Author: Cruci Verbalist

“അഭയാർഥിയായി ഒരു പകൽ കയറിവന്നു… ഭാഷയോ വേഷമോ ഭക്ഷണമോ ഒന്നും പരിചിതമായിരുന്നില്ല… പലപ്പോഴും ഏകാകിയായി ഇരുട്ടത്ത് ഒളിച്ചു… ആദ്യം കരുതിയ പോലെ ദുഷിച്ചവരല്ല, സ്നേഹമുള്ളവരാണ് തനിക്ക് അഭയം നൽകിയതെന്ന് ക്രമേണ തിരിച്ചറിഞ്ഞു…. കാലചക്രം ഉരുളവെ അവരിലൊരാളായി മാറി… സുഖത്തിലും ദുഃഖത്തിലും അവരോടൊപ്പം കരഞ്ഞു… സ്നേഹം കൈമാറാൻ 3 കുഞ്ഞുങ്ങളെയും പകർന്ന് നൽകി… ഒടുവിൽ അഭയാർത്ഥി എന്നാൽ സ്നേഹം എന്ന തിരിച്ചറിവ് നൽകി മാർജാരപാദം പൂകി…” നാലുകാലിലെ ജീവിതം എന്ന ബയോഗ്രാഫിയിൽ നിന്ന്.

Read More

സംഗീതത്തെ മാത്രം കുറിച്ച് സംസാരിക്കുന്ന ഒരു ഫേസ്ബുക്ക് സുഹൃത്തുണ്ട്… കഴിഞ്ഞ ഒരു 8-10 കൊല്ലത്തിൽ വേറൊന്നിനെ കുറിച്ചും സംസാരിക്കാൻ താൽപര്യമില്ലാത്ത എന്നാൽ മ്യൂസിക് ടോപ്പിക് എടുത്തിട്ടാൽ പാതിരാത്രി വരെ മിണ്ടാൻ വരുന്ന ഇത് വരെ നേരിട്ട് കണ്ടിട്ട് പോലുമില്ലാത്ത കക്ഷി . ഇത് പോലൊരു രാത്രി സംഗീതത്തെ കുറിച്ച് എനിക് ഒരു കുറിപ്പ് വന്നു. കേട്ടൊന്ന് ഞെട്ടിയെങ്കിലും സമചിത്തതയോടെ ഞാൻ ഇത്ര കണ്ട് സംഗീതം അസ്ഥിക്ക് പിടിക്കാൻ എന്താ കാരണമെന്ന് ചോദിച്ചു. മറുപടി പറഞ്ഞില്ലെങ്കിലും ഞാൻ കിടന്ന് പിന്നെ കുറെ ദിവസം ചിന്തിച്ചു. പ്രകടിപ്പിക്കാൻ സമയമെടുക്കുന്നു മനസിൻ്റെ ചില വികാരങ്ങളുണ്ട്.  സ്നേഹം, അലിവ്, സമാധാനം, വിരഹം പോലുള്ളവ. അവയെ ഇൻസ്റ്റൻ്റ് ആയി പ്രകടിപ്പിക്കാനുള്ള മനുഷ്യനിർമിതികളിലൊന്നാണ് സംഗീതമെന്നത്. ഒരു മനസ്സിൽ നിന്നും മറ്റൊരു മനസ്സിലേക്കുള്ള പാലമാണ് സംഗീതം തീർക്കുന്നത്. ആ കുറിപ്പ് ഇങ്ങനെയായിരുന്നു “ഞാൻ എൻ്റെ ഭർത്താവിനോട് പറഞ്ഞിട്ടുണ്ട്, എന്നെങ്കിലും ജീവിതം ഒടുങ്ങാറായി കോമയിൽ കഴിയേണ്ടി വന്നാൽ എനിക്ക് വേണ്ടി വേറൊന്നും ചെയ്ത്…

Read More

കണ്ടൂ ഞാനൊരു കനവ് പക്ഷേ മനസ്സൊരു തടവ് ഉറങ്ങാണ്ടായൊരു ഇരവ് കൊളുത്തിവലിക്കുന്ന മുറിവ് മുറിവിലുണർന്നൊരു കഴിവ് വന്നൂ എനിക്ക് തിരിച്ചറിവ് നീന്തിയെടുത്തിട്ടൊടുവിൽ വിജയക്കൊടിയുടെ നിറവ്

Read More

പെരുന്നാൾ ലീവിൻ്റെ ടൈമിലാണ് ഇത്തവണ ഫാദേഴ്‌സ് ഡേ വന്ന് പെട്ടത്…. ഒരുപാട് പോസ്റ്റുകൾ കണ്ട് വായിച്ച് വിടാറുണ്ടെങ്കിലും അച്ഛൻ, അമ്മ ഒക്കെ നഷ്ടമായ വേണ്ടപ്പെട്ട കുറച്ച് ആളുകളുടെ വേദന കണക്കിലെടുത്ത് ഒന്നും എഴുതി പങ്ക് വെയ്ക്കാറില്ല. എന്നാലും ഇത്തവണ കൂട്ടക്ഷരങ്ങൾ ഗ്രൂപ്പിൽ ഒരു പോസ്റ്റ് കാണാനിടയായി. അച്ഛനോടൊപ്പമുള്ള ഒരു ഫോട്ടോയോ സെൽഫിയോ മറ്റോ പോസ്റ്റ് ചെയ്യാനായിരുന്നു. ചുമ്മാ നോക്കാല്ലോന്നു കരുതി ഫോൺ ഗാലറി ഓപ്പൺ ചെയ്ത ഞാൻ അക്ഷരാർത്ഥത്തിൽ ഞെട്ടി. കുട്ടികളുടെ, ഭർത്താവിൻ്റെ, കൂട്ടുകാരുടെ, എന്തിന് അവസാനം പോയി കഴിച്ച ഹോട്ടലിലെ ഭക്ഷണത്തിൻ്റെ വരെ പടം ഉണ്ടായിട്ടും, 2018 ൽ അതായത് 6 വർഷം മുമ്പ്, കൊറോണക്കും മുമ്പാണ് ഞാൻ അച്ഛനോടോത്തുള്ള ഒരു ഫോട്ടോ എടുത്തിരിക്കുന്നത്. അപ്പോഴുണ്ടായ ഒരു ഷോക്കിൽ സ്വന്തം വാട്സാപ്പ് ഗ്രൂപ്പിൽ ഫ്രണ്ട്സ്നോട് ആരാഞ്ഞു. ഒരാള് പോലും 2 വർഷങ്ങൾക്കിപ്പുറം സ്വന്തം അച്ഛനോടൊപ്പം ഒരു ഫോട്ടോ എടുത്തിട്ടില്ല എന്നത് ഫ്രണ്ട്സ് പലർക്കും വിശ്വസിക്കാൻ പ്രയാസമായിരുന്നു. സമയം നമ്മുടേതും ഒടുങ്ങുകയാണ്,…

Read More