Author: Arun S

“വെങ്കിടേശാ, എനിക്കൊന്നും കേൾക്കണ്ട. ചാലിയാറിന്റെ തീരത്തുള്ള ആ വില്ല പ്രോജെക്ടിന്റെ പണി രണ്ടാഴ്ചയ്ക്കുള്ളിൽ തുടങ്ങിയെ പറ്റൂ. സർക്കാർ സംബന്ധമായ നൂലാമാലകളൊക്കെ ഞാൻ നോക്കിക്കോളാം. കൊടുക്കേണ്ടവന് വേണ്ട പോലെ കൊടുത്ത് അതൊക്കെ നേടിയെടുക്കുന്ന കാര്യമെനിക്ക് വിട്. താൻ പണി തുടങ്ങാനുള്ള എല്ലാ തയ്യാറെടുപ്പും തുടങ്ങിയേച്ചാൽ മതി. ഈ പ്രൊജക്റ്റ്‌ എത്രയും പെട്ടെന്ന് തീർക്കേണ്ടതാണ്. അവസാന നിമിഷം ഒഴിവ് കഴിവ് പറഞ്ഞു നീണ്ടു പോയാൽ അറിയാലോ എന്നെ.” നഗരത്തിലേക്ക് കയറുന്ന തന്റെ ആഡംബരകാറിലിരുന്ന് മാനുവൽ ജോർജ് തന്റെ ഫോണിലൂടെ അപ്പുറത്തിരുന്ന ആൾക്ക് കർശനമായ നിർദേശം നൽകിക്കൊണ്ടിരുന്നു.  അല്പനേരത്തെ സംഭാഷണങ്ങൾക്ക് ശേഷം ഫോൺ കട്ട്‌ ചെയ്തു മാനുവൽ തന്റെ സീറ്റിലേക്ക് ഒന്ന് ചാരിയിരുന്നു.  “ബിജൂ..” മാനുവൽ മുന്നിലിരുന്ന പേർസണൽ അസിസ്റ്റന്റിനെ വിളിച്ചു.  “സാർ.” പേർസണൽ അസിസ്റ്റന്റ് ഭവ്യതയോടെ വിളി കേട്ടു.  “ബിജൂ, നാളേക്കുള്ള പരിപാടിയുടെ ഒരുക്കങ്ങൾ എവിടെ വരെയെത്തി.” മാനുവൽ ബിജുവിനോട്‌ ചോദിച്ചു.  “സാർ.. സാറിന്റെ ജന്മദിനാഘോഷത്തിന്റെ കാര്യമല്ലേ. ഈ നഗരത്തിലെ മികച്ച കാറ്ററിംഗ് ഗ്രൂപ്പ്‌കാരേ…

Read More