Author: അയന

ഒത്തിരി വായിക്കുവാനും… ഇത്തിരി എഴുതുവാനും ഇഷ്ടമുള്ള…. മഴയെ പ്രണയിക്കുന്നവൾ…. 💞💞

ഒടുവിൽ അവൾ തീരുമാനിച്ചു തന്റെ പ്രണയം അവനോട് തുറന്നുപറയുവാൻ.   വരും – വരായ്മകളെ കുറിച്ച് ചിന്തിച്ചും,  അച്ഛനെ ഭയന്നും,  കുടുംബത്തിന്റെ സൽപേരോർത്തും… ഒരുപാട് വൈകി.  ഇനിയുമത് വയ്യ!. എന്ത് തന്നെ സംഭവിച്ചാലും ശരി, ഇന്ന് ഞാനവനോട്  ഇഷ്ടം തുറന്നു പറയുക തന്നെ ചെയ്യും!  അതൊരുറച്ച തീരുമാനമായിരുന്നൂ. 🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸 വൈകിട്ട് പതിവുപോലെ വാകമരച്ചുവട്ടിലെ ആ ചാരുബെഞ്ചിൽ അവനെന്നെയും കാത്തിരിപ്പുണ്ടായിരുന്നു. ഇത്രമേൽ സുന്ദരമായിരുന്നു ഈ സ്ഥലം എന്ന് ഇന്നാണ് ഞാന്‍ തിരിച്ചറിഞ്ഞത് (അല്ലെങ്കിലും പ്രണയം മൊട്ടിട്ടാൽ കാണുന്നതെല്ലാം സ്വർഗം ആകും അല്ലോ 😊). നഗരത്തിന്റെ തിരക്കുകളൊന്നുമില്ലാതെ… വണ്ടികളുടെ ഹോണടി ശബ്ദമില്ലാതെ… കമ്പനികൾ പുകച്ചു തുപ്പുന്ന വിഷപ്പുകയില്ലാതെ… ശാന്തമായ…. സുന്ദരമായ….  ഒരിടം.  അതിലെല്ലാമുപരി അവനേറെ പ്രിയപ്പെട്ട സ്ഥലം. പണ്ടും അവനിങ്ങനെ ആയിരുന്നു. കോളേജിൽ പഠിക്കുമ്പോൾ മുതലേ ഉള്ള ശീലമാണ്.  മനസ്സിന്റെ സ്വസ്ഥത നഷ്ടമാകുമ്പോൾ ആരോടും പറയാതെ കൂട്ടുകാരെയൊന്നും കൂട്ടാതെ വരുൺ ഇങ്ങോട്ട് ഓടിയെത്തുമായിരുന്നു. ഇങ്ങിനെ ഇടക്കിടെ തനിയെ മുങ്ങുന്നത് എങ്ങോട്ടാണ് എന്നറിയാൻ അന്ന് ഞാനും ഒരുപാട്‌…

Read More

നിന്നെ ഞാന്‍ പ്രണയിച്ചിരുന്നത് ഈ ഏകാന്തതയിലാണ്‌… നിന്നോട് മൊഴിയുവാനുള്ളതെല്ലാം രാത്രിയുടെ നിശബ്ദമാം ഏകാന്തതയിൽ മൗനത്തെ കൂട്ട് പിടിച്ചു ഞാന്‍ മൊഴിഞ്ഞു തീര്‍ത്തു… വര്‍ണ്ണാഭമേകി ചിത്രശലഭങ്ങളേറെ എനിക്കു ചുറ്റിനും പാറി നടന്നിരുന്നെങ്കിലും…. എന്‍ നയനങ്ങൾ തിരഞ്ഞിരുന്നത് മറ്റെന്തിനേയോ ആയിരുന്നു…. ഒടുവില്‍ ഈ ഏകാന്തയെ ഭേദിച്ചു നീ- എനിക്കു മുന്നില്‍ പ്രത്യക്ഷമായി..! വിരക്തിയുടെ ഏങ്കോണിച്ച ഏതോ ചില്ലയിലൂടെയല്ലാ……. മറിച്ച്, നഗ്നമായി…. സുതാര്യമായി…. !! അയന….. ✍

Read More

എല്ലാരും ചോദിക്കണ്… സണ്‍ഡേ ആയിട്ട് എന്താ പരിപാടീന്ന്? രാവിലേ തുടങ്ങിയതാ ഓരോരുത്തരായിട്ട്.. ഇതിപ്പോ എന്താ ഇത്ര ചോയിക്കാന്‍ന്നാ മ്മള് ചിന്തിക്കണേ…🤔🤔 അല്ലാ പഹയന്‍മാരെ ഇങ്ങൾക്കൊക്കെ സണ്‍ഡേ ആയിട്ട് എന്താ പരിപാടിന്ന് മ്മളോടും പറയിൻന്ന്… എന്തായാലും ഇങ്ങളെല്ലാരും ചോദിച്ച സ്ഥിതിക്ക് ഞമ്മള് പറയാം. ഇന്ന്‌ കുട്ടികൾ ഒക്കെ വീട്ടില്‍ ഇരിക്കണ ദിവസമല്ലേ, എനിക്കും പോണ്ട ഓഫീസിൽ. അതുകൊണ്ട് രാവിലെ വൈകിയാണ്  എഴുന്നേറ്റത്. താഴേക്ക് എത്തിയതേ നല്ല വാസന അടുക്കളയില്‍ നിന്നും. നേരെ അങ്ങോട്ട് വച്ച് പിടിച്ചു.  ഒരു കുറ്റി പുട്ടും പയറും കയറ്റി കൂടെ വാലുകളെല്ലാം ഉണ്ടായിരുന്നൂട്ടോ… (ഇത്താത്ത നേരത്തേ എഴുന്നേറ്റ് ഉണ്ടാക്കി വെച്ചിട്ടുണ്ടായിരുന്നു 😊). പിന്നെ എല്ലാം ന്റെ പിറകെയായി ഉമ്മീ… ഇന്നെന്താ സ്പെഷ്യല്‍? കുഞ്ഞൂ… എന്താ സ്പെഷ്യല്‍ എന്നൊക്കെ ചോയിച്ച്. പിന്നെ മ്മള് ബല്യ കുക്ക് ആണെന്നേ (NB: ആരോടും പറഞ്ഞിട്ടില്ലന്നേ ഉള്ളൂ അല്ലേൽ തന്നെ ആരാധകരെ കൊണ്ട്‌ തോറ്റു 🤦‍♀️ ഇനിയിപ്പോ ഇതും കൂടി അറിഞ്ഞാല്‍.. ഹോ…) അതുകൊണ്ട്…

Read More

ഏവര്‍ക്കും വനിതാദിനാശംസകള്‍ 🌹🌹 ഇന്ന്‌ വനിതാദിനം. എന്തിനാണ് ഇങ്ങനെ പ്രത്യേക ഒരു ദിനം വനിതകള്‍ക്കായി വെച്ചിരിക്കുന്നത്? അങ്ങനെയൊരു ദിനം ആവശ്യമുണ്ടോ? ചിലര്‍ക്ക് എങ്കിലും ഇങ്ങനെ തോന്നാറുണ്ടാവും. അല്ലേ. എന്തായാലും അങ്ങനെയൊരു ദിനം ഉണ്ട്, അന്ന് എല്ലാവരും അവരെ വിഷ് ചെയ്യുന്നു. ആദരിക്കുന്നു. വനിതകളുടെ ശക്തിയെ കുറിച്ച് വാ തോരാതെ പ്രസംഗിക്കുന്നു. അങ്ങനെ പോകുന്നു.  പിന്നീടോ. എന്ത് സംഭവിക്കുന്നു? പിറ്റേ ദിവസം മുതൽ പതിവ് ആവര്‍ത്തനം തന്നെ. വേര്‍തിരിവ്, ആക്രമണം, പീഡിപ്പിക്കൽ അങ്ങനെ തുടരുന്നു.  ഈ വനിതാ ദിനത്തില്‍ ലിംഗസമത്വത്തെ കുറിച്ച് ചില ആശയങ്ങള്‍ പങ്കു വെക്കാം.  🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷 “അയാൻ നീ എന്തിനാണ് ചൂലെടുത്തേക്കുന്നത്? അതവിടെ വെയ്ക്കൂ. ആൺകുട്ടികൾ ചൂലെടുക്കേണ്ട ആവശ്യമില്ല. ” അദ്ദേഹത്തിന്റെ ഉമ്മയുടെ ശബ്ദമാണ്, പറയുന്നത് എന്റെ പത്തു വയസ്സുള്ള മകനോടും.  മാസമുറയുടെ കടുത്ത വേദന സഹിക്കാതായപ്പോൾ രണ്ടു പാരസെറ്റാമോൾ ഒരുമിച്ചു കഴിച്ച് രണ്ടു കൈയ്യും വയറിൽ ചുറ്റിപ്പിടിച്ച് ചുരുണ്ട് കൂടി ഒന്നു കിടന്നതേയുള്ളൂ. ബാക്കി ജോലി അല്പം വിശ്രമിച്ചിട്ടാകാ०…

Read More

വിവാഹാലോചന കൊണ്ടാടിയ സമയം ബന്ധുക്കളും അയല്‍വാസികളും  ചോദിച്ചു “ഹോ… ഇനി എന്ത് ചെയ്യും പപ്പായുടെ രാജകുമാരി അവിടെ ചെന്ന് എങ്ങനെ ജീവിക്കും?  ഇതുപോലൊക്കെ പറ്റുമോ?” വിവാഹത്തിലൂടെ എന്താണ് ഇത്രമാത്രം മാറ്റം വരിക എന്ന് ഞാനന്നൊരുപാട്‌ ആലോചിച്ചിരുന്നു. പക്ഷേ ഇന്ന്‌ അതിനെനിക്കുത്തരം ലഭിച്ചു : ” മകളില്‍ നിന്ന് ഭാര്യയായി  മാറിയപ്പോൾ പ്രമോഷന്‍ ആണ്‌ ലഭിച്ചത്‌ രാജകുമാരിയില്‍ നിന്നും രാജ്ഞിയായി”. കൂടെയുള്ള പങ്കാളിയും കുടുംബവും അവളെ പരിചരിക്കുന്നതിന് അനുസരിച്ച് അവൾ രാജ്ഞിയായി തന്നെയല്ലേ മാറേണ്ടത്.  അല്ലാതെ ദാസി ആവാന്‍ വേണ്ടിയല്ലല്ലോ നമ്മൾ ഓരോരുത്തരും ഒരു കുടുംബത്തിലേക്ക് വലതുകാല്‍ വെച്ച് കയറുന്നത്. അയന….✍

Read More

അന്നൊരു തിങ്കളാഴ്‌ച ആയിരുന്നു.  വീക്കെന്റിന് ശേഷമുള്ള പതിവ് ആലസ്യത്തോടെ മുംബൈ മഹാനഗരത്തിന്റെ തിരക്കിലൂടെ നൂഴ്ന്ന് ഓഫീസില്‍ എത്തി എങ്കിലും, മനസ്സ് പിന്നെയും ഹോളിഡേ മൂഡില്‍ തന്നെയായിരുന്നു. അങ്ങനെ ഓരോ ചിന്തകളില്‍ ടേബിളില്‍ പേന വെച്ച് കുത്തിക്കൊണ്ടിരിക്കുമ്പോള്‍ ആണ്‌ “റാബീ” എന്ന വിളി കേള്‍ക്കുന്നത്.  തലയുയർത്തി നോക്കാതെ തന്നെ ആളെ പിടികിട്ടി.  അഡ് മിനിസ്ട്രേറ്റീവ് ബ്ലോക്കിലെ സിന്ധു മാഡം.  കാരണം ഇവിടെ ആകെ വിരലില്‍ എണ്ണാവുന്ന മലയാളി സ്റ്റാഫുകളേ ഉള്ളൂ. മാഡം എന്താകും രാവിലെ തന്നെ ഈ സെക്ഷനിലേക്ക്.   പടച്ചോനെ  ഇനി എന്തെങ്കിലും പ്രോബ്ലം ഉണ്ടാവുമോ…? (മാഡത്തിന്റെ ഭർത്താവ് കുറച്ചു വര്‍ഷങ്ങള്‍ക്കു മുന്നേ മരണപ്പെട്ടതാണ്‌, രണ്ടു മക്കള്‍ ആണുള്ളത്. മകന്‍ വിദേശത്താണ്,  മകൾക്കും അമ്മക്കുമൊപ്പം ബാന്ദ്രയില്‍ ആണ്‌ താമസം).  ഇനിയെങ്ങാനും അമ്മക്ക് എന്തെങ്കിലും വയ്യായ്ക വന്നിട്ടുണ്ടാവുമോ… ന്റെ ചിന്തകൾ കാടു കയറാന്‍ തുടങ്ങി, അല്ലെങ്കിലും എനിക്ക് എപ്പോഴും ഉള്ളതാണിത്… ഇങ്ങനെ ഓരോന്ന് ചിന്തിച്ച് കാട് കയറി പോകുന്നത്. ഹാവൂ….!! മാഡത്തിന്റെ മുഖത്തേക്കു നോക്കിയപ്പോള്‍…

Read More

അരുണിനോട് അടുത്ത ഡ്രില്‍ എവിടെയാണ് ചെയ്യേണ്ടതെന്ന് പറഞ്ഞു കൊടുത്ത് തിരിയുമ്പോഴണ്‌ കാറ്റില്‍ ഇളകിയാടുന്ന ആ വട്ടക്കമ്മല്‍  എന്റെ കണ്ണില്‍ ഉടക്കിയത് ‌. അവൾ തലയാട്ടി സംസാരിക്കുന്നതിന് ഒപ്പം ആ കമ്മലും ആടിക്കൊണ്ടിരുന്നു കൂട്ടുകാരോട് എന്തോ പറഞ്ഞു ചിരിക്കുമ്പോൾ തിളങ്ങുന്ന വെള്ളക്കൽ മൂക്കുത്തിക്ക് അടുത്തായി വിരിയുന്ന നുണക്കുഴികളും… കരിമഷി കൊണ്ട്‌ വാലിട്ട് നീട്ടിയെഴുതിയ നിറയെ പീലികളുള്ള ആ വലിയ കണ്ണും അവളെ കൂടുതല്‍ സുന്ദരിയാക്കി. അവളുടെ സൗന്ദര്യത്തിന് മാറ്റ് കൂട്ടി. കറുപ്പില്‍ നിറയെ വലിയ ചുവന്ന പൂക്കളുള്ള ആ ചുരിദാർ അവള്‍ക്ക് നന്നായി ചേരുന്നുണ്ട്. “സര്‍…, അടുത്ത ഡ്രില്‍ ഓക്കെ പറയട്ടെ? സുഭാഷ് സര്‍ ലൈനില്‍ ഉണ്ട്.” അരുണ്‍ തട്ടി വിളിച്ചപ്പോഴാണ് താന്‍ ഇത്രയും നേരം അവളെ തന്നെ നോക്കി നില്‍ക്കുകയായിരുന്നു എന്ന് മനസ്സിലായത്. ” യെസ്… യൂ കണ്ടിന്യൂ… ” എന്ന് പറഞ്ഞ് ഡ്യൂട്ടിയിലേക്ക് ശ്രദ്ധ കൊടുത്തെങ്കിലും ഇടയ്ക്കിടെ മിഴികള്‍ അങ്ങോട്ട് തന്നെ നോട്ടം പായിച്ചു കൊണ്ടിരുന്നു. ഒന്നര മണിക്കൂര്‍ നീണ്ട…

Read More

നിന്നെ ഞാന്‍ പ്രണയിച്ചിരുന്നത് ഈ ഏകാന്തതയിലാണ്‌… നിന്നോട് മൊഴിയുവാനുള്ളതെല്ലാം രാത്രിയുടെ നിശബ്ദമാം ഏകാന്തതയിൽ മൗനത്തെ കൂട്ട് പിടിച്ചു ഞാന്‍ മൊഴിഞ്ഞു തീര്‍ത്തു… വര്‍ണ്ണാഭമേകി ചിത്രശലഭങ്ങളേറെ എനിക്കു ചുറ്റിനും പാറി നടന്നിരുന്നെങ്കിലും…. എന്‍ നയനങ്ങൾ തിരഞ്ഞിരുന്നത് മറ്റെന്തിനേയോ ആയിരുന്നു…. ഒടുവില്‍ ഈ ഏകാന്തയെ ഭേദിച്ചു നീ- എനിക്കു മുന്നില്‍ പ്രത്യക്ഷമായി..! വിരക്തിയുടെ ഏങ്കോണിച്ച ഏതോ ചില്ലയിലൂടെയല്ലാ……. മറിച്ച്, നഗ്നമായി…. സുതാര്യമായി…. !! അയന….✍

Read More