Author: Divya Menon

ഏറ്റവും പ്രിയപ്പെട്ടവനെ, നമ്മൾ കണ്ടുപിരിഞ്ഞതിൽ പിന്നെ ഇങ്ങനെയൊരു കത്തെഴുതണമെന്ന് പലവട്ടം ആലോചിച്ചതാണ്. ഒന്നും പ്രത്യേകിച്ച് പറയാനല്ല, വെറുതെയൊന്നുകൂടി സ്നേഹത്തെ ഓർത്തുവയ്ക്കാൻ. അല്ലെങ്കിലും സ്നേഹത്തിന് ഭാഷയുടെ ആവശ്യമില്ലല്ലോ. ഏറ്റവുമടുത്ത് നിൽക്കുമ്പോൾ കണ്ണുകൾ കൊണ്ടും അകലങ്ങളിലാവുമ്പോൾ ഹൃദയങ്ങൾ കൊണ്ടും സംസാരിക്കാനുള്ള കഴിവ് പ്രണയിക്കുന്നവർക്ക് മാത്രം സ്വന്തമല്ലേ? എങ്കിലും എനിക്ക് നിന്നോടുള്ള സ്നേഹത്തിന്റെ ഒരംശം ഇവിടെ പകർത്തിവയ്ക്കണമെന്ന് തോന്നി…കടുക് മണിയോളം പോന്നൊരംശം. മനുഷ്യരിലെ ഏറ്റവും ആഴമുള്ള, ഭംഗിയുള്ള വികാരമെന്താണെന്നറിയാമോ… ഒരു മറയുമില്ലാതെ, ഒരു അകലവുമില്ലാതെ ഒരാളെ ഏറ്റവും സുന്ദരമായി, സ്നേഹത്തോടെ, പ്രണയത്തോടെ ഹൃദയത്തിലേക്കും ആത്മാവിലേക്കും ചേർത്തുവയ്ക്കുക എന്നതാണ്. അതിപ്പോൾ എനിക്ക് അനുഭവിക്കാൻ കഴിയും. എനിക്കൊന്നു മാത്രമേ നിന്നോട് പറയാനുള്ളൂ… I have everything for you. സ്നേഹവും പ്രണയവും മോഹവുമൊക്കെ അതിന്റെ ഏറ്റവും ഭംഗിയോടെ എനിക്ക് അനുഭവപ്പെടുന്നുണ്ട്. എന്റെ എല്ലാ മതിലുകളും അതിരുകളും തകർത്ത സ്നേഹിതാ… നിനക്ക് മാത്രം അവകാശപ്പെട്ടതാണ് എന്റെ പ്രണയം. സ്നേഹത്തോടെ കാത്തിരിക്കാനും സ്നേഹത്തിനു കൂട്ടിരിക്കാനും ഒരാളുണ്ടാവുക എന്നതാവും ഒരുപക്ഷെ ഭൂമിയിലെ ഏറ്റവും…

Read More