Author: Cruci Verbalist

എന്ത് പറഞ്ഞാലും തിരിച്ച് പറയുന്ന ഒരു തത്ത എൻ്റെ വീടിലുമുണ്ട്. 9 മാസം എൻ്റെ ശരീരമാം കൂട്ടിൽ താമസിച്ച് ഒരു ദിവസം കൂട് തുറന്ന് പുറത്ത് വന്ന് ഞങ്ങൾക്ക് ആനന്ദം നൽകിയവൾ. എൻ്റെ ചൂടും ചൂരുമേറ്റ് വളർന്ന് തുടങ്ങിയവൾ. കിളി കൊഞ്ചലുമായി വന്ന് അവൾ എല്ലാവരുടെയും മനം കവർന്നപ്പോൾ ഞാൻ തിരിച്ചറിയുകയായിരുന്നു ഇതാണ് എൻ്റെ ലോകമെന്ന്. അരുമയായ അവള് ആദ്യം പുറപ്പെടുവിച്ച  ശബ്ദങ്ങൾ വീടിനെ ആനന്ദിപ്പിച്ചു. വളരുന്തോറും തത്ത പെണ്ണ് പയ്യെ പയ്യെ ഞാൻ പറയുന്നതൊക്കെ തിരിച്ച് പറയാൻ തുടങ്ങി. അവളിൽ ഞാൻ എന്നെത്തന്നെ കണ്ട് തുടങ്ങി. കാലക്രമേണ തത്ത പെണ്ണ് എന്നെ അനുസരിക്കാണ്ടായി. ഞാൻ പറയുന്നത് അനുസരിക്കുന്നതിന് പകരം തിരിച്ച് എന്നോട് തർക്കുത്തരം നൽകാൻ തുടങ്ങി. ഒരു 7 വർഷങ്ങൾക്കപ്പുറം തത്ത പെണ്ണ് എല്ലാവരോടും അങ്ങനെ പെരുമാറാൻ തുടങ്ങിയപ്പോൾ എനിക്ക് തിരിച്ചറിവുണ്ടായി. എന്നെ കണ്ടാണ് അവൾ ഓരോന്ന് വിളിച്ച് കൂവുന്നത് എന്ന് ഞാൻ മനസ്സിലാക്കി.  സ്നേഹം പ്രകടിപ്പിക്കാൻ വിമുഖത കാണിച്ചിരുന്ന, …

Read More

3 idiots പടത്തിൽ ബൊമൻ ഇറാനി അവതരിപ്പിച്ച പ്രിൻസിപ്പാൾ കഥാപാത്രം കോളേജിലെ ഫസ്റ്റ് ഇയേഴ്‌സ്‌നോട് ആദ്യ ദിവസം സംവദിക്കുന്ന ഒരു സീനുണ്ട് “Who was the first person to land on the moon” കുട്ടികൾ ഒന്നടങ്കം Neil Armstrong എന്ന് പറയുമ്പോൾ “Ofcourse we all know, but does anyone know who was the second one to step there”  നിശബ്ദരായിരിക്കുന്ന കുട്ടികളോട് അദ്ദേഹം പറയുന്നു “No one knows, infact no one cares. In life no one cares about those who came second. Life is a race. Compete and get to the top” പണ്ട് SSLC പരീക്ഷക്ക് റാങ്ക് ഒക്കെ കിട്ടുന്ന ഒരു കാലം. പഠിപ്പിസ്റ്റ് ചേട്ടന്മാരും ചേച്ചിമാരും സ്റ്റാർ ആയി നിക്കുന്ന ടൈം. ഞങ്ങളുടെ സ്കൂളിലെ ഷുവർ റാങ്ക് എന്ന് ടീച്ചർമാരെല്ലാം…

