Author: Jimcy Johnson

തള്ളിയിട്ട തെന്നലിനോടില്ല പരിഭവം വിധിയുടെ വിളയാട്ടത്തോടും പരിഭവമില്ല. പിന്നേ അല്ലേ കുഴി വെട്ടി കാത്തിരിക്കുന്നോരോട്.. തോൽക്കാൻ മനസില്ലാത്തിടത്തോളം എന്തിന് വേണ്ടി ആർക്കു വേണ്ടി ഭാരം ചുമക്കേണ്ടത്? ആകെ ഉള്ള കൊച്ചു ജീവിതം എപ്പോഴാണ് അവസാനിക്കുക എന്നറിയില്ല എന്നിരിക്കെ വെറുതെ തോളിൽ ഒരു മാറാപ്പ് ചുമക്കുന്നത് എന്തിനാണ്? ✍️jimcykithu

Read More

കുഞ്ഞുമക്കൾക്ക് വിദ്യാഭ്യാസത്തോടൊപ്പം, കലകൾ അഭ്യസിക്കുന്നതിനോടൊപ്പം അവരുടെ സുരക്ഷയ്ക്ക് അത്യന്താപേക്ഷിതമായ ആയോധനകലകൾ പഠിപ്പിക്കുക. ” നിങ്ങൾ സുരക്ഷിതരാണ് മക്കളെ ” എന്നു നാൾക്കുനാൾ കള്ളം പറയുന്നതിനേക്കാൾ, ഒളിഞ്ഞിരിക്കുന്ന വിപത്തുകളെ കുറിച്ച് അവരെ ബോധവാന്മാര്‍ ആക്കുക. ” സുരക്ഷിതരല്ല, സുരക്ഷിതമല്ല ചുറ്റുപാടുകൾ എന്ന യാഥാർഥ്യം മുൻകൂട്ടി മനസ്സിലാക്കാൻ അവരെ നാം സഹായിക്കുമ്പോൾ, അതവരുടെ ഓരോ ചുവടും കരുതലോടെ മുന്നേറാൻ പ്രാപ്തരാക്കും. മക്കളുടെ സുരക്ഷിതത്വം നാമോരോരുത്തരുടെയും കടമയും കർത്തവ്യവുമാണ്. സ്വയം പരിരക്ഷക്ക് അവരെ പ്രാപ്തരാക്കാൻ നമ്മളാൽ കഴിയുന്നതൊക്കെ ചെയ്തു കൊടുക്കുക. ഓരോ കുഞ്ഞറിവും ചെറുതല്ല. പകർന്നു കൊടുക്കുക. അവർ മിടുക്കരായി വളരട്ടെ പാറി പറക്കട്ടെ… ✍️jimcykithu

Read More

ആരാണ് ഒരുവന്റെ ആത്മഹത്യയ്ക്ക് ഉത്തരവാദി? എന്തുകൊണ്ടാണ് ആത്മഹത്യ കണക്കുകൾ പെരുകുന്നത്? ഒരു മനുഷ്യന്റെ അന്തർഹിതങ്ങളിലൂടെ കടന്നു ചെന്നു സഞ്ചരിക്കാൻ ആ മനുഷ്യനോളം മറ്റാർക്കാണ് കഴിയുക? ഇവിടെ വിരൽ ചൂണ്ടുന്നത് പോരായ്മകളിലേക്ക് മാത്രമാണ്. ” അവന്റെ സമയമടുത്തു. അങ്ങനെ ആശ്വസിക്കാം.”. എന്നൊരു കൂട്ടർ. ” എല്ലാം അവന്റെ വിധി”, എന്നു മറ്റൊരു കൂട്ടർ. എന്നാൽ ആത്മഹത്യ എന്ന തെറ്റായ തീരുമാനത്തിലേക്ക്, കാലെടുത്തു വയ്ക്കുമ്പോൾ ആ മനുഷ്യൻ എത്രത്തോളം മുറിപ്പെട്ടുണ്ടാകും എന്നു ചിന്തിക്കാൻ എത്ര പേരുണ്ടാകും? ഈ ഭൂമിയിൽ എല്ലാമെല്ലാവർക്കും എല്ലാം തുല്യമായിട്ടല്ല കിട്ടിയിരിക്കുന്നത്. ഒന്നൊഴിച്ച് – സമയം. അതൊന്നൊഴിച്ചാൽ ബാക്കിയെല്ലാം വ്യത്യസ്തം എന്നതിന്റെ ഉത്തമ തെളിവാണ് മേൽത്തട്ടുകൾ, കീഴ്ത്തട്ടുകൾ പോലും. ഒരുവന്റെ നിസ്സഹായ അവസ്ഥയാണ് മറ്റൊരുവന്റെ ഇൻവെസ്റ്റ്മെന്റ് എന്ന അവസ്ഥയിലേക്ക് കൂപ്പുകുത്തി തുടങ്ങി നാം അധിവസിക്കുന്ന നമ്മുടെ ചുറ്റുപാടുകൾ. “പണം ” എന്ന രണ്ടക്ഷരത്തിൽ കോർത്തു കെട്ടിയിരിക്കുന്നു ഇവിടെ ജീവിതങ്ങൾ. ജീവിക്കാൻ പണം വേണം. അതെ, അത് ശരി തന്നെ. എന്നാൽ പണം…

