Author: Geetha Jose

Iam Geetha

ഏറ്റവും തിരക്കാണെന്നു നമ്മൾ കുറ്റപ്പെടുത്തുന്ന കാലമാണ് നല്ലതെന്നോർക്കുക. മറ്റുള്ളവർ ആഗ്രഹിക്കുന്നത് നമുക്ക് കൊടുക്കാൻ കഴിയുന്ന ഘട്ടം…. ആ കാലം തീർന്നാൽ തീർച്ചയായും ഒഴിവാക്കപ്പെടും.. അതിപ്പോൾ മരമായാലും മനുഷ്യനായാലും….

Read More

ഒരു കൂട്ടിനുവേണ്ടി സ്നേഹം ഇരന്നു വാങ്ങുന്നതിനേക്കാൾ നല്ലത് നമ്മുടെ സ്നേഹത്തിനു വേണ്ടി വരുന്നവരെ കാത്തിരിക്കുന്നതാണ്. എന്നാൽ ഒന്നോർക്കുക… നമുക്ക് നമ്മളാണ് ഏറ്റവും നല്ല കൂട്ട്. നമ്മളോളം പോന്ന നമ്മളെ സ്നേഹിക്കുന്ന പരിഗണിക്കുന്ന വേറൊരു കൂട്ടില്ല ലോകത്ത്.

Read More

മരണം എന്നത് നിത്യ സത്യമാണ്. ജനിച്ച എല്ലാവരും മരിക്കുമെന്നതിൽ ആർക്കും തർക്കമുണ്ടാകാൻ ഇടയില്ല. ഇനി അടുത്ത ജന്മം ഉണ്ടാകുമോ എന്നതും നടക്കുന്ന കാര്യമാണോ എന്നറിയില്ല. ഇനി അഥവാ ഉണ്ടെങ്കിൽ തന്നെ ഈ ഞാനായി ജനിക്കുകയുമില്ലല്ലോ.. അതിനാൽ ഈ ജന്മത്തെ ഒന്ന് വിശകലനം ചെയ്താലോ.. ഈ ജന്മത്തിൽ നമുക്ക് കിട്ടിയ ഭാഗ്യങ്ങൾ സൗകര്യങ്ങൾ സന്തോഷങ്ങൾ നമുക്ക് തന്നെ ചിന്തിക്കാം. ഇല്ലാത്ത, ഉണ്ടാകാത്ത, കിട്ടാത്ത കാര്യങ്ങൾ നമുക്ക് കിട്ടുമെന്നോ അനുഭവിക്കാൻ സാധിക്കുമെന്നോ അറിയാൻ പറ്റാത്തിടത്തോളം നമുക്കറിയുന്ന അനുഭവിക്കുന്ന സന്തോഷങ്ങൾ ഏറ്റെടുക്കുകയാണല്ലോ ശരി. അതുകൊണ്ടു നിങ്ങൾക്കറിയാവുന്ന എന്നാൽ ആ അറിവ് കൊണ്ട് ഈ ജീവിതം സന്തോഷിക്കാൻ അറിയാത്തവർ ഒന്ന് സ്വയം ആലോചിക്കുവാൻ ഈ രചന ഉപകാരപ്പെടട്ടെ!! പണമില്ലാത്തവൻ പിണം എന്നറിഞ്ഞു കൊണ്ടുതന്നെ ഞാനിതെല്ലാം ഇവിടെ കുറിക്കുന്നു. മനുഷ്യജീവിതം നീർകുമിളക്കു സമമാണ്.. ജീവിതത്തിൽ പണമുണ്ടാക്കാൻ ഓടുന്നവരുടെ പ്രത്യേക ശ്രദ്ധയ്ക്ക്.. മരിച്ചു പണിയെടുത്തു സമ്പാദിച്ചു മരണകിടക്കയിൽ കിടക്കുമ്പോൾ തോന്നിയേക്കാവുന്ന ഒരു ചിന്തയുണ്ട്. ജീവിതത്തിൽ പണം നേടി.. എന്നാൽ എന്‍റെ…