Read More

ആത്മഹത്യ ചെയ്യുന്നവരെ പറ്റി ചിന്തിച്ചിട്ടുണ്ടോ…? അതും കുട്ടികളടക്കം കുടുംബമൊന്നായി ജീവിതം ഒടുക്കുന്നവരെ കുറിച്ച്… അതിനു മുമ്പുള്ള ദിവസങ്ങളിൽ അവർ കടന്നു പോയ ട്രോമ, ഒടുവിൽ ഇതാണ് വഴി എന്നവർ തിരഞ്ഞെടുത്ത മോമെൻ്റ്.. പ്രഷർ താങ്ങാനാവാതെ ജീവിത കുമിള പൊട്ടി വീണു പോകുന്നവർ. സമൂഹം ഒറ്റപ്പെടുത്തുമെന്ന ഭീതിയിൽ, ഒരു കൈതാങ്ങില്ലാതെ, കേൾക്കാൻ ഒരാളില്ലാതെ, ഇരുട്ട് മുറിയിൽ, വെളിച്ചം പോലും ഭയന്ന് ജീവിതം ജീവിച്ച് തീർക്കുന്ന വിഷാദ രോഗികളെയും ഇവരോടൊപ്പം വായിക്കണം. ലൈഫിൽ എത്ര ചെയ്താലും ഒന്നും ശരിയാകാത്ത ചിലരുണ്ട്. കഴിവും ബുദ്ധിയും പ്രയത്നവും ഒക്കെ മാറ്റിവെച്ച് ഭാഗ്യാന്വേഷികളായി ഒതുങ്ങാൻ വിധിക്കപ്പെട്ട ചിലർ. നഷ്ടങ്ങളുടെ കനത്ത ഭാണ്ഡക്കെട്ടുകൾ അഴിച്ച് കളഞ്ഞ്, ജീവിതത്തിൽ കണ്ട സ്വപ്നങ്ങളിൽ ഒന്നെങ്കിലും ജരാനര ദുഃഖങ്ങൾ പേറുന്നതിന് മുമ്പ്, നടക്കാൻ അതിയായി ആഗ്രഹിക്കുന്ന ഒരു കൂട്ടർ. അവർ ഒന്നുകിൽ മുടി കൊഴിഞ്ഞവരോ, നര കയറിയവരോ ആകാം. അവരുടെ കണ്ണുകൾക്ക് ചുറ്റും ഉറക്കം അന്യം നിന്ന് കറുത്ത വലയം രൂപപ്പെടും. ശരീരം ഒട്ടും…

Read More

കാറ്റേ നീ മർത്ത്യനാകുന്നു സ്ത്രീയാകുന്നു, പുരുഷനാകുന്നു ശാന്തനാകുന്നു, ഉഗ്രനാകുന്നു മെല്ലെ തഴുകുന്നു, ആഞ്ഞുലയ്ക്കുന്നു കാറ്റേ നീ പ്രകൃതിയാകുന്നു ഇളംതെന്നലായി മനം കുളിർപ്പിക്കുന്നു പുതിയ പേരുകളിൽ കൊടുങ്കാറ്റായി വന്നു സംഹാര താണ്ഡവമാടുന്നു കാറ്റേ നീ പ്രണയമാകുന്നു സ്വപ്നങ്ങളിൽ മന്ദമാരുതനാവുന്നു വിരഹങ്ങളിൽ ക്ഷോഭിച്ച് വിങ്ങുന്നു ഇരു ഹൃദയങ്ങളിൽ ഒന്നായി വീശിടുന്നു കാറ്റേ നീ ഞാനാകുന്നു എൻ്റെ മനസ്സിൻ കണ്ണാടിയാകുന്നു

