Author: Ajoy Kumar

അജോയ് കുമാർ എം എസ് , തിരുവനന്തപുരം സ്വദേശി , 2011 ലെ സംസ്ഥാന ബാല സാഹിത്യ അക്കാദമി അവാർഡ്, ഇന്ത്യൻ റൂമിനേഷൻസ് അവാർഡ് ജേതാവ് , റെയിൽവേ ഉദ്യോഗസ്ഥൻ , കൂടാതെ അനിമേറ്റർ കാർട്ടൂണിസ്റ്റ് കൂടിയാണ് , അങ്ങനെ ഒരു മാമ്പഴക്കാലം ഉൾപ്പടെ ഏഴു പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചു.

വനിതാ ദിനം, വനിത എന്ന് കേൾക്കുമ്പോൾ മനസ്സിൽ ആദ്യം വരുന്നത് മനോരമാ പ്രസിദ്ധീകരണമായ വനിതയാണ്, പിന്നെ നടി വനിത. കാരണം സ്ത്രീകളെ വനിത എന്ന് നമ്മൾ നിത്യ ജീവിതത്തിൽ അഭിസംബോധന ചെയ്യാറില്ലല്ലൊ. കേൾക്കാൻ എന്ത് നല്ല പദം ആണ് വനിത, തികച്ചും യാദൃശ്ചികം എന്ന് പറയട്ടെ, എന്റെ അമ്മയും അനിയത്തിയും ഭാര്യയും എല്ലാം വനിതകൾ ആണ്. എനിക്ക് ഏറ്റവും ഇഷ്ടമുള്ളതും അടുപ്പമുള്ളതും സ്ത്രീകളോടാണ്. പുരുഷന്മാരെ ഇഷ്ടമല്ല എന്നല്ല, കൂടുതലും സ്ത്രീകളെ എന്നാണ്. ഭ്രാന്ത് പിടിച്ചോടുന്ന ജീവിതത്തിൽ ഒരു തണൽ, ഒരു കുളിർ കാറ്റ് അതാണ് സ്ത്രീ. എത്ര കൊച്ചു പെൺകുട്ടി ആയാലും അവളിൽ ഒരു ‘അമ്മ’ ഉണ്ടാവും, എത്ര മുതിർന്ന ആളായാലും അവൾ നിങ്ങളെ വേണമെങ്കിൽ ഒരു മകനെപ്പോലെ ലാളിക്കും കൊഞ്ചിക്കും പരിപാലിക്കും. അത് സ്ത്രീകൾക്ക് ജന്മനാൽ കിട്ടിയ ഒരു അനുഗ്രഹമാണ്. മറിച്ച് ഒരു പുരുഷൻ അച്ഛൻ ആയി മാറണമെങ്കിൽ അവന് സ്വന്തമായി ഒരു കുഞ്ഞുണ്ടായാലേ പറ്റൂ. കൗമാരത്തിൽ പോലുമല്ല, ബാല്യത്തിൽ…