Read More

ദേ ഡിസംബർ മാസമിങ്ങെത്തി… ഉണ്ണിയേശു ജനിച്ച മാസം. പുണ്യമാസം. നോയമ്പ് തുടങ്ങി. ഇനിയുള്ള പ്രാർത്ഥനയുടെ ദിനങ്ങൾ. അതിനൊടുവിൽ ആ ദിനമെത്തും. ഉണ്ണിയേശുവിന്റെ ജന്മദിനം.. അന്നേദിവസം നമ്മൾ ഉണ്ടാക്കേണ്ട വിഭവങ്ങളിൽ രണ്ടെണ്ണം ഞാൻ നിർദേശിക്കുന്നു. ഒന്ന് മട്ടൻ ബിരിയാണി. 1 കിലോ അരിക്ക് 1.5 കിലോ മട്ടൻ. അതാണ് എന്‍റെ കണക്ക്. 4 സവാള കനം കുറച്ചരിയുക. അത് വെളിച്ചെണ്ണയിൽ വറുത്തുകോരുക. ഇനി കഴുകി വൃത്തിയാക്കിയ മട്ടനിലേക്കു വറുത്തു മാറ്റിയ സവാളയുടെ മുക്കാൽ ഭാഗം ഇടുക. 2 സ്പൂൺ മുളകുപൊടി, മഞ്ഞൾപൊടി, ബിരിയാണി മസാലപ്പൊടി, ഉപ്പ്, പച്ചമുളക് ഇഞ്ചി വെളുത്തുള്ളി, അണ്ടിപ്പരിപ്പ്, മല്ലിയില, പുതിനയില, വേപ്പില അരച്ചതും ചെറുനാരങ്ങാനീരും ചേർത്ത് നന്നായി തിരുമ്മി ചേർക്കുക. കുക്കർ അടച്ചു ഇറച്ചി സോഫ്റ്റ് ആകുംവരെ വേവിക്കുക. ആവിപോകുമ്പോൾ തുറന്നു നോക്കുക. ബാക്കിയുള്ള വെള്ളം വറ്റിച്ചെടുക്കുക. എന്നിട്ട് ചെറിയ ഉള്ളി കാച്ചിയിടുക.  അതിലേക്കു ബീഫിന്റെ നെയ്യ് ഉരുക്കിയതുണ്ടെങ്കിൽ ഇട്ടുകൊടുക്കാവുന്നതാണ്. ഇപ്പോൾ കറി റെഡി. ഇനി സാധാരണ പോലെ…

Read More

ഏറ്റവും നിസ്വാർത്ഥമായ ലവലേശം അസൂയയില്ലാത്ത കുശുമ്പ് തൊട്ടു തീണ്ടിയിട്ടില്ലാത്ത ഒരു വിഭാഗം എന്നുപറഞ്ഞാൽ അത് അധ്യാപകർ തന്നെയാണെന്നതിൽ ഒരു തർക്കം പോലുമില്ല. മറ്റെല്ലാ മേഖലകളിലും ചുറ്റുമുള്ളവർ അല്ലെങ്കിൽ താഴെയുള്ളവർ നമ്മുടെ ഒപ്പമോ അല്ലെങ്കിൽ മുകളിലോ വന്നാൽ നമുക്ക് തോന്നിയേക്കാവുന്ന മനുഷ്യസഹജമായ ചെറിയ അസൂയ പോലും ഇല്ലാത്തവരാണ് അധ്യാപകർ. അവർ അവരുടെ ശിഷ്യഗണങ്ങൾ മുഴുവൻ അവരെക്കാൾ ഉയരങ്ങൾ കീഴടക്കണമെന്ന വാശിയാണവർക്ക്‌. ഞാൻ പഠിപ്പിച്ചവർ ഉയർന്ന സ്ഥാനങ്ങൾ അലങ്കരിക്കുമ്പോൾ അഭിമാനമാണവർക്ക്. ℍ𝕒𝕡𝕡𝕪 𝕥𝕖𝕒𝕔𝕙𝕖𝕣’𝕤 𝕕𝕒𝕪

