Author: Ganga Raveendran

👉ഞാൻ ഗംഗ രവീന്ദ്രൻ 👉താമസം തിരുവൈക്കത്തപ്പന്റെ മണ്ണിൽ 👉പഠിച്ചത് : എം എ ജേർണലിസം ആൻഡ് മാസ്സ് കമ്മ്യൂണിക്കേഷൻ

മഴ തോരാതെ പെയ്യുന്ന ഒരു ദിവസം പതിവുപോലെ അച്ഛൻ ഇന്നും ക്ഷേത്ര ദർശനത്തിന് പോയി. എന്നും ക്ഷേത്ര ദർശനം കഴിഞ്ഞു 7.00 മണിക്ക് തൊഴുതു മടങ്ങി വരാറുള്ള അച്ഛൻ ആ ദിവസം 8.00 മണി ആയിട്ടും വരാതെ ഇരുന്നപ്പോൾ അമ്മയ്ക്കും മോൾക്കും ഉള്ളൊന്ന് പതറി. ഇരുവരും ദൈവത്തെ മനസ്സുരുകി വിളിച്ചു.. അപ്പോഴേക്കും മകൾ അമ്മയോട് ചോദിച്ചു അച്ഛൻ ഇത്രയും നേരമായിട്ടും വരാത്തതെന്താ, അമ്മേ? അമ്മ മകളോട് പറഞ്ഞു പരിഭ്രമിക്കാതെ ഇരിക്കൂ മോളെ എന്ന്. അമ്മയും മകളും വീടിന്റെ ഗേറ്റിന് സമീപം അച്ഛനെ നോക്കി  കാത്തിരിക്കുകയാണ് . അമ്മ മൊബൈലിൽ അച്ഛനെ വിളിക്കാൻ ശ്രമിക്കുന്നുണ്ട്. പക്ഷെ കോൾ സ്വീകരിക്കുന്നില്ല. അങ്ങനെ കാത്തിരുന്ന് അമ്മയും മോളും ധർമ്മ സങ്കടത്തിലായി. കാലങ്ങൾക്ക് ശേഷം  രണ്ട് സുഹൃത്തുക്കൾ ഒരുമിച്ചു കൂടിയപ്പോൾ  അവർ ഇരുവരും വേറൊരു ലോകത്തായിരുന്നു. അവർക്കിടയിൽ ആ മഴ ഒരു തടസ്സം അല്ലായിരുന്നു. പെട്ടന്ന് ഇരുവരുടെയും വീട്ടുകാര്യങ്ങൾ  സംസാരത്തിനിടെ ഉടക്കിയപ്പോൾ പെട്ടന്ന് അച്ഛന് തന്റെ വീട്ടിലെ…

Read More

മനുഷ്യന് ഏറ്റവും പ്രധാനപെട്ട ഒന്നാണ് ആരോഗ്യകരമായ ജീവിതം. ഒരു കുഞ്ഞു ജനിക്കുമ്പോൾ തൊട്ട് എല്ലാവരും പ്രാർത്ഥിക്കുന്ന ഒന്ന് തന്നെയാണ്, ആരോഗ്യമുള്ള കുഞ്ഞ് ജനിക്കണേ എന്ന്. രോഗങ്ങൾ എന്ത് തന്നെയായാലും, ആശുപത്രിയിൽ കയറി ഇറങ്ങേണ്ട അവസ്ഥ വന്നാൽ ജീവിത നിലവാരത്തിന്റെ ബഡ്ജറ്റ് ആകെ താളം തെറ്റും. എത്ര പാവപെട്ടവനായാലും പണക്കാരനായാലും നമ്മൾ പറയുന്ന ഒരു വാചകമാണ് ആശുപത്രിയിൽ കേറിയാൽ പിന്നെ പൈസ എവിടെ പോയെന്ന് അറിയില്ല. ചെറിയ രോഗങ്ങൾ ആയിട്ട് ചെന്നാൽ പോലും മനുഷ്യരെ കൊന്നു തിന്നുന്ന ആശുപത്രികൾ പോലും ഉള്ള കാലത്താണ് നാം ജീവിക്കുന്നത്. ചെറിയ രോഗം മുതൽ മാരക രോഗങ്ങൾ വരെ മനുഷ്യനെ പിടിവിടാതെ പിന്തുടരുന്നുണ്ട്. രോഗങ്ങളുടെ ഒരു നീണ്ട നിര തന്നെ മനുഷ്യന് ചുറ്റും വലയം പ്രാപിച്ചുകൊണ്ടിരിക്കുകയാണ്. അതിന് ഉത്തമ ഉദാഹരണമാണ് കഴിഞ്ഞു പോയ നിപ്പ, കോവിഡ് പോലെയുള്ള മഹാമാരികൾ. ഇതെല്ലാം മനുഷ്യൻ സ്വയം വരുത്തിവെക്കുന്നതാണോ? ഏതൊരാളുടെയും ഒരു ആയുഷ്കാലത്തെ വിയർപ്പിന്റെ വിലയാണ് സമ്പത്ത്. അത് ആശുപത്രിയിൽ ചിലവാക്കുന്ന…

