ഒടുവിൽ അമ്മയും മനസ്സിലാക്കി ഇത് എന്തോ കുഴപ്പമുണ്ട്. കുറച്ചുനേരം അവളെ എടുത്തു കൊണ്ട് നടന്നപ്പോൾ പഴയ പടിയായി.
കുഞ്ഞിന് വയ്യാത്തത് കാരണം അമ്മയും അച്ഛനും വേഗം ജോലി കഴിഞ്ഞ് വീട്ടിലെത്തി. ഞാൻ പറഞ്ഞു “അമ്മ.. തീരെ ഭേദമില്ല. അവളുടെ ഭാവം മാറിമാറി വരുന്നതേയുള്ളൂ. ”
“എല്ലാം നീ കൊണ്ടുവന്ന ഡ്രസ്സ് കാരണമാണ്” എന്ന് പറഞ്ഞുകൊണ്ട് അവർ ഡ്രസ് എല്ലാം എടുത്ത് വീടിന്റെ പുറകുവശത്ത് കൊണ്ട് എറിഞ്ഞു. അതോടെ പ്രശ്നം കുറച്ചുകൂടി സങ്കീർണമായി. ആരെയും അവൾ അടുത്ത് അടുപ്പിക്കില്ല. എന്റെ അമ്മയെയും അച്ഛനെയും അകറ്റി നിർത്തും. എന്തിനേറെ….അമ്മയും അച്ഛനും ആയ ഞങ്ങളെപ്പോലും അവൾ അടുപ്പിക്കുന്നില്ല. രണ്ടു വയസ്സായ കുഞ്ഞിന് ഒരു റൂമിൽ ഒറ്റയ്ക്ക് ഇരിക്കണം. അതുവരെ ഞാൻ അവളെ എടുത്തു കൊണ്ട് നടക്കണമായിരുന്നു. എന്നെ “അമ്മ” എന്ന് വിളിക്കുമായിരുന്നു. പക്ഷേ… ഇപ്പോൾ മുതൽ എന്റെ നിഴൽ കാണുന്നതുപോലും അവൾക്ക് ഭയമാണ്. എന്റെ പാല് പോലും അവൾ കുടിക്കുന്നില്ല. ആ റൂമിന്റെ വാതിലിനു പുറത്ത് എന്നെ കാണുമ്പോൾ തന്നെ അവൾ അലറിവിളിക്കും. “പോ പോ “എന്ന്. ചിലപ്പോഴൊക്കെ ഞാൻ അത് വകവയ്ക്കാതെ പോയി പാല് കൊടുക്കും. പേടിക്കുന്നെങ്കിൽ പേടിച്ചോട്ടെ എന്നാലും ഒന്നും കഴിക്കാതിരിക്കുന്നതിനേക്കാൾ നല്ലതല്ലേ പാലെങ്കിലും കുടിക്കുന്നത്. എന്നെ മാത്രമല്ല ഈ വീട്ടിലുള്ള ആരെ കണ്ടാലും അവൾ ഇതുപോലെ ഭയന്ന് നിലവിളിക്കും. എന്റെ അച്ഛനെയോ അമ്മയെയോ കണ്ടാൽ അവൾ ഒരു വാക്ക് മാത്രമേ പറയൂ “മിണ്ടൂല മിണ്ടൂല” എന്ന്.