Read More

പായസമില്ലാതെ എന്ത് ഓണസദ്യ? ഓണസദ്യ എന്നുപറഞ്ഞാൽ തന്നെ ഏറ്റവും ഒടുവിൽ വിളമ്പുന്ന പായസത്തിന്റെ മധുരം… സത്യത്തിൽ സദ്യയുടെ ക്‌ളൈമാക്‌സ് പായസം തന്നെ. പൊന്നിൻ നിറമുള്ള ഉരുളിയിൽ പാലും പഞ്ചസാരയും നെയ്യും അണ്ടിപരിപ്പും മുന്തിരിയും ചേർത്ത് വരട്ടിയെടുത്ത്‌ മേമ്പൊടിക്ക് ഏലക്കത്തരി വിതറി എടുക്കുന്ന പായസത്തിന്റെ മണം കേൾക്കുമ്പോൾ തന്നെ നമ്മിൽ ഹർഷോന്മാദം വരും. പയസ്‌ എന്നാൽ പാല് എന്നർത്ഥം. അപ്പോൾ പയസ്‌ ചേർത്തുണ്ടാക്കുന്നതു പായസം. പൊതുവെ ശർക്കര ചേർത്തുണ്ടാക്കുന്ന പായസത്തിൽ തേങ്ങാപ്പാലും പഞ്ചസാര ചേർത്തുണ്ടാക്കുന്ന പായസത്തിൽ പശുവിൻപാലുമാണ് ഉപയോഗിക്കാറുള്ളത്. അടപ്രഥമൻ, പാലടപ്രഥമൻ പാല്പായസം പരിപ്പ് പ്രഥമൻ എന്നിവയൊക്കെയാണ് സദ്യയിലെ മുൻനിരക്കാർ. എന്നാൽ ഇവയല്ലാതെ പഴം മാങ്ങാ ചക്ക കൈതച്ചക്ക എന്തിനു ചോക്ലേറ്റ് പായസം വരെ നമുക്കുണ്ടാക്കാം. പായസത്തിന്റെ മാധുര്യമാണ് സദ്യയുടെ പൂര്ണതക്ക് മിഴിവേകുന്നത്. പപ്പടവും ചെറുപ്പഴവും പായസവും കൂട്ടി കുഴച്ചൊരു പിടി പിടിക്കാം ഈ ഓണത്തിന്. ഇനി നമുക്ക് കൈതച്ചക്ക പായസം ഉണ്ടാക്കാൻ നോക്കാം. ഒരു കൈതച്ചക്ക വളരെ നേരിയ കഷണങ്ങൾ ആക്കിയെടുക്കുക.…

Read More

“ഓണത്തപ്പാ കുടവയറാ തിരുവോണക്കറിയെന്തെല്ലാം ? ചേനത്തണ്ടും കാടും പടലവുമേലിശ്ശേരി വാഴക്കച്ചുണ്ടുപ്പേരി മാമ്പഴമിട്ട പുളിശ്ശേരി കാച്ചിയമോരും നാരങ്ങാക്കറീം പച്ചടികിച്ചടിയച്ചാറും. ” ഓണമിങ്ങെത്താറായി. ഓണം എന്ന വാക്ക് കേൾക്കുമ്പോൾ ഓണസദ്യയാണ്‌ ഓർമ വരിക. ഓണം ഒന്നേയുള്ളുവെങ്കിലും തെക്കു മുതൽ വടക്കു വരെ നോക്കിയാൽ സദ്യ വട്ടങ്ങൾ പലതരമാണ്. ആചാരങ്ങളും ആഘോഷങ്ങളും സദ്യവട്ടങ്ങളും മാറിമറിയും. സദ്യയെ പറ്റി പറയുകയാണെങ്കിൽ 26 വിഭവങ്ങളിൽ കൂടുതൽ വേണമെന്ന് കണക്ക്‌. അതിൽ ആറു തരം രസങ്ങൾ ഉൾപ്പെടണമെന്നു ആയുർവേദം ശാസിക്കുന്നു. അവ എരിവ് പുളി ഉപ്പ് മധുരം കയ്പു ചവർപ്പ് എന്നിവയാണ്. ഞാൻ ഇവിടെ എഴുതാൻ പോകുന്നത് സദ്യയിൽ ഒഴിച്ചുകൂടാനാകാത്ത ഒരു വിഭവമാണ്. ആലോലനീലമിഴിയാം പ്രിയയാൾ വിളമ്പും ഒലോലനൊന്നുമതി, എന്തിനു നൂറുകൂട്ടം? ഇപ്പോൾ നിങ്ങൾക്ക് പിടികിട്ടിയില്ലേ? നമ്മുടെ ഓലന്റെ പ്രാധാന്യം . കുമ്പളങ്ങയാണ് ഓലനിലെ പ്രധാന ഐറ്റം. കേരളസദ്യയിലെ ഏറ്റവും ലളിതവും എന്നാൽ സുപ്രധാനവുമായ വിഭവം. ഓലനില്ലെങ്കിൽ സദ്യ പൂർണ്ണമാകില്ല. രുചികരവും അതെ സമയം ആരോഗ്യകരവും ആണീ ഓലൻ. ഒരു…

