Author: Bindu

എൻ്റെ ആദ്യത്തെ ഗർഭകാലം ഒമാനിലായിരുന്നു. പ്രേമിക്കുന്ന സമയത്ത് വേറെ ആഗോള പ്രശ്നങ്ങളൊന്നും ചർച്ച ചെയ്യാൻ ഇല്ലാതിരുന്നതുകൊണ്ട് ഞങ്ങൾ ആദ്യത്തെ കൺമണിയെ കുറിച്ചും അവളുടെ രൂപത്തെക്കുറിച്ചും പേരിടുന്നതിനെ കുറിച്ചുമൊക്കെ ചർച്ച ചെയ്ത് തുരുതുരാന്ന് പ്രണയലേഖനങ്ങളെഴുതി തപാൽ വകുപ്പിനെ പരിപോഷിപ്പിച്ചുകൊണ്ടിരുന്നുവെങ്കിലും കല്യാണം കഴിഞ്ഞപ്പോൾ അത്ര പെട്ടെന്ന് ഞങ്ങൾക്കിടയിലേക്ക് ഒരാൾ കൂടി വരണമെന്ന് ഞാൻ ആഗ്രഹിച്ചില്ലാട്ടോ. ഒരുപാട് സിനിമകൾ കാണുന്ന ആളായിരുന്നതുകൊണ്ട് സിനിമയിൽ കാണുന്നതുപോലെ ശർദ്ദിക്കുക എന്നതാണ് ഗർഭം തിരിച്ചറിയാനുള്ള മാർഗമെന്ന് വിശ്വസിച്ചിരുന്ന എൻ്റെ ഭർത്താവ് കല്യാണത്തിൻ്റെ പിറ്റേന്ന് മുതൽ ഞാൻ ശർദ്ദിക്കുന്നുണ്ടോയെന്ന് ബൈനോക്കുലറിലൂടെ നോക്കിയിരുപ്പായി. ഞാനാണെങ്കിൽ ഭക്ഷണം വയറ്റിൽ പിടിച്ചില്ലെങ്കിൽ പോലും ഒന്ന് ശർദ്ദിക്കില്ല എന്ന ശപഥത്തിലും. അങ്ങനെ ആദ്യത്തെ വിവാഹ വാർഷികം കഴിഞ്ഞ് കുറച്ചു നാൾ കഴിഞ്ഞപ്പോൾ ഒരു ദിവസം രാവിലെ അതാ ഞാൻ ശർദ്ദിക്കുന്നു. കെട്ട്യോൻ സന്തോഷിക്കുന്നു. സംഗതി ഉറപ്പിക്കാനായി അടുത്തുള്ള ക്ലിനിക്കിൽ പോയി. പണി വരുന്നുണ്ട് അവറാച്ചാ…. എന്ന് ഡോക്ടർ തല കുലുക്കി ചിരിച്ചു. ഉണ്യേട്ടന് പെങ്ങൻമാരൊന്നും ഇല്ലാത്തതു കൊണ്ടാണോയെന്നറിയില്ല…

Read More

കല്യാണം കഴിഞ്ഞുള്ള ആദ്യ ഗുരുവായൂർ യാത്ര. കണ്ണനേയും കണ്ട് മസാല ദോശയും കഴിച്ച്  വെറുതെ കാഴ്ച കണ്ട് നടക്കുമ്പോൾ എവിടെ നിന്നോ ഒരശരീരി. മോളേ ബിന്ദൂ,  കല്യാണമൊക്കെ കഴിഞ്ഞില്ലേ,  ഇനി സമ്പാദിച്ചു തുടങ്ങണ്ടേ?  പ്രാരാബ്ധങ്ങൾ നിറഞ്ഞ ഒരു ജീവിതം നാഷണൽ ഹൈവേ  പോലെ മുന്നിൽ നീണ്ടു നിവർന്നു കിടക്കുന്നു. ചിന്തിക്കൂ കുട്ടീ, ചിന്തിക്കൂ.. വല്ല ഇൻഷുറൻസ് ഏജൻറുമാരുമാണോയെന്നോർത്ത് ഞാൻ ചുറ്റും നോക്കുമ്പോൾ അടുത്തുള്ള കടയിൽ നിരന്നിരിക്കുന്ന കുടുക്കക്കുട്ടൻമാർ മാടപ്രാവേ വാ… എന്ന പാട്ടും പാടി എന്നെ മാടി മാടി വിളിക്കുന്നു. പറഞ്ഞതു ശരിയാണല്ലോ. ഇനിയിപ്പോ കുറച്ച് സമ്പാദ്യ ശീലമൊക്കെ വേണം. ഒരു കുടുക്ക വാങ്ങണം. നാണയങ്ങളിട്ട് അത്  നിറയ്ക്കണം. നിറയുമ്പോൾ വേറെ കുടുക്ക വാങ്ങണം. അതും നിറയ്ക്കണം . അങ്ങനെ ഓരോരോ കുടുക്കകൾ നിറച്ച് നിറച്ച് ഞാനൊരു കുഞ്ഞ് അംബാനിച്ചിയായി മാറുന്നത് ഞാൻ ഭാവനയിൽ കണ്ടു. കൂടെയുള്ള കണവൻ്റെ കയ്യിൽ പിടിച്ച് വലിച്ച് ഞാൻ കടയിലേയ്ക്കോടി നിരത്തി വച്ചിരിക്കുന്ന പല വലിപ്പത്തിലും…