ഞങ്ങൾ അങ്ങനെ വീടിന്റെ അടുത്തുള്ള ക്ഷേത്രത്തിലെ പൂജാരിയെ കണ്ട് കാര്യം പറഞ്ഞു. അദ്ദേഹം വീട്ടിലേക്ക് വന്ന് കുഞ്ഞിനെ കാണാം എന്ന് സമ്മതിച്ചു. രാത്രി 8 മണിയായി ഇതാണ് അദ്ദേഹം വരാമെന്ന് പറഞ്ഞിരുന്ന സമയം ഇപ്പോൾ അവൾ ഹാപ്പിയായിരുന്നു കളിക്കുകയാണ്. അദ്ദേഹം അമ്പലത്തിൽ നിന്നും ഞങ്ങളുടെ വീട്ടിലേക്ക് ഇറങ്ങിത്തിരിച്ച അതേസമയം അവളുടെ സ്വഭാവം വീണ്ടും മാറി. നല്ലവണ്ണം ഇരുന്ന് കളിച്ച കുട്ടി പെട്ടെന്ന് തന്നെ മലർന്ന് സോഫയിലേക്ക് വീഴുകയും അതിനോടൊപ്പം തന്നെ ഉച്ചത്തിൽ നിലവിളിക്കുകയും അവിടെ കിടന്നു ഉരുളുകയും ഒക്കെ ചെയ്തു. ഞാൻ പോയി അവളെ എടുത്ത് സിറ്റൗട്ടിൽ കൊണ്ടുവന്നു. എല്ലാവരും സിറ്റൗട്ടിൽ തന്നെയുണ്ട്. അദ്ദേഹത്തെ കാത്തിരിക്കുകയാണ്. ഞാൻ അവളെ എടുത്തിരിക്കുന്നെങ്കിലും അവളുടെ പ്രശ്നം ഒന്നും തീർന്നില്ല. അവൾ നിർത്താതെ വിളിക്കുകയും മാത്രമല്ല എന്നെ ഉപദ്രവിക്കുവാനും തുടങ്ങി.അവൾ എന്റെ തോളിൽ കടിക്കുകയും മുഖത്ത് മാന്തുകയും ചെയ്തു. അദ്ദേ ഹം വീട്ടിലെത്തി അവളെ കണ്ടു ഭസ്മം തൊടുകയും ചരട്് ജപിച്ച് കൊടുക്കുകയും ഒക്കെ ചെയ്തു. അപ്പോഴൊക്കെ അവൾ നോർമൽ ആയിരുന്നു. എന്നിട്ട് അദ്ദേഹം പറഞ്ഞു എല്ലാം ശരിയാവും. ഇന്ന് കുട്ടിക്ക് നല്ല ക്ഷീണം കാണും. കിടന്നുറങ്ങട്ടെ. വേറെ കുഴപ്പമൊന്നും ഉണ്ടാകില്ല എന്ന്. അങ്ങനെ ഞങ്ങൾ സമാധാനത്തോടുകൂടി ആഹാരം ഒക്കെ നേരത്തെ കഴിച്ചു കുഞ്ഞിനും കൊടുത്തു ഉറങ്ങാൻ കിടന്നു . എല്ലാവരും ഉറക്കമായി ഉറങ്ങാത്തത് ഞാനും അവളും മാത്രം. അവൾ ഉറങ്ങിയില്ലെന്ന് മാത്രമല്ല, നിലവിളിക്കുകയും ചെയ്യുന്നു. വീണ്ടും എല്ലാവരും ഉണർന്നുവന്ന് എന്റെ അടുത്ത് ഇരുന്നു. വീണ്ടും അവൾ ആരെയും അടുപ്പിക്കാതെയായി. ആരെങ്കിലും അടുത്ത വന്നാൽ അപ്പോഴേ നിലവിളിക്കും.
