Author: ജിഷാഗിരീശൻ

Housewife with great laziness.. But alot of dreams 🤣

എൻ്റെ ഹൃദയത്തിൽ ഒരു പതിനാറേക്കർ സ്ഥലം ഉണ്ട്.. പതിനഞ്ചു ഏക്കർ ഉഴുതു മറിച്ച ഒരാളുണ്ട്.. ബാക്കി ഭൂമിയിൽ താമസം തുടങ്ങാത്ത ഒരു പുരയുണ്ട്.. ഇനിയും വറ്റാത്ത സ്നേഹത്തിന്റെ തെളിനീരുറവ നിറഞ്ഞ ഒരു കിണറുണ്ട്.. പ്രതീക്ഷയുടെയും സഹനത്തിന്റെയും ചെല്ലും ചെലവും കൊടുത്തു പോറ്റുന്ന കുഞ്ഞികിളികൾ ഉണ്ട്.. കിളിവാതിൽ തുറന്നാൽ പടിഞ്ഞാറ്ന്ന് വരുന്ന കാറ്റുണ്ട്.. മഴ പെയ്താൽ ഓടിയിറങ്ങാനൊരു ചെറു മുറ്റമുണ്ട്.. മുല്ലയും മൈലാഞ്ചിയും ചെത്തിയും ചെമ്പരത്തിയും പടർന്നുനിൽക്കുന്ന തൊടിയുണ്ട്.. ഉഴുതു കഴിഞ്ഞുവരുന്ന ആ മനുഷ്യനെ കാത്ത് പടിവാതിലിൽ ഞാനുമുണ്ട്.. ❤️

Read More

ബാക്കി എന്നാൽ എണ്ണി ചുട്ട് എടുത്തതിന്റെ തുച്ഛഭാഗം ആണെന്ന് ആണ് പൊതുവേ ഉള്ള ധാരണ.. നൊമ്പരങ്ങളുടെ നാല് ചുവരുകൾക്കുള്ളിൽ അകപ്പെട്ടു പോയ പലരും ബാക്കി വെച്ചത് സ്വപ്‌നങ്ങൾ നിറഞ്ഞ ഒരു ജീവിതകാലം ആയിരുന്നു…❤️

Read More

പെട്ടന്ന് ആണ് പനി പിടിച്ചത്. രാവിലെ എണീക്കാൻ നേരം ആണ് തീരെ വയ്യാ എന്ന് തോന്നിയത്. കുറച്ചു കൂടി കിടന്നു നോക്കാം എന്ന് കരുതി. പക്ഷെ നല്ലോണം ഉറങ്ങി പോയി. സമയം കാലത്തു ഒൻപതര മണി ആയപ്പോൾ ആണ് ഭർത്താവ് തട്ടി വിളിച്ചത്. “എന്തൊരു ഉറക്കം ആണ്. അതെങ്ങന രാത്രി മുഴുവനും ഓരോ സീരിയലും കണ്ടു അതിലെ ഡയലോഗ് അല്ലയോ പിച്ചും പേയും ആയി പറഞ്ഞത്. മനുഷ്യനെ ഉറങ്ങാൻ വിട്ടില്ല. പോയി ചായ ഇട്ടു കൊണ്ട് വാ ” “ഏട്ടാ എനിക്ക് തീരെ വയ്യാ.. പനിക്കുന്നുണ്ട്..” അത് കേട്ടപ്പോൾ അയാൾ മെല്ലെ നെറ്റിക്ക് മേലെ പുറം കൈ കൊണ്ട് തൊട്ട് നോക്കി. “ഹാ.. പനിക്കുന്നുണ്ട്.. ദാ ഫോൺ നിന്റെ അമ്മയെ വിളിച്ചു ഇങ്ങോട്ട് വരാൻ പറ. മോൾക്ക് പനി ക്കുമ്പോൾ അമ്മ എന്തായാലും വരുന്നത് നല്ലതാ.. എനിക്ക് ഇതൊന്നും മാനേജ് ചെയ്യാൻ അറിയില്ല.” മൊബൈൽ കയ്യിൽ തന്നു അയാൾ മുറി വിട്ടിറങ്ങി.…