Read More

ബി.എഡ്  കഴിഞ്ഞ് ഞാൻ ആദ്യമായി പഠിപ്പിയ്ക്കാൻ കയറിയ സമയം. ആദ്യത്തെ കലാപരിപാടിയായതോണ്ട് അത്യാവശ്യം ടെൻഷനൊക്കെയുണ്ട്. പക്ഷേ അതൊന്നും പുറത്തു കാണിയ്ക്കാതെ നമ്മളങ്ങ് കൂളായി ചിരിച്ച് കളിച്ച് നടപ്പാണ്. പ്ലസ് ടു ക്ലാസ്സിലേത് കൂടാതെ ഏഴിലും എട്ടിലും ഫിസിക്സ് പഠിപ്പിയ്ക്കണം. പുത്തൻ ടീച്ചർ മേശപ്പുറത്തു കേറി നിന്നും പഠിപ്പിയ്ക്കും എന്നു പറഞ്ഞതുപോലെ ഞാൻ ആത്മാർത്ഥത വാരി വിതറി പഠിപ്പിയ്ക്കാൻ തുടങ്ങി. മുന്നിൽ കണ്ണും മിഴിച്ചിരിക്കുന്ന പിള്ളേരെ ഐസക്ന്യൂട്ടണും ഐൻസ്റ്റീനുമാക്കി മാറ്റിയേ അടങ്ങൂ എന്ന വാശിയോടെ…… ടീച്ചറിങ്ങനെ കുത്തബ്മീനാർ പോലെ ആത്മാർത്ഥത കെട്ടിപ്പൊക്കുന്നതു കണ്ടപ്പോൾ പിള്ളേർക്ക് അതിലും ആത്മാർത്ഥത. അങ്ങനെ ഞാനും എന്റെ പിള്ളേരും ഞങ്ങളുടെ ഊർജ്ജതന്ത്രവുമായി തന്ത്രപൂർവ്വം പോകുമ്പോഴാണ് എനിക്ക്  “കണക്കിന് ” ഒരു പണി കിട്ടിയത്. എട്ടിന്റെ പണിയൊന്നുമല്ലാട്ടോ അതിന്റെ പകുതിയേയുള്ളു – ഒരു നാലിന്റെ പണി…. നാലാം ക്ലാസ്സിൽ ഒരു ഡിവിഷനിൽ കണക്കു പഠിപ്പിയ്ക്കണം. കണക്കിനോട് എനിയ്ക്ക് ദേഷ്യമൊന്നുമില്ല. നല്ല  ഇഷ്ടവുമുണ്ട്. എന്നാലും ഫിസിക്സ് പോലെ ഒരു എടീ പോടീ…

Read More

“അച്ഛാ ഈ മഹാബലിയെ വാമനൻ ചവിട്ടിത്താഴ്ത്തിയില്ലായിരുന്നെങ്കിൽ ഓണവുമുണ്ടാകില്ലായിരുന്നു ഓണപ്പരീക്ഷയുമുണ്ടാകില്ലായിരുന്നു അല്ലേ.” മകനെ ഒന്ന് തറപ്പിച്ചു നോക്കി വീണ്ടും ടി.വിയിലേയ്ക്ക് കണ്ണുറപ്പിയ്ക്കുമ്പോൾ അടുക്കളയിൽ നിന്നും അശരീരിയെത്തി. “ഭാര്യയെ അടുക്കളയിൽ സഹായിയ്ക്കാതെ ടി.വിയ്ക്കു മുന്നിൽ കുത്തിപ്പിടിച്ചിരിയ്ക്കുന്ന ഭർത്താക്കൻമാരെ വല്ല പാതാളത്തിലേയ്ക്കും ചവിട്ടിത്താഴ്ത്തേണ്ട സമയം കഴിഞ്ഞു.” “ഓ പിന്നേ… എന്തൊക്കെ ചെയ്തു കൊടുത്താലും പിന്നേം പരാതിയും പറഞ്ഞ് ചൊറിഞ്ഞോണ്ട് പുറേകേ വന്ന് ഭർത്താക്കൻമാർക്ക് സ്വൈര്യം കൊടുക്കാത്ത ഭാര്യമാരേം ചവിട്ടിത്താഴ്ത്തണം” ടി.വിയിൽ നിന്ന് കണ്ണെടുത്തില്ലെങ്കിലും അശരീരിയ്ക്കു മറുപടി കൊടുക്കാൻ ഒട്ടും താമസമുണ്ടായില്ല. “എടാ ചെക്കാ നിനക്ക് പരീക്ഷയല്ലേ പോയിരുന്ന് പഠിയ്ക്കെടാ….ഓരോ വേണ്ടാത്ത ചോദ്യോം കൊണ്ട് വന്നോളും.” അടുക്കളയിൽ നിന്നും കലിപ്പോടെ വീണ്ടും അശരീരി ഉയർന്നപ്പോൾ മോൻ പുസ്തകത്തിലേയ്ക്ക് പതിയെ തല താഴ്ത്തി.

Read More