Read More

പ്രേമം വീണ്ടും മനസ്സിൽ മൊട്ടിട്ടു തുടങ്ങിയ കാലം, അജോയ് കുമാർ എന്ന രവിക്കുട്ടൻ ആദ്യമായി ഉരുട്ടിയുരുട്ടി എഴുതിയ പ്രേമലേഖനം  കയ്യെഴുത്തിന്റെ മേന്മ കൊണ്ട്, ഒരക്ഷരം വായിക്കാൻ പറ്റാത്തതിനാൽ  കടിഞ്ഞൂൽ പ്രണയ കഥയിലെ നായിക വലിച്ചു കീറി കളഞ്ഞതും, അത് കൊണ്ട് ആ ശ്രമം പൊളിഞ്ഞതും ഒക്കെ ലോക പ്രസിദ്ധമാണല്ലോ.  രവിക്കുട്ടൻ തന്റെ രണ്ടാമത് ഇരയെ തേടി നടക്കുന്ന കാലം, അങ്ങനെ ഇരിക്കെ അധികം വൈകാതെ പറ്റിയ ഒരാളെ രവിക്കുട്ടൻ കണ്ടെത്തി. ബോംബെയിൽ നിന്നും അടുത്തിടെ വന്ന, കേന്ദ്രീയ വിദ്യാലയ വിദ്യാർഥിനി ആയ ഒരു സുന്ദരിക്കുട്ടി. അകന്ന ബന്ധുവും കൂടി ആണ്. ഉയരം കുറഞ്ഞ, പൂച്ചക്കണ്ണുള്ള ഒരു കൊച്ചു സുന്ദരി. വൈകുന്നേരങ്ങളിൽ സ്കൂൾ ബസ് ഇറങ്ങി വീട്ടിലേക്കു വരുന്ന വഴി കൈ മാറാറുള്ള ഒരേയൊരു ചിരിയുടെ ധൈര്യത്തിൽ ആണ് രവിക്കുട്ടൻ അടുത്ത കരു നീക്കിയത്. എന്തായിരുന്നു ആ കരു? സിമ്പിൾ, ഒരു ഫൈവ് സ്റ്റാർ ചോക്കലേറ്റ്, അത് കൈ മാറുക. അതും എങ്ങനെ?…

Read More

വീട്ടിൽ ആദ്യമായിട്ട് ടീ വീ കൊണ്ട് വന്നത് അച്ഛന്റെ ഒരു സുഹൃത്താണ്‌, ഒരു തടിയൻ ടീ വീ. അതും, കൂടെ തടി ബോർഡർ ഒക്കെ ഉള്ള ഒരു പാനാസോണിക്ക് വീ സീ ആറും, ബീമാ പള്ളിയിൽ നിന്നോ മറ്റോ വലിയ വിലകൊടുത്തു വാങ്ങിച്ചതാണ്. അന്നത്തെ അപൂർവമായ ആ സാധനങ്ങൾ.  തൃശൂരിൽ വലിയ ബിസിനസുകാരൻ ആയ അദ്ദേഹം അച്ഛനോട് പറഞ്ഞു, തല്ക്കാലം അവിടെ വീട്ടിൽ ദൂരദർശൻ കിട്ടില്ല, പിന്നെ പിള്ളേർ ഒക്കെ ഇത് കണ്ട സന്തോഷത്തിൽ അല്ലെ, എന്നാൽ പിന്നെ കുറച്ചു ദിവസം ഇതെല്ലാം ഇവിടെ ഇരിക്കട്ടെ. സ്വർഗം കിട്ടിയ സന്തോഷം ആയിരുന്നു, ആദ്യ ദിനങ്ങളിൽ എവിടെ നിന്നോ കിട്ടിയ സിനിമകളുടെ കാസറ്റ് ഇട്ടപ്പോൾ ആ ഭാഗത്തെ കുറെ വീടുകളിലെ ആൾക്കാർ കാണാനായി വന്നു. രണ്ടു ദിവസം കഴിഞ്ഞപ്പോൾ ഇനി വീ സീ ആർ ഉപയോഗിച്ച് ചീത്ത ആക്കണ്ട, എന്ന് പറഞ്ഞ് അച്ഛൻ അകത്തു വെച്ച് പൂട്ടി, ടീ വി പക്ഷെ ഉപയോഗിക്കാൻ…

