Author: Hussain MK

തൊട്ടടുത്ത ഗ്രാമത്തിലെ ഭഗവതി ക്ഷേത്രത്തിലെ ഉത്സവം പ്രമാണിച്ച് ആരോഗ്യ വകുപ്പിൻ്റെ കർശന പരിശോധന ഹോട്ടലുകളിലും ബേക്കറികളിലുമൊക്കെ നടക്കുന്നതിനിടയിൽ നമ്മുടെ കടയിലും കയറി വന്നു ഒരു സംഘം ഉദ്യോഗസ്ഥർ. ഒരു തുമ്പും കിട്ടാത്തതിനാൽ അവർ കയറിപ്പിടിച്ചത് എൻ്റെ മൂക്കിൻ തുമ്പത്ത്. ഞാൻ മാസ്ക്കിട്ടിട്ടില്ലത്രെ. പോരാത്തതിന് അവരിലൊരുവൻ എൻ്റെ മൂക്കിനൊരു തോണ്ടലും. കലികയറിയ ഞാൻ സർക്കാരുദ്യോഗസ്ഥനാണെന്നൊന്നും നോക്കിയില്ല. അവൻ്റെ മുഖമടച്ചൊന്നു കൊടുത്തു. അടി കൊണ്ട അവനും മദമിളകിയ പോലായി. പിന്നെ പറയേണ്ടല്ലൊ പൂരം. കണ്ടു നിന്നവരെല്ലാവരും കൂടി ഞങ്ങളെ പിടിച്ചു മാറ്റിയെങ്കിലും അടി കൂടുതൽ കൊണ്ട അവൻ പണി പറ്റിക്കുമെന്ന് കരുതിയില്ല. എല്ലാവരും പിടിവിട്ട സമയത്ത് അവനോടി വന്ന് എൻ്റെ നടുപ്പുറത്തിനിട്ടൊരു ചവിട്ട്. നിനച്ചിരിക്കാത്ത ആക്രമണത്തിൽ ഞാൻ കറങ്ങി ചന്തിയും കുത്തി താഴെ വീണു. രാത്രി ഭാര്യയോടൊത്ത് ഉറങ്ങാൻ കിടക്കുമ്പോൾ പരമാവധി ചുമരിനോട് ചേർന്ന് കിടക്കുക. എത്ര ചവിട്ടു കൊണ്ടാലും താഴെ വീഴില്ല ഉറപ്പാ. സൂർത്തുക്കളെ സൂക്ഷിച്ചാൽ ദു:ഖിക്കണ്ട. ഹൊ! എന്നാലും ആ ചവിട്ടിൻ്റെ…

Read More

ഉമ്മാന്റെ ഖബറിടത്തിൽ നിന്ന് സലാം പറഞ്ഞ് പിരിയുമ്പോൾ ഹൃദയത്തിൽ ഉരുണ്ടുകൂടിയിരുന്ന കാർ മേഘങ്ങൾ കണ്ണുനീരായി ചാലിട്ടൊഴുകാൻ തുടങ്ങിയിരുന്നു. അണ പൊട്ടിയ സങ്കടം ആർത്തലച്ചു കുത്തിയൊഴുകിയപ്പോൾ മുഖത്തെ ഭാവമാറ്റങ്ങൾ കൈ കൊണ്ടു മറച്ചു പള്ളിപ്പറമ്പിലെ ഖബറിസ്ഥാനിൽ നിന്ന് ഞാൻ മുറ്റത്തേക്ക് കയറി. മുറ്റത്തിനോട് ചേർന്ന കശുമാവിൻ ചുവട്ടിലെ തണലിൽ നിന്ന് ഖബറുകൾക്ക് മുകളിലെ പൊന്തകൾ വെട്ടിമാറ്റുന്നത് നോക്കി നിൽക്കുകയാണ് പള്ളിമുക്രിയും പള്ളിക്കാർന്നോരും. പള്ളിക്കുള്ളിൽ കയറിയ ഞാൻ അവിടത്തെ പ്രായം ചെന്ന ഉസ്താദിനോടു സലാം പറഞ്ഞു പുറത്തേക്കിറങ്ങി. കരഞ്ഞു കലങ്ങിയ കണ്ണുകൾ കണ്ടിട്ടും ഉസ്താദ് പുഞ്ചിരിക്കുകയായിരുന്നു. എങ്ങനെ പുഞ്ചിരിക്കാതിരിക്കും, സ്വന്തം മാതാപിതാക്കൾക്ക് വേണ്ടി കണ്ണുനീരൊഴുക്കുന്ന മക്കളെ കാണുമ്പോൾ സന്തോഷിക്കുക തന്നെയല്ലെ വേണ്ടത്. പുറത്തെ പൈപ്പിൽ നിന്നും മുഖം കഴുകി, തുടച്ച് ധൃതിയിൽ നടക്കാനൊരുങ്ങവെ കാർന്നോര് വന്നു വലതുകരം കവർന്നു. കാർന്നോരുടെ കൈയിലുണ്ടായിരുന്ന ചുരുട്ടി മടക്കിയ നോട്ടുകൾ എന്റെ കൈയിലേക്ക് അമർത്തിയപ്പോൾ അദ്ദേഹം എന്തെന്നില്ലാത്ത നിർവൃതി അനുഭവിക്കുന്നുണ്ടായിരിക്കും. സംഭാവന. രഹസ്യമായി നൽകുന്ന ഈ സംഭാവനയാണ് പളളിക്കാർന്നോർ…

