Author: Biju R S

അവർ അകാലത്തിൽ ഒറ്റപ്പെട്ടവർ ആയിരിന്നു. രണ്ടു സമാന്തര രേഖകളായി സഞ്ചരിച്ചിരുന്നവർ, അങ്ങനെ തന്നെ ജീവിതാന്ത്യത്തോളം തുടരേണ്ടിയിരുന്നവർ, വെയിലും മഴയും താണ്ടി ബഹുദൂരം സഞ്ചരിച്ചവർ, കുളിരിലും ചൂടിലും തളരാതെ, ഇടറാതെ മുന്നോട്ട് പോയവർ. ഒടുവിൽ ഒരുനാൾ , ജീവിതയാത്രയിലെ ദുര്ഘടപാതകൾ ഒപ്പം താണ്ടിയ പങ്കാളികളെ, ജീവിതമെന്ന ഞാണിന്മേൽ കളിക്കിടയിൽ എങ്ങോ വച്ച് നഷ്ടപ്പെട്ടവർ . അവരോടൊപ്പമുള്ള യാത്രയിലെ സുഖദുഃഖങ്ങൾ ഒന്നിച്ചനുഭവിച്ച ദിനങ്ങളെ ഓർത്ത് ഒറ്റയ്ക്കിരുന്ന് നെടുവീർപ്പിട്ടവർ. ഒടുവിൽ ഒരു നാൾ, ആരോചേർത്തുവച്ച സൗഹൃദ കൂട്ടായ്മയിൽ അഭയം കണ്ടെത്തിയവർ. മുന്നോട്ടുള്ള അവരുടെ വഴികൾ പരസ്പ്പരം കെട്ടുപിണഞ്ഞതാണെന്ന് മനസ്സിലാക്കിയവർ. ആ സൗഹൃദശക്തിയിൽ അന്ധകാരസീമകൾ ഭേദിച്ച് ഒരിറ്റു വെളിച്ചത്തിനായി പാദാരാവിന്ദം പുല്കിയവർ. ഈ സായം സന്ധ്യയിൽ, എൻ്റെ ആത്മനൊമ്പരങ്ങൾ നെടുവീർപ്പുകളായി , ദീർഘനിശ്വാസങ്ങളായി കണ്ണുകളിൽ നനവ് പടർത്തവേ, വിചിത്രമായ ആ കൂടിച്ചേരലിന് അന്ത്യം കുറിക്കപ്പെടാൻ സമയമായിക്കഴിഞ്ഞിരുന്നു.. രാവിലെ പോകുമ്പോഴും, ഓഫീസിൽ വച്ചും ഈ വൈരുദ്ധ്യം തിരിച്ചറിഞ്ഞില്ലല്ലോ എന്നോർത്തുകൊണ്ട് ഞാൻ എൻ്റെ ഇരുകാലുകളിലുമായി ധരിച്ചിരുന്ന കറുപ്പും നീലയും ആയ…

