Author: Jaya Shaji

എനിക്കൊരു കാര്യം പറയാനുണ്ട്. ഇതിനിടയിൽ പറയാമോ എന്നറിയില്ല. ഒരുപാട് സങ്കടം വന്ന കാര്യമായത് കൊണ്ട് എഴുതുവാ. Discount, അല്ലെങ്കിൽ free എന്ന് കേൾക്കുമ്പോൾ എല്ലാവർക്കും സന്തോഷമാണ് അല്ലേ? എനിക്ക് സംശയമാണ് എന്തായിരിക്കും അങ്ങനെ free കൊടുക്കുന്നത്. എന്തേലും കുഴപ്പമുള്ളതാണോ എന്നൊക്കെയാ മനസ്സിൽ വരുക. ചിലർക്ക് എന്ത് വാങ്ങുമ്പോഴും discount ഉണ്ടോ എന്നൊരു ചോദ്യം ഉണ്ട്‌. പറഞ്ഞു വരുന്നത് എന്താണെന്ന് വച്ചാൽ ട്യൂഷൻ ക്ലാസ്സിന്റെ വിശദവിവരങ്ങൾ ചോദിക്കുമ്പോൾ പോലും ചിലർക്കെങ്കിലും ഈ ഡിസ്‌കൗണ്ട്  ചോദ്യം ഉണ്ട്. അപ്പോൾ ആ ചിലവ് ഈ ചിലവിന്റെ കൂടെ ഇത്ര ട്യൂഷൻ ഫീസ് താങ്ങാൻ പറ്റില്ല എന്ന് പറയും. അപ്പോൾ ഈ ടീച്ചറിന്റെ അവസ്ഥ എന്താ. വീട്ടിൽ ഉള്ള അത്യാവശ്യങ്ങൾ കൊണ്ടല്ലേ എല്ലാവരും ഓരോ പണിക്ക് ഇറങ്ങുന്നത്. അവർക്കും ഉണ്ടാവില്ലേ കുഞ്ഞുങ്ങൾ. അവരെ പഠിപ്പിക്കേണ്ടേ. ആരെങ്കിലും ആലോചിക്കുന്നോ? എല്ലാം കേട്ടു. ശരി. 400/- ഡിസ്‌കൗണ്ട് കൊടുത്തു. ഒരു മാസം കഴിഞ്ഞു. ഇന്നാണ് ക്ലാസ്സ്‌ ന് പിന്നെ ചോദിക്കുന്നത്.…

Read More

ജീവിക്കാനീ ഭൂമിയുണ്ടല്ലോ, അതിൽ നന്മയിൽ വളരാൻ നമ്മളില്ലേ. നന്മകൾ ചെയ്യാൻ മനസ്സില്ലാത്തവർ, ഉണ്ടല്ലോ ഇന്നത്തെ കാലത്ത്. അപ്പനമ്മമാരെ സഹായിക്കാം, കൂട്ടരോടൊത്തുരസിക്കാം, പങ്കുവയ്ക്കാം. അമ്മിച്ചി – അപ്പച്ചന്മാരോടൊത്ത് സന്തോഷിക്കാം, ആരെയും നോവിക്കാതെ, സ്നേഹിക്കാം. പ്രാർഥിക്കാം എന്നും ദൈവത്തോട്, സൽപ്രവർത്തി ചെയ്യാമെന്നെന്നും. ഒന്നുമില്ലാത്തവർക്ക് കഴിയാവുന്നതെല്ലാം കൊടുക്കാം, അത് ഏറെ സന്തോഷപൂർവ്വം കൊടുക്കാൻ സാധിക്കണം. നാം എല്ലാവർക്കും നന്മയിൽ വളരാം!

Read More

മിഴികളിൽ നീ ഓടിവന്നെൻ ഓർമ്മകളായി, പറവയായി മാറിയെന്റെ മനസ്സിലും കയറി. ഇതാ ഇതാ! പുലർച്ചേ സ്വപ്നത്തിൽ കാറ്റാടിക്കിളിപോലെ വന്നു.. പൂട്ടിവച്ച ഓർമ്മകൾ ഒന്നൊന്നയ് ഉയർത്താനെത്തി, അന്നുമുതൽക്കേ പലനേരങ്ങളിൽ എന്നും എത്തീരുന്നു, ഒന്നുമില്ലാത്ത നേരങ്ങളിലും നടന്നിരുന്നു കൂടെ. ഒരു ദിനം, ഒരു വാക്ക് അങ്ങോട്ടുമിങ്ങോട്ടും തെറ്റിയതീന്നാൽ, ദൂരെ ദൂരെ അങ്ങുദൂരെ മാഞ്ഞുപോയ്മറഞ്ഞു. പിന്നീടെന്തിനാലെ വന്നീല്ലാ!

Read More

ഏറെ സന്തോഷിച്ച ഓർമ്മകൾ, അവിടെ ചെന്നു നുള്ളിപ്പെറുക്കാം, തീരാത്ത ഓർമ്മകളായവരെ, നോക്കി സന്തോഷിക്കാം. വരുന്നേ, വരുന്നേ ഓർമ്മകൾ! വരുന്നേ വരുന്നേ കൂട്ടുകാർ! വിടിവയ്പ്പുക്കുടയൂമായ് വരുന്നോരുത്തി, അവളെ കൂട്ടാക്കാൻ വരുംകൂട്ടുകാർ, അവളോട്‌ ചേർന്നുപോയ് കുറച്ചുകാലം, അതിനീടയ്ക്കാട്ടും പാട്ടുമായ്പ്പോയി, ക്രിസ്മസ് ആഘോഷം ഒരു വഴക്കുണ്ടായി, പിരിഞ്ഞൂവെന്നേകദേശം തീരുമാനായി, അവധി കഴിഞ്ഞു ചെന്നവരോടൊത്തു, രണ്ടുമാസം തികയ്ക്കാതെയൊരു ദിവസം, പരാതി ഒരുവാക്ക് ചൊല്ലീല്ലാന്ന്, വിടിവയ്പ്പുക്കുടക്കാരി തയ്യാറായീല്ല, തനിയായ്മ തന്ന് കുറച്ച് നാളായി, വിഷമിച്ച് കുടക്കാരി മരത്തിൻ.. ചാരിനിന്നു. ഇന്നും പലപ്പോഴായീ ഓർമ്മകൾ സന്തോഷായി കൊള്ളുന്നു!