Read More

അഴകിലൊഴുകിയ പ്രണയ നദിയിൽ കളകളാരവം നിലച്ചല്ലൊ നീഹാരമൂർന്നു കുളിർന്ന കരളും വിരഹ ചൂടിൽ എരിഞ്ഞല്ലൊ എന്തിനെൻ്റെ നീല വാനിൽ മേഘമായി വന്നു നീ. എന്തിനെൻ്റെ കരളിനുള്ളിലെ കനലിലൂതി പോയി നീ. നീയെഴുതിയ പ്രണയ വരികൾ നോവിനാൽ തറക്കണ്, ചോപ്പ് മാഞ്ഞൊരു ചക്രവാളം എന്തിനോ കൊതിക്കണ്. നീലവാനിൽ കാർമേഘം കുളിരിനാൽ മറക്ക്ണ്. നിൻ പ്രണയമെഴുതിയ വരികളാലെൻ കരളിനുളളും തറക്ക്ണ്. മധു നിറഞ്ഞു വിരിഞ്ഞ സുമവും വെയിലിനാലെ പൊഴിഞ്ഞല്ലൊ. നിൻ സുഗന്ധമേകിയ ഇരവിൽ ഞാനും ഏകനായി അലഞ്ഞല്ലൊ. പാടി പാടി നടന്ന വഴിയിൽ ചെമ്പകം മണക്ക്ണ്. നീ കാത്ത് കാത്ത് ഇരുന്ന കണ്ണിൽ കാഴ്ചയും മറക്ക്ണ് പ്രണയമെഴുതിയ വരികളാലെൻ കരളിൻ മഷിക്കുപ്പിയൊഴിഞ്ഞല്ലൊ, നിൻ കനവ് തുന്നിയ നൂല് കൊണ്ടെൻ കരളിനുളളും മുറിഞ്ഞല്ലൊ മോഹമെന്ന പായക്കപ്പൽ കാറ്റിലേറെയകന്നു പോയ്. നീയൊഴുക്കിയ പ്രണയത്തിരയി- ലിന്നെൻ്റെ തോണി മറിഞ്ഞു പോയ്. ചിറകൊടിഞ്ഞ പക്ഷി ഞാനും പറക്കുവാൻ കഴിയാതെയായ്. നീയ് തുന്നിയ കൃത്രിമച്ചിറ- കിൻ്റെ നൂലും അറ്റുപോയ്. ഹുസൈൻ എം…

