Author: Asha Rose

എഴുത്തു ഏറെയിഷ്ടം. ജോലി :വക്കീൽ

“ഞാൻ ഈ അവധിക്കു നാട്ടിൽ വരുന്നു. എല്ലാവരെയും ഒന്ന് കൂടി കാണണം എന്നുണ്ട് ” ഒരു ഇമെയിൽ മലയാളത്തിൽ തന്നെ തയ്യാറാക്കി അയച്ചു. ഇരുപതു വർഷങ്ങൾക്കു ശേഷം നാട്ടിലേക്കു ആദ്യമായി ഒരു ഇമെയിൽ അയച്ചതാണ്. കുറെ ഇമെയിലുകൾ ഈ വർഷത്തിനകം ബന്ധുക്കൾ എന്ന് പരിചയപ്പെടുത്തി പലരും അയച്ചിരുന്നു. പലതും തുറന്നു നോക്കിയിട്ടില്ല. അതിലൊരു ഐഡിയിലേക്കാണ് സന്ദേശം അയച്ചത്. ആരെങ്കിലും കാണുമോ എന്ന് ഉറപ്പൊന്നുമില്ല. എന്നാലും പോകണം. മോഹനകൃഷ്ണന്റെയും ജാനകിയുടെയും മകൻ അനന്തു…. അനന്തപദ്മനാഭൻ… അനന്തു എന്ന് അച്ഛമ്മ വിളിച്ചിരുന്നതാണ്. ബാക്കി എല്ലാവർക്കും അവൻ “പൊട്ടൻ ” മാത്രമായിരുന്നു. ജനിച്ചു കുറച്ചു നാൾ കഴിഞ്ഞപ്പോൾ ആണ് എനിക്ക് ഓട്ടിസം സ്ഥിതീകരിച്ചത്. മറ്റു കുഞ്ഞുങ്ങളെക്കാൾ വളരെ സാവധാനം ആയിരുന്നു എന്റെ വളർച്ച. അപ്പോഴാണ് അവർ ഡോക്ടറെ കാണിച്ചതും ഓട്ടിസം കണ്ടുപിടിച്ചതും. അതോടെ ഞാൻ “പൊട്ടൻ “ആയി. മലയാളികളുടെ ഇടയിൽ നോർമൽ അല്ലാത്തവരൊക്കെ പൊട്ടനോ വട്ടനോ ആണ്. അവർ ഒളിഞ്ഞും തെളിഞ്ഞും അച്ഛനെയും അമ്മയെയും കളിയാക്കിയിരുന്നുവത്രെ.…

Read More

വേനലവധി കഴിഞ്ഞു സ്കൂളുകളും കോളേജുകളും തുറന്നു. ഇനി പരീക്ഷയുടെ വരവായി. പല കുട്ടികൾക്കും നന്നായി പഠിച്ചിട്ടുണ്ടെങ്കിലും പരീക്ഷ ഒരു പേടി സ്വപ്നമാണ്. പലരും പറയുന്നത് കേട്ടിട്ടുണ്ട്. “ഉത്തരം അടങ്ങിയ പാഠഭാഗം വരെ ഓർമ വരും. പക്ഷെ ഉത്തരം മാത്രം ഒരു പുക പോലെ നിൽക്കും എന്ന് ” അനാവശ്യമായി പരീക്ഷയോടുള്ള പേടി കൊണ്ടാണത്. പരീക്ഷയെ പറ്റിയുള്ള ചില മനഃശാസ്ത്ര വശങ്ങൾ നമുക്ക് നോക്കാം. അത് കുട്ടികൾക്ക് പകർന്നു കൊടുത്തു അവരെ പരീക്ഷകളിൽ മിടുക്കരാക്കാം. എങ്ങിനെയാണ് പരീക്ഷ എഴുതേണ്ടത്  എന്നതിനെ പറ്റി പല പരീക്ഷണങ്ങളും നടന്നിട്ടുണ്ട്. ഒരേ ബുദ്ധിയുള്ള രണ്ടു പേർ പരീക്ഷ എഴുതുമ്പോൾ പരീക്ഷയുടെ ടെക്‌നിക് അറിയാവുന്ന കുട്ടിക്ക് 25% മാർക്ക് വരെ അതേ അറിവുള്ള മറ്റേ കുട്ടിയേക്കാൾ കൂടുതൽ ലഭിക്കാം. ഓക്സ്ഫോഡ് യൂണിവേഴ്സിറ്റി നടത്തിയ ചില പരീക്ഷണങ്ങളിൽ നിന്നും ഉരുതിരിഞ്ഞ ചില ടെക്‌നിക്കുകൾ നോക്കാം. ഒന്നാമതായി  ഒരു പേജിൽ എത്ര വരി, ഒരു വരിയിൽ എത്ര വാക്ക് എഴുതണം എന്നതിനെക്കുറിച്ചാണ്.…