Read More

ശരണം അയ്യപ്പ …….. വൃശ്ചിക മാസ കാറ്റേ ചൊല്ലുമോ അടിയനിവൻ തൻ ഗദ്ഗദങ്ങൾ പതിനെട്ടാം പടിമേലെ വാണരുളും അയ്യനോടെൻ നൊമ്പങ്ങൾ… സ്വാമി ശരണം അയ്യപ്പ ശരണം സ്വാമി ശരണം അയ്യപ്പ ശരണം ശരണമേകണേ..അയ്യനയ്യനേ… സ്വാമിയേ….. ശരണം… ദീനങ്ങൾ,നോവുകൾ, ദുരിതങ്ങൾ നീക്കിടും അയ്യനെ ഒരുനോക്കു കാൺവാൻ ഉള്ളം തുടിച്ചിടുന്നു… ആ തിരുസന്നിധി…പാദേ.. കൈകൂപ്പി നിന്നും വാണങ്ങാൻ കൊതിച്ചിടുന്നു…(2) അയ്യനയ്യപ്പ സ്വാമിയേ… സ്വാമിയേ…ശരണം…അയ്യപ്പാ…പ്പാ… കെട്ടു നിറച്ചു കന്നി സ്വാമിയായി ഹരിവരാസന കീർത്തനമതു കേൾക്കുവാൻ.. കെട്ടുമുറുക്കി, നെയ്യു നിറച്ചൊരു ശാന്തമോക്ഷയാത്ര തിരുസന്നിധിയിൽ ശരണജപ പുണ്യം തേടി… അണയുന്ന നേരത്തിനായി നോമ്പു നോറ്റു കാത്തിരിപ്പൂ ഞാൻ! സ്വാമിയേ… ശരണമയ്യപ്പ! അയ്യൻ അയ്യപ്പസ്വാമിയെ ശരണം! കാനനവാസ ശരണം! കലിയുഗവരദാ ശരണം… സ്വാമി ശരണം.. അയ്യപ്പ ശരണം സ്വാമിയേ….. ശരണമയ്യപ്പ സ്വാ… ✍️jimcykithu

Read More

ഒരു യാത്ര പുറപ്പെടുന്നു. വഴിയിൽ അതു വരെ കാണാത്ത പല മുഖങ്ങളും കൺമുന്നിലൂടെ വന്നും പോയും ഒപ്പം സഞ്ചാരിച്ചും കടന്നു പോകുന്നു അന്നേ ദിനം! -അപരിചിതർ (അന്നേ ദിനം ) പിന്നീടുള്ള ദിനങ്ങളിൽ നമ്മുടെ യാത്രയിൽ വീണ്ടും ഓരോ ദിനം പുറകിൽ കണ്ടു കടന്നു പോയ മുഖങ്ങളിൽ ചില മുഖങ്ങൾ കടന്നു വരുന്നു പോകെ പോകെ ദിനവും കണ്ടു മുട്ടുന്നു, സംസാരിക്കുന്നു. -പരിചിതർ (ആവർത്തന കൂടിക്കാഴ്ച്ച ) ദിനവും, ജനിച്ച നാൾ മുതൽ രാപുലരുമ്പോൾ മുതൽ രാവന്തി നിദ്രയിൽ അമരും വരെ നമ്മോടൊപ്പം, നമ്മിലേക്ക്‌ ഇടക്കിടെ എത്തിനോക്കുന്ന, നമുക്കായി ജീവിക്കുന്ന, നമ്മേ സ്നേഹിക്കുന്ന, നാം ഒന്ന് വൈകിയാൽ പോലും വിഷമിക്കുന്ന ദേഷ്യപ്പെടുന്ന ചിലരില്ലേ നമ്മുടെ ഒക്കെ വീട്ടിൽ? – വേണ്ടപ്പെട്ടവർ, പ്രിയർ എന്ന് മുതലാണ് അവർ നമുക്ക് അപരിചിതർ ആകുന്നത്? എന്നും കണ്ടിട്ടും സംസാരിച്ചിട്ടും എന്തു കൊണ്ട് നാം അവരോട് മാത്രം അപരിഷ്കൃത്യമായി, അപരിചിതരെ പോലെ മാറ്റി നിർത്തുന്നത്? നമുക്കൊപ്പം, നമ്മേ…

Read More

പരസ്പരം കേൾക്കാൻ തയ്യാറാകത്തിടത്തോളം ബന്ധങ്ങളുടെ നിലനിൽപ്പ്‌ എക്കാലവും അവതാളത്തിൽ തന്നെ!       ✍️jimcykithu

Read More

ചാണകം മെഴുകിയ മണ്ണിന്റെ മാറിൽ പലവർണ്ണ പുഷ്പങ്ങൾ കൊണ്ടൊരു ചിത്രം വരച്ചു ഞാൻ!  വ്യത്യസ്ത നിറങ്ങളും വ്യത്യസ്ത ആകൃതികളും, വലുപ്പമുള്ള ഒരു പൂത്താലംപുഷ്പങ്ങൾ  കൊണ്ടു തീർത്ത  ഓണപ്പൂക്കളം കണ്ണിനും മനസ്സിനും കുളിർമ മാത്രമല്ല, ഒപ്പം ഒരുമയുടെ സന്ദേശം കൂടിയാണ് പകർന്നു തരുന്നത്. ✍️jimcykithu

Read More

കാത്തിരിപ്പിന് ഒരു പ്രത്യേക സുഖം തന്നെയാണ്. അത് നമ്മുടെ സ്വപ്‍ന സാക്ഷാൽക്കാത്തിന്റെ കാര്യത്തിൽ ആണെങ്കിൽ ഇമ്മിണി പെരുത്ത് സന്തോഷവും ✍️jimcykithu

Read More