Read More

സ്നേഹം, ഉപകാരം.. രണ്ടും വളരെ നല്ല കാര്യങ്ങളാണ്‌. ആള്‍ക്കാരെ അകമഴിഞ്ഞ് സ്നേഹിക്കാനും മനസറിഞ്ഞു സഹായിക്കാനും കഴിയുന്നത് നമുക്ക് വളരെ നല്ല ഒരു മനസുള്ളത് കൊണ്ടാണ്. ഇവ രണ്ടും ഒരു ബാങ്കില്‍ ഇടുന്ന ഫിക്സഡ് ഡിപോസിറ്റ്‌ പോലെ ആണ്. പക്ഷെ അതെ ബാങ്കില്‍ ഒരു എ ടി എം കാര്‍ഡും കൊണ്ട് ചെന്നാല്‍ മിക്കവാറും നിരാശയായിരിക്കും ഫലം. ഒരിക്കലും നമ്മള്‍ സ്നേഹിച്ച ആള്‍ അതേ അളവില്‍ സ്നേഹം തിരികെ തരുമെന്നോ, നമ്മള്‍ സഹായിച്ച ആള്‍ നമ്മളെ നന്ദിയോടെ സ്മരിക്കുമെന്നോ കരുതിയാല്‍ അവിടെ തെറ്റി. ഈ സ്നേഹവും ഉപകാരവുമെല്ലാം നമുക്ക് തിരികെ കിട്ടാന്‍ പോകുന്നത് ഒരിക്കലും പ്രതീക്ഷിക്കാത്ത ഒരാളില്‍ നിന്ന് അപ്രതീക്ഷിതമായിട്ടായിരിക്കും. അതാണ് ഇക്കാലത്തെ ലോക നീതി. അമിതമായി പ്രതീക്ഷിക്കാതിരുന്നാല്‍ അത്രയും നിരാശ കുറയും. അനുഭവം ഗുരു.

Read More

സംഭവം ഇങ്ങനെയാണ്, കല്യാണം കഴിഞ്ഞ് അടുത്ത ആഴ്ചയിലെ ഒരു ദിവസം, കാലത്തേ ബ്രേക്ക് ഫാസ്റ്റ് കഴിച്ചു കൊണ്ടിരുന്ന ശ്യാമ പെട്ടെന്ന് കസേര പുറകിലേക്ക് തള്ളിയിട്ട ശേഷം വാഷ് ബെയ്സിനിലേക്ക് ഓടിപ്പോയി ശർദിച്ചു. ഗ്വാ ഗ്വാ ഗ്വാ… എല്ലാവരും കണ്ണ് തള്ളി ഇരിക്കെ ഞാൻ മാത്രം പതിയെ ഒരു ചെറു ചിരിയോടെ എണീറ്റു, പിന്നെ ആരും പേടിക്കണ്ട എന്ന് കണ്ണ് കാണിച്ചു പുഞ്ചിരിച്ചു കൊണ്ട് ഒരു ടൗവൽ എടുത്ത് ശ്യാമക്ക് കൊടുത്തു. ശ്യാമ അതും വാങ്ങി തുടച്ച് അകത്തേക്ക് പോയപ്പോൾ അമ്മയും അച്ഛനും എന്നോട് ചോദിച്ചു എന്ത് പറ്റി ? ഞാൻ നാണം കലർന്ന ഗൗവത്തോടെ നാക്ക് കൊണ്ട് കവിളിൽ ഒരു മുഴ ഉണ്ടാക്കി പറഞ്ഞു ഞാൻ ഒരു അച്ഛനാവാൻ പോണു, സിനിമ ഒന്നും കണ്ടിട്ടില്ലേ? ഭാ, വൃത്തികെട്ടവനെ…. അവർ ഒരുമിച്ചു പറഞ്ഞു. ഇരുപത്തഞ്ചു വയസങ്ങോട്ടു തികഞ്ഞതെ ഉള്ളു, അവൻ അച്ഛനാവാൻ വന്നിരിക്കുന്നു, അതും കല്യാണം കഴിഞ്ഞ് നാലാമത്തെ ദിവസം,നിന്നെയൊക്കെ ആരാടാ ബയോളജി…

