Author: Bindu E P

കടലിന്റെ അഗാധനീലിമയിലേക്ക് ആഴ്ന്നിറങ്ങിയ ഞാൻ വളരെപ്പെട്ടന്ന് തന്നെ ഒരു തമോഗർത്തത്തിലേക്ക് പതിച്ചു. നിമിഷ നേരം കൊണ്ട് ആകാശ പരപ്പിലേക്ക് എടുത്തെറിയപ്പെട്ടു. മേഘങ്ങൾക്കിടയിലൂടെ തെന്നിമാറുമ്പോൾ ഒരു കുഞ്ഞു കൈ എന്റെ കൈയ്യിൽ മുറുകെ പിടിച്ചിരുന്നു. എവിടെ എനിക്കു ചുറ്റിലുമായി വാവിട്ടു കരയുന്ന എന്റെ കുട്ടികൾ. വീണ്ടും ഞാൻ കടലാഴങ്ങളിലേക്ക് ഒഴുകുവാൻ തുടങ്ങി. ഒരു നിമിഷത്തിനു ശേഷം ഞാനൊരു തീരത്തണഞ്ഞു. വളരെ മനോഹരമായ ഒരു തീരം. പുതിയൊരുണർവ്വോടെ കണ്ണുതുറന്ന ഞാൻ, ഒരു വാതിലിനകത്തു നിന്നും ഇറങ്ങിവരുന്ന എന്റെ അച്ഛനെയും അമ്മയേയും ക ണ്ട് സ്തബ്ദയായി. ഓടിച്ചെന്ന് അമ്മയെ കെട്ടി പിടിച്ച് ഉച്ചത്തിലുച്ചത്തിൽ കരഞ്ഞു. ഇതെല്ലാം കണ്ട് സ്നേഹത്തോടെ അച്ഛൻ എന്റെ പുറത്ത് തട്ടി ആശ്വസിപ്പിച്ചു. എന്നെ അവർ അകത്തേക്ക് കൊണ്ടുപോയി. പക്ഷെ അതൊരു മുറിയായിരുന്നില്ല. ഓരോ വാതിലും ഓരോ പ്രദേശത്തിന്റെ കവാടമായിരുന്നു. എനിക്കറിയാമായിരുന്ന ഒത്തിരി പേരെ അവിടെ കണ്ടു. 25 വർഷം മുൻപേ നമ്മെ വിട്ടു പിരിഞ്ഞ ഏട്ടനെയും കൺ നിറയെ കണ്ടു. എൻറമ്മയോടും…

Read More