Read More

എന്നും അവരുടെ കണ്ടുമുട്ടലുകൾക്ക് മഴയുടെ അകമ്പടി ഉണ്ടായിരുന്നു. പ്രകൃതി പോലും അവരുടെ സംഗമം ആഘോഷിക്കുന്നത് പോലെ. ഇന്ന് അവരുടെ വേർപിരിയലിനും മഴ മൂക സാക്ഷിയായിരുന്നു. എതിർപ്പുകളോ യുദ്ധമോ ഇല്ലാതെ തന്നെ അവരെ ഒന്ന് ചേർക്കാൻ വീട്ടുകാർ തയ്യാറായി. കുറച്ചൊക്കെ ഒരു എതിർപ്പുണ്ടായിരുന്നെങ്കിൽ എന്ന് അവൻ ഇടയ്ക്കിടെ പറയും. ഒരു ത്രിൽ ഉണ്ടായില്ലത്രേ. ഒന്നിച്ചു ഒപ്പിട്ടു ഒരുമിച്ചപോലെ ഒന്നിച്ചു ഒപ്പിട്ടു പിരിയുന്നു. വാദ പ്രതിവാദങ്ങളോ, കുറ്റങ്ങളോ, കുറവുകളോ, ആവശ്യങ്ങളോ ഉന്നയിക്കാതെ പരസ്പരം സമ്മതിച്ചു പിരിയുക. അതാണ് സമാധാനത്തിന്റെ വഴി.ഒത്തിട്ട് പോകാതെ ഒറ്റയ്ക്ക് നീങ്ങുന്നവർ. ഉള്ളിലൊരു കടൽ ഇരമ്പുമ്പോഴും അവൾ നിശബ്ദയായിരുന്നു ഒരു തുള്ളി കണ്ണീർ പോലും അവളിൽ അവശേഷിച്ചിരുന്നില്ല. കുഞ്ഞ് അവളുടെ മാറിൽ ഒട്ടി ചേർന്ന് കിടന്നുറങ്ങി. കുഞ്ഞിനെ തനിക്കു വേണമെന്ന് പറയാനായി പലവട്ടം പറഞ്ഞു പഠിച്ചാണ് വന്നത്. പറയുമ്പോൾ കണ്ണീർ വരാതെ തന്റേടത്തോടെ പറയാൻ പല പ്രാവശ്യം മനസ്സിനെ പരിശീലിപ്പിച്ചിട്ടാണ് വന്നത്. എന്നാൽ അതൊന്നും വേണ്ടിവന്നില്ല. ഒരുമിച്ച പോലെത്തന്നെ ഒന്നിലും പ്രതിഷേധ…