Read More

പ്രതിസന്ധി എന്ന് കേൾക്കുമ്പോൾ നെറ്റി ചുളിക്കാത്തവർ ഉണ്ടാകില്ല. നെറ്റി ചുളിച്ചതുകൊണ്ടു പ്രതിസന്ധി പേടിച്ചോടുമോ? ഇല്ലല്ലോ.. അപ്പോൾ നമ്മൾ എന്തുചെയ്യണം?. ഞാൻ വായിച്ച ഒരു കഥയിലൂടെ അത് വിവരിക്കാം.. ഒരു സിനിമ പ്രദർശനശാലയിൽ പുതിയ ഒരു സിനിമയുടെ ആദ്യ പ്രദർശനം. അവരുടെ പരസ്യത്തിൽ പുതിയ സിനിമയുടെ പ്രദർശനം എന്ന് മാത്രമായിരുന്നില്ല.. അവാർഡ് നേടിയ ഒരു ചെറുസിനിമ കൂടെ ആദ്യം കാണിക്കും എന്നുകൂടെ ഉണ്ടായിരുന്നു. അന്നേദിവസം കുറച്ചധികം ആളുകൾ വന്നു. സിനിമ തുടങ്ങി. ആദ്യം ചെറു സിനിമ ആണല്ലോ.. ആദ്യസീൻ ഒരു മുറിയുടെ സീലിംഗ് . ആകാംക്ഷയോടെ കാണികൾ.. മിനുട്ടുകൾ കഴിഞ്ഞു.. നാല്, അഞ്ചു ആറു ….ആളുകൾ അക്ഷമരായി.. ബഹളത്തോടെ ഇതെന്താ ഇങ്ങനെ എന്ന് ചോദിക്കുന്നു.. അന്നേരം സീൻ ഒന്ന് മാറി.. കാമറ താഴോട്ട് വരുന്നു.. പിന്നെ കാണിക്കുന്നത് ഒരു രോഗി അനങ്ങാൻ വയ്യാതെ കട്ടിലിൽ കിടക്കുന്നതാണ്. പിന്നെ വീണ്ടും സീലിംഗ്… ആളുകൾ ഒച്ച വക്കാൻ തുടങ്ങി.. ഇതാണോ അവാർഡ് കിട്ടിയത് എന്നുള്ള ചോദ്യങ്ങളായി..…

Read More

“കൂട്ടക്ഷരങ്ങൾ” എഴുത്തുകാരാകുന്ന അക്ഷരങ്ങളുടെ കൂട്ടം എന്നോ കൂട്ടായ്മയിൽ നിന്നും വരുന്ന അക്ഷരമെന്നോ കൂട്ടുകൂടി എഴുതുന്നുവെന്നോ, കൂട്ടക്ഷരം പോലെ കെട്ടുറപ്പുള്ളതെന്നോ അർത്ഥമാക്കുന്ന ഈ പേര് അക്ഷരാർത്ഥത്തിൽ അഭിനന്ദനീയം തന്നെ. ഈ കൂട്ടക്ഷരത്തിലെ ഒരു അക്ഷരമായ ഈ ഞാൻ ഗീത ജോസ് ഇവിടെ ആദ്യാക്ഷരം കുറിക്കാൻ ആഗ്രഹിക്കുന്നു. അനുഗ്രഹിച്ചാലും.. കൂട്ടക്ഷരങ്ങൾ എഴുതാൻ കുറച്ചു ബുദ്ധിമുട്ടാണെങ്കിലും, ജയശ്രീയും പവിത്രയും കൂടെ എളുപ്പത്തിൽ ചെയ്തെടുത്ത ഈ വെബ്സൈറ്റ് നമ്മളാകുന്ന അക്ഷരക്കൂട്ടങ്ങൾക്കുള്ളതാണല്ലോ. ആദ്യമായി നന്ദിയും സ്നേഹവും എന്‍റെ പേരിലും ഈ കൂട്ടായ്മയുടെ പേരിലും ഞാൻ സമർപ്പിക്കുന്നു.. ചുറുചുറുക്കോടെ അക്ഷരങ്ങളാകുന്ന രണ്ടു പെണ്മണികൾ നമുക്കായി കൊരുത്തെടുത്ത ഈ അക്ഷരമാലയിലെ മുത്തുകളാകാൻ കഴിഞ്ഞതിൽ ഞാനും എന്‍റെ കൂട്ടുകാരും ചേർന്ന ഈ കൂട്ടക്ഷരം അഭിമാനിക്കുന്നു. തുടർന്നും ഈ കൂട്ടായ്മ ഒരുമയോടെ മുന്നോട്ടു പോകാൻ സർവേശ്വരൻ നമ്മെ ഓരോരുത്തരെയും അനുഗ്രഹിക്കട്ടെ !! ഒരിക്കൽ കൂടുവിട്ട ( ഉദ്ദേശിച്ചത് മോംസ്പ്രേസ്സോ എന്ന കൂടു ) ഞങ്ങൾക്ക് ഒരു കൂട്ടായി തണൽമരമായി നിങ്ങൾ രണ്ടുപേരും ഒരുക്കിയ ഈ…

Read More