Read More

ഒരു തുണ്ടുകടലാസിൽ ഞാൻ എല്ലാം എഴുതി വച്ചു. ഇനി അവൾ വരുമ്പോൾ ഇത് കൈമാറണം. ഇനിയും ഹൃദയം നീറി നീറി…. വയ്യ.. എന്തുവന്നാലും വേണ്ടീല.. ഈ തീരുമാനം അന്തിമമാണ്. ഒരു പക്ഷേ അവൾ അവളുടെ വീട്ടുകാരോട് പറഞ്ഞേക്കാം. വീട്ടുകാർ തനിക്കെതിരെ കലാപക്കൊടി ഉയർത്തിയേക്കാം. എന്തും നേരിടാനുള്ള മനക്കരുത്ത് തനിക്കുണ്ട്. എന്ന് മുതലാണ് ഞാനവളെ ശ്രദ്ധിക്കാൻ തുടങ്ങിയത്?  എന്ന് മുതലാണ് അവളെന്റെ കണക്കുകൂട്ടലിന്നിരയായത്?  എന്നു മുതലാണ് അവളെന്റെ ഹൃദയത്തിൽ ചേക്കേറിയത്? അതെ അവളെന്നും കടയിൽ വരുമായിരുന്നു. മുടങ്ങാതെ. അങ്ങിനെ അവളെന്റെ പരിചയക്കാരിയായി. പക്ഷേ ആ പരിചയവും അടുത്തിടപഴകലുമെല്ലാം കച്ചവടത്തിന്റെ ഒരു തന്ത്രമായിരുന്നു. പക്ഷേ അത് ഇത്രത്തോളം വളരുമെന്ന് ഒരിക്കലും കരുതിയില്ല. പിന്നീട് അവളുടെ വരവുകൾ കുറഞ്ഞു വന്നു. അവളെന്നും വരുമെന്ന് കരുതി ഞാൻ കാത്തിരിക്കും. എന്നാൽ അവൾക്കു കാര്യം മനസ്സിലായിത്തുടങ്ങിയതായിരിക്കും എന്നിൽ നിന്നകലാൻ കാരണം. ഏതായാലും വേണ്ടീല. മനസ്സിലടക്കിപ്പിടിച്ചിട്ട് കാര്യമില്ല. തുറന്നു പറയണം. പക്ഷേ എങ്ങിനെ പറയും. പറയുമ്പോൾ അവളുടെ പ്രതികരണം എന്തായിരിക്കും.…

Read More

ഞാൻ എന്തെങ്കിലും ആവശ്യത്തിന് പുറത്ത് പോകുന്ന സമയത്ത് കടയുടെ ഉത്തരവാദിത്വം ഏറ്റെടുക്കുന്നത് നമ്മുടെ പുന്നാര കാക്കയാണ്. ഒരു ദിവസം സാധനങ്ങൾ വാങ്ങാൻ വന്ന ബംഗാളികളുടെ റൂം മാലിക്കുമായി കാക്ക ഉടക്കിയിരുന്നു. അന്ന്, സാധനങ്ങൾ വാങ്ങാതെ തെറ്റിപ്പോയ ബംഗാളിയെ ഉടൻ തിരിച്ചുവിളിക്കണമെന്നും കച്ചവടത്തിന് കോട്ടം തട്ടാതെ കാര്യങ്ങൾ രമ്യമായി പരിഹരിക്കണമെന്നും കാക്ക അതിയായി ആഗ്രഹിച്ചിരുന്നു. അതിനായി ഒരവസരം കാത്തിരിക്കുകയായിരുന്നു കാക്ക. അപ്പോഴുണ്ട് നമ്മുടെ റൂം മാലിക് പാഞ്ഞു വരുന്നു. “ജാദാ പ്രോബ്ളം…. ജ്യാദാ പ്രോബ്ളം” എന്ന് പറഞ്ഞു കൊണ്ട്. കേട്ടപാതി കേൾക്കാത്ത പാതി കാക്ക പുറത്തേക്ക് പാഞ്ഞു. ജാഥയിലെന്തോ പ്രശ്നമുണ്ടെന്നു് കാക്ക തെറ്റിദ്ധരിച്ചിരിക്കുകയാ. കുറച്ചു നേരം അങ്ങോട്ടും ഇങ്ങോട്ടും പരക്കം പാഞ്ഞതിന് ശേഷം കാക്ക എന്റെ അടുത്തേക്ക് തന്നെ തിരിച്ചു വന്നു.. ബംഗാളി പറഞ്ഞു വന്നത് ബംഗാളികളുടെ കോട്ടേഴ്സിൽ എന്തൊക്കെയോ പ്രശ്നം നടക്കുന്നു എന്നാണ്. ഇവരുടെ കൂടെ താമസിക്കുന്ന ബംഗാളികളൊരുത്തന്റെ മലയാളിയായ…

