Author: Aswathy Joy Arakkal

ഞാനൊരു തൃശ്ശൂർക്കാരി, പാലക്കാടിന്റെ മരുമകൾ… പഠിച്ചത് ശാസ്ത്രം, ജനറ്റിക്‌സ് ആണ് പ്രൊഫെഷൻ, പുതിയ കാര്യങ്ങൾ പഠിക്കാൻ ഏറെ ഇഷ്ട്ടമായത് കൊണ്ടും, എന്നും മനഃശാസ്ത്രത്തോടു താല്പര്യം ഉള്ളത് കൊണ്ടും സൈക്കോളജിയും പഠിച്ചു… യാത്രയും, വായനയും, പാചകവും പ്രിയം… പാചകത്തെ പോലെ തന്നെ ഭക്ഷണം കഴിക്കുന്നതും ഇഷ്ട്ടം… ചെറുതായി എഴുതും, കുറച്ചൊക്കെ വരയ്ക്കും… അങ്ങനെ ഒഴുക്കിനനുസരിച്ചും, ചിലപ്പോഴൊക്കെ മത്സരിച്ച് ഒഴുക്കിനെതിരെയും നീന്തി ജീവിക്കുന്നൊരു പെണ്ണ്…

“ജോലിക്ക് പോകാൻ കുഞ്ഞ് തടസ്സം…. പങ്കാളിയുമായി അകന്നു താമസിക്കുന്ന അമ്മ പതിനൊന്നു മാസം പ്രായമുള്ള കുഞ്ഞിനെ കൊലപ്പെടുത്തി…” “ഭർത്താവുമായുള്ള വിവാഹമോചന കേസ് കോടതിയുടെ പരിഗണനയിലിരിക്കെ, നാലു വയസ്സുകാരനായ മകനെ തലയിണ മുഖത്തമർത്തി ശ്വാസം മുട്ടിച്ചു കൊലപ്പെടുത്തി അമ്മ..” “ഭാര്യയോടുള്ള വൈരാഗ്യം തീർക്കാൻ, കുഞ്ഞുങ്ങളെയും കൂട്ടി ആത്മഹത്യ ചെയ്യുകയാണെന്നു പഠനാവശ്യത്തിനായി ഹോസ്റ്റലിൽ താമസിക്കുന്ന ഭാര്യക്കും, അടുത്ത ബന്ധുക്കൾക്കും അർദ്ധരാത്രിയിൽ വാട്സ്ആപ്പ് സന്ദേശം അയച്ച ശേഷം ഒൻപതും നാലും വയസ്സുള്ള രണ്ടുകുഞ്ഞുങ്ങളെ കൊലപ്പെടുത്തി അച്ഛൻ ആത്മഹത്യ ചെയ്തു… ” കഴിഞ്ഞ കുറച്ച് ആഴ്ചകൾക്കിടയിൽ നടന്ന മനസ്സിനെ ഏറെ വേദനിപ്പിച്ച ചില വാർത്തകൾ ആണിതൊക്കെ… ഇതുപോലുള്ള ഒരുപാട് വാർത്തകളിൽ ചിലത് മാത്രമാണ് ഇതൊക്കെ… ഇനിയുമുണ്ട് പങ്കാളിയെ പെട്രോൾ ഒഴിച്ചു കത്തിച്ചതും, പിഞ്ചുകുഞ്ഞുങ്ങളെ അനാഥരാക്കിയതുമായ ഒരുപാട് കഥകൾ… കുഞ്ഞുങ്ങളുടെ ശരീരത്ത് ഒരു പോറലേറ്റ് രക്തം പൊടിയുന്നത് പോലും മാതാപിതാക്കൾക്ക് സങ്കടമാണ്… അപ്പോൾ വാശിയും വൈരാഗ്യവും മൂലം സമനില തെറ്റി സ്വന്തം കുഞ്ഞുങ്ങളെ കഴുത്ത് ഞെരിച്ചും, ശ്വാസം മുട്ടിച്ചുമൊക്കെ…

