Author: ജിനാസ് വേലാണ്ടി

ഖത്തറിൽ ജോലി ചെയ്യുന്നു.. നാട്ടിൽ കണ്ണൂർ ജില്ല.. മോന്താൽ.

കുറച്ചു ദിവസം ഉമ്മ ഇക്കാന്റെ വീട്ടിൽ നിക്കട്ടെ, കുറച്ചു ദിവസം ഇത്താന്റെ വീട്ടിൽ.. ഉമ്മാക്ക് നാല് മക്കൾ ഉണ്ടല്ലോ, മാറി മാറി താമസിക്കാലോ, ഒരാൾക്ക് മാത്രമായി ഉമ്മ ഒരു തലവേദന ആകില്ലല്ലോ.. ഇളയ മകൻ പറയുന്നത് കേട്ട് ആയിഷുമ്മ മനസ്സിൽ ഓർക്കുകയായിരുന്നു.. എന്റെ നാലാമത്തെ മോൻ ഷുക്കൂർ ജനിച്ചു, അവന് ഒരു വയസ്സായപ്പോൾ, എന്റെ കെട്ട്യോൻ ദുനിയാവ് വിട്ട് പോയതാണ്.. അന്ന് മുതൽ വീട്ടു വേല ചെയ്ത്, നാല് മക്കളെയും പോറ്റി വളർത്താൻ എനിക്ക് ഒരു തലവേദനയും ഇല്ലായിരുന്നു.. ഇപ്പോൾ ഞാൻ മക്കൾക്ക് ഒരു തലവേദന.. പടച്ചോനെ എന്നെ എത്രയും പെട്ടെന്ന് അങ്ങോട്ട് കൂട്ടണേ, എന്റെ മക്കൾക്ക് എന്നെ ഒരു തലവേദന ആക്കല്ലേ റബ്ബേ.. അങ്ങിനെ മനസ്സിൽ പ്രാർത്ഥിക്കുമ്പോഴും ആയിഷുമ്മയുടെ കണ്ണുകൾ നിറഞ്ഞൊഴുകുകയായിരുന്നു.. ✍️ ജിനാസ്.വി.. #കൂട്ടക്ഷരങ്ങൾ #കുഞ്ഞുകാര്യങ്ങൾ

Read More

ഈശ്വരന്മാരേ, അമ്മേ, അച്ഛാ, ഏട്ടാ, പലരെയും പേര് വിളിച്ചു അവൾ നിലവിളിക്കുന്നത് ലേബർ റൂമിന്റെ പുറത്ത് എനിക്ക് കേൾക്കാമായിരുന്നു.. പ്രസവ സമയത്ത് മരിച്ചു പോയ അപ്പുറത്തെ വീട്ടിലെ താഹിറയെ പോലെ എന്റെ ആതിരക്കും എന്തെങ്കിലും പറ്റുമോ എന്ന് ഞാൻ വല്ലാതെ ഭയപ്പെട്ടു.. ഏറെ നേരത്തെ ആതിരയുടെ നിലവിളികൾക്ക് ഒടുവിൽ കുഞ്ഞിന്റെ കരച്ചിൽ കേട്ടു.. ലേബർ റൂമിന്റെ വാതിൽ തുറന്നു സിസ്റ്റർ അറിയിച്ചു.. ആതിര പ്രസവിച്ചു.. പെൺകുട്ടി.. അപ്പോൾ തന്നെ അമ്മ പലരെയും ഫോൺ വിളിച്ചു പറയുന്നുണ്ടായിരുന്നു.. ആതിര പ്രസവിച്ചു “സുഖ പ്രസവം” അല്പ സമയത്തിനകം അവളെയും കുഞ്ഞിനേയും റൂമിലേക്ക് കൊണ്ട് വന്നു. ആതിര വീണ്ടും പൊട്ടി കരയാൻ തുടങ്ങി.. ഏട്ടാ എനിക്ക് എന്റെ അമ്മയെ കാണണം. അവൾ കരച്ചിലിനിടെ വിതുമ്പി കൊണ്ട് പറഞ്ഞു. അവളുടെ അമ്മയുടെയും അച്ഛന്റെയും അനുഗ്രഹം ഇല്ലാതെയാണ് ഞാൻ അവളെ വിവാഹം ചെയ്തത്. അത് കൊണ്ട് തന്നെ അവർ പിണക്കത്തിൽ ആണ്. ഏട്ടാ എനിക്ക് അമ്മയെ കാണണം. സുഖ…

