Author: Jolly Madassery

Always Jolly

ഇതുവരെ കഴിച്ചതിൽ ഏറ്റവും രുചികരമായ ഭക്ഷണം ഏതാണെന്നു ചോദിച്ചാൽ മിക്കവർക്കും അമ്മ ഉണ്ടാക്കിയിരുന്ന മാമ്പഴപ്പുളിശ്ശേരിയോ മീൻകറിയോ കോഴി വറു ത്തരച്ചതോ അങ്ങനെ എന്തെങ്കിലും ഒക്കെ ആവും ആദ്യം ഓർമ വരുക. അതേ, അമ്മമാരുടെ കൈപ്പുണ്യം ഒരിക്കലും ആവർത്തിക്കാൻ നമുക്ക് പറ്റില്ല. എത്ര രുചിയോടെ ഉണ്ടാക്കിക്കൊടുത്താലും മൂക്ക് മുട്ടെ കഴിച്ചതിനു ശേഷം എല്ലാ ഭർത്താക്കന്മാരും ” അമ്മേടെ കറിടെ അത്ര പോരാ ” എന്നു ഡയലോഗും അടിച്ചു ഭാര്യമാരെ പ്രകോപിതരാക്കുന്നതും അതു കൊണ്ടൊക്കെത്തന്നെ. അമ്മേടെ മാമ്പഴപ്പുളിശ്ശേരിയും സ്പെഷ്യൽ പോർക്ക്‌ ഫ്രെയും തേങ്ങാപ്പാലിൽ വച്ച മീൻകറിയും ബീഫ് വരട്ടിയതും അവിയലും നാടൻ കോഴിക്കറിയും ദുഖവെള്ളിയാഴ്ച്ച മാത്രം ഉണ്ടാക്കുന്ന മല്ലിപ്പൊടി ചേർക്കാത്ത മാങ്ങാകറിയും പിന്നെ പെസഹാവ്യാഴത്തിലെ ഞങ്ങൾ വെള്ളകറി എന്നു പറയുന്ന ഓലനും സ്റ്റുവിനും ഇടയിലെ ഒരു ഉരുളകിഴങ്ങു കറിയും പിന്നെ ബീഫ് കട്ലെറ്റും ചെമ്മീൻ വടയും തുടങ്ങി എണ്ണിയാലൊടുങ്ങാത്ത പലഹാരങ്ങളും ഒക്കെ ഇപ്പോഴും വായിൽ കപ്പലോടിക്കുമെങ്കിലും എനിക്കിപ്പോഴും ഓർമയിൽ നിൽക്കുന്ന ഏറ്റവും രുചിയുള്ള ഭക്ഷണം…

Read More