Author: Amal Abraham

ജനിച്ചതും വളർന്നതും അക്ഷര മുറ്റമായ കോട്ടയത്ത് . താമസം തിരുവനന്തപുരത്ത്.

എന്റെ ആത്മാവിന്റെ കൂട്ടുകാരാ, നിന്നോട് ഒരിക്കലും പറയാനാവാത്തത്, ഇന്ന് ഞാൻ ഇവിടെ കുറിയ്ക്കുന്നു. കലർപ്പില്ലാത്ത പ്രണയാത്മാവിന്റെ അലച്ചിലുകളാണിവ. ഒരുപാട് വർഷങ്ങൾക്ക് മുൻപ് നമ്മൾ കണ്ടുമുട്ടിയിരുന്നെങ്കിൽ, നമ്മുടെ ഹൃദയങ്ങൾ ഒരു പോലെ മിടിച്ചിരുന്നെങ്കിൽ… കൂട്ടുകാർക്കിടയിൽ ബഹളം വെച്ചു നടക്കുമ്പോഴിടയ്ക്കെന്നെ ഒരു നോക്ക് കാണുവാൻ തിരിഞ്ഞു നോക്കിയേനെ… ഒരിക്കലും പറയാത്ത പ്രണയം ചിരിയിലൊതിക്കിയേനേ… വീട്ടിലേയ്ക്കുള്ള യാത്രകളിൽ ആക്സ്മികമായി കൂട്ട് വന്നേനേ… ആ ട്രെയിൻ യാത്രകളിൽ വാതിൽ പടിയുടെ അടുത്ത് എന്നെ നോക്കി നീ ഒരു പാട് കഥകൾ പറഞ്ഞേനേ… അകലുവാൻ ആഗ്രഹിക്കാത്ത രണ്ട് നിഴലുകൾ കൂടിച്ചേരാൻ വെമ്പുന്നത് കണ്ടേനെ… തിരികെയുള്ള യാത്രകളിൽ നിന്റെ കണ്ണുകൾ എന്നെ തേടി മുഷിഞ്ഞേനേ… എന്നെ കാണുമ്പോൾ നിന്റെയുള്ളിൽ പൊന്തുന്ന ആവേശ തിര ഞാൻ കണ്ടില്ലെന്നു നടിച്ചു ഉള്ളിൽ ചിരിച്ചേനേ… അന്ന് നീയെന്റെ ഹൃദയം ചോദിച്ചിരുന്നുവെങ്കിൽ എന്റെ ആത്മാവിനെ നിനക്കേകിയേനേ… ആർക്കുമറിയാത്ത രഹസ്യമെന്ന്‌ നമ്മൾ കരുതിയാലും കൂട്ടുകാർ കളിയാക്കുമ്പോൾ എന്നോടുള്ള ഇഷ്ടം കൂടിയേനേ… ഒരു ചായ കുടിക്കാനോ ദോശ കഴിക്കാനോ…

Read More

ഒരു വാരിക കൈയ്യിൽ കിട്ടിയാൽ ഒടുവിലത്തെ താളു നോക്കുന്ന ശീലം മലയാളിക്ക് ഉണ്ടാക്കി തന്നത്, ടോംസിൻ്റെ തലതിരിഞ്ഞ സന്തതികളായ ബോബനും മോളിയുമാണ്. ഈ വികൃതികളെ സ്നേഹിക്കാത്ത ആരും കേരളത്തിലില്ലെന്ന് പറയാം. നിങ്ങളുടെ ഹാരി പോട്ടറും ആലീസും സിൻഡ്രല്ലയും വരികളിൽ തീരുമ്പോൾ അമ്പതു വർഷങ്ങളായി വരകളിൽ എന്നും പിറക്കുന്നവരായിരുന്നു ഞങ്ങളുടെ ബോബനും മോളിയും. അത്രയ്ക്ക് ചെറുപ്പമാണ് പ്രായത്തിലും തമാശകളിലും. ചിരിപ്പിക്കാനും ചിന്തിക്കാനും കഴിവുള്ളതും അതുപോലെ തന്നെ സാമൂഹ്യ പ്രശ്നങ്ങളിൽ നിലപാടുകൾ വ്യക്തമായി അവതരിപ്പിക്കാനും ടോംസിൻ്റെ കാർട്ടൂണുകൾക്ക് കഴിഞ്ഞു. കുട്ടനാട്ടിലെ രണ്ട് കുസൃതി കുരുന്നുകൾ വേലി ചാടി ശല്യം ചെയ്തപ്പോൾ മലയാളിക്ക് ബാല്യം നൽകിയ ടോംസ് എന്ന കാർട്ടൂണിസ്റ്റ് ജനിച്ചു. ഒരോ കഥാപാത്രങ്ങൾ ഉരുത്തിരിയുമ്പോൾ വി.റ്റി.തോമസ് എന്ന ടോംസിൻ്റെ നീരീക്ഷണ പാടവവും നർമ്മബോധവും എത്രത്തോളമെന്ന് ചിന്താതീതമാണ്. ടോംസ് ഒരു ബുദ്ധിരാക്ഷസൻ ആയിരുന്നു എന്നാണ് എൻ്റെ അഭിപ്രായം. ഒരു ചെറിയ ചതുര കള്ളിയിൽ രണ്ട് കഥാപാത്രങ്ങൾ സംസാരിക്കുമ്പോൾ അതിൽ ഒരു വരിയിൽ ഒളിച്ചുവയ്ക്കുന്ന ചിരിയുടെ സ്ഫുലിംഗം…