Read More

നീയാരാ സ്നേഹത്തിന്റെ രസതന്ത്രം പഠിപ്പിക്കാൻ!! ഞാനാണ് അതിനു ഏറ്റവും പറ്റിയ അധ്യാപിക. സ്നേഹത്തിൽ വിശ്വസിച്ചു, സ്നേഹത്തിൽ മാത്രം ചലിക്കുന്നൊരു ലോകം സ്വപ്നം കണ്ട്, സ്നേഹത്താൽ എല്ലാവരെയും മാറ്റാം എന്ന് സ്വപ്നം കണ്ട ഏറ്റവും വലിയ വിഡ്ഢിയാണ് ഞാൻ. വഞ്ചനയും, ചതിയും സ്നേഹമെന്ന നാണയത്തിന്റെ മറുപുറമാണെന്ന് അറിയാത്ത ചിലരിൽ ഒരാൾ. അത് കൊണ്ടാണ് ഞാനീ സാരോപദേശം നിങ്ങൾക്ക് തരുന്നത്. സ്നേഹം മലയാളിയെ സംബന്ധിച്ചിടത്തോളം water tight compartment കൾ ആണ്. ഒരാളെ സ്നേഹിച്ചാൽ ഒരു തുള്ളി പോലും ചോരാതെ ചേർന്ന് നിൽക്കും. അത് കൊണ്ടാണ് ആ തണൽ മാറുമ്പോൾ അല്ലെങ്കിൽ അത് പിരിയാൻ ഇടായാകുമ്പോൾ അത്രമേൽ ദുഃഖം വരുന്നത്. ദുഃഖം എന്നല്ല അത് ചെറിയ വാക്കാണ്. ഇനി ജീവിതം വേണ്ട എന്ന് തോന്നുന്നത്.ചിലർ അത് താങ്ങില്ല അവർ ആത്മഹത്യയെ ശരണം പ്രാപിക്കും. അത് മിക്കവാറും ആണുങ്ങൾ ആണ്. സ്ത്രീകൾ കുറച്ചു കൂടെ ആ കാര്യത്തിൽ ശക്തരാണ് എന്ന് തോന്നുന്നു. ചങ്ങമ്പുഴയുടെ രമണനിൽ രമണൻ…

Read More

മരിക്കുന്നതിന് മുൻപൊന്നു പ്രണയിക്കണം. പ്രണയം താന്തോന്നികൾക്ക് പറഞ്ഞതാണെന്ന് സമൂഹം വിലയിരുത്തിയിരുന്ന ഒരു കാലത്ത് ഞാൻ ജനിച്ചതാണെന്റെ തെറ്റ്. മറ്റൊരാൾക്ക്‌ വേണ്ടി സഹിച്ചു ജീവിക്കാതെ, മറ്റൊരുത്തന്റെ എല്ലാമെല്ലാമാവാൻ എനിക്ക് കഴിയാതെ പോയതാണെന്റെ ആത്മ ദുഃഖം. വിവാഹമെന്ന കാരഗൃഹത്തിൽ വീഴുന്നതിനു മുൻപ് പ്രണയമൊക്കെ വിവാഹശേഷം എന്നൊരു താക്കീതും ഉണ്ടായിരുന്നു. അലങ്കോലമായി പോയ ആ ചിന്തകളെ ഒന്നുടച്ചു വാർക്കണം. ഒന്ന് മനസ്സറിഞ്ഞു പ്രണയിക്കണം. സ്വന്തമാക്കാതെ പ്രണയിക്കണം. ഒരു കണ്ണാടിക്കൂടിനപ്പുറമുള്ള സ്നേഹം അതെന്നും കാണുന്നതും തുടച്ചു മിനുക്കി വെക്കുന്നതും ഒരു ലഹരിതന്നെയാണ്. അത് സ്വന്തമായി കൈയ്യിൽ കിട്ടിയാൽ അതിന്റെ ആ ത്രില്ല് നഷ്ടപ്പെടും. രാവിലെകളിൽ കണ്ട് കണ്ണുകൾ കൊണ്ടു പ്രണയം കൈമാറി, വാക്കുകൾ കൊണ്ടു മനസ്സ് കൈമാറി, പൊള്ളുന്ന മനസ്സുകളിൽ പ്രണയത്തിൻ മഞ്ഞുതുള്ളികളാൽ ആശ്വാസം പകർന്നു പിരിയണം. പിന്നീട് ആ രാവു മുഴുവൻ അവനെക്കുറിച്ചു മാത്രം ചിന്തിക്കണം. അങ്ങിനെ രാവും പകലും അവൻ മാത്രമാവണം ചിന്തകളിൽ. ഇതെന്തു മുതു കൂത്തു എന്ന് ചോദിക്കുന്നവരോട് പറയണം. ഇതാണെന്റെ മനസ്സിന്റെ…