Read More

ഭക്ഷണപ്രിയരെ, ജന്മദേശമായ അറബിനാട്ടിൽ നിന്നാണ് ഞാനിത് എഴുതുന്നത്. നിങ്ങളുടെ നാട്ടിൽ അടിക്കടി  ഉണ്ടാകുന്ന ഭക്ഷ്യവിഷബാധാരോപണങ്ങൾ അകാരണമായി എൻ്റെ മേൽ വന്ന് വീഴുന്ന സാഹചര്യത്തിൽ മനം നൊന്താണ് എഴുതേണ്ടി വരുന്നത്. ഇവിടുന്ന് 10 കൊല്ലം മുമ്പാണ് ഞാൻ കേരളത്തിൽ വന്നിറങ്ങിയത്. പാക്കറ്റ് മാവ് കൊണ്ട് ദോശയുണ്ടാക്കി, പാക്കറ്റ് പാലും കുടിച്ച് രാവിലെ ഓഫീസിലേക്കും സ്കൂളിലേക്കും പോകുന്ന നിങ്ങളുടെ നാട്ടിൽ ഫുഡ് സേഫ്റ്റി എന്നത് വല്യ പ്രഹസനമാണെന്ന് വന്നപ്പോഴേ മനസ്സിലായി.  വിദ്യാഭ്യാസത്തിൽ അങ്ങ് മുമ്പിലെന്ന് കരുതുന്ന നിങ്ങൾ മലയാളികൾ, ഇൻസ്റ്റൻ്റ് ആയിട്ട് കിട്ടുന്ന എന്ത് ഫുഡിനോടും വല്ലാതെ പ്രിയം കാണിക്കുന്നവരാണല്ലോ.  ഫാസ്റ്റ് ഫുഡ് അല്ലാഞ്ഞിട്ടും എന്നെ എങ്ങനെ സ്വീകരിക്കും എന്നൊരു ഭയം ഉള്ളിലുണ്ടായെങ്കിലൂം, പേടിച്ച പോലൊന്നും സംഭവിച്ചില്ല. ഷവർമയും അൽഫാമും ഒക്കെ പോലെ എന്നെയും നിങ്ങൾ മെനു ബോർഡിൽ കയറ്റി. പക്ഷേ എന്നെ മടുപ്പിച്ച കാര്യം, കുറച്ച് നാളുകൾ കഴിഞ്ഞപ്പോൾ നിങ്ങൾ എൻ്റെ റെസിപി എടുത്ത് വെച്ച് നിങ്ങളുടേതായ രീതിയിൽ പരീക്ഷണം ചെയ്യാൻ തുടങ്ങി.…

Read More

സങ്കീർണമായ മനുഷ്യമനസ്സ് ഏറ്റവും decorate ചെയ്യുന്ന വികാരങ്ങളിൽ ഒന്നാണ് ലൈംഗികത… സെക്സ് എന്ന് കേട്ടാൽ ഊറിച്ചിരിക്കുന്ന സ്കൂൾ മുറികളിൽ നിന്നും, സെക്സ് എജ്യൂക്കേഷൻ ഇന്നും കിട്ടാക്കനിയായ ടീനേജ് പ്രായത്തിൽ നിന്നും, അവ്യക്തമായ അറിവ് മാത്രം കൊണ്ട് partner മായി നടത്തുന്ന ഒരു trial and error method ആണ് നമ്മുടെ നാട്ടിലെ ലൈംഗികത. 80 ശതമാനവും പരാജയപ്പെടാൻ തന്നെ സാധ്യതയുള്ള ഈ പ്രക്രിയ പക്ഷെ ഒരു പുരുഷനേ മാനഹാനിയിലേക്കും അപകർഷതയിലേക്കുമാണ് പലപ്പോഴും നയിക്കുക. ഫാൻ്റസിയുടെ തടവിലായ ഇത്തരം മനുഷ്യർ കിടപ്പറയിൽ നേരിടുന്ന പരാജയങ്ങളെ താങ്ങാൻ കെൽപ്പില്ലാത്തവരാണ്. തൻ്റെ “ആണത്തം” തകരുമെന്ന് ഭയന്ന് സ്വന്തം പാർട്ണറിനോട് പോലും സംസാരിക്കാനും അംഗീകരിക്കാനും മടിയാണ് താനും. പുരുഷ വർഗത്തിൻ്റെ ഈ glorified double standards തന്നെയാണ് ലൈംഗിക തൊഴിലാളികളെ ജനിപ്പിക്കുന്നത്. സ്വന്തം Partner നോടു share ചെയ്യാനുള്ള വിമുഖത, ലൈംഗിക വിദ്യാഭ്യാസത്തിൻ്റെ കുറവ്, ലൈഫ് സ്റ്റൈൽ അസുഖങ്ങൾ കാരണം പങ്കാളിയുമൊത്തുള്ള കിടപ്പറയിലെ താളപ്പിഴകൾ, ഇങ്ങനെ counselling…