Read More

കവിത : ചിതറുന്ന മനസ്സ് നോവുന്നു നോവുന്നു പിടയുന്നു പിടയുന്നൊരീ മനസ്സ് മനുഷ്യന്റെ അകത്തളങ്ങളിൽ പിടിയുന്നൊരാ ഇളം മനസ്സ് ജീവിതമാകുന്ന ഈ യാത്രയിൽ വിധിയുടെ   ഉഗ്ര പ്രഹരങ്ങൾ ആഞ്ഞടിക്കുമ്പോൾ, അലതല്ലി ഉലയുന്നോരീ മനസ്സ്. മനസ്സിന്റെ ദുഃഖം ഭാരങ്ങളാൽ കണ്ണീരിറ്റ് തുളുമ്പാതെ, ഹൃദയത്തിൻ അടിത്തട്ടിൽ നീറി നീറി മനസ്സ് നോവുന്ന വേളയിൽ, പുറമെയൊരു പുഞ്ചിരി വിതറി ശാന്തമാകുന്നു. മനസൊന്നു പിടയുമ്പോൾ കണ്ണീരായി അണപ്പൊട്ടി ഒഴുകുന്നോരീമനസ്സ്… ശാന്തമായി മനസ്സിനെ പിടിച്ചുയർത്താൻ മനമാകെ വെല്ലുന്നൊരീ മനസ്സ് നോവുന്നു നോവുന്നു പിടയുന്നു പിടയുന്നോരീമനസ്സ് .

Read More

ജാതി ഭേദമെന്യ മലയാളികൾ എല്ലാവരും തന്നെ ആഘോഷിക്കുന്നതാണ് ഓണം. എന്നാൽ പണ്ടുകാലത്തെ ചൈതന്യവും പകിട്ടും ഇന്നത്തെ ഓണം ആഘോഷ ചടങ്ങുകൾക്കും ആചാരങ്ങൾക്കും ഇല്ലാതെ പോയിരിക്കുന്നു. പണ്ടൊക്കെ അത്തം മുതൽ തിരുവോണം വരെ പത്തു ദിവസവും വീടുകളിൽ പൂക്കളം കാണാമായിരുന്നു. തുമ്പ് പൂവ് ആയിരുന്നു പണ്ടുകാലത്തെ താരം. ഇന്ന്   ആ പൂവ് വീടുകളിൽ കാണാൻ പോലും സാധ്യമല്ല. ഇപ്പോൾ പൂക്കളം ഇടുന്ന വീടുകൾ പോലും ചുരുങ്ങിയിരിക്കുന്നു. ഇപ്പോഴും പഴയ തലമുറയിൽ പെട്ട ആളുകൾ ഉള്ള വീടുകളിൽ ചിട്ടയോടെയുള്ള കാര്യങ്ങൾ കാണുമായിരിക്കാം.  പാടത്തും തൊടിയിലും ഒക്കെ പോയി പൂക്കൾ ശേഖരിച്ചിരുന്ന ഒരു കാലം ഉണ്ടായിരുന്നു. ഇപ്പോൾ ആ സ്ഥാനത്തേക്ക് റെഡിമൈഡ് പൂക്കളം നിലയുറപ്പിച്ചു കഴിഞ്ഞു. റെഡി മൈഡ് പൂക്കളം ഇപ്പോഴത്തെ ഓണത്തിന്റെ പതിവ് കാഴ്ചയായി മാറിയിരിക്കുന്നു. പണ്ടത്തെ കൂട്ടു കുടുംബങ്ങളിൽ ഓണത്തിന് ഒരുമിച്ച് ചേർന്ന് പാചകം ചെയ്തിരുന്ന വീടുകളിൽ ഇന്നാകട്ടെ കാറ്ററിംഗ്ക്കാരോട് സദ്യക്ക് വേണ്ടിയുള്ള മല്പിടുത്തം. വീടുകളിലെ അടുക്കളകൾ ആഘോഷവേളകളിൽ അനാഥമാകുന്നു. ഇപ്രാവശ്യത്തെ ഓണത്തിന്…

Read More

എന്റെ കാഴ്ചയിൽ ഏറ്റവും പ്രയോജനപെട്ട ഉപകരണം വാഷിംഗ്‌ മെഷീൻ ആണ്. പണ്ടൊക്കെ തുണി അലക്കുക എന്ന് പറഞ്ഞാൽ വലിയൊരു ടാസ്ക് ആണ്. ഇപ്പോൾ ആ ദൗത്യം അലക്കുകല്ലിനെ മറികടന്ന് വാഷിംഗ്‌ മെഷീൻ ഏറ്റെടുത്തു. അലക്കുകല്ല് ഒക്കെ ഒരു പുരാവസ്തു പോലെയായി മാറി.  വാഷിംഗ്‌ മെഷീനിൽ തുണി കൊണ്ട് ഇടേണ്ട താമസം മാത്രമേ ഉള്ളു. ഒരു സ്വിച്ച് അമർത്തിയാൽ തുണികൾ വാഷിംഗ്‌ മെഷീൻ കുതിർത്ത്, കഴുകി, ഉണക്കി തരും. സെമി, ഫുള്ളി ഓട്ടോമാറ്റിക്, ടോപ് ലോഡ് എന്നിങ്ങനെ വിവിധ ഘടനയോട് കൂടി വിവിധ വർണ്ണങ്ങളിൽ എന്ന് വാഷിംഗ്‌ മെഷീൻ വിപണിയിൽ ലഭ്യമാണ്. ക്രമേണ കുറച്ച്  നാളുകൾക്കു ശേഷം വാഷിംഗ്‌ മെഷീൻ പുതിയ ടെക്നോളജിയിലൂടെ ചിലപ്പോൾ തുണികൾ അഴയിൽ വരെ കൊണ്ടിട്ട് തന്നെന്നും വരാം. ശരീര അധ്വാനം ഇല്ല. സമയ ലാഭം എല്ലാം വാഷിംഗ്‌ മെഷീന്റെ ഗുണങ്ങൾ ആണ്. അലക്കുകല്ലിൽ ആവുമ്പോൾ നടുവേദന കൊണ്ട് ബുദ്ധിമുട്ട് ആണ്. സത്യം പറഞ്ഞാൽ ഇപ്പോൾ വാഷിംഗ്‌ മെഷീനും…

Read More