Read More

എന്റെ എന്റെ പ്രാണപ്രിയനേ, എന്റെ പ്രണയം മുഴുവൻ നിന്നോടായിരുന്നു. കഴിഞ്ഞ ഇരുപത്തേഴ്‌ വർഷമായി നീയെന്നെ ദാമ്പത്യത്തിന്റെ ഓരോരോ ബാലപാഠങ്ങൾ പഠിപ്പിക്കുകയായിരുന്നു. നല്ലൊരു കാർക്കശ്യക്കാരനായ ഒരു അധ്യാപകനായിരുന്നു നിങ്ങൾ. ശിക്ഷിച്ചും കരയിപ്പിച്ചും നിങ്ങൾ എന്നെ ജീവിതം പഠിപ്പിക്കുകയായിരുന്നു. അതിനാണ് ഞാൻ എന്റെ പങ്കാളിയോട് നന്ദി പറയേണ്ടത്. നിങ്ങൾ നല്ലൊരു ഭർത്താവ് അല്ലാതിരുന്നതിനു നന്ദി! കാരണം എന്റെ ജീവിതയാത്രയിൽ നിങ്ങളെ ഞാൻ ഒരുപാടു ആശ്രയിച്ചിരുന്നെങ്കിൽ ഇന്ന് ഞാൻ തനിയെ നിൽക്കാനറിയാതെ, പടർന്നു കേറാൻ ഒരു തായ് മരം ഇല്ലാതെ ഉണങ്ങിപോയേനെ. ഭാര്യമാർക്ക് അസുഖം വരുമ്പോൾ അവരെ ഡോക്ടറുടെ അടുത്ത് കൊണ്ടുപോകുന്ന, മരുന്ന് വാങ്ങി അത് മൂന്നു നേരവും എടുത്തു കൊടുത്തു, ഭാര്യയെ നടക്കാൻ സഹായിച്ചു, കുളിപ്പിച്ചു കൊടുത്തു പോലും ശുശ്രൂഷിക്കുന്ന എന്റെ ഡാഡിയെ പോലുള്ള ഭർത്താക്കന്മാരെ കാണുമ്പോൾ എനിക്ക് അത്ഭുതമാണ്. എന്ത് അസുഖത്തിനും തനിയെ വന്നു ഡോക്ടറെ കാണുന്ന എന്നെ കാണുമ്പോൾ ഡോക്ടർമാർക്കും. പക്ഷെ ജീവിത യാത്രയിൽ സ്വയം പര്യാപ്തത നേടാൻ എന്റെ പ്രാണ…

Read More

ഹാഫ് സെഞ്ച്വറി അടിക്കാറായപ്പോഴാണ് വിവാഹമോചനം. മ്യൂച്വൽ ഡിവോഴ്സ് പേപ്പറിൽ ഒപ്പിടാൻ നേരത്തു അവൾ കണ്ണട തപ്പിയെടുക്കുന്നത് കണ്ടു അയാൾ നോക്കി. ഇവൾക്ക് കണ്ണടയൊക്കെ ഉണ്ടോ? അയാൾ അത് ആദ്യമായി കാണുകയായിരുന്നു. ഇതെപ്പോൾ വാങ്ങി? അയാൾ അത്ഭുതപെട്ടു. മക്കൾ രണ്ടുപേരും അവളുടെ രണ്ടുപുറവും താങ്ങും തണലുമായി നിൽക്കുന്നുണ്ട്. അതെന്നും അങ്ങിനെയായിരുന്നു. ഒരു തരി പോലും സ്നേഹം രണ്ടാളോടും കൂടുതലോ കുറവോ ഇല്ല എന്ന് പറഞ്ഞാലും അവർക്കു എന്നും അവൾ തന്നെയായിരുന്നു പഥ്യം. ഒപ്പിടുന്നതിനു മുൻപ് അവളെന്നെ ഒരു നോട്ടം നോക്കി. ആ നോട്ടത്തിൽ അയാൾ ശൂന്യമാകുന്നതായി അയാൾക്ക്‌ തോന്നി. ആ നോട്ടത്തിലെ അഗ്നിയിൽ അയാൾ വെന്തുരുകിയത് പോലെ. ഒപ്പിട്ടു കഴിഞ്ഞു അവൾ വിങ്ങി പൊട്ടി. അവൾ കരയുന്നത് വളരെ അപൂർവമായേ അയാൾ കണ്ടിട്ടുള്ളൂ. അതും ഒച്ചയുണ്ടാക്കാതെ. അല്ലെങ്കിലും അവളുടെ ജീവിതത്തിൽ ഡ്രാമകൾ വളരെ കുറവായിരുന്നു. പിണങ്ങി കരച്ചിൽ, വിരഹ കരച്ചിൽ, പരിഭവകരച്ചിൽ, വാശി കരച്ചിൽ ഇങ്ങിനെ പലതും കൂട്ടുകാർ അവരുടെ ഭാര്യമാരെ പറ്റി…