Read More

കഴിഞ്ഞ ദിവസം വയിച്ച ഒരു കുറിപ്പാണ് ഈ എഴുത്തിന് ആധാരം. ഒരു സ്ത്രീ അല്ലെങ്കിൽ  പുരുഷന് ശരിക്കും വയസാവുന്നത്  50 ലോ 60 ലോ അല്ല, മറിച്ച് അവരുടെ മക്കൾ വാക്കിലൂടെയോ പ്രവൃത്തിയിലൂടെയോ നിങ്ങൾക്ക് പ്രായമായി, ഇനി ഇക്കാര്യങ്ങളിൽ ഇടപെടണ്ട എന്ന് പറയുമ്പോഴാണെന്ന്. കേട്ടപ്പോ ശരിയായി തോന്നി…. നമുക്കെല്ലാം അനുഭവമുള്ള കാര്യവുമാണത് . ഇത്ര കണ്ട് മാതാപിതാക്കൾ concerned ആവേണ്ടതുണ്ടോ അവരുടെ കുട്ടികളുടെ കാര്യത്തിൽ…അത് പോലെ കുട്ടികൾ parents ൻ്റെ കാര്യങ്ങളിൽ ഇത്രയും ശ്രദ്ധ കൊടുത്താൽ മതിയോ… ഈ ഒരു  ബാലൻസിംഗ് എങ്ങനെ ശരിയാക്കാമെന്നു നോക്കാം മറ്റ് ജീവജാലങ്ങളെ ക്കാൾ മനുഷ്യനെ വ്യത്യസ്തരാകുന്നത്  വികാരങ്ങളുടെ തള്ളിച്ചയാണ്. ഒരു തരത്തിൽ ഈ തള്ളൽ ഓവറായാൽ നല്ല അലമ്പാണ്. അത് കൊണ്ട് മാതാപിതാക്കളോട്.. സ്നേഹം എന്ന് പേരിട്ട് വിളിക്കുന്ന ഈ കുട്ടികളെ കുറിച്ചുള്ള ആധി bp കൂട്ടാനെ ഉപകരിക്കൂ എന്ന് തിരിച്ചറിയുക.  20-22 വയസ്സായി കഴിഞ്ഞാൽ അവരെ പറക്കാൻ വിടുക. നിങ്ങൾ അവർക്ക് പറക്കാനുള്ള…

Read More

നവംബർ 18 സമയം 4.55  സുമ ഫോൺ എടുത്ത് നോക്കി, ആൻഡ്രൂസിൻ്റെ വോയ്സ് ആണ്. “ലീവ് ഇന്ന് അലോട്ട് ആയി… ഡിസംബർ 5 തൊട്ട്… ക്രിസ്മസ് കഴിഞ്ഞ് പോന്നാ മതി. പിന്നെ അവനോട് പ്രത്യേകം പറയണം, പപ്പ വരുന്നതിന് വല്യ പബ്ലിസിറ്റി ഒന്നും കൊടുക്കണ്ടാന്ന്. നിൻ്റെ വീട്ടിലും അപ്പനോട് മാത്രം പറഞ്ഞാ മതി. പെങ്ങന്മാരു രണ്ട് പേരോടും ഞാൻ വിളിച്ച് പറഞ്ഞോളാം” നവംബർ 27 സമയം 3.30  “ആൻഡ്രൂസ് സർ, ഗാഡി ആ ഗയ… ചലിയെ ഹൈപ്പർ മാർക്കറ്റ് ചലേംഗേ”  ഒരാഴ്ചയെ ഉള്ളൂ, ലിസ്റ്റ് ഉണ്ടാക്കിയിട്ടുണ്ട്. കുറച്ച് സാധനങ്ങൾ ഇവിടുന്ന് വാങ്ങാം. കുപ്പി ഒക്കെ എയർപോർട്ടിൽ ഇറക്കാം. കൊച്ചിനും അവൾക്കുമുള്ള പർച്ചേസ് നടത്താം. ബാക്കി ഇനി നാട്ടിൽ പോയിട്ടാകാം. “ഗാഡി രോകോ, വോ അപ്‌നാ സുജിത് ഹേ ന” “ജി സാബ്” ജൂനിയർ ആയ സുജിത്തിനെ കണ്ടപ്പോൾ ഡ്രൈവർ വണ്ടിയൊതുക്കി. “സുജിത്തെ നീ എങ്ങോട്ടാ, മാർക്കറ്റിലേക്ക് ആണേൽ കേറിക്കോ” “താങ്ക് യൂ…

