Author: Shahaliya Junaid

മറ്റുള്ളവരുടെ കുറവുകൾ എത്തിനോക്കുന്നവർ സ്വയം ചിന്തിച്ചു നോക്കിയിട്ടുണ്ടോ? നമ്മൾ എല്ലാം തികഞ്ഞവർ ആണോ!! കുറവുകൾ ഇല്ലാത്തവരായി ആരുമില്ല. ആ കുറവുകളെ അംഗീകരിക്കുക എന്നതാണ് ജീവിതത്തെ അർത്ഥവത്താക്കുന്നത്. ഷഹലിയ

അതെ, ഞങ്ങൾ വ്യത്യസ്തരാണ്. ആ വ്യത്യസ്‌തതയോടെ ഞങ്ങളെ അംഗീകരിക്കുന്ന നിങ്ങൾ അതാണ് ഞങ്ങളുടെ കരുത്ത്. ഒരു പുഞ്ചിരി ഞങ്ങൾക്കായും കരുതാം.ഒപ്പം കരുതലും. നിങ്ങളിൽ ഒരാൾ ആവാൻ ഞങ്ങൾക്ക് വേണ്ടത് സ്നേഹവും, പരിഗണനയും കൈകോർക്കാൻ കൈകളുമാണ്. കുറവുകളുണ്ടെന്നു പറഞ്ഞു മാറ്റി നിർത്താതെ, കഴിവുകളുണ്ടെന്നു പറഞ്ഞു നിങ്ങൾക്കൊപ്പം ഞങ്ങൾക്കും അവസരങ്ങൾ നൽകുക. നിങ്ങളുടെ മുന്നിലോ, പിന്നിലോ നടക്കാനല്ല, നിങ്ങൾക്കൊപ്പം നടക്കാനാണ് ഞങ്ങൾ ആഗ്രഹിക്കുന്നത്. ഷഹലിയ.

Read More

സ്പെഷ്യൽ സ്കൂളിൽ /തെറാപ്പി സെന്ററുകളിൽ പോകാത്തവർ ആരെങ്കിലുണ്ടെങ്കിൽ ഒരിക്കലെങ്കിലും പോവണം. അവിടെ ടീച്ചറും തെറാപ്പിസ്റ്റുമാരും ഈ കുട്ടികളെ സ്നേഹിക്കുന്നത് അത് നേരിട്ട് കണ്ടാൽ മാത്രമേ മനസ്സിലാവുകയുള്ളു. അത്രയും ക്ഷമയോടെ അവർ ട്രെയിനിംഗ് കൊടുക്കുന്നു.ഹോം വർക്കുകൾ ചെയ്തോ എന്ന് അല്ല അവർ ചോദിക്കുന്നുണ്ടാവുക. കളിച്ചും ചിരിച്ചും പാട്ട് പാടിയും അവർ പഠിപ്പിക്കുന്നു. സ്പെഷ്യൽ എഡ്യൂക്കേറ്റർസ്/തെറാപ്പിസ്റ്റിന്റെ ജോലി എന്താ പഠിപ്പിക്കലാണോ? പലർക്കുമുള്ള സംശയമാണ്. സ്വയം പര്യാപ്തമായി ഈ ലോകത്ത് ജീവിക്കാൻ വേണ്ടി ഈ മക്കളെ അവർ പഠിപ്പിക്കുന്നു. അത് അറിയാൻ നേരിട്ട് അവിടെ പോയി തിരിച്ചറിയണം.എന്ത് കൊണ്ട് ഇവരെ പറ്റി എവിടെയും പറയുന്നത് കേൾക്കുന്നില്ല? ഒരിക്കൽ എനിക്ക് അറിയുന്ന ഒരു തെറാപ്പിസ്റ് അവളുടെ ഒരു അനുഭവം എന്നോട് പറഞ്ഞത് ഇത് എഴുതി കൊണ്ടിരുന്നപ്പോൾ പെട്ടെന്ന് ഓർമ്മ വന്നു. മുമ്പൊരിക്കൽ അവൾ ആ അനുഭവം എന്നോട് എഴുതാൻ പറഞ്ഞിരുന്നു. ഈ ബുദ്ധിയില്ലാത്ത കുട്ടികളെ പഠിപ്പിച്ചാൽ നിനക്ക് കല്യാണലോചന ഒന്നും വരില്ല. അവളുടെ…

Read More