Read More

 ( പുസ്തക ആസ്വാദനവും എന്റെ പുസ്തകവായനയിലേയ്ക്കുള്ള തിരിച്ചു വരവും ) പത്ത് വർഷങ്ങളോളം പുസ്തകങ്ങൾ എന്നോട് പിണങ്ങി ഇരിക്കുകയായിരുന്നു. ശമ്പളം കിട്ടുമ്പോൾ നിധി തേടി ഒരു യാത്ര ഉണ്ടായിരുന്നു, അടുത്ത പുസ്തക കടയിലേക്ക്. വരാനിരിക്കുന്ന പേമാരി കാലത്തേക്ക് കാത്തുസൂക്ഷിക്കാൻ ഒരു പറ നെല്ല് എന്നപോലെ, ചിതലരിക്കപ്പെടാത്ത ചിന്തകൾക്ക് കനൽ കൂട്ടാൻ നാല് പുസ്തകങ്ങൾ വാങ്ങി, അതിന്റെ പുതുമണം ആവോളം എന്നിലേക്ക് ആവാഹിച്ചു, അലമാരിയുടെ മുകൾ തട്ടിലേക്ക് ഭംഗിയായി അടുക്കി വച്ചു. അലമാര തുറക്കുമ്പോഴെല്ലാം അവ എല്ലാ ദിവസവും വരാനിരിക്കുന്ന ജീവിതപേമാരിയെ ഓർമിപ്പിച്ചു കൊണ്ടിരുന്നു. അവ മാത്രമേ എന്റെ ഈ ചെറിയ ലോകത്തെ കൈപിടിച്ചു നടത്താൻ കൂട്ട് വരികയുള്ളൂ എന്ന് അറിഞ്ഞിട്ടും, ഇക്കാലമത്രയും ഞാൻ അവരെ കണ്ടില്ലെന്ന് നടിച്ചു. എന്നോട് പിണങ്ങിയതിന് അവരോട് അശേഷം പരിഭവം എനിക്കില്ല. ഇന്നിപ്പോൾ എനിക്ക് നടക്കുമ്പോഴോ പാചകം ചെയ്യുമ്പോഴോ, തുണി നനയ്ക്കുമ്പോഴോ നിങ്ങളിലൂടെ സഞ്ചരിക്കാം. ഇയർ പ്ലഗുകൾ ചെവിയിൽ തിരുകിയാൽ പുസ്തകങ്ങൾ ശബ്ദങ്ങളായ് ഒഴുകുകയായി. നിങ്ങളെ കേൾക്കാം.…