Read More

സുലൈമാന്റെ വരവ് കണ്ടപ്പഴേ മനസ്സിലായി എന്തോ കാര്യം പറയാനാണെന്ന്. സാധാരണ കടയിൽ വരുന്നത്, എന്തേലും വിഡ്ഡിത്തരം പറയാൻ വെമ്പുന്നുണ്ടാവും. അതങ്ങട് ഫ്രീക്കൻ സ്റ്റൈലിൽ വച്ച് കാച്ചി വിഡ്ഡികളുടെ നേതാവാവലാണ് ഫ്രീക്കൻ സുലൈമാന്റെ  ഉദ്ദേശ്യം. രണ്ട് മൂന്ന് തവണ പത്ത് രൂപയുടെ മിക്സ്ചർ പായ്ക്കറ്റ് വാങ്ങി എന്നല്ലാതെ സുലൈമാനെക്കൊണ്ട് നമുക്കൊരുപകാരവും ഇത് വരെ കിട്ടീട്ടില്ല. പക്ഷേ ഇപ്പോഴത്തെ വരവ് കണ്ടിട്ട് എന്തോ പ്രാധാന്യമുള്ള കാര്യത്തിനാണ്  എന്ന് തോന്നുന്നു. കടയുടെ മുന്നിൽ നിൽക്കുന്ന കാക്കാന്റെ കൈ രണ്ടും കൂട്ടിപ്പിടിച്ച് എന്തോ പറയുന്നുണ്ട്. ഫ്രീക്കൻ നല്ല സന്തോഷത്തിലുമാണ്. പടച്ചോനെ ഇവന്റെ കല്യാണം ശരിയായോ?. ഇവനാര് പെണ്ണ് കൊടുത്തു? പെട്ടെന്നാണ് എന്റെ ആമാശയത്തിൽ നിന്ന് ഒരാളൽ ഉയർന്നത്. ആ ആളൽ എല്ലാ പ്രതിബന്ധങ്ങളെയും വകഞ്ഞ് മാറ്റി മനസിന്റെ മുകൾതട്ടിൽ സ്ഥാപിച്ചിട്ടുള്ള ബിരിയാണിച്ചെമ്പിന്റെ അടിയിൽ വന്ന് നിന്നു. ചെമ്പിൽ തിളച്ചുമറിയുന്ന ബീഫ് മസാല. അതിനു മുകളിൽ ദമ്മിട്ടിരിക്കുന്ന വെളുത്ത നീളമുള്ള അരി. അതിലേക്ക് ഒഴിക്കപ്പെടുന്ന വില കൂടിയ നെയ്യ്. വറുത്ത…

Read More

മാഡം സൂസു (ഒരു കൊറോണക്കാലാനന്തര കഥ) വാട്ട് സാപ്പിൽ ഫിസിക്കൽ ട്രെയിനിങ്ങിനെക്കുറിച്ചുള്ള മാഡം സൂസുവിൻ്റെ ക്ലാസ് കേട്ടിരിക്കുമ്പഴാ ഭാര്യ വന്ന് ഇന്ന് സ്കൂൾ മീറ്റിങ്ങുണ്ടെന്ന് പറഞ്ഞത്. ആദ്യം ഞാൻ മൈൻ്റ് ചെയ്തില്ലെങ്കിലും പിന്നേയാണ് എനിക്കോടിയത്, ഇവൾ സ്കൂൾ മീറ്റിങ്ങിന് പോയാൽ എനിക്ക് മറ്റവളുമായി ചാറ്റാമല്ലോ എന്ന്. ഭാര്യയോട് സ്കൂൾ മീറ്റിൻ്റെ സമയം ചോദിച്ചറിഞ്ഞു മറ്റവൾക്ക് ഇൻബോക്സിൽ പോയി മെസ്സേജിട്ടു, മൂന്ന് മണിക്ക് വീഡിയോ ലൈവിൽ വരാമെന്ന്. വീണ്ടും മാഡം സൂസുവിൻ്റെ സന്നിധാനത്തിൽ ഹാജരായി പഞ്ചപുച്ഛമടക്കി നിക്കുമ്പഴാണ് ഭാര്യ പിറകിൽ നിന്ന് തോണ്ടി പറഞ്ഞത് “മൂന്ന് മണി മറക്കണ്ടാന്ന്”. ശേഷം മാഡം സൂസുവിനെ ഒന്നിരുത്തി നോക്കിയതിന് ശേഷം ഭാര്യ അവളുടെ പാട്ടിന് പോയി. ലോക് ഡൗണും തോരാത്ത മഴയും കാരണം വീട്ടിൽ നിന്നും പുറത്തിറങ്ങാൻ പറ്റാത്തതിനാൽ മറ്റവളുമായി വീഡിയോ ചാറ്റ് കുറച്ചു ദിവസമായി നടക്കാറില്ല. മുമ്പൊരു ദിവസം ഏതോ ഒരുത്തി ഞാൻ ഒറിജിനലാണോ എന്നറിയാൻ വേണ്ടി ഇൻബോക്സിൽ വന്ന സമയത്താണ് ഭാര്യയുടെ എഴുന്നള്ളത്തുണ്ടായത്.…

Read More