Close Menu
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • അനുഭവം
    • ഓർമ്മകൾ
    • സാമൂഹ്യപ്രശ്നങ്ങൾ
    • സമത്വം
    • ജോലി
    • അറിവുകൾ
    • പ്രചോദനം
    • സൗഹൃദം
    • ജീവിതം
    • കവിത
    • കഥ
    • തുടർക്കഥ / സീരീസ്
    • പ്രണയം
    • ത്രില്ലർ
    • നര്‍മം
    • സ്ത്രീ
    • വിവാഹം
    • ബന്ധങ്ങൾ
    • ലൈംഗീകത
    • LGBTQ
    • ഗർഭം
    • പ്രസവം
    • പാരന്റിങ്
    • കുട്ടികൾ
    • സ്‌കൂൾ / കോളേജ്
    • വീട്
    • ആരോഗ്യം
    • മാനസികാരോഗ്യം
    • ഗൃഹവൈദ്യം
    • ഭിന്നശേഷി
    • യാത്ര
    • ചരിത്രം / പൗരാണികശാസ്ത്രം
    • പുസ്‌തകം
    • സിനിമ
    • സംഗീതം
    • പാചകം
    • ഫാഷൻ
    • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
  • My Bookmarks
  • Login / Register
  • My Account
Facebook Instagram YouTube
Trending
  • കിട്ടാതെ പോയ മാതൃസ്നേഹം വീണ്ടും ലഭിച്ചപ്പോൾ
  • അമ്മയെന്ന അത്ഭുതം
  • മാതൃത്വം എന്നിലൂടെ
  • Mother’s day
  • അമ്മ
  • ശബ്ദം
  • ഉത്രാടപ്പൂനിലാവ്
  • അമ്മ(എന്റെ അമ്മയുടെ സ്വന്തം ജീവിതത്തിൽ നിന്നും )
  • Login
  • FAQ/ How to blog
  • Contact US
  • My Account
Facebook Instagram YouTube
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Sunday, May 10
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • Categories
      • അനുഭവം
      • ഓർമ്മകൾ
      • ജീവിതം
      • സാമൂഹ്യപ്രശ്നങ്ങൾ
      • സമത്വം
      • ജോലി
      • സൗഹൃദം
      • അറിവുകൾ
    • Categories
      • കവിത
      • കഥ
      • തുടർക്കഥ / സീരീസ്
      • പ്രണയം
      • ത്രില്ലർ
      • നര്‍മം
      • പ്രചോദനം
      • ബന്ധങ്ങൾ
    • Categories
      • സ്ത്രീ
      • വിവാഹം
      • ഗർഭം
      • പ്രസവം
      • പാരന്റിങ്
      • കുട്ടികൾ
      • സ്‌കൂൾ / കോളേജ്
    • Categories
      • വീട്
      • ആരോഗ്യം
      • ഗൃഹവൈദ്യം
      • മാനസികാരോഗ്യം
      • ലൈംഗീകത
      • LGBTQ
      • ഭിന്നശേഷി
    • Categories
      • യാത്ര
      • ചരിത്രം / പൗരാണികശാസ്ത്രം
      • സിനിമ
      • പുസ്‌തകം
      • സംഗീതം
      • പാചകം
      • ഫാഷൻ
      • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Home » Recent Blogs » പ്രിയമുള്ളവനെ, നിനക്ക് വേണ്ടി…
അനുഭവം പ്രണയം ബന്ധങ്ങൾ

പ്രിയമുള്ളവനെ, നിനക്ക് വേണ്ടി…

By Divya MenonNovember 13, 2024Updated:December 2, 20247 Comments2 Mins Read209 Views
Bookmark Now
Please login to bookmark Close