Read More

അടുക്കളയിലെ തിരക്ക് പിടിച്ച ജോലിക്കിടയിൽ അറിയാതെ ഒരു സ്റ്റീൽ പാത്രം കൈ തട്ടി വീണു. അഞ്ചു വയസുകാരി മകളുടെ രംഗ പ്രവേശം. “പൊട്ടിക്ക്… എല്ലാം നശിപ്പിക്ക്..”, അവളെന്നോട്… 😬😬 പകച്ചു പണ്ടാരടങ്ങി ഞാൻ. സമനില വീണ്ടെടുത്തു അവളോട് പറഞ്ഞു,”എന്റെ വീട്.. എന്റെ അടുക്കള.. എന്റെ പാത്രം.. ഞാൻ പൊട്ടിക്കുകയോ നശിപ്പിക്കുകയോ ചെയ്യും. നീയാരാ ചോദിക്കാൻ” “ചെവി എന്റെ ആണ് ന്ന്.. എന്തൊരു ഒച്ചപ്പാട് ആണ്. എന്തൊരു ചൊറ ആന്ന് പ്പാ..”,മുറി മലയാളത്തിൽ അവളത് പറഞ്ഞതും എന്റെ കിളി പാറി പോയി. കൊടുത്തത് അല്ലെ കിട്ടൂ. പണ്ട് ഞാനും എന്റെ അമ്മയോട് ഇങ്ങനെ ആയിരുന്നു 😎😎😎

Read More

ചന്ത ക്ക് വള്ളി ഇട്ടാൽ ചന്തി ആകും എന്ന് ഒരുത്തൻ.. ചന്ത ക്ക് വള്ളി ഇട്ടാൽ ചിന്ത ആകും എന്ന് വേറൊരുത്തൻ… ഇതിലിപ്പോ ഏതാണ് നല്ല ചിന്ത??😎

Read More

മകൾ സന്ധ്യ ആകാറായി, പെണ്ണിനെ കാണുന്നില്ലല്ലോ.. സ്പെഷ്യൽ ക്ലാസ് ഒന്നും ഉള്ളതായി പറഞ്ഞില്ലാലോ… ബസ് പോയി കാണും.എവിടെ പോയി തിരയും…. വല്ലാത്തൊരു കാലമാണ് മകൻ നേരം പാതിരാത്രി ആയി, ഇനിയും നീ വീട്ടിൽ കയറിയില്ലെങ്കിൽ ചോറിൽ ഞാൻ വെള്ളം ഒഴിക്കും, പറഞ്ഞേക്കാം… ആടി കുഴഞ്ഞു നാലു കാലിൽ വന്നാൽ മുറ്റത്തു കിടന്നോണം.. നാട്ടുകാരെ കൊണ്ട് പറയിക്കാൻ ആയിട്ട്… അല്ലെങ്കിലും നാട്ടുകാർക്കെന്താ… ആൺപിള്ളേർ ആയാൽ വെള്ളവും അടിച്ചു ഇത്തിരി വൈകിയൊക്കെയേ വീട്ടിൽ കയറൂളു.. നാട്ടുകാരോട് പോകാൻ പറ!!!

Read More

കാലത്തിന്റെ കലയാണ് മക്കളെ കലണ്ടർ… കലാന്നു പറഞ്ഞാൽ ഒന്നൊന്നര കല.. കൂട്ടിയും കിഴിച്ചും അക്കങ്ങൾ നിരത്തിയും ഉള്ള കണക്കിന്റെ കല, ഉള്ളു പൊള്ളിയും വേദന തിന്നും ജീവിക്കുമ്പോൾ നേരം പോകാത്ത അപൂർവ കല.. ചിരിച്ചും സ്നേഹിച്ചും പരസ്പരമറിഞ്ഞും ജീവിക്കുമ്പോൾ നേരം തികയാത്ത കല…❤️.

Read More