Author: Jayakumar S

ഒരു ജനുവരിയിൽ ആണ് ഉറ്റ സുഹൃത്ത് വിളിക്കുന്നത്. ജൂലൈ ആകുമ്പോൾ നമ്മുടെ ഡിഗ്രി ബാച്ചിന്റെ മൂന്നാമത്തെ പുനഃസംഗമം നടത്താൻ ഉദ്ദേശിക്കുന്നു. ഞാനും പങ്കെടുക്കണം. അവനോട് മുടക്കം പറയാൻ പറ്റില്ല എന്നതിനാൽ സമ്മതം പറഞ്ഞു. ആറുമാസം കഴിഞ്ഞല്ലേ പിന്നെ ആലോചിക്കാം എന്ന് കരുതി മാറ്റി വച്ചു. ഡിഗ്രി പഠനം കഴിഞ്ഞു 27 വർഷം ആകുന്നു. പഠനം മുഴുമിക്കാതെ ജോലി കിട്ടി ഞാൻ പോയതാണ്. പിന്നീട് കുറേ കാലം ആരുമായും ബന്ധം ഇല്ലായിരുന്നു. വീട്ടിൽ ഫോൺ കണക്ഷൻ പോലും ഉണ്ടായിരുന്നില്ല. പിന്നീട് മൊബൈൽ കിട്ടി സോഷ്യൽ മീഡിയയിൽ എത്തിയപ്പോൾ ഏറെ താമസിച്ചു പോയിരുന്നു. അന്ന് വാട്സാപ് കൂട്ടായ്മയിൽ നിന്നാണ് പഴയ സഹപാഠികളുടെ വിവരങ്ങൾ പുതുക്കിയത്. കഴിഞ്ഞ രണ്ടു അവസരങ്ങളിലും ഞാൻ അവരുടെ കൂടെ കൂടിയിരുന്നില്ല. പല കാരണങ്ങൾ (ശരിക്കും ഉള്ളത് ആയിരുന്നോ, ഞാൻ സ്വയം പറഞ്ഞു ഉണ്ടാക്കിയവ ആയിരുന്നോ എന്ന് ഓർമ്മയില്ല ) പറഞ്ഞു ഞാൻ ഒഴിവായി പോയി. ഇത്തവണ പോകാൻ അതുകൊണ്ട് തന്നെ…

Read More