Read More

——1——— ശീതീകരിച്ച മുറിക്കുള്ളിലും പ്രിയാ രാമകൃഷ്ണൻ വിയർക്കുന്നുണ്ടായിരിന്നു. 84 വയസ്സിൻ്റെ അവശതകളെക്കാൾ അറുപത്തഞ്ചു വർഷങ്ങളായുള്ള സൗഹൃദം, പ്രണയം ഒക്കെ ഇല്ലാണ്ടാവുന്ന നിമിഷത്തിലേക്ക് അടുത്തുകൊണ്ടിരിക്കുന്നു എന്ന തിരിച്ചറിവായിരിന്നു ആ വിയര്പ്പിൻ്റെ മൂലഹേതു. പതിറ്റാണ്ടുകളുടെ ഓർമ്മകൾ അനുക്രമമില്ലാതെ മിന്നിമറയുമ്പോൾ ഒഴുകിയിറങ്ങുന്ന കണ്ണുനീരുറവകൾ ബാക്കിവച്ചുപോകുന്ന അടയാളങ്ങൾ തുടയ്ക്കാൻ പോലും മിനക്കെടാതെ അവർ ദൂരെ ഏതോ അദൃശ്യ ലക്ഷ്യത്തിലേക്ക് കണ്ണും നട്ടിരുന്നു. കഴിഞ്ഞ 48 മണിക്കൂറുകളായി ഐ സി യുവിൽ നിന്ന് വരുന്ന വിവരങ്ങളോരോന്നിനും കാതോർത്തിരിക്കുകയായിരുന്ന അവർ, കൊച്ചുമകൾ അവളുടെ അച്ഛനോട് ഐ സി യു വിൽ കിടക്കുന്ന അപ്പൂപ്പനെ കാണാൻ പോകുകയാണ് എന്ന് പറയുന്നത് കേട്ടാണ് അങ്ങോട്ട് നോക്കിയത്. പ്രായത്തിൽ കവിഞ്ഞ പക്വതയും നല്ല നേതൃപാടവവും കുഞ്ഞിലേ തന്നെ പ്രകടിപ്പിച്ചിരുന്ന അവൾ തന്നെയായിരുന്നു നാലു ചെറുമക്കളിൽ വച്ചും അപ്പൂപ്പൻ്റെ പ്രിയപ്പെട്ടവൾ. മൂത്ത ആൾക്ക് രണ്ടും ആൺപിള്ളേരാണ്. കുടുംബത്തിൽ നാല് ആൺപിള്ളേർ കഴിഞ്ഞ് ഇളയവൻ്റെ ആദ്യ കുഞ്ഞ് പെൺകുഞ്ഞാണെന്ന് അറിഞ്ഞപ്പോൾ ഒരുപക്ഷെ ഏറ്റവും സന്തോഷിച്ചിരിക്കുക അപ്പൂപ്പൻ തന്നെയാകും.…

Read More

രാവിലെ ഇറങ്ങാൻ ലേറ്റ് ആയതിനാൽ ഓഫീസിലേക്ക് തിരക്കിട്ട് ഡ്രൈവ് ചെയ്യവേ ആണ് ആ കാൾ വന്നത്. “സാർ ഒരു കൊറിയർ ഉണ്ട് ” “ഇത്ര രാവിലെയോ?” എന്ന ചോദ്യമാണ് ആദ്യം വന്നതെങ്കിലും “ഒകെ ” എന്ന മറുപടി ആണ് പറഞ്ഞത്. “ഞാൻ സാറിൻ്റെ ഫ്ലാറ്റിനടുത്ത് ഉണ്ട്. സാർ ഉണ്ടോ ?” മലയാളത്തിലായിരുന്നെങ്കിൽ ആ മൂഡിൽ ഞാൻ ഉണ്ടില്ല എന്നോ മറ്റോ പറഞ്ഞേനെ. കൊറിയറുകാരൻ ഹിന്ദിയിൽ “ഹേ , ക്യാ ?” എന്ന് ചോദിച്ചതിനാൽ മറുപടി “ഹെ , ഹോ , നഹിം ” എന്നാണ് പറഞ്ഞത്. പണ്ടേ ഞാൻ ഹിന്ദി ഗ്രാമറിൽ അഗ്രഗണ്യനാണ്. എൻ്റെ ഹിന്ദി കേട്ട് ഡിപ്രെഷൻ വന്ന് മലയാളം പഠിച്ച പല ഹിന്ദിക്കാരും പാകിസ്ഥാനികളും എൻ്റെ ഒപ്പം ജോലിനോക്കിയിട്ടുണ്ട് “പരന്തു വൈഫ് അവിടെ ഉണ്ട്, അവളുടെ കയ്യിൽ കൊടുത്താൽ മതി” ഞാൻ തുടർന്നു “നഹിം.. വൈഫിൻ്റെ കയ്യിൽ കൊടുക്കാൻ പറ്റില്ല” എൻ്റെ പരന്തു കേട്ടിട്ടാണോ , വൈഫ് എന്ന്…

Read More