Read More

“എന്തായി മമ്മിയുടെ തീരുമാനം. പപ്പയോട്  സംസാരിച്ചിരുന്നോ മമ്മി. ഇവിടേയ്ക്ക് വരികയല്ലേ. ഞാൻ വിസയും ടിക്കറ്റുമെല്ലാം  ശെരിയാക്കട്ടെ. അടുത്തമാസം ആദ്യം സീനയുടെ ഒരു ഫ്രണ്ടും ഫാമിലിയും ലീവ് കഴിഞ്ഞു വരുന്നുണ്ട് ഇവിടേക്ക്. അവര് വരുന്ന ഫ്ലൈറ്റിൽ തന്നെ ടിക്കറ്റ് എടുത്താൽപ്പിന്നെ മമ്മി തനിച്ച് ഇവിടെ വരെ വരണം എന്ന ടെൻഷനും ഒഴിവാക്കാം, ” മറുതലക്കൽ നിന്നും മകന്റെ സംസാരം കേട്ട്, എന്തുത്തരം അവനോട് പറയണമെന്നറിയാതെ ഫോണും കയ്യിൽ വെച്ച് ജസ്സീന്ത നിന്നു. (ജസ്സീന്തയുടേയും ബേബിച്ചന്റെയും മകൻ ജോഷ്വാ കുടുംബമായി അങ്ങ് അബുദാബിയിൽ ആണ്. നേഴ്സുമാരാണ് ജോഷ്വായും ഭാര്യ സീനയും. മൂന്നുവയസ്സുകാരൻ ജേക്കബ്ബ് എന്ന കുഞ്ഞൂഞ് അവരുടെ മകനാണ്. ജേക്കബ്ബിന് മൂന്നുവയസ്സാകുന്നത് വരെ ജസ്സീന്ത അബുദാബിയിൽ ആയിരുന്നു കുഞ്ഞിനെ നോക്കാനായി. ഭർത്താവ് ബേബിച്ചൻ ഇങ്ങ് നാട്ടിലും. നാട്ടിൽ അത്യാവശ്യം കൃഷിയും കാര്യങ്ങളുമൊക്കെയുണ്ട്. ഒടുവിൽ ബേബിച്ചനും ശാരീരികമായി ചില പ്രശ്നങ്ങൾ വന്നപ്പോഴാണ്, കുഞ്ഞ് ഒരുവിധം വലുതായല്ലോ എന്ന സമാധാനത്തിൽ ജസ്സീന്ത തിരിച്ചു നാട്ടിലേക്ക് പോന്നത്. ഇപ്പോൾ …

Read More

ഭൂമിയോളം ക്ഷമയുള്ള, വാത്സല്യത്തിന്റെ നിറകുടമായ, ത്യാഗത്തിന്റെ പര്യായമായ, സ്വാർത്ഥത എന്തെന്ന് അറിയാത്ത ദേവതയാണല്ലോ നമ്മളെല്ലാം കേട്ടും, പറഞ്ഞും, പഠിച്ചും വളർന്ന അമ്മ. തീർച്ചയായും “അമ്മ” എന്ന വാക്കും പദവിയും ബഹുമാനം അർഹിക്കുന്നു. അതായത് നമ്മൾ അല്പം സാഹിത്യപരമായി പറയും അല്ലെങ്കിൽ സത്യവുമാണ് “അമ്മ കുഞ്ഞിനെ ഗർഭപാത്രത്തിൽ ചുമക്കുമ്പോൾ അച്ഛൻ ഹൃദയത്തിലാണ് തന്റെ കുഞ്ഞിനെ ചുമക്കുന്നത്” എന്ന്. പക്ഷെ സത്യമെന്തെന്നാൽ ഹൃദയത്തിൽ ചുമക്കുന്ന അച്ഛനെക്കാൾ ശരീരത്തിലും മനസ്സിലും ഒരുപോലെ കുഞ്ഞിനെ വഹിക്കുന്ന അമ്മ എന്നും ഒരുപടി മുകളിൽ തന്നെ നിൽക്കുന്നു. അല്പം കൂടി വിശദീകരിച്ചാൽ ബയോളജിക്കൽ ആയി മാത്രം നോക്കുകയാണ് എങ്കിൽപ്പോലും ഒരു ബീജം ഒരാണിനെ അച്ഛൻ പദവിയ്ക്ക് അർഹൻ ആക്കുന്നുണ്ട് പലപ്പോഴും. പക്ഷെ ഒരു പെണ്ണ് ഒരു ജീവനെ ഭൂമിയിൽ എത്തിയ്ക്കാൻ എടുക്കുന്ന കഷ്ടപ്പാട് ഒരുപാട് വലുതാണ്. എല്ലാ മാസവും വരുന്ന രക്തചാലുകൾ നിലച്ച് ഒരു ജീവന്റെ തുടിപ്പ് ഗർഭപാത്രത്തിൽ ഉരുവാകുമ്പോൾ തൊട്ട് ശാരീരികമായും മാനസികമായും അവൾ ഒരുപാട് ബുദ്ധിമുട്ടി തുടങ്ങുന്നുണ്ട്.…