Read More

1991 ഏപ്രിൽ മാസം. മുംബൈയിൽ മോഡൽ ആയ സബ എന്ന പെൺകുട്ടി ബാംഗ്ളൂർ  റിച് മോണ്ട്  നമ്പർ 81 ൽ താമസിക്കുന്ന തന്റെ അമ്മയെ പല പ്രാവശ്യം ഫോണിൽ വിളിച്ചിട്ടും കിട്ടുന്നില്ല എന്ന പരാതിയുമായി ബാംഗ്ലൂർ അശോകനഗർ പോലീസ് സ്റ്റേഷനെ സമീപിക്കുന്നു . എന്നാൽ ആ പരാതിയിൽ ഒരു തണുത്ത സമീപനം സ്വീകരിക്കുന്ന പോലീസുകാരിലേക്കു പിന്നീടവൾ വരുന്നത് ആറു മാസത്തിനു ശേഷം അവരെയെല്ലാം അസഭ്യങ്ങൾ വിളിച്ചു പറഞ്ഞുകൊണ്ടാണ്. “നിങ്ങളെല്ലാം കൈക്കൂലിക്കാരാണ്. നിങ്ങളെ കൊണ്ടൊന്നും ഒരു കാര്യവും നടക്കില്ല”, എന്നൊക്കെ പുലമ്പിക്കൊണ്ട് വരുന്ന ഒരു സുന്ദരിയെ അന്നവിടെ പുതുതായി ചാർജടുത്ത ഡി സി പി ശ്രദ്ധിച്ചു. അവരോടു കാര്യം തിരക്കിയപ്പോൾ അവർ അദ്ദേഹത്തെയും പഴി പറഞ്ഞുകൊണ്ട് പൊട്ടിക്കരയാൻ തുടങ്ങി. അവരുടെ അമ്മയുടെ ഒരു മിസ്സിംഗ്‌ കേസ് പരാതി 1991 ഏപ്രിലിൽ കൊടുത്തതാണ്. ഇപ്പോഴും ഒരു വിവരവുമില്ല. അവരുടെ അമ്മ ഷകീറാഹ് ഖലീലിയെ കാണാതായിട്ട് അപ്പോഴേക്കും മാസങ്ങൾ കഴിഞ്ഞിരുന്നു. ആരാണ് ഈ ഷകീറാഹ് ഖലീലി?…