Read More

പതിയെ പതിയെ, കാഴ്ചകളിൽ നിന്നെ കാണാൻ തുടങ്ങി! എങ്ങനെയോ, എന്നിൽ നീ വന്നു… പൂക്കാലമായെന്നിൽ നീയെത്തി. അറിയാതെ! നിന്നെ! ഓർക്കുന്നു.. എന്നെന്നും! മഴതുള്ളി പോൽ, നെഞ്ചിൽ നീ, വീണല്ലോ… ജനാല തുറക്കുംനേരം നിന്നെ, മുന്നിൽ കാണുന്നു… പിന്നീടെന്തിനാ നീ മാഞ്ഞത്. തിരികെ വാ! കണിയായി! നിന്നെ കാണാലോ.. എന്നെന്നും! നിന്നെ,കാണും നേരം, നിന്നെ കണ്ടോണ്ടിരിക്കാൻ തോന്നും, എല്ലാം മറന്ന്, ഇടയ്ക്കു നിന്നെ,നോക്കിപ്പോകുന്നു… നീ കണ്ണുകൊണ്ടെന്നെ നോക്കല്ലേ. ചങ്കായി,നിന്നെ ഞാൻ, കാണില്ലേ.. എന്നെന്നും!

Read More

ഞാനോർത്തു നിൽക്കേ, നീ പൂവായി മിന്നി, നിന്നെ കാത്തു നിൽക്കും നേരം വന്നേ.. ഒന്ന് കാണാനായി, ഒന്ന് നിൽക്കൂ ചെക്കാ, ഓരോ നേരം നിന്നിൽ ചേർന്നിടുന്നു ഞാ..ൻ. കാറ്റിൽ പറന്നുവരുന്ന,തൂവൽ പോലെയെന്നെ, വിളിച്ചതുപോലെ.. മഞ്ഞു തുള്ളി പോലെ വീണ, നിന്നെ ഓർത്തീടുന്ന,ദിനങ്ങൾ വന്നേ.. അവിടെ, ഇവിടെ എല്ലാം നീ.. വാ വാ! എൻ മുന്നേ.. വാ വാ! എൻ ചിറകായി വാ വാ!

Read More

ഞാനോർത്തു നിൽക്കേ,നീ പൂവായി മിന്നി, നിന്നെ കാത്തു നിൽക്കും നേരം വന്നേ.. ഒന്ന് കാണാനായി, ഒന്ന് നിൽക്കൂ പെണ്ണെ, ഓരോ നേരം നിന്നിൽ ചേർന്നിടുന്നു ഞാ..ൻ. കാറ്റിൽ പറന്നുവരുന്ന,തൂവൽ പോലെയെന്നെ, വിളിച്ചതുപോലെ.. തുള്ളി മഞ്ഞു പോലെ വീണ, നിന്നെ ഓർത്തീടുന്ന,ദിനങ്ങൾ വന്നേ.. അവിടെ, ഇവിടെ എല്ലാം നീ.. വാ വാ! എൻ മുന്നേ.. വാ വാ! എൻ ചിറകായി വാ വാ!

Read More

ഒ ഒ ഓ ഒ ഓ.. കാറ്റത്തെ വെയില് മാറി മാറി കാറ്റായി രാവായി മഴയായി കാറ്റത്തെ വെയില് മാറി മാറി കാറ്റായി രാവായി മഴയായി ഒടുവിൽ എന്റെ പാതയായി അറിയാതെ മനസ്സിൽ വന്നു നീയേ… തുള്ളി ചാടി ഉല്ലാസത്തോടെ ഞാനിങ്ങ് വന്നേ വന്നേ! സ്വപ്നത്തിൽ പോലും നീയേ നീയേ, വാനിലെ മേഘങ്ങൾ പോലെ! ചരിയായി നീ.. കളിക്കാൻ നീ… പിന്നെ.. കാണാതിരിക്കാനോ! എന്നും കൂടെ ഞാനില്ലേ അതിനാളെന്തിനാ നീ.. പറന്ന് പോകുന്നേ ഞാനിവിടെ.. വേണ്ടാ വേണ്ട..

Read More

കുഞ്ഞിന്റെ കൂടെ അമ്മയുണ്ടല്ലോ കുഞ്ഞിന്റെ കൂടെ അമ്മ, കുഞ്ഞിന്റെ കൂടെ അമ്മയുണ്ടല്ലോ കൂടെ പനി വരാതെ സൂക്ഷിക്കാൻ, അമ്മയുണ്ടല്ലോ! പനി വരാതെ സൂക്ഷിക്കാൻ, അമ്മയുണ്ടല്ലോ! കുറുമ്പിപെണ്ണ്, കുസൃതിപെണ്ണ്! താരാട്ടുപാടാൻ അമ്മപെണ്ണില്ലേ കുറുമ്പിപ്പെണ്ണ്! കുഞ്ഞിന്റെ കൂടെ അമ്മ ഉണ്ടല്ലോ…

Read More