Author: Ammu Kutty

സ്ത്രീ സഹന ശക്തിയുടെ ആൾ രൂപമാണ്..  ശരിയാണ്‌..  ഒരു സ്ത്രീ വാസ്തവത്തിൽ വളരെ ശക്തയാണ്, പൂർവ്വസ്ഥിതി പ്രാപിക്കുവാൻ കഴിവുള്ളവളാണ്. എന്നാൽ യുദ്ധം, സാമ്പത്തിക പ്രശ്നങ്ങൾ, കുടുംബ പ്രശ്നങ്ങൾ, പരിസ്ഥിതി പ്രശ്നങ്ങൾ, ജലക്ഷാമം, തൊഴിൽ രാഹിത്യം, തുടങ്ങി ജീവിതത്തിൻ്റെ എല്ലാ സമസ്യകളിലും ഇരകൾ എന്നതിന്റെ പര്യായം ആയി സ്ത്രീ ജീവിതങ്ങൾ മാറുന്നു.  കാരണം… സ്ത്രീ സഹന ശക്തിയുടെ ആൾ രൂപമാണ്! അവൾ എല്ലാം സഹിക്കേണ്ടവൾ ആണ്! അങ്ങനെ ഒരു പരിവേഷം കലാ കാലങ്ങളായി അവള്‍ക്ക് മേല്‍ ചാര്‍ത്തപ്പെട്ടുകഴിഞ്ഞിരിക്കുന്നു..  പുരാതന ഭാരതത്തിലെ പ്രധാന ഇതിഹാസങ്ങളിൽ പോലും സ്ത്രീകളെ വിധേയത്വമുള്ള, അനുസരണയുള്ള ഭാര്യമാരായും അമ്മമാരായും പെൺമക്കളായും ചിത്രീകരിക്കുന്നു. അവർക്ക് വ്യക്തിഗതമായ സ്വതന്ത്ര്യത്തിന്റെ അഭാവമുണ്ട്, കുറ്റപ്പെടുത്തലിന്റെയും വിധിയുടെയും ഭാരം അവർ വഹിക്കുന്നുമുണ്ട്.  മഹാഭാരതത്തിലെ കുന്തി ചെറുപ്പത്തിൽ തന്നെ കാമത്തിന് ഇരയാകുന്നു. അങ്ങനെ തന്റെ ആദ്യജാതനായ കർണ്ണനെ ഉപേക്ഷിക്കുന്നത് മുതൽ ബലഹീനനായ തന്റെ ഭർത്താവ്, മറ്റ് പുരുഷന്‍മാര്‍ക്കൊപ്പം ശയിച്ച് കുട്ടികളെ ജനിപ്പിക്കാൻ നിർബന്ധിച്ചപ്പോൾ വരെ അവളെ ത്യാഗത്താലും സഹനത്താലും…

Read More