പ്രവാസിയായ ഒരു അച്ഛന്റെ മകളായിരുന്നു ഞാൻ. രണ്ടോ മൂന്നോ വർഷത്തിനിടയ്ക്ക് മാത്രം അച്ഛനെ കാണാൻ കഴിയുന്ന അച്ഛന്റെ സ്നേഹവും വാത്സല്യവും അനുഭവിക്കാൻ ഏറെ കൊതിച്ച ഒരു മകൾ. കഠിനാധ്വാനത്തിന്റെയും സഹനത്തിന്റെയും പര്യായമാണ് എന്റെ അച്ഛൻ എന്ന് എനിക്ക് പലപ്പോഴും തോന്നിയിട്ടുണ്ട്. കുട്ടിക്കാലത്ത് പോളിയോ ബാധിച്ച കാലുമായി അച്ഛൻ നേടിയെടുത്ത കാര്യങ്ങൾ വളരെ വലുതാണ്. അച്ഛന്റെ കാലിന്റെ പ്രശ്നം ഒരിക്കലും അച്ഛന്റെ ജീവിതത്തില്‍ ബാധിച്ചിട്ടില്ല.എന്ത് ജോലിയും ചെയ്യാനുള്ള അച്ഛന്റെ മനസ്സ് അച്ഛന്റെ കാലിന്റെ പോരായ്മയെ അതിജീവിച്ചു അച്ഛന്റെ കാലിന്റെ പ്രശ്നം കൊണ്ടായിരിക്കണം ഒരുപാട് വൈകിയാണ് അച്ഛന്റെ വിവാഹം നടക്കുന്നത്. ഒരുപാട് കല്യാണാലോചനകൾക്ക് ശേഷമാണ് അച്ഛൻ എന്റെ അമ്മയെ കണ്ടെത്തുന്നത്. അമ്മ പറഞ്ഞു കേട്ടിട്ടുണ്ട് വിവാഹാലോചന സമയത്ത് തന്നെ പെട്ടെന്ന് ആർക്കും മനസ്സിലാവാത്ത അച്ഛന്റെ കാലിന്റെ മുടന്ത് അമ്മയ്ക്ക് കാണിച്ചുകൊടുത്ത് പൂർണ്ണ സമ്മതത്തോടെ ആണെങ്കിൽ മാത്രം കല്യാണത്തിന് സമ്മതിച്ചാൽ മതിയെന്ന് അച്ഛൻ പറഞ്ഞത്. എന്റെ ഹൈസ്കൂൾ കാലഘട്ടത്തിലാണ് അച്ഛൻ…