No account yet? Register

ഏറ്റവും പ്രിയപ്പെട്ടവനെ,

നമ്മൾ കണ്ടുപിരിഞ്ഞതിൽ പിന്നെ ഇങ്ങനെയൊരു കത്തെഴുതണമെന്ന് പലവട്ടം ആലോചിച്ചതാണ്. ഒന്നും പ്രത്യേകിച്ച് പറയാനല്ല, വെറുതെയൊന്നുകൂടി സ്നേഹത്തെ ഓർത്തുവയ്ക്കാൻ. അല്ലെങ്കിലും സ്നേഹത്തിന് ഭാഷയുടെ ആവശ്യമില്ലല്ലോ. ഏറ്റവുമടുത്ത് നിൽക്കുമ്പോൾ കണ്ണുകൾ കൊണ്ടും അകലങ്ങളിലാവുമ്പോൾ ഹൃദയങ്ങൾ കൊണ്ടും സംസാരിക്കാനുള്ള കഴിവ് പ്രണയിക്കുന്നവർക്ക് മാത്രം സ്വന്തമല്ലേ? എങ്കിലും എനിക്ക് നിന്നോടുള്ള സ്നേഹത്തിന്റെ ഒരംശം ഇവിടെ പകർത്തിവയ്ക്കണമെന്ന് തോന്നി…കടുക് മണിയോളം പോന്നൊരംശം.
മനുഷ്യരിലെ ഏറ്റവും ആഴമുള്ള, ഭംഗിയുള്ള വികാരമെന്താണെന്നറിയാമോ… ഒരു മറയുമില്ലാതെ, ഒരു അകലവുമില്ലാതെ ഒരാളെ ഏറ്റവും സുന്ദരമായി, സ്നേഹത്തോടെ, പ്രണയത്തോടെ ഹൃദയത്തിലേക്കും ആത്മാവിലേക്കും ചേർത്തുവയ്ക്കുക എന്നതാണ്. അതിപ്പോൾ എനിക്ക് അനുഭവിക്കാൻ കഴിയും. എനിക്കൊന്നു മാത്രമേ നിന്നോട് പറയാനുള്ളൂ… I have everything for you. സ്നേഹവും പ്രണയവും മോഹവുമൊക്കെ അതിന്റെ ഏറ്റവും ഭംഗിയോടെ എനിക്ക് അനുഭവപ്പെടുന്നുണ്ട്.
എന്റെ എല്ലാ മതിലുകളും അതിരുകളും തകർത്ത സ്നേഹിതാ… നിനക്ക് മാത്രം അവകാശപ്പെട്ടതാണ് എന്റെ പ്രണയം.
സ്നേഹത്തോടെ കാത്തിരിക്കാനും സ്നേഹത്തിനു കൂട്ടിരിക്കാനും ഒരാളുണ്ടാവുക എന്നതാവും ഒരുപക്ഷെ ഭൂമിയിലെ ഏറ്റവും മനോഹരമായ സ്വകാര്യങ്ങളിലൊന്ന്. അങ്ങനെയൊരു സ്വകാര്യം ഉള്ളിന്റെയുള്ളിൽ ആരും കാണാതെ സൂക്ഷിക്കുന്നതിന്റെ സന്തോഷം ഞാൻ ആവോളം ആസ്വദിക്കുന്നുണ്ട്. കാണാതിരുന്നാലും കേൾക്കാതിരുന്നാലും ഒരാളെന്നും ഒപ്പമുണ്ടെന്നുള്ള തോന്നലിൽ ശാന്തമാവുന്ന മനസ്സാവും പ്രണയത്തിന്റെ ഭംഗി. സ്നേഹത്തോടെയുള്ള ചേർത്തുപിടിക്കലിൽ ഉരുകിപ്പോകുന്ന രണ്ട് ആത്മാക്കളാണ് നമ്മളെന്നു ഞാൻ തിരിച്ചറിഞ്ഞിട്ടുണ്ട്. ഉള്ളിലെ എല്ലാ മുറിവുകളെയും ഉണക്കാൻ സ്നേഹമെന്ന മരുന്ന് മാത്രം മതിയെന്ന് എനിക്ക് കാണിച്ചുതന്നത് ഈയൊരാളാണ്. സ്നേഹിക്കാനും സ്നേഹിക്കപ്പെടാനും തന്നെയാണ് ഈ ജീവിതം!
ഇതൊരു നന്ദി പറച്ചിൽ കൂടിയാണ്… അങ്ങനെയൊന്ന് നമുക്കിടയിൽ ആവശ്യമേയില്ലെങ്കിലും. ഒരാളെ തീവ്രമായി സ്നേഹിക്കുമ്പോഴും ആഗ്രഹിക്കുമ്പോഴും അയാളെയും അയാളുടെ സാഹചര്യങ്ങളെയും ഉൾക്കൊള്ളാനും അംഗീകരിക്കാനുമുള്ള കഴിവും പക്വതയുമുള്ളൊരു പ്രണയമെന്തെന്ന് എന്നെ പഠിപ്പിച്ചതിന്. ആകാശത്തോളം അതിരുകളുള്ള സ്നേഹത്തിന്റെ സുരക്ഷിതത്വം പകർന്നുതരുന്നതിന്. ഒരു പളുങ്കുപാത്രം കൈകാര്യം ചെയ്യുന്ന സൂക്ഷ്മതയോടെ, ഞാൻ പോലുമറിയാതെ ഞാനെന്ന വ്യക്തിയെ സൂക്ഷിച്ചുവയ്ക്കുന്നതിന്.
നാൽപതുകളിലെ ഒരുവനെ പ്രണയിക്കയെന്നാൽ അവനിലെ ഏറ്റവും ശാന്തസുന്ദരമായ പ്രണയത്തെ കണ്ടെടുക്കയെന്നാണ്, അവനിൽ ഇപ്പോഴും കെടാത്ത കനലുകളുണ്ടെന്ന് ഓർമ്മിപ്പിക്കയാണ്, അകക്കണ്ണുകൊണ്ട് ഒരുവൾ കാണുന്ന, അറിയുന്ന ഈ ലോകത്തെ ഏറ്റവും സുന്ദരനായ മനുഷ്യനാണ് അയാൾ എന്നയാളെ ഓർമ്മപ്പെടുത്തലാണ്, അവന്റെ ജീവന്റെ സംഗീതമായി മാറുകയെന്നാണ്…ഇതൊക്കെ എന്റെയും തിരിച്ചറിവുകളാണ്.
കാണാതിരിക്കുമ്പോഴും സംസാരിക്കാതിരിക്കുമ്പോഴുമാണ് ഉള്ളിലെ സ്നേഹത്തിന്റെ ആഴം ഞാൻ ഏറ്റവും കൂടുതൽ തിരിച്ചറിയുന്നത്. ഈയൊരാൾ എനിക്കെത്ര പ്രിയപ്പെട്ടതാണെന്ന്, എന്നോടെത്ര കൂടെ ചേർന്ന് നിൽക്കുന്നതാണെന്ന് ഞാൻ ഏറ്റവുമധികം മനസ്സിലാക്കുന്നത് അപ്പോഴൊക്കെയാണ്. പക്ഷെ എനിക്കറിയാം ജീവിതത്തിലെ എത്ര തിരക്കുപിടിച്ച വഴികളിലും, ദുഷ്കരമായ യാത്രകളിലും നമ്മൾ പരസ്പരം കൂടെയുണ്ടെന്ന്. കാരണം നമ്മളിൽ അലിഞ്ഞുചേർന്നതിനെ അടർത്തിമാറ്റാൻ ഒന്നിനും കഴിയില്ലല്ലോ.
മനുഷ്യരുടെ കണ്ണ് നിറയുന്നത് സങ്കടം കൊണ്ടു മാത്രമല്ലത്രേ. മനസ്സിലെ സ്നേഹം നിറഞ്ഞുതുളുമ്പുന്നത് കണ്ണുകൾ വഴിയാണത്രേ. ഇത് എഴുതുമ്പോൾ അത് ഞാൻ അനുഭവിക്കുന്നുണ്ട്. ആ നിറഞ്ഞു തുളുമ്പുന്ന സ്നേഹം ഈ വാക്കുകളിലും പടർന്നിട്ടുണ്ടെന്ന് ഞാൻ പറയാതെ തന്നെ നിനക്കറിയാം.
എന്റെ ജീവിതത്തിലെ ഏറ്റവും സുന്ദരമായ പ്രണയകാലത്തിലൂടെയാണ് ഞാൻ കടന്നുപോകുന്നതെന്ന് എനിക്കറിയാം. ഈ കാലം ഒരു കാലത്തും അവസാനിക്കാതിരിക്കട്ടെ എന്നൊരു പ്രാർത്ഥനയും ഇപ്പോഴെന്റെ കൂടെയുണ്ട്. എനിക്കേറ്റവും പ്രിയപ്പെട്ട കവയിത്രിയുടെ ഏറ്റവും പ്രിയപ്പെട്ട വരികളിലൂടെ നിന്നെ ഞാൻ കാലത്തിനു മുന്നിൽ അടയാളപ്പെടുത്തട്ടെ…
“അറിയുന്നതെന്തിന്? സ്നേഹം, അതൊന്നുമേ പറയാതെ കൂടെയുള്ളപ്പോൾ?
പറയുന്നതെന്തിന്, പാതിജീവൻ
പകുത്തതുനൽകിയൊപ്പമുള്ളപ്പോൾ….?”
കരുതിവയ്ക്കുന്നു പ്രണയത്തിന്റെ മുന്തിരിച്ചാറ്… നിനക്കായി മാത്രം!
സ്വന്തം
സ്നേഹിത
poster2
#എന്റെരചന
പ്രണയലേഖനം
Koottaksharangal
Post Views: 52
6
Divya Menon