Read More

“യാത്ര ചെയ്യുക,” എന്നത് എനിക്കേറ്റവും പ്രിയപ്പെട്ട കാര്യങ്ങളിൽ ഒന്നാണ്. ചെറുതായാലും വലുതായാലും ഓരോ യാത്രകളും ഓരോ അനുഭവങ്ങളാണ്. ഏതാനും വർഷങ്ങൾക്ക് മുൻപുള്ള ഒരു യാത്രയെപ്പറ്റി, യാത്രയിൽ പരിചയപ്പെട്ട ഒരുവൾ എന്റെ എഴുത്തിന്റെ സ്വഭാവത്തെ അത്രമേൽ സ്വാധീനിച്ചതിനെപ്പറ്റിയുള്ള ഓർമ്മകളാണ് ഈ ബ്ലോഗ്. ************ നിർത്താതെയുള്ളൊരു കുഞ്ഞിന്റെ കരച്ചിൽ കേട്ടാണ് അന്ന് ആ രാത്രിയിൽ ഞാൻ ഉറക്കത്തിൽ നിന്നും ഉണരുന്നത്. രാജ്യ-തലസ്ഥാനത്ത് നിന്നും നമ്മുടെ കൊച്ചുകേരളത്തിലേക്ക് ഓടുന്ന ട്രെയിനിലെ എയർ കണ്ടീഷൻഡ് കോച്ചിൽ ഗാഡനിദ്രയിൽ ആയിരുന്ന ഞാൻ ഉറക്കം മുറിഞ്ഞതിലുള്ള മുഷിവോടെ കണ്ണുതുറന്നു പതിയെ എന്റെ സൈഡ് ലോവർ ബർത്തിൽ എണീറ്റിരുന്നു. അച്ചു നല്ല ഉറക്കത്തിലാണ്. ഒഴിവാക്കാൻ സാധിക്കാതിരുന്ന സ്റ്റിവിന്റെ ചില ജോലിതിരക്കുകൾ മൂലം ഞാനും അവനും മാത്രമുള്ള യാത്രയായിരുന്നു അത്. അന്നവനൊരു നാല് വയസ്സുകാരൻ ആയിരുന്നതുകൊണ്ട് അവനു പ്രത്യേക ബർത്ത് ഉണ്ടായിരുന്നില്ല. തൊട്ടടുത്ത കമ്പാർട്മെന്റിൽ നിന്നും ഒരു കുഞ്ഞിന്റെ കരച്ചിൽ ശക്തമായി കേൾക്കുന്നുണ്ട്. ശ്രദ്ധിച്ചപ്പോൾ കഫക്കെട്ട് മൂലം നിർത്താതെ ചുമക്കുന്ന കുഞ്ഞിന്റെ കരച്ചിൽ മാറ്റാൻ…

Read More

“ആന്റി ഒരു കഥ പറയട്ടെ അച്ചു? മോൾക്ക്‌ വേണമെങ്കിൽ അടുത്ത കഥയായെഴുതാം.. ആർക്കും വേണ്ടാത്തൊരു മണ്ടിയുടെ… ഒരു കറവപ്പശുവിന്റെ കഥ… “, അതും പറഞ്ഞവർ പൊട്ടിചിരിച്ചു.. ആകാംഷ നിറഞ്ഞ മുഖവുമായി ഞാൻ അവരെ തന്നെ നോക്കിയിരുന്നു. ഞാൻ ഓൺലൈനിൽ എഴുതുന്ന കഥകളിലൂടെ ഇൻബോക്സിലേക്കും, അവിടുന്ന് എന്നെ കാണാനായി മാത്രം കോട്ടയത്ത്‌ നിന്നും തൃശ്ശൂർ വരെ സഞ്ചരിച്ച്, എന്റെ വീടിന്റെ സ്വീകരണമുറിയിൽ എന്നോടൊപ്പം ഇരിക്കുന്ന അൻപത്തിയെട്ട് വയസ്സോളം പ്രായമുള്ള ജയാന്റി എന്നു ഞാൻ വിളിക്കുന്ന ജയ ഫിലിപ്പ് എന്ന കോട്ടയംകാരി പ്രവാസി നേഴ്സ് എന്നെ നോക്കി തുടർന്നു… “മോൾക്കറിയാവോ, പിറകിലോട്ടു തിരിഞ്ഞു നോക്കുമ്പോൾ ഈ ജീവിതത്തിലെന്നെ ആത്മാർത്ഥമായി സ്നേഹിച്ചിട്ടുള്ള ഒരേയൊരാൾ എന്റെ അപ്പച്ചനാണ്. ഒരു തിരിച്ചു വ്യത്യാസവും കാണിക്കാതെ വളർത്തി പ്രീഡിഗ്രി കഴിഞ്ഞപ്പോൾ എന്റെ ആഗ്രഹം പോലെ ലോണെടുത്തു നഴ്സിങ്ങിന് ചേർത്തു. ഒരുപാട് പരാതീനതകൾക്കിടയിലും എന്റെ ഒരാഗ്രഹങ്ങൾക്കും അപ്പച്ചൻ എതിര് നിന്നില്ല… പക്ഷെ , നഴ്സിംഗ് ഫൈനൽ ഇയർ പഠിക്കുമ്പോൾ ഒരു ഹാർട്ട്‌…

Read More

ആർത്തലച്ച് കനത്തു പെയ്യുകയാണ് കർക്കിടകം. ആ വലിയ വീടും തൊടിയും നനഞ്ഞു കുതിർന്നു നിൽക്കുകയാണ്. ഒരു കുഞ്ഞിപ്പെണ്ണിന്റെ പാദസരമിട്ട കാലുകൾ പതിയേണ്ടിടത്ത്, അവളുടെ കിളിക്കൊഞ്ചലുകൾ മുഴങ്ങേണ്ടിടത്ത് ആ നിശ്ചലമായ പിഞ്ചുശരീരം കൊണ്ടുവെച്ചതിന്റെ ദുഃഖം താങ്ങാനാകാതെ പൊട്ടിക്കരയുകയാണാ വീടും പ്രകൃതിയും എന്നു തോന്നുന്നു. ആകെ തണുത്തുറഞ്ഞു നിൽക്കുകയാണ് പ്രകൃതി, പക്ഷെ പ്രകൃതിയെക്കാൾ തണുപ്പ് ആ വീട്ടിൽ കൂടിയിരുന്ന ഓരോ മനസ്സുകളിലുമായിരുന്നു. മരണത്തിന്റെ മരവിച്ച തണുപ്പ്. കരഞ്ഞു തളർന്ന ശരീരവുമായി പച്ചവെള്ളം ഇറങ്ങാതെ ഓരോരുത്തരും ഓരോ മൂലയിൽ കിടപ്പാണ്. എന്റെ കൈത്തണ്ടയിൽ മുഖമമർത്തി വാടിയ ചേമ്പിൻതണ്ട് പോലെ കിടപ്പുണ്ട് ഒരുവൾ, എന്റെ ചിന്നു, കൂടെപ്പിറക്കാത്ത എന്റെ കൂടപ്പിറപ്പ്. എട്ട് ദിവസങ്ങൾക്ക് മുൻപ്, മാസം തികയാതെ നൊന്തുപ്രസവിച്ച തന്റെ പൊന്നുമോളെ തെക്കേത്തൊടിയിൽ അടക്കിയതിന്റെ ദുഖവും പേറി തകർന്നു കിടക്കുകയാണവൾ. അഞ്ചുവർഷം കാത്തിരുന്നു നേർച്ചയും, കാഴ്ചയും, ചികിത്സകളും നടത്തി വയറ്റിൽ കുരുത്ത ജീവനെ ആറാംമാസത്തിൽ പ്രസവിക്കേണ്ടി വന്നു അവൾക്ക്. അവളുടെ ഒരായുസ്സിന്റെ പ്രാർത്ഥനയെ വിഫലമാക്കി കൊണ്ട് ആ…

Read More

“ചില ആരാധകർക്കൊപ്പം ഫോട്ടോസ് എടുക്കേണ്ടി വരുന്ന നിമിഷങ്ങളിൽ അത്ര സുഖകരമല്ലാത്ത പല അനുഭവങ്ങളും ഉണ്ടാകാറുണ്ട്… ചിലർ വന്ന് അപ്രതീക്ഷിതമായി കവിളിൽ ഉമ്മ വെക്കും, ചിലർ എന്റെ പിൻഭാഗത്ത് കൈ വച്ചു കൊണ്ടാണ് ഫോട്ടോക്ക് പോസ് ചെയ്യുക. ഒരിക്കൽ പ്രായമായൊരു ആന്റി ഫോട്ടോ എടുക്കുന്നതിനിടയിൽ എന്റെ പിൻഭാഗത്ത് പിടിച്ച് അമർത്തി. ഇതൊന്നും മറ്റൊരു അർത്ഥത്തിലാണ് ചെയ്യുന്നത് എന്ന് ഞാൻ പറയുന്നില്ല.. പക്ഷെ ഞാൻ ഇതുപോലുള്ള കാര്യങ്ങളിൽ അസ്വസ്ഥനാകാറുണ്ട്…” അസുഖകരമായ ഫാൻ മൊമെന്റ്സിനെ കുറിച്ചുള്ള ചാനൽ അവതാരകന്റെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു ചലച്ചിത്ര താരം ദുൽഖർ സൽമാൻ.. തനിക്കും പിൻഭാഗത്ത് പിടിക്കുന്നത് പോലെയുള്ള ചില മോശമായ അനുഭവങ്ങൾ ഉണ്ടായിട്ടുണ്ട് എന്നും, പല സുഹൃത്തുക്കളും ഇതുപോലുള്ള അനുഭവങ്ങൾ ഷെയർ ചെയ്തിട്ടുണ്ട് എന്നും അവതാരകനും കൂട്ടിച്ചേർത്തു. ഈ ഇന്റർവ്യൂവിന്റെ മേല്പറഞ്ഞ ഭാഗങ്ങൾ ഉൾപ്പെടുന്ന ക്ലിപ്പ് നിമിഷ നേരങ്ങൾക്കുള്ളിൽ സോഷ്യൽമീഡിയയിൽ വൈറലായി. അത്ഭുതം തോന്നിയത് സോഷ്യൽമീഡിയ ജീവികളിൽ ഭൂരിഭാഗവും ദുൽഖർ പറഞ്ഞ വിഷയത്തിന്റെ സീരിയസ്നെസ്സ് മനസ്സിലാക്കാതെ അദ്ദേഹത്തെ പരിഹസിക്കുന്നത്…

Read More