Read More

“അഭയാർഥിയായി ഒരു പകൽ കയറിവന്നു… ഭാഷയോ വേഷമോ ഭക്ഷണമോ ഒന്നും പരിചിതമായിരുന്നില്ല… പലപ്പോഴും ഏകാകിയായി ഇരുട്ടത്ത് ഒളിച്ചു… ആദ്യം കരുതിയ പോലെ ദുഷിച്ചവരല്ല, സ്നേഹമുള്ളവരാണ് തനിക്ക് അഭയം നൽകിയതെന്ന് ക്രമേണ തിരിച്ചറിഞ്ഞു…. കാലചക്രം ഉരുളവെ അവരിലൊരാളായി മാറി… സുഖത്തിലും ദുഃഖത്തിലും അവരോടൊപ്പം കരഞ്ഞു… സ്നേഹം കൈമാറാൻ 3 കുഞ്ഞുങ്ങളെയും പകർന്ന് നൽകി… ഒടുവിൽ അഭയാർത്ഥി എന്നാൽ സ്നേഹം എന്ന തിരിച്ചറിവ് നൽകി മാർജാരപാദം പൂകി…” നാലുകാലിലെ ജീവിതം എന്ന ബയോഗ്രാഫിയിൽ നിന്ന്.

Read More

സംഗീതത്തെ മാത്രം കുറിച്ച് സംസാരിക്കുന്ന ഒരു ഫേസ്ബുക്ക് സുഹൃത്തുണ്ട്… കഴിഞ്ഞ ഒരു 8-10 കൊല്ലത്തിൽ വേറൊന്നിനെ കുറിച്ചും സംസാരിക്കാൻ താൽപര്യമില്ലാത്ത എന്നാൽ മ്യൂസിക് ടോപ്പിക് എടുത്തിട്ടാൽ പാതിരാത്രി വരെ മിണ്ടാൻ വരുന്ന ഇത് വരെ നേരിട്ട് കണ്ടിട്ട് പോലുമില്ലാത്ത കക്ഷി . ഇത് പോലൊരു രാത്രി സംഗീതത്തെ കുറിച്ച് എനിക് ഒരു കുറിപ്പ് വന്നു. കേട്ടൊന്ന് ഞെട്ടിയെങ്കിലും സമചിത്തതയോടെ ഞാൻ ഇത്ര കണ്ട് സംഗീതം അസ്ഥിക്ക് പിടിക്കാൻ എന്താ കാരണമെന്ന് ചോദിച്ചു. മറുപടി പറഞ്ഞില്ലെങ്കിലും ഞാൻ കിടന്ന് പിന്നെ കുറെ ദിവസം ചിന്തിച്ചു. പ്രകടിപ്പിക്കാൻ സമയമെടുക്കുന്നു മനസിൻ്റെ ചില വികാരങ്ങളുണ്ട്.  സ്നേഹം, അലിവ്, സമാധാനം, വിരഹം പോലുള്ളവ. അവയെ ഇൻസ്റ്റൻ്റ് ആയി പ്രകടിപ്പിക്കാനുള്ള മനുഷ്യനിർമിതികളിലൊന്നാണ് സംഗീതമെന്നത്. ഒരു മനസ്സിൽ നിന്നും മറ്റൊരു മനസ്സിലേക്കുള്ള പാലമാണ് സംഗീതം തീർക്കുന്നത്. ആ കുറിപ്പ് ഇങ്ങനെയായിരുന്നു “ഞാൻ എൻ്റെ ഭർത്താവിനോട് പറഞ്ഞിട്ടുണ്ട്, എന്നെങ്കിലും ജീവിതം ഒടുങ്ങാറായി കോമയിൽ കഴിയേണ്ടി വന്നാൽ എനിക്ക് വേണ്ടി വേറൊന്നും ചെയ്ത്…

Read More