Author: Chutki Chutki

അക്ഷരങ്ങളെ സ്നേഹിക്കുന്ന ഒരുവൾ. എഴുത്തും വായനയും സിനിമയും യാത്രയും ഇഷ്ട്ടം.

❤️❤️❤️❤️❤️❤️❤️❤️ എന്റെ പ്രിയനേ നീ ഇപ്പോൾ എവിടെ ആയിരിക്കും? ഈ ഭൂലോകത്തിന്റെ ഏതെങ്കിലും ഒരു കോണിൽ ചുണ്ടിലൊരു മധുര ഗാനത്തിന്റെ ഇരടികൾ നേർത്ത ശബ്ദത്തിൽ മൂളിക്കൊണ്ട് നിന്റെ സന്തത സഹചാരിയായ ഗിറ്റാറും കയ്യിലേന്തി നടപ്പുണ്ടാകുമോ? കോളേജ് വരാന്തയിൽ ലാബ് എക്സാം കഴിഞ്ഞു വരുമ്പോളാണ് നമ്മൾ ആദ്യമായി പരസ്പ്പരം സംസാരിച്ചത്. ഒരു പക്ഷെ അന്ന് മാത്രമായിരിക്കും നീ എന്നെ ശ്രദ്ധിച്ചിട്ടുള്ളതും. പക്ഷെ അതിനുമെത്രയോ നാളുകൾ മുൻപേ നീ എന്റെ ഹൃദയത്തിൽ ചേക്കറിയിരുന്നു. ആർട്സ് ഡേയ്ക്ക് നിന്റെ മ്യൂസിക് ബാൻഡ് സ്റ്റേജിൽ കയറിയ നാൾ.. ഗിറ്റാറുമായി നീ…കയറിവന്നത് എന്റെ ഹൃദയത്തിലേക്കും കൂടിയായിരുന്നു.”കഭി അൽവിദ നാ കഹ്‌നാ….”എന്ന് നീ പാടിയത് എന്നോടാണെന്ന്…. എന്നോട് മാത്രമാണെന്ന് ഞാൻ സങ്കൽപ്പിച്ചു. നിന്റെ പാട്ടിൽ ഞാൻ അത്രമേൽ അലിഞ്ഞു പോയിരുന്നു.നിന്റെ ചുരുണ്ട മുടിയും അൽപ്പം ചെരിഞ്ഞുള്ള നിൽപ്പും എന്തിന് നീ ഇട്ടിരുന്ന ജീൻസിന്റെ കളർ വരെ എനിക്കിന്നും മായാത്ത ഓർമ്മകളാണ്. എന്നെ മാത്രം നോക്കിയാണ് പ്രിയനേ നീ നിൻ ഗിറ്റാറിൻ…

Read More

ചില മൗനങ്ങൾ അസ്വസ്ഥയുടെ കനൽ കോരിയിടുന്നതെന്തു കൊണ്ടാണ്? ചില മൗനങ്ങൾ ഏതാനും മണിക്കൂറുകൾ പോലും നമുക്ക് അസ്സഹനീയമായി തോന്നുന്നത് എന്തുകൊണ്ടാണ്? ചില മൗനങ്ങൾ മനസ്സിന്റെ ഒരു കോണിൽ ഉമിത്തീ പോലെ നീറുന്നതെന്തു കൊണ്ടാണ്? 100പീസ് ജിഗ്സൗ പസ്സിൽ ശ്രദ്ധയോടെ ചെയ്യുന്ന കുട്ടിക്ക് അവസാനത്തെ..100മത്തെ പീസ് കാണാതെ പോയാൽ തോന്നുന്ന അപൂർണ്ണത പോലെ ചില മൗനങ്ങൾ നമ്മിൽ ശൂന്യതയുടെ വിടവ് സൃഷ്ടിക്കുന്നത് എന്തുകൊണ്ടാണ്? മൗന വല്മീകത്തിലെ ചെറു ചലനങ്ങൾ പോലും നമുക്കത്രമേൽ പ്രിയമായതു കൊണ്ടാണ്. മറഞ്ഞിരിക്കുന്ന വാചാലത നമ്മുടെ അസ്ഥി ത്വത്തിന്റെ തന്നെ ഭാഗമായതുകൊണ്ടാണ്. നമ്മൾ കേൾക്കാൻ കൊതിക്കുന്ന വാചാലത നമുക്കത്രമേൽ പ്രാണനായതുകൊണ്ടാണ്. ♥️♥️♥️♥️♥️

Read More