Author: Jauhara Puthukkudy

വായിക്കാനും എഴുതാനും ഏറെ ഇഷ്ട്ടം

എന്റെ ആദ്യത്തെ എഴുത്ത്…in 2019 september നിനക്ക് എന്നും തിരക്കായിരുന്നു തിടുക്കമായിരുന്നു നിന്റെ മിഴിയുടെ അഗാധതയിൽ അലിയാൻ ഞാൻ തുനിഞ്ഞപ്പോഴെല്ലാം നീ എങ്ങോ പോവാൻ തിരക്ക് കൂട്ടി എന്റെ പ്രണയത്തെ നീ ഭയപ്പെട്ടു മാറി നടന്നു വഴി തിരിച്ചു വിട്ടു നീ എന്നിലേൽപ്പിക്കുന്ന മുറിവുകൾ എന്റെ ശരീരവും കീറി മുറിച്ചു മനസിലേക്ക് പടർന്നു തുടങ്ങിയിരിക്കുന്നു ഞാൻ പ്രണയമായിരുന്നു വസന്തമായിരുന്നു നീ ഉറഞ്ഞു പോയ മഞ്ഞും പിന്നെയൊപ്പോഴോ നിന്റെ ശിശിരം എന്നെയും പൊതിഞ്ഞു എന്റെ പ്രണയപുഷ്പങ്ങൾ വെറുങ്ങലിച്ചു ഇത്തിരി ചൂടിനായി കൈകൾ നീട്ടുമ്പോൾ എന്റെ ഉടൽ പൊള്ളുന്നു എന്റെ കൈകൾ നിനക്ക് അറപ്പായിരുന്നു പരുപരുപ്പായിരുന്നു നീ എന്നെ അറിയാൻ ഞാൻ ആഗ്രഹിച്ചപ്പോഴെല്ലാം വെറുപ്പോടെ മടുപ്പോടെ നീ തിരിഞ്ഞു നടന്നു ഏതോ ഗതികെട്ട നേരങ്ങളിൽ നിർവഹമില്ലാതെ നീ നിന്റെ കടമകൾ പൂർത്തിയാക്കി എരിയുന്ന ഹൃദയം ഞാൻ പട്ടു കൊണ്ട് മൂടി വെച്ചു എന്റെ വസന്തങ്ങളെ ഞാൻ നിരാകരിച്ചു ലോകം എന്നോട് പറഞ്ഞു മാതൃകാ ദമ്പതികൾ.…

Read More

ഭൂമിയിലെ ഏറ്റവും വലിയ വേദന സ്നേഹനിരാസമായിരിക്കും ചേർത്തു പിടിക്കാനും കൂടെ നിൽക്കാനും ഒരാളുണ്ടാവുക എന്നതിലുപരി എന്ത് ആഗ്രഹമാണ് ഒരാൾക്കുണ്ടാവുക. . എല്ലാവരുടേയും മുന്നിൽ ചേർത്ത് പിടിക്കാൻ കഴിയാതിരിക്കുന്ന രഹസ്യസ്നേഹങ്ങൾ മൂല്യമില്ലാതെ തോന്നും. . പിശുക്കന്റെ ധനം പോലെ തുരുമ്പെടത്ത് പോകുമത്. . എന്റെ വേദനകളെ ചിലപ്പോൾ ഞാൻ സ്നേഹിക്കാറുണ്ട്  എപ്പോഴുമല്ലെങ്കിലും അവയെന്റെ മനസിലേക്ക് പെയ്തിറങ്ങുമ്പോൾ ഞാൻ മരുഭൂമിയുടെ ചൂടും നരകത്തിന്റെ പൊള്ളലും അനുഭവിക്കാറുണ്ട്. . മനസ് ഒരായിരമായി കീറിമുറിക്കുകയും മുറിവുകളിൽ മുളകരച്ചത് പോലെ നീറി പിടഞ്ഞിരിക്കുകയും ചെയ്യാറുണ്ട്. . എങ്ങനെ അതിജീവിക്കുമെന്ന് എനിക്ക് തന്നെ അത്ഭുതമായ നാളുകൾ. . ദുഖത്തിന്റെ വഴികൾ വിചിത്രമാണ് പിന്നെയും എന്റെ മുറിവുകളിൽ ഞാൻ മരുന്ന് പുരട്ടുകയും ആശ്വസിക്കുകയും ചെയ്യാറുണ്ട് അടുത്ത മുറിവുകൾ ഉണ്ടാകുന്നത് വരെ പ്രതീക്ഷയുടെ കുഞ്ഞു നാമ്പുകൾ മുളച്ചു വരികയും മനസ്സാകെ പച്ച പിടിക്കുകയും ചെയ്യും ഒരു തീക്കാറ്റു പോലൊരു വാക്കിനോ ഓർമ്മകൾക്കോ വാടി പോകുകയോ കരിഞ്ഞു പോകുകയോ ചെയ്യുന്ന…

Read More