Author: Shafia Shamsudeen

ഒരു തൃശൂക്കാരി… ♥️

എടാ.. നീ എന്നെ നോക്ക്, ഇത്ര മനോഹരമായി പറ്റിക്കപ്പെട്ടിട്ടും എത്ര ഭംഗിയായി ഞാൻ ചിരിക്കുന്നു എന്ന്. ഞാൻ ജീവിച്ചിരിക്കുന്നു എന്ന്.. നിനക്കറിയോ? കാർമേഘം പോലെ മൂടിക്കെട്ടിയ മനസുമായാണ് ഒരിക്കൽ, ഒട്ടും പ്രതീക്ഷിക്കാതെ അവൻ എന്നിലേക്ക് ഓടിക്കയറിയത്. എന്റെ ഹൃദയത്തിലാണവൻ പെയ്തു തോർന്നത്. ആ മഴയാണെന്നെ മനോഹരിയാക്കിയത്. പക്ഷേ എന്നെ ചതിച്ചത് അവനല്ല, ആ കള്ളങ്ങളാണ്, എന്നെ അവനിലേക്കെത്തിക്കാൻ അവൻ അന്ന് പറഞ്ഞ കള്ളങ്ങൾ. പിന്നെ ഞാനാ കള്ളങ്ങളെ ഒരുപാട് ഇഷ്ടപ്പെടാൻ തുടങ്ങി. ഇഷ്ടപ്പെട്ട് ഇഷ്ടപ്പെട്ട് ഞാൻ സത്യങ്ങളെയത്രയും വെറുത്തു. എനിക്ക് അവനും, അവനു ഞാനും എന്ന കള്ളം മാത്രമായി എന്റുള്ളിൽ. എന്റെ ലോകം അവനെന്ന ഒറ്റ ബിന്ദുവിൽ ഒതുങ്ങി, അവനെന്ന അച്ചുതണ്ടിൽ തിരിഞ്ഞു. അവനൊഴികെ മറ്റെന്തിനെയും ഞാൻ വെറുത്തു.. മറന്നു. ഉറങ്ങുന്നത് അവനെ ഓർത്ത്, എണീക്കുന്നത് അവനെ ഓർത്ത്, കാണുന്നതിലെല്ലാം അവന്റെ മുഖം, കേൾക്കുന്നതിലെല്ലാം അവന്റെ കൊഞ്ചൽ. എന്റെ ബുദ്ധിയിൽ ചിന്തകളിൽ ഓർമ്മയിൽ മൗനങ്ങളിൽ എല്ലാം അവനൊരാൾ മാത്രം ഘനീഭവിച്ചു നിന്നു.…

Read More

സംഭവിക്കാൻ പോകുന്ന ചില ദുരന്തങ്ങൾ നമ്മുടെ ഉപബോധമനസ്സ്  മുൻകൂട്ടി അറിയുന്നു എന്ന് കേട്ടിട്ടുണ്ട്. മറവിക്കു കൊടുക്കാത്ത അത്തരം ചില ഉൾചിന്തകളെ അനുഭവത്തിൽ നിന്നും ഇവിടെ കോറിയിടുന്നു. എന്റെ സ്കൂൾ കാലം..  ഉമ്മാന്റെ നിഴലായി എപ്പോഴും ഞാൻ കൂടെ കാണും. ഉമ്മ ആരോട് എന്ത് പറഞ്ഞാലും അതിന് മൂകസാക്ഷിയായി എന്റെ രണ്ടു ചെവികളും. അന്ന് ആരോടായിരുന്നു ഉമ്മ ആ സങ്കടം പങ്കുവെച്ചത് എന്ന് എനിക്ക് ഓർമ്മയില്ല. “കഴിഞ്ഞ കത്തില് ഇവള്ടെ വാപ്പാക്ക് ഞാൻ എഴുതി, ‘സമ്പാദിച്ചത് മതി, ഇനി ഗൾഫ് നിർത്തി ഇങ്ങട്ട് പോരേ’ ന്ന്. അവിടെയുള്ളപ്പോൾ ശരീരം നോക്കൂല, ഷുഗറും കൂടുതലാണ്.. മറുപടി വന്നതില്, ‘ഞാൻ ഉപ്പാക്ക് എഴുതി ചോദിക്കട്ടെ. ഉപ്പ സമ്മതിച്ചാൽ ഞാൻ ജോലി ക്യാൻസൽ ചെയ്ത് നാട്ടിൽ വരും’ എന്ന് എഴുതീട്ട്ണ്ട്.” പിന്നെ അന്ന് അങ്ങോട്ടുമിങ്ങോട്ടും നടക്കുമ്പോഴൊക്കെ ഉമ്മയുടെ പിറുപിറുപ്പ് ഞാൻ കേട്ടു, “ഉപ്പ സമ്മയ്ച്ചാ മതിയേര്ന്ന്. ഇല്ലെങ്കി ഗൾഫ് ഒഴിവാക്കി പോരൂല്ല. ഉപ്പാനെ അത്രക്ക് പേടീം അനുസരണോം…

Read More

ഞാനെന്ന പുസ്തകം നിനക്കു വേണ്ടി മാത്രമായിരുന്നു. അതിന്റെ ഓരോ താളുകളും നിനക്കായ്‌ ഞാൻ തുറന്നിട്ടിരുന്നു. ആദ്യം മുതൽ അന്ത്യം വരെ ഹൃദയം മഷിയാക്കി എഴുതിയതത്രയും നിന്നെ കുറിച്ച് മാത്രമായിരുന്നു. ശുഭപര്യവസാനിയായ ആ പുസ്തകം ഒന്ന് തുറന്നു നോക്കാതെ, താളുകൾ മറിക്കാതെ നീ ചവറ്റുകൊട്ടയിലേക്ക് ചുരുട്ടിയെറിഞ്ഞപ്പോൾ നൊന്തത് മഷി പുരണ്ട ആ അക്ഷരങ്ങൾക്കായിരുന്നു. @shafia

Read More