Read More

ലോകം നല്ല മനുഷ്യരാൽ ചുറ്റപ്പെട്ടതാണെന്നായിരുന്നു ആ പെണ്ണിന്റെ വിചാരം. കാരണം അവൾക്കു ചുറ്റിലും നല്ല മനുഷ്യർ മാത്രമായിരുന്നു. ഒറ്റ വീട് പോലെ കളിച്ചു വളർന്ന അയല്പക്കത്തെ കൂട്ടുകാർ. കൂടുതൽ മാർക്ക് വാങ്ങുമ്പോൾ മാത്രം പിണങ്ങുന്ന സ്കൂളിലെ കൂട്ടുകാർ. വടി കൊണ്ടു ശിക്ഷിക്കുമ്പോഴും “നല്ല കുട്ടിയായി വളരാനല്ലേ സിസ്റ്റർ അടിച്ചത് എന്ന് പറഞ്ഞു കൊഞ്ചിക്കുന്ന അധ്യാപകർ. കൂടപ്പിറപ്പുകളുമായുള്ള ചെറിയ ചെറിയ അടിപിടികൾ അതിന്റെ പേരിൽ ഡാഡിയുടെ അഞ്ചു വിരലും തിണർത്ത് തുടയിലോ കയ്യിലോ കിടക്കും. ഉറങ്ങുന്നത് വരെ ഏങ്ങി കരയും. കരച്ചിലിന്റെ ശബ്ദം നേർത്തു വരുമ്പോൾ ചേച്ചി എത്തി നോക്കി ചോദിക്കും “കഴിഞ്ഞോ നിന്റെ കള്ള കരച്ചിൽ “, അപ്പോൾ പിന്നെയും ശബ്ദം കൂട്ടി കരയും. കണ്ണീരില്ലാതെ. പിന്നെപ്പോഴോ രാത്രിയിൽ ആ തിണർപ്പുകളിൽ വെളിച്ചെണ്ണ കൊണ്ടുവന്നു ഡാഡി തലോടുമ്പോൾ അറിയാത്തപോലെ ഉറക്കം നടിച്ചു കിടക്കും. പാവം എന്ന് കൂടെ കേൾക്കുമ്പോൾ പിറ്റേ ദിവസം ഡിലൈറ്റ് സ്പെഷ്യൽ എന്ന മൂന്നു കളറിലുള്ള ഐസ്ക്രീം ഉറപ്പാക്കിയ…

Read More

തമിഴ്‌നാട്ടിലെ തൂത്തുകുടിയിൽ പുന്നൈ നഗർ എന്ന പിന്നോക്ക ഗ്രാമത്തിൽ 1947 ഓഗസ്റ്റ് 5 ആം തിയ്യതിയാണ് രാജഗോപാലിന്റെ ജനനം. ജാതി വ്യവസ്ഥ കൊടികുത്തി വാണിരുന്ന ആ സമയത്തു പിന്നോക്ക വിഭാഗത്തിൽ പെട്ട ഒരാൾക്ക് സവർണ്ണ വർഗ്ഗത്തോടൊപ്പം ഒന്നിച്ചിരുന്നു ഭക്ഷണം കഴിക്കുന്നത്‌ സങ്കൽപ്പിക്കാൻ പോലും കഴിയാതിരുന്ന ഒരു കാലത്താണ് രാജഗോപാൽ തന്റെ ദോശകല്ലിന് ചുറ്റും ഒരു ലോകത്തെ മുഴവൻ ഇരുത്തിയത്. അതിനു നിശ്ചയദാർഢ്യവും കഠിനധ്വാനവും തന്നെയായിരുന്നു കാരണം. എന്നാൽ അതെല്ലാം കൈവെള്ളയിൽ നിന്നും കൈവിട്ടു പോയത് വിശ്വാസവും അന്ധവിശ്വാസവും കൊണ്ട് മാത്രമല്ല മറിച്ചു സ്ത്രീ ആസക്തി കൂടി കൊണ്ടായിരുന്നു. പതിമൂന്നു വയസ്സിൽ നാട് വിട്ട രാജഗോപാൽ ആദ്യം ചെന്നൈയിലുള്ള ഒരു ബന്ധുവിന്റെ പലചരക്കു കടയിൽ എടുത്തു കൊടുക്കാനായി നിന്നെങ്കിലും പത്തു വർഷത്തിനുള്ളിൽ തന്നെ സ്വന്തമായി ഒരു പലചരക്കു കട തുടങ്ങാൻ അയാൾക്ക്‌ സാധിച്ചു. അത് ഒന്നിൽ നിന്ന് മൂന്നാക്കി ഉയർത്താൻ അതിലും കുറച്ചു വർഷങ്ങളെ അയാൾക്ക്‌ വേണ്ടി വന്നുള്ളൂ. അന്ന് കടയിൽ സാധങ്ങൾ…

Read More