7 Comments

  1. ശ്രീകുമാർ on November 14, 2024 1:37 PM

    ബ്യൂട്ടിഫുൾ….. പ്രണയത്തെ കൊണ്ട് നടക്കുക.

    Reply
    • Divya Menon on November 15, 2024 1:21 PM

      Thank you 🥰

      Reply
      • Anto on November 15, 2024 9:51 PM

        ഹൃദ്യം,മനോഹരം

        Reply
  2. Shreeja R on November 14, 2024 7:21 AM

    മനോഹരം 👌

    Reply
    • Divya Menon on November 15, 2024 1:21 PM

      Thank you 🥰

      Reply
  3. Nishiba M on November 14, 2024 12:31 AM

    മനോഹരം

    Reply
    • Divya Menon on November 15, 2024 1:22 PM

      Thank you 🥰

      Reply
Leave A Reply Cancel Reply

category

  • സിനിമ
  • പുസ്‌തകം
  • പാചകം
  • LGBTQ
  • അറിവുകൾ
  • യാത്ര

Category

  • ജീവിതം
  • ഗർഭം
  • പ്രസവം
  • അനുഭവം
  • ഓർമ്മകൾ
  • പ്രചോദനം

Quick access

  • Home
  • About Us
  • Curated Blogs
  • Contact
Facebook Instagram YouTube
© 2026 koottaksharangal.com | Powered By arbaneo
A project by Jaythra Creative LLP
  • Privacy Policy
  • Terms
  • ReelStars
  • FAQ

Type above and press Enter to search. Press Esc to cancel.

Ad Blocker Enabled!
Ad Blocker Enabled!
Our website is made possible by displaying online advertisements to our visitors. Please support us by disabling your Ad Blocker.