“പോ പോ” എന്ന് അലറി കൊണ്ട് പറയും. അങ്ങനെ ഞങ്ങൾ എല്ലാം ഹാളിലേക്ക് ഇറങ്ങി ഇരുന്നു. തീരെ സങ്കടത്തോടെ ഇനിയെന്ത് ചെയ്യും എന്ന് ചർച്ചയായി. അങ്ങനെ ഞാൻ തന്നെ പറഞ്ഞു. ഇവിടെ പ്രസിദ്ധമായ ഒരു ദേവി ക്ഷേത്രം ഉണ്ട് അവിടത്തെ യക്ഷിയമ്മയ്ക്ക് ഒരു നേർച്ച കൊടുക്കാമെന്ന് നേർന്നു. അത്ഭുതം എന്ന് പറയട്ടെ, തിരികെ ഞാൻ റൂമിൽ കയറി വരുമ്പോൾ അവൾ അമ്മ എന്ന് വിളിച്ചു ചിരിക്കുന്നു. എന്നോട് അടുത്ത് വന്നിരിക്കാൻ ഒക്കെ പറയുന്നു. അതോടെ ഞങ്ങൾക്ക് ഇതിൽ കൂടുതൽ വിശ്വാസമുണ്ടാവുകയാണ് ചെയ്തത്. താൽക്കാലികമായി അവൾ ശാന്തമായി എങ്കിലും പിറ്റെന്നും ഇതുതന്നെയായിരുന്നു അവസ്ഥ. ഒരുപാട് നേരത്തെ അലർച്ചയ്ക്കും വിളിക്കും ശേഷം അവൾ കിടന്നുറങ്ങുമ്പോൾ ഞാൻ അറിയാതെ പ്രാർത്ഥിച്ചു പോകും, ഇപ്പോഴൊന്നും അവൾ എഴുന്നേൽക്കല്ലേ എന്ന്. എങ്ങനെയൊക്കെയോ ആ ദിവസവും തള്ളി നീക്കി വൈകുന്നേരം ആയി. ഞങ്ങളൊക്കെ പോയി കുളിച്ചു റെഡിയായി. ക്ഷേത്രത്തിൽ പോകാൻ. പക്ഷേ അവൾ ഉടുപ്പിടാൻ കൂട്ടാക്കുന്നില്ല. ഉറക്കെ വിളിക്കുകയും കൈയിൽനിന്ന് വഴുതി താഴെ വീഴുകയും ഒക്കെ ചെയ്യുന്നു. എങ്ങനെയൊക്കെയോ ആ ഉടുപ്പൊക്കെ ഇട്ടുകൊടുത്തു. ഞങ്ങൾ അവളെയും കൊണ്ട് ക്ഷേത്രത്തിൽ പോയി. വഴിപാടൊക്കെ നടത്തി നേർച്ചയൊക്കെ നടത്തി അമ്പലത്തിൽ നിന്നും പുറത്തിറങ്ങുമ്പോൾ ഞാൻ കാണുന്ന മറ്റൊരു അത്ഭുതം എന്തെന്നാൽ എനിക്ക് എന്റെ പഴയ അമ്മുക്കുട്ടിയെ തിരിച്ചു തിരിച്ചുകിട്ടി!
തിരിച്ച് വീട്ടിലെത്തിയപ്പോൾ അച്ഛൻ അവിടെയിരുന്നു ആവി പിടിക്കുന്നുണ്ടായിരുന്നു. സാധാരണ എന്റെ അച്ഛനെയും അമ്മയെയും കാണുമ്പോൾ ഇവൾക്ക് ദേഷ്യം വരാറാണല്ലോ പതിവ്. അതുകൊണ്ട് അവരാരും ഇവളെ കണ്ടിട്ട് ഒന്നും മിണ്ടിയില്ല. മിണ്ടിപ്പോയാൽ ഇനി വീണ്ടും പഴയപോലെ ആയാലോ എന്ന് പേടിച്ചിട്ടാണ്. പക്ഷേ അവൾ എന്താണ് ചെയ്തതെന്നോ. അവൾക്ക് ഇതുവരെ ഒന്നും സംഭവിച്ചിട്ടില്ലാത്തതുപോലെ അവൾ അച്ഛന്റെ അടുത്തുപോയി, “അപ്പാപ്പ എന്ത് ചെയ്യുന്നു” എന്നൊക്കെ ചോദിച്ചു. പഴയതുപോലെ ചിരിയും കളിയുമായി. ദൈവത്തിനു നന്ദി.
4 Comments
ഞാൻ ശ്വാസം അടക്കിപ്പിടിച്ച് വായിച്ചു തീർത്തു…പേടിപ്പിച്ചു .
❤️
ചില അനുഭവങ്ങൾ അങ്ങനെയാണ്. അതിനൊരു പ്രത്യക്ഷ സാക്ഷ്യം ചൊല്ലാൻ കഴിയില്ല.
Pingback: വിശ്വസിച്ചാലും ഇല്ലെങ്കിലും (ഭാഗം 2) - By Anju Mohanan - കൂട്ടക്ഷരങ്ങൾ