Read More

ആദ്യഭാഗം ഏകദേശം ഒരു മണിക്കൂര്‍ കഴിഞ്ഞപ്പോള്‍ എന്‍റെ വാച്ച് പതിനൊന്നു മണിയുടെ ബീപ് ബീപ് അടിച്ചു. ഞാന്‍ പതുക്കെ ഒരു കണ്ണ് തുറന്നു നോക്കി, വിളക്ക് അണഞ്ഞു കഴിഞ്ഞു. ജന്നലില്‍ കൂടി നല്ല തണുത്ത കാറ്റും മിന്നല്‍ വെളിച്ചവും ,പെട്ടെന്ന് ചെവിയോര്‍ത്തപ്പോള്‍ എന്തോ ഒരു ശബ്ദം,കിര്‍ കിര്‍ കിര്‍ര്‍ ആരോ നടക്കുന്ന പോലെ, എന്‍റെ തൊണ്ട വരണ്ടു, പട്ടാഭീ എന്ന് ഞാന്‍ പതുക്കെ വിളിച്ചു, പക്ഷെ പേടി കാരണം പഴാഫീ എന്നായിപ്പോയി, കൈ നീട്ടി കട്ടിലിനടിയില്‍ തപ്പി നോക്കിയപ്പോള്‍ കട്ടിലിനു താഴെ അവന്‍ ഇല്ല, ഞാന്‍ ഒരു നിമിഷം കൊണ്ട് വിയർത്തു. ദൈവമേ അവനെ പ്രേതം പിടിച്ചു, നാളെ പോയി അവന്‍റെ വീട്ടുകാരോട് എന്ത് സമാധാനം പറയും ഭഗവാനെ… അപ്പോള്‍ ആണ് ഞാന്‍ കാണുന്നത് ഒരു കറുത്ത രൂപം മുന്‍ വാതിലിനടുത്ത്. കുട്ടിച്ചാത്തനാണോ ദൈവമേ, ഞാന്‍ പതുക്കെ എണീറ്റിരുന്നു,ചെറിയ വിറയലോടെ തീപ്പെട്ടി തപ്പിപ്പിടിച്ച് ഞാന്‍ വിളക്ക് കത്തിച്ചു, പന്തം കണ്ട പെരുച്ചാഴിയെ…

Read More

സാമൽ പട്ടി ഡയറീസ് എന്ന സീരീസിൽ കൂടുതലും തമാശക്കഥകൾ ആണ് ഞാൻ എഴുതിയിട്ടുള്ളത്. അപൂർവമായി ചില കണ്ണീർക്കഥകളും. പക്ഷെ ആ കൂട്ടത്തിൽ വേറിട്ട ഒരു കഥയുണ്ടായിരുന്നു. ആദ്യമായി ഞാൻ എഴുതിയ പ്രേത കഥ. അതാണ്… പേയ് മേലെ നമ്പിക്കൈ ഇരുക്കാ തമ്പീ? പ്രേതങ്ങളില്‍ വിശ്വാസമുണ്ടോ എന്ന് ചോദിച്ചത് പാണ്ടി ദുരൈ സര്‍ ആണ്, ഉണ്ടോ? ഞാന്‍ സ്വയം ചോദിച്ചു, പണ്ട് കുട്ടിക്കാലത്ത് സകല പ്രേത നോവലുകളും തേടിപ്പിടിച്ചു ഞാന്‍ വായിക്കും, സകല പ്രേത സിനിമകളും തീയേറ്ററില്‍ പോയി കാണും, എല്ലാ ഭാഷയിലെയും പ്രേത സിനിമകളുടെ വീ സീ ഡീ എടുത്തു കാണും, പക്ഷെ രാത്രി ആയിക്കഴിഞ്ഞാല്‍ കഴിഞ്ഞു കഥ! ലോകത്തുള്ള സകല പ്രേതങ്ങളും എന്നെ തേടി വരുന്നതായി എനിക്ക് തോന്നും. നിദ്രാ ദേവി എന്നെ അനുഗ്രഹിക്കില്ല എന്നതോ പോട്ടെ, ചെട്ടികുളങ്ങരയുടെ പരിസരത്ത് പോലും വരില്ല ആ ദേവി., ഒമ്പതാം ക്ലാസ്സില്‍ പഠിക്കുമ്പോള്‍ ഒരിക്കല്‍ ഒരു പ്രേത സിനിമക്ക് എല്ലാരും കൂടെ പോയിട്ട്…

Read More

എന്റെ അയൽവാസി അയ്യപ്പന്റമ്മ നെയ്യപ്പം ചുട്ടത്രേ.. പരിസരത്തുള്ളൊരു സാഡിസ്റ്റ് കാക്ക ആ നെയ്യപ്പം കൊത്തി തോട്ടിൽ ഇട്ടത്രേ.. പണിയില്ലാത്ത പിള്ളേരിൽ ചിലരാ നെയ്യപ്പം തപ്പിയെടുത്തത്രെ.. തട്ടിപ്പു വീരൻ തട്ടാൻ ഭാസ്കരൻ ആ നെയ്യപ്പം തട്ടിയെടുത്തത്രെ.. ഒടുവിൽ ആരാണാ നെയ്യപ്പം തിന്നതെന്ന് എനിക്കറിയില്ലത്രേ.. ഇപ്പൊ എനിക്ക് പ്രെസ്സിൽ വെച്ച് തോന്നിയ ഒരു കവിതയാണത്രെ!

Read More

പതിനൊന്നു തവണയൊക്കെ ഒരു സിനിമ ഒരാൾ കണ്ടു എന്ന് പറഞ്ഞാൽ നിങ്ങൾ വിശ്വസിക്കുമോ? നടന്മാരോട് അന്ധമായ ആരാധനയുള്ള തമിഴിലും തെലുങ്കിലും അങ്ങനെ കാണാറുണ്ടെന്നു കേട്ടിട്ടുണ്ട്. ഈയിടെ ആയി താരാരാധന മൂത്ത കേരളത്തിലും ചിലരൊക്കെ കാണുമായിരിക്കും, പക്ഷെ ഒരു സ്റ്റാറും ഇല്ലാത്ത പാട്ടും ഡാൻസും മാത്രം നിറഞ്ഞ ഒരു ക്ലാസ്സിക്കൽ പടം കുഞ്ഞു രവിക്കുട്ടൻ പതിനൊന്നു തവണ കാണുമോ? സാധ്യത ഇല്ല, അല്ലെ? പക്ഷെ കണ്ടു. കാണിച്ചു എന്ന് പറയുന്നതാവും കൂടുതൽ ഉത്തമം. ഒരു തവണ എവിടെയോ ടൂർ പോയിട്ട് വന്നപ്പോഴാണ് അച്ഛൻ പറഞ്ഞത് ശങ്കരാഭരണം എന്നൊരു സൂപ്പർ തെലുങ്ക് സിനിമ കണ്ട കാര്യം. ഉടനെ അത് മലയാളത്തിൽ വരുന്നുണ്ടെന്നും നിങ്ങളെ ഒക്കെ കൊണ്ട് കാണിക്കുമെന്നും. സിനിമ എന്ന് കേട്ടാൽ ആർത്തിയോടെ തുള്ളിച്ചാടാറുള്ള അനിയത്തിയും രവിക്കുട്ടനും പതിവ് തെറ്റിക്കാതെ തുള്ളിച്ചാടി പുറത്തേക്ക് പോയി. കാത്തിരിപ്പിനൊടുവിൽ ശങ്കരാഭരണം മലയാളം ന്യൂ തീയറ്ററിൽ റിലീസ് ആയി. ടൈറ്റിൽ കാർഡിൽ സംഘട്ടനം ത്യാഗരാജൻ എന്ന് കാണാൻ കാത്തിരുന്ന…

Read More