Read More

വിശന്നു വലഞ്ഞപ്പോൾ ഒരു റൊട്ടി എടുത്തു ഓടിയ വയറൊട്ടിയ ബാലനെ ഓടി പിടിച്ചു, അയാൾ തല്ലി.. സിസിടിവി, യിൽ പതിഞ്ഞ ദൃശ്യങ്ങൾ, ഇത്ര ചെറുപ്പത്തിലേ മോഷണം എന്ന ക്യാപ്ഷനോട്‌ കൂടി സോഷ്യൽ മീഡിയകളിൽ അയാൾ പങ്കിട്ടു.. നല്ലൊരു മാന്യൻ ആയിരുന്നു അയാൾ.. ഓൺലൈൻ പെങ്ങന്മാർക്ക് നല്ല നല്ല ഉപദേശങ്ങൾ നൽകുന്ന നല്ലൊരു ഓൺലൈൻ ആങ്ങളയായിരുന്നു അയാൾ.. ഒരു നാൾ അയാളുടെ അവിഹിതം സിസിടിവി ക്യാമറയിൽ പതിയും വരെ മാത്രം.. പല മാന്യന്മാരുടെയും മുഖം മൂടി അഴിഞ്ഞു വീണത് സിസിടിവി, ക്ക് മുമ്പിൽ ആണ്.. പലരുടെയും വാക്കും പ്രവർത്തിയും ഒന്നല്ല.. ✍️ ജിനാസ്. വേലാണ്ടി #കുഞ്ഞുകാര്യങ്ങൾ

Read More

ഈശ്വരന്മാരേ, അമ്മേ, അച്ഛാ, ഏട്ടാ, പലരെയും പേര് വിളിച്ചു അവൾ നിലവിളിക്കുന്നത് ലേബർ റൂമിന്റെ പുറത്ത് എനിക്ക് കേൾക്കാമായിരുന്നു.. പ്രസവ സമയത്ത് മരിച്ചു പോയ അപ്പുറത്തെ വീട്ടിലെ താഹിറയെ പോലെ എന്റെ ആതിരക്കും എന്തെങ്കിലും പറ്റുമോ എന്ന് ഞാൻ വല്ലാതെ ഭയപ്പെട്ടു. ഏറെ നേരത്തെ ആതിരയുടെ നിലവിളികൾക്ക് ഒടുവിൽ കുഞ്ഞിന്റെ കരച്ചിൽ കേട്ടു. ലേബർ റൂമിന്റെ വാതിൽ തുറന്നു സിസ്റ്റർ അറിയിച്ചു.. ‘ആതിര പ്രസവിച്ചു. പെൺകുട്ടി..’ അപ്പോൾ തന്നെ അമ്മ പലരെയും ഫോൺ വിളിച്ചു പറയുന്നുണ്ടായിരുന്നു. ആതിര പ്രസവിച്ചു, “സുഖ പ്രസവം” അല്പ സമയത്തിനകം അവളെയും കുഞ്ഞിനേയും റൂമിലേക്ക് കൊണ്ട് വന്നു. ആതിര വീണ്ടും പൊട്ടി കരയാൻ തുടങ്ങി.. ഏട്ടാ എനിക്ക് എന്റെ അമ്മയെ കാണണം. അവൾ കരച്ചിലിനിടെ വിതുമ്പി കൊണ്ട് പറഞ്ഞു .അവളുടെ അമ്മയുടെയും അച്ഛന്റെയും അനുഗ്രഹം ഇല്ലാതെയാണ് ഞാൻ അവളെ വിവാഹം ചെയ്തത്. അത് കൊണ്ട് തന്നെ അവർ പിണക്കത്തിൽ ആണ്. “ഏട്ടാ എനിക്ക് അമ്മയെ കാണണം. സുഖ…

Read More