Author: deeps1234

എൻ പ്രണയമേ, ഒന്ന് കാണണം, മിണ്ടണം എന്ന തീവ്രമായ ആഗ്രഹമാണ് ഈ കത്ത് എഴുതാൻ പ്രേരണയായത്. ഞൊടിയിടയിൽ സന്ദേശങ്ങൾ കൈ മാറുന്ന ഈ പുതിയ കാലത്തിൽ ആരും കത്തെഴുതാറില്ല.. എന്നാൽ എനിക്ക് നിന്നോട് പറയാനുള്ളത് എഴുതി അറിയിക്കാനാണ് ഇഷ്ടം.. നിദ്ര പിണങ്ങി നിന്ന രാവിൽ ജനാലയിൽ മിന്നി തിളങ്ങുന്ന മിന്നാമിന്നി.. ചിരി നിറയുന്ന നിന്റെ കണ്ണിലെ നക്ഷത്ര തിളക്കമാണ് ഓർമ വന്നത്… ആ മിഴിയിണകളിലെ ആഴ കടലിൽ നോക്കിയിരിക്കാൻ മോഹം.. നീ അരികിൽ ഉണ്ടെങ്കിൽ എന്ന് ആശിക്കാത്ത ദിനങ്ങൾ അപൂർവം. എന്തെല്ലാം കഥകളാണ് എനിക്ക് നിന്നോട് പറയാനുള്ളത്? ഒരിക്കൽ നീ ചോദിച്ചു നമ്മൾ ഒന്നാവുന്ന സുന്ദര നിമിഷങ്ങളിൽ എന്റെ ആഗ്രഹം എന്തെന്ന് തുറന്നു പറയു എന്ന്.. നീ എനിക്ക് ആരാണ്, എന്താണ്.. എന്ന് പറയാൻ കഴിയില്ല… തിരിച്ചു നിന്നിൽ നിന്നും ഒന്നും നേടാനല്ല ഈ ഇഷ്ടം. നാം രണ്ടു വ്യത്യസ്ത ലോകങ്ങളിൽ ജീവിക്കുന്നവർ.. എവിടെ ആയിരുന്നാലും നീ സുഖമായും സന്തോഷമായും ജീവിക്കണം.…

Read More