Read More

2005 ഡിസംബർ 26, ബാംഗ്ലൂരിൽ വന്നിറങ്ങിയ ദിവസം. നല്ല കുളിരുള്ള പ്രഭാതം. മസാല ചായയുടെ ചൂടുള്ള പുക മഞ്ഞിലേയ്ക്ക് പതിയെ അലിയുന്നതും ഏലക്കാ മണം പടരുന്നതും സാഗർ റെസ്റ്റോറന്റിലെ റവ മസാല ദോശയിലെ നെയ്മണം ആവിയായ് ഉള്ളിലെ വിശപ്പുണർത്തിയതും ഒന്നിച്ചായിരുന്നു. മഡിവാളയുടെ ഇടുങ്ങിയ തെരുവുകളിലൂടെ ഓട്ടോറിക്ഷകൾ പായുന്നു.    ദോശ നാവിലെ ഉമിനീരിൽ അലിഞ്ഞു പോകുന്നു. അത്രയ്ക്ക് രുചി.    ഒരു രാത്രി യാത്ര പുലർന്നപ്പോൾ രണ്ട് ലക്ഷത്തിലധികം ആളുകൾ ഭൂമിയെ വിട പറഞ്ഞത് അവളറിഞ്ഞിട്ടില്ല. അറിയാത്ത മനുഷ്യരിൽ പരിചയം കണ്ടെത്താനായി അവർ ശ്രമിക്കുകയായിരുന്നു. ദോശ കഴിച്ച് ബില്ല് കൊടുത്ത്, അടുത്തുള്ള മോബെൽ കടയിൽ കയറി. പുതിയ സിം വാങ്ങി ഫോണിൽ ഇട്ടു.    “കബ് യേ റെഡി ഹോഗാ ?”   “മാഡം, എക് കണ്ഠാ ലഗേഗാ ”   ” ടിക്ക് ഹേ”   തിരിച്ച് ഹോസ്റ്റലിൽ എത്തി. ഇന്ന് പ്രത്യേകിച്ച് ഒന്നും ചെയ്യാനില്ല. അടുത്ത മുറികളിൽ നിന്ന്…

Read More

കണ്ണു തുറന്നപ്പോൾ ഇത്തിരി വൈകി.. ഒരു കത്തലോടെ കട്ടിലിലേക്ക് നോക്കി. ഒരു നിശ്വാസം നെഞ്ചിൽ കൂടിലേക്ക് ആഴ്ന്നിറങ്ങി, ആശ്വാസമായി. പപ്പാ കട്ടിലിൽ എഴുന്നേറ്റിരിപ്പാണ്. ഇന്ന് പപ്പായ്ക്ക് നല്ല ദിവസമാണെന്ന് തോന്നുന്നു. വെള്ളത്തിനടിയിൽ നിന്ന് ഒരു നീർ കുമിള പൊന്തി വന്ന് പൊട്ടി പൊകുന്ന പോലെ.. ഒരു നിശ്വാസം വായുവിലിയുന്ന നിമിഷ നേരം പോലെ.. അത്രയോ അതിലും വേഗത്തിലോ ഇല്ലാതായേക്കാവുന്ന ഒരു ജീവന് എന്ത് നല്ല ദിവസം ! എന്ത് ചീത്ത ദിവസം! ദിവസവും കിഴക്കുദിക്കുന്ന സൂര്യരശ്മികൾ ജീവൻ നൽകും. എന്നിട്ട് രാത്രിയുടെ കറുത്ത വേരുകൾ വേദനയായി ആളിപടരുന്നു.  എല്ലാവരും നല്ല ഉറക്കമാണ്.. ആശുപത്രിയിലെ കുടുസ്സുമുറിയിൽ മമ്മിയും ഞങ്ങൾ മൂന്നു പേരും.. വീട്ടിലേയ്ക്ക് പോകാൻ മടിയാണ്. പോകുമ്പോൾ പപ്പാ ഞങ്ങളെ ഇട്ടിട്ട് പോകുമോ എന്ന പേടി.  ഇന്ന് പകൽ ശാന്തമായിരിക്കും. ഞാൻ പുറത്തേയ്ക്കിറങ്ങി ഓഫീസിലെ മെസേജുകൾ വായിച്ചു കൊണ്ടിരുന്നു, കൂടെ സുഹൃത്തുക്കളുടെ അന്വേഷണങ്ങൾക്ക് മറുപടികളും. ചിലരെ വിളിക്കാനുമുണ്ട്. ഒരു നഴ്സ് മുറിയിലേക്ക് നടക്കുന്നത്…

Read More

പശ്ചാത്താപമണിഞ്ഞ പാതകി സ്വർഗ്ഗമിച്ഛിക്കുന്നുവെങ്കിലുമാ – പാതകഫലമറിഞ്ഞവർക്കെന്നും നരകമാം ജീവിതമീ ധരത്രിയിൽ .

Read More