ലോകത്തിന്റെ നാനാഭാഗത്തുമുള്ള കേരളീയര്‍ജാതിമത ഭേദമന്യേ കൊണ്ടാടുന്ന ഓണത്തെ സംബന്ധിച്ച് പല ഐതീഹ്യങ്ങളും ചരിത്രരേഖകളും നിലവിലുണ്ടെങ്കിലും പ്രധാന ഐതിഹ്യം മഹാബലിയുടെത് തന്നെയാണ്.
അസുരരാജാവായ പ്രഹ്ലാദന്റെ പുത്രനായ മഹാബലിയുടെ ഭരണം ദേവന്മാരെപ്പോലും അസൂയപ്പെടുത്തുന്നതായിരുന്നു. അക്കാലത്ത് മനുഷ്യരെല്ലാവരും ഒരുപോലെയായിരുന്നു. കള്ളവും ചതിയും പൊളിവചനങ്ങളും ഇല്ലായിരുന്നു. എങ്ങും എല്ലാവര്ക്കും സമൃദ്ധിയായിരുന്നു.
മഹാബലിയുടെ ഐശ്വര്യത്തില്‍ അസൂയാലുക്കളായ ദേവന്മാര് മഹാവിഷ്ണുവിന്റെ സഹായം തേടി മഹാബലി ‘വിശ്വജിത്ത്’ എന്ന യാഗം ചെയ്യവേ വാമനനായി അവതാരമെടുത്ത മഹാവിഷ്ണു ഭിക്ഷയായി മൂന്നടി മണ്ണ് ആവശ്യപ്പെട്ടു. ചതി മനസിലാക്കിയ അസുരഗുരു ശുക്രാചാര്യരുടെ വിലക്ക് വക വയ്ക്കാതെ മഹാബലി മൂന്നടി മണ്ണ് അളന്നെടുക്കാന്‍ വാമനന് അനുവാദം നല്കി.
ആകാശം മുട്ടെ വളര്‍ന്ന വാമനന് തന്റെ കാല്‍പ്പാദം അളവുകോലാക്കി. ആദ്യത്തെ രണ്ടടിക്കു തന്നെ സ്വര്‍ഗ്ഗവും ഭൂമിയും പാതാളവും അളന്നെടുത്തു. മൂന്നാമത്തെ അടിക്കായി സ്ഥലമില്ലാതെ വന്നപ്പോള്‍ മഹാബലി തന്റെ ശിരസ്സ് കാണിച്ചു കൊടുത്തു. മൂന്നാമത്തെ അടി അളക്കുന്നതിലൂടെ മഹാബലിയെ വാമനന്‍പാതാളത്തിലേക്ക് ചവിട്ടിതാഴ്ത്തി.
ആണ്ടിലൊരിക്കല്‍ അതായത് ചിങ്ങമാസത്തിലെ തിരുവോണനാളില്‍ തന്റെ പ്രജകളെ സന്ദര്‍ശിക്കുന്നതിന് അനുവാദവും വാമനന് മഹാബലിക്കു നല്കി. അങ്ങനെ ഒരോ വര്‍ഷവും തിരുവോണ നാളില്‍ മഹാബലി തന്റെ പ്രജകളെ അദൃശ്യനായി സന്ദര്ശിക്കാന്വരുന്നു എന്നാണ് ജനങ്ങളുടെ ഇടയില്‍ഉള്ള വിശ്വാസം.
തിരുവോണ ദിവസം വിരുന്നു വരുന്ന മാവേലിയെ സ്വീകരിക്കാനായി തിരുവോണ പുലരിയില്‍ കുളിച്ചു കോടി വസ്ത്രമണിഞ്ഞ് ഓണപ്പൂക്കളത്തിനു മുന്പില് ആവണിപ്പലകയിലിരിക്കുന്നു. ഓണത്തപ്പന്റെ സങ്കല്പരൂപത്തിന് മുന്നില്‍ മാവ് ഒഴിച്ച് പൂക്കുല നിരത്തി പൂവട നിവേദിക്കുന്നു.
ഓണനാളില്‍ഒഴിച്ചുകൂടാനാവാത്ത ചടങ്ങാണിത്. കളിമണ്ണിലാണ് രൂപങ്ങള്‍മെനഞ്ഞെടുക്കുന്നത്. രണ്ടുദിവസം വെയിലത്താണിവ ഉണ്ടാക്കിയെടുക്കുന്നത്. മറ്റു പൂജകള്‍ പോലെതന്നെ തൂശനിലയില്‍ ദര്‍ഭപുല്ല് വിരിച്ച് തൃക്കാക്കരയപ്പനെ സങ്കല്‍പ്പിച്ചിരുത്തുകയും അദ്ദേത്തിന് അട നിവേദിക്കുകയും ചെയ്യുന്നു.
തൃശൂര്‍ ജില്ലയിലെ തെക്കന്‍ ഭാഗങ്ങളില്‍ തിരുവോണദിവസം തൃക്കാക്കരയപ്പനെ ഒരുക്കുന്ന പതിവുണ്ട്. പാലക്കാട് പ്രദേശങ്ങളില്‍ ഉത്രാടം നാളിലെ ഈ പരിപാടി തുടങ്ങുന്നു. മഹാബലിയെ വരവേല്ക്കുന്നതിനായാണ് വീട്ടുമുറ്റത്തോ ഇറയത്തോ ആണ് തൃക്കാക്കരയപ്പനെ ഒരുക്കുന്നത്. അരിമാവുകൊണ്ട് കോലം വരച്ച് അതിനു മുകളില്‍ കളിമണ്ണുകൊണ്ടുണ്ടാക്കിയ തൃക്കാക്കരയപ്പന്റെ രൂപങ്ങള്‍ പ്രതിഷ്ഠിക്കുന്നു.
ഓണത്തിന്റെ പ്രധാനാകര്‍ഷണം ഓണസദ്യയാണ്. ‘ഉണ്ടറിയണം ഓണം’ എന്നാണ് വയ്പ്. ആണ്ടിലൊരിക്കല്‍പപ്പടവും ഉപ്പേരിയും കൂട്ടാനുള്ള അവസരമായിരുന്നു പണ്ടൊക്കെ സാധാരണക്കാരന് ഓണം.
കാളൻ/ഓലൻ/എരിശ്ശേരി എന്നിവയാണ് ഓണസദ്യയിലെ പ്രധാന വിഭവങ്ങള്‍. അവിയിലും സാമ്പാറും പിന്നീട് വന്നതാണ്. നാലുകൂട്ടം ഉപ്പിലിട്ടതാണ് കടുമാങ്ങ/ നാരങ്ങ/ഇഞ്ചിപ്പുളി/ഇഞ്ചിതൈര്/ പപ്പടം ഇടത്തരം ആയിരിക്കും. ഒരു ചെറിയ പപ്പടം ഒരു വലിയ പപ്പടം പിന്നെ ഉപ്പേരി നാലുതരം ചേന/പയർ/ വഴുതനങ്ങ/പാവക്ക/ ശർക്കരപുരട്ടി/പഴനുറുക്ക്/പഴം പിന്നെ പായസങ്ങളായ പാലടയും പ്രഥമനും.
സദ്യ വിളമ്പുന്നതിനും പ്രത്യേകതയുണ്ട്. നാക്കില തന്നെ വേണം. നാക്കിടത്തുവശം വരുന്ന രീതിയിൽ ഇല വയ്ക്കണം. ഇടതുമുകളിൽ ഉപ്പേരി/വലതുതാഴെ ശർക്കര ഉപ്പേരി/ഇടത്ത് പപ്പടം/ വലത്ത് കാളൻ/ഓലൻ/എരിശ്ശേരി/ നടുക്ക് ചോറ്/നിരന്ന് ഉപ്പിലിട്ടത്. മദ്ധ്യതിരുവതാംകൂറില്‍ ആദ്യം പരിപ്പുകറിയാണ് വിളമ്പാറ്. സാമ്പാറും പ്രഥമനും കാളനും പുറമേ പച്ചമോര് നിര്‍ബന്ധം.
എറണാകുളം ജില്ലയിലെ തൃപ്പൂണിത്തുറയില്‍ ഓണത്തോടനുബന്ധിച്ച് അത്തം നാളില്‍ നടത്തുന്ന ആഘോഷമാണ് അത്തച്ചമയം. 1947 വരെ കൊച്ചി മഹാരാജാക്കന്മാരുടെ ആസ്ഥാനമായിരുന്ന തൃപ്പുണിത്തുറയിലെ രാജവാഴ്ചയുമായി ബന്ധപ്പെട്ട ചടങ്ങായിരുന്നു അത്തച്ചമയം. 1949 ല്‍ തിരുവിതാംകൂര്‍ കൊച്ചി സംയോജനത്തോടെ മഹാരാജാവ് പങ്കെടുത്തുകൊണ്ടുള്ള രാജകീയമായ അത്തച്ചമയം നിര്‍ത്തലാക്കി.
മലയാളികളുടെ ദേശീയോത്സവമായ ഓണം 1961 ലാണ് കേരളാ ഗവണ്മെന്റ് ദേശീയോത്സവമാക്കുന്നത്. അതോടുകൂടി ജനകീയ പങ്കാളിത്തമുള്ള ബഹുജനാഘോഷമായി ഓണം രൂപാന്തരപ്പെട്ടു.
ഇപ്പോൾ സാംസ്കാരിക സംഘടനകളും മറ്റും മുന്‍കൈ എടുത്ത് ഓണാഘോഷങ്ങള്‍ നടത്തുന്നത് ഒരളവുവരെ നമ്മുടെ സ്വന്തം ഓണത്തെ പുതുതലമുറയെ പരിചയപ്പെടുത്താന്‍ ഉപകരിക്കുന്നുണ്ട്.
ആഘോഷങ്ങളുടെയും പൂവിളിയുടെയും തിരുവോണനാളിൽ ഹൃദയം നിറഞ്ഞ ഓണാശംസകൾ…..