിവാഹത്തെക്കുറിച്ച് കുറ്റം പറയുന്ന രീതിയൊക്കെ പണ്ടേ ഉണ്ടായിരുന്നു എങ്കിലും വയസ്സ്കാലത്ത് ഒരുമിച്ചിരുന്നു മുറുക്കാൻ ചതച്ചു കഴിച്ചും സൊറ പറഞ്ഞും ഇരിക്കുന്ന പഴയ തലമുറ നാം കണ്ടിട്ടുണ്ട്. ഇന്നതില്ല. ആർക്കും മിണ്ടാൻ നേരമില്ല. അവരവരുടെ മൊബൈലിൽ വ്യാപ്രതർ ആണ് എല്ലാവരും. സംസാരിക്കുന്നത് അ വസാനിക്കുന്നത് അടിയിലും. മക്കൾക്ക് നിയന്ത്രണമില്ലാത്ത ചിലവാക്കൽ ഉണ്ട്. കാലത്ത് നേരത്തെ എഴുന്നേൽക്കുന്ന പതിവില്ല. ഒരു പെൺകുട്ടി ചെന്ന് കയറുന്ന വീട്ടിലും ഇത് തുടർന്നാൽ പ്രശ്നം തുടങ്ങും. വിട്ട് വീഴ്ചകൾക്ക് തയ്യാർ അല്ലാത്തത് കൊണ്ട് പിന്നെ ചിന്തിച്ചുതുടങ്ങും വിവാഹമോചനത്തെ പറ്റി. ഒന്ന് മാറ്റി വേറെ ഒന്ന്. അവിടെയും സ്ഥിതി ഇത് തന്നെ. എത്രയൊക്കെ ഫെമിനിസ്റ്റ് ആയാലും കുറച്ചൊക്കെ മാറാൻ പെൺകുട്ടികളും തയ്യാർ ആകണം. കൂടുതൽ ആയി അമ്മമാർ വിവാഹത്തെ കുറിച്ച് കുറ്റം പറഞ്ഞു വഴക്ക് ഉണ്ടാക്കി കൊണ്ടിരുന്നാൽ കേട്ടും കണ്ടും വളരുന്ന പുതിയ കുട്ടികൾ വിവാഹം വേണ്ട എന്ന് വെക്കുന്നു. നിയന്ത്രണങ്ങൾ അവർക്ക് ഇഷ്ടമല്ല താനും.
പക്ഷേ മനുഷ്യവർഗം നില നിന്ന് പോകാൻ.. പുതിയ തലമുറ പടുത്തുയർത്താൻ നല്ലൊരു കുടുംബത്തിനല്ലേ കഴിയൂ. അപ്പോൾ വിവാഹം വേണ്ട എന്ന തീരുമാനം പെൺകുട്ടികൾ എടുക്കുമ്പോൾ നോവുന്നത് അവരുടെ രക്ഷിതാക്കൾ സ്വാഭാവികമായും നിരാശർ ആകുന്നു.അവർ കഷ്ടപ്പെട്ട് സമ്പാദിക്കുന്നത് മക്കൾക്ക് വേണ്ടിയാണ്. അതൊക്കെ ആർക്കും ഇല്ലാതായി പോകുന്നതും സങ്കടകരം തന്നെ. ഒപ്പം പ്രായം കൂടും തോറും ജനിക്കുന്ന കുഞ്ഞുങ്ങൾക്ക് വൈകല്യങ്ങൾ ഉണ്ടാകാനുള്ള സാധ്യതകൾ ഉണ്ട് എന്ന് പഠനങ്ങൾ തെളിയിച്ചു കഴിഞ്ഞു. അപ്പോൾ കുറച്ചൊക്കെ അഡ്ജസ്റ് ചെയ്താലും പെൺകുട്ടികൾ മനസ്സ് കൊണ്ട് തയ്യാറെടുക്കണം എന്നാണ് ഒരു അമ്മ എന്ന നിലക്ക് എന്റെ അഭിപ്രായം.
വിവാഹം എന്നത് സാധാരണ പറയുന്നപോലെ ഒരു വ്യക്തിയെയല്ല.. ഒരു കുടുംബത്തിനെയാണ് നമ്മൾ സ്വീകരിക്കേണ്ടത്.. ഭക്ഷണം..ആചാരങ്ങൾ.. പെരുമാറ്റ രീതികൾ മുതൽ എല്ലാം നമ്മൾ ഏറ്റെടുക്കണം..
ആൺകുട്ടികൾക്കും അവരുടെ കുടുംബത്തിനും ഇതേ ആധി ഉണ്ടാകും.. അവർ പോറ്റി പരിപാലിച്ചു.. ഒരു പാട് കഷ്ടപ്പെട്ട് പഠിപ്പിച്ച മകൻ അവസാനം വരെ കൂടെയുണ്ടാകണം എന്നും വയസ്സ് കാലത്തു പേരകുട്ടികളുടെ കൂടെ കളിക്കണമെന്നും അവരും ആഗ്രഹിക്കും.. ജോലി സംബന്ധമായി കുടുംബത്തോട് കൂടി ജീവിക്കാൻ പറ്റാത്തവരാണ് ഏറെ പേരും.. എന്നാലും സമയം കിട്ടുമ്പോഴെല്ലാം രണ്ടു പേരുടെയും മാതാപിതാക്കളെ സന്ദർശിക്കാനും സമ്മാനങ്ങൾ കൊടുക്കാനും സമയം കണ്ടെത്തണം..
വിവാഹം ഒരു പുനർജ്ജന്മം തന്നെയാണ്.. പെൺകുട്ടിക്കും ആൺകുട്ടിക്കും .. പരസ്പരം മനസ്സിലാക്കി കുറ്റപ്പെടുത്തലുകൾ കഴിയുന്നതും ഒഴിവാക്കി.. ജീവിച്ചാൽ ഒരു പാട് കാലം സമാധാനത്തോടെ ജീവിക്കാം.. പിണക്കങ്ങൾ ഒഴിവാക്കാൻ പറ്റാത്തത് ആണ്.. സഹോദരങ്ങൾ വരെ പിണങ്ങാറില്ലേ.. അത് നീട്ടി കൊണ്ടുപോകാതെ ഒത്തുതീർപ്പാക്കുക..കൊച്ചു കൊച്ചു പിണക്കങ്ങളും ഇണക്കങ്ങളും.. അത് തന്നെയാണ് ജീവിതം.. ഒന്ന് മാത്രം ഓർക്കുക.. perfect man or perfect woman എന്നത് ഒരു മിഥ്യ യാണ്.. അഡ്ജസ്റ്റ്മെന്റ്സ് ആണ് ജീവിതത്തിന്റെ കാതൽ..
8 Comments
Well said 👍🏻
അതേ, സത്യം.
True 👍👍
❤️
നേർക്കാഴ്ചകൾ ❤️❤️
🙏🏻
Well said
ചില യാഥാർത